കോളേജ് നിധി Like

കഥ എഴുതി ഒന്നും എനിക്ക് വലിയ പരിജയം ഒന്നും ഇല്ല……ആദ്യം ആയിട്ടാണ് ഈ സൈറ്റിൽ ഒരു കഥ എഴുതുന്നത്….നല്ലതായാലും മോശം ആയാലും അഭിപ്രായങ്ങൾ പറയണം….നിങ്ങളുടെ അഭിപ്രായം അനുസരിച്ചാണ് അടുത്ത പാർട്ട്‌ വേണോ വേണ്ടേ എന്ന് തീരുമാനിക്കാൻ….

പ്ലസ് ടു റിസൾട്ട്‌ ഒക്കെ വന്ന് ഡിഗ്രിക്ക് അഡ്മിഷൻ ഒക്കെ ആയി. കോളേജിൽ പോകാനായി കാത്തിരിക്കുന്ന സമയം.ഞങ്ങളുടെ അടുത്ത തന്നെ ആണ് കോളേജ്.

കളിസ്ഥലത്തെ ചേട്ടന്മാർ എല്ലാവരും അവിടെ തന്നെ ആണ് പഠിക്കുന്നത്. അതുകൊണ്ട് തന്നെ ഞങ്ങൾക്ക് അവിടെ പൂർണ സ്വാതന്ത്ര്യം ആയിരുന്നു.

എൻ്റെ കൂടെ കൂട്ടുകാരൻ പ്രണവ് ഉണ്ട്. ഒരേ ക്ലാസ്സിൽ തന്നെ. അവനു പതിനെട്ട് കഴിഞ്ഞപ്പോൾ തന്നെ ബുള്ളറ്റ് ഒക്കെ വാങ്ങി കൊടുത്തിട്ട് ഉണ്ട്. പിന്നെ ചെക്കൻ റിച്ചും ആണ്. അവൻ്റെ കൂടെ ആയിരുന്നു എൻ്റെ പോക്കും വരവും.

അങ്ങനെ ഞങ്ങളുടെ കോളേജിൽ ഞങ്ങൾ ചേട്ടന്മാർക്കും പിള്ളേരും കൂടെ അടിച്ചു പൊളിച്ചു നടക്കുന്ന സമയത്താണ് പ്രണവിന് ഞങ്ങളുടെ ക്ലാസ്സിലെ തട്ടമിട്ട സുന്ദരി സനയെ ഇഷ്ടമാണെന്നു എന്നോട് പറയുന്നത്. അങ്ങനെ അവനു അവളെ സെറ്റ് ആകാൻ വേണ്ടി ഞങ്ങൾ ക്ലാസ്സിൽ കേറി തുടങ്ങി.

ക്ലാസ് തുടങ്ങി ഒരു സെമസ്റ്റർ കഴിഞ്ഞെങ്കിലും ഞങ്ങളുടെ ക്ലാസ്സിലെ പിള്ളേരും ആയി ഞങ്ങൾ അങ്ങ് സെറ്റ് ആയിട്ടുണ്ടായില്ല. കാരണം ഞാനും പ്രണവും എപ്പൊഴും ഞങ്ങളുടെ കളിസ്ഥലത്തെ ചേട്ടന്മാരുടെ കൂടെ ആയിരുന്നു.

ആദ്യ ദിവസം ക്ലാസ്സിൽ പരമ ബോറിങ് ആയിരