കോയിൽലേഷൻ 1അടിപൊളി  

കോയലിഷൻ

Coalition | Author : Danmee


“മോനെ  നിന്റെ  പുതിയ ഫോട്ടോ ഒരെണ്ണം   അയച്ചേ ”

 

 

ഓഫീസിലെ ടേബിളിന് മുകളിൽ ഇരുന്ന ഫോൺ ശബ്ദിച്ചപ്പോൾ  നോക്കിയത. അമ്മയുടെ മിസ്സേജ് ആണ്‌.

 

” ഞാൻ  അമ്മയോട് എത്ര  തവണ പറഞ്ഞതാ എനിക്ക് ഇനിയും  കോമാളി  ആകാൻ  വയ്യ  എന്ന് ”

 

ഞാൻ  തിരിച്ചു വോയിസ്‌ അയച്ചു.

 

” ഡാ നിനക്ക്  ഇപ്പോൾ  വയസ് എത്ര  ആയന്ന വിചാരം .  നിന്റെ  കൂടെ  ഉള്ളവർ  പെണ്ണുകെട്ടി കുട്ടികളും അയി.    നീ  ഈ ഒരു പ്രാവിശ്യം കൂടി  അമ്മ പറയുന്നത് കേൾക്ക്……. ചിലപ്പോൾ ഇത്‌ ആയിരിക്കും  നിനക്ക്  വിധിച്ചിട്ടുള്ളത് ”

 

” “എന്നാലും  ഇത്‌  എത്രമത്തേത് ആണ്‌ ”

 

 

 

കാര്യം  പിടികിട്ടി  കാണുമല്ലോ . കുറച്ച് കാലമായി അമ്മ എന്നെ കൊണ്ട് നടന്നു പെണ്ണ് കാണിക്കുന്നു. ഒന്നും  അങ്ങോട്ട് ശെരിയാകുന്നില്ല.  പക്ഷെ അമ്മ ഇപ്പോൾ സീരിയസ് ആണ്‌.  വാർദ്ധക്യസഹജമായ അസുഖങ്ങൾ അമ്മയെ വിടാതെ  പുറകെ കുടിയിട്ടുണ്ട്.  ഞാൻ ഓഫീസിൽ ഇരുന്നുകൊണ്ട് തന്നെ ഒരു സെൽഫി എടുത്ത് അയച്ചു.

 

“ഡാ  ഫുൾ സൈസ്  അയക്ക് ”

 

” ഇത്‌  മതി ”

 

അന്ന് വീട്ടിൽ ചെന്നപ്പോയോ പിറ്റേന്നോ അമ്മ ഫോട്ടോ അയച്ചതിനെ കുറിച്ച് ഒന്നും  സംസാരിച്ചില്ല. ഞാനും ചോദിക്കാൻ  പോയില്ല.  പക്ഷെ രണ്ട് ദിവസം കഴിഞ്ഞു ഞാൻ  വീട്ടിൽ  ചെന്നപ്പോൾ അമ്മ  പറഞ്ഞു.

 

” ഡാ നാളെ നമുക്ക്  ആ  പെണ്ണിനെ ഒന്ന്  പോയി കാണാം ”

 

” ഏത്  പെണ്ണിനെ!!!”””

 

 

” ഞാൻ അന്ന് പറഞ്ഞില്ലേ ”

 

ഞാൻ അമ്മയെ  വല്ലാതെ ഒന്ന്  നോക്കി.   അപ്പോൾ അമ്മ എന്റെ  പുറത്ത് തട്ടികൊണ്ട് പറഞ്ഞു.

 

” ഇത്‌  ശെരിയാകും  നീ   കണ്ടോ “

 

” ഉവ്വ  ഉവ്വ ”

 

അമ്മയുടെ നിർബന്ധത്തിന് വഴങ്ങി പിറ്റേന്ന് ഞാൻ ലീവ് എടുത്തു.

 

അമ്മ പറഞ്ഞ സ്ഥാലം വീട്ടിൽ നിന്നും  വളരെ ദൂരെ ആയിരുന്നു അതുകൊണ്ട് ഞാൻ എന്റെ ഫ്രണ്ടിന്റെ കാർ എടുത്തു.

 

” നീ  ഈ വേഷത്തിലാണോ വരുന്നത്  ”

 

പെണ്ണുകാണാൻ റെഡിയായി ഇറങ്ങിയ എന്നെ കണ്ട്  അമ്മ  ചോദിച്ചു.

 

” ഇതിന് എന്താ  കുഴപ്പം ”

 

” ഡാ  നീ  രാജിയുടെ കല്യാണത്തിന് ഇട്ട  ഷർട്ടും  പാന്റും   എടുത്ത് ഇട് ”

 

” ഇനി ഇപ്പോൾ  സമയം  ഇല്ല  അമ്മ  ഇറങ്ങിക്കെ ”

 

” ഡാ  നീ  വേഷത്തിൽ   വരരുത് ”

 

” അമ്മേ  ആ  ഷർട്ട് ഇനി  തേച്ചു  വരുമ്പോയേക്കും  സമയം  ഒരുപാട്  എടുക്കും ….   ഇത് കഴിഞ്ഞിട്ട്  ഒരുപാട്  പരിപാടികൾ  പ്ലാൻ  ചെയ്തിട്ടുണ്ട്  …. വല്ലപ്പോഴുമാണ്  ഒരു ലീവ്  എടുക്കുന്നത് ”

 

” അങ്ങനെ  ആണെങ്കിൽ   വിഷുവിന് എടുത്ത  ഷർട്ടും മുണ്ടും  ഇട്    അത്  ഞാൻ  ഈ  ഇടക്ക്  കഴുകി തേച്ചു വെച്ചതാ ”

 

അമ്മ  വിടാൻ  ഉദ്ദേശം  ഇല്ല . അമ്മ  ഒരു  കൊച്ചു  കുട്ടിയെ ഒരുക്കുന്നത് പോലെ  എന്നെ  ഒരുക്കി. മുൻപ് സ്കൂളിൽ പോകുമ്പോൾ  അമ്മ എന്നെ   ഒരുകിയിരുന്നത് ആണ്‌  എനിക്ക് ഓർമ വന്നത്.

 

അമ്മ  പറഞ്ഞ  ഷർട്ടും  മുണ്ടും  പിന്നെ  പെർഫ്യൂമും      ഇട്ടുകൊണ്ട്  ഞാൻ  റെഡിയായി ഇറങ്ങി.  കറിൽ  കയറുമ്പോൾ  അമ്മ  നല്ലത് പോലെ  പ്രാർത്ഥിക്കുന്നണ്ടായിരുന്നു .  ജംഗ്ഷനിൽ വെച്ച്  അമ്മ  ഏർപ്പാട് ആക്കിയ ബ്രോക്കറും  കറിൽ  കയറി. അയാൾ  കറിൽ കയറിയപ്പോൾ തൊട്ട് പെണ്ണിന്റെ വിട്ടുകാരുടെ  മഹിമയും പെണ്ണിന്റെ  സ്വഭാവത്തെ കുറിച്ചും   വാതോരാതെ   സംസാരിച്ചുകൊണ്ടിരുന്നു.

 

” ഇത്രയും  അടക്കവും  ഒതുക്കവും ഉള്ള  ഒരു  പെണ്ണിനെ  ഇനി  കിട്ടുമെന്ന്  തോന്നുന്നില്ല. ഇപ്പോഴത്തെ  കാലത്ത് പെൺകുട്ടികൾ  എങ്ങനയാ നടക്കുന്നത്   ……..  പഠിച്ചു  സ്വന്തമായി ഒരു  ജോലി  നേടി. താഴെ ഉള്ളതിനെ  പഠിപ്പിക്കുന്നത്  ഈ  കൊച്ച. “

 

 

അമ്മയും  അയാളും സംസാരിച്ചുകൊണ്ടേ ഇരിന്നു. ഞാൻ  അത്  ശ്രെദ്ധിക്കാൻ   പോയില്ല.   ഒന്നര മണിക്കൂർ കഴിഞ്ഞപ്പോൾ  ബ്രോക്കർ പറഞ്ഞ  വീട് എത്തി. അയാൾ  ആണ്‌  ആദ്യം  കറിൽ  നിന്ന്  ഇറങ്ങിയത് . അയാൾ  നേരെ  ആ വീടിന് മുന്നിൽ  നിന്ന വരോട് എന്തോ  സംസാരിച്ചു കൊണ്ട് വീട്ടിന്റെ സിറ്റ്ഔട്ട്ലേക്ക് കയറി. അമ്മയും  കറിൽ  നിന്നും  ഇറങ്ങിയിരുന്നു. ഞാൻ കറിൽ  തന്നെ  ഇരിന്നു. ബ്രോക്കർ പെട്ടന്ന് തിരിഞ്ഞു നോക്കി. ഞങ്ങൾ പുറകെ ഉണ്ട്‌ എന്ന് അയാൾ  വിചാരിച്ചു കാണും. അയാൾ  എന്ന്  എന്താ ഇറങ്ങാത്തത് എന്ന അർത്ഥത്തിൽ നോക്കി എന്നിട്ട്  കൈ കൊണ്ട്  ഇറങ്ങിവരൻ  ആംഗ്യം കാട്ടി. അമ്മയും അപ്പോൾ  കാറിന് വെളിയിൽ  നിന്ന്  ഇറങ്ങി  വരാൻ  പറഞ്ഞു.

 

” എന്താടാ  ഈ  കാണിക്കുന്നത് ….. അവർ  എന്ത് വിചാരിക്കും ”

 

ഞാൻ  കറിൽ  നിന്നും  ഇറങ്ങിയപ്പോൾ  അമ്മ ചോദിച്ചു. ഞാൻ  അമ്മയെ  ഒന്ന് നോക്കിയതേ ഉള്ളു.  ഞങ്ങൾ വീട്ടിനുള്ളിൽ  കയറിയപ്പോൾ  അവിടെ ഉണ്ടായിരുന്നവർ  ഞങ്ങളെ  സ്വീകരിച്ചിരുത്തി.  ഞാൻ  ആ  വീട്ന്റെ അകം  ഒന്ന്  കണ്ണോടിച്ചു നോക്കി. ഇവിടെ  ആദ്യമായി  പെണ്ണുകാണാൻ  വരുന്നത്  ഞാൻ അല്ല  എന്ന് എനിക്ക് മനസിലായി. അവർ  ഒരുങ്ങി ഇരിക്കുക ആയിരുന്നു. അവരുടെ  അടുത്ത നിക്കങ്ങളും  ചോദ്യങ്ങളും  ഞാൻ  ചുമ്മാ  പ്രെഡിറ്റ് ചെയ്‌തുകൊണ്ടിരുന്നു. അത് പോലെ  തന്നെ  നടന്നപ്പോൾ  ഞാൻ  മനസ്സിൽ  ചിരിച്ചു.

 

 

 

” ഹാ   എന്ന  ഇനി  പെണ്ണിനെ   വിളിക്കാം     …………….. മോളെ   വിളിക്ക് ”

 

” ഹും  പ്രേധന ഐറ്റം  എത്തി  ”

 

ഞാൻ  മനസ്സിൽ  പറഞ്ഞു. ഞാൻ അവിടെ  ഇരുന്നുകൊണ്ട്  ജന്നലിനു വെളിയിലേക്ക് നോക്കി. പെണ്ണ്  അവിടേക്ക്  വന്നത്  ഞാൻ അറിഞ്ഞു എങ്കിലും ഞാൻ  മൈന്റ് ചെയ്തില്ല.  പെണ്ണ്  എന്റെ നേരെ  ചായ കപ്പ് നീട്ടി.  ഞാൻ  ഒരു  പുച്ഛഭാവത്തിൽ  മുഖം വെച്ച് കപ്പ്  കയ്യിൽ  വാങ്ങി. എന്നിട്ട്  ജസ്റ്റ്‌ പെണ്ണിന്റെ  മുഖത്തേക്ക്  ഒന്ന്  നോക്കി.

” ങേ   നിയോ!!!”

 

ഞാൻ  പെട്ടന്ന്  എഴുന്നേറ്റ് നിന്ന് പോയി. അമ്മ  അപ്പോൾ  എന്റെ കൈ പിടിച്ചു  ഇരുത്തി.

 

” എന്താടാ ”

 

എനിക്ക്  അപ്പോഴും  ഞെട്ടൽ  മാറിയിരുന്നില്ല. എന്ത് ചെയ്യണം  എന്നറിയാതെ ഞാൻ  അവിടെ  ഇരുന്നു.   പറഞ്ഞു അറിയിക്കാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു ഞാൻ  സന്തോഷം ആണോ….  ഞാൻ പെണ്ണിന്റെ  മുഖത്തേക്ക് വീണ്ടും  നോക്കി  അവളും  എന്നെ  നോക്കി  കൊണ്ട്  നിൽക്കുക  ആയിരുന്നു.

 

” എന്നാൽ  ചെക്കനും പെണ്ണിനും എന്തെങ്കിലും  സംസാരിക്കാൻ ഉണ്ടെങ്കിൽ  ആകാം ”

 

അവിടെ  ഉണ്ടായിരുന്നാ ആരോ പറഞ്ഞപ്പോൾ  അവൾ  അകത്തേക്ക്  പോയി. പുറകെ  ചെല്ല് എന്ന  അർത്ഥത്തിൽ  ബ്രോക്കർ  എന്നെ  നോക്കി.

Leave a Reply

Your email address will not be published. Required fields are marked *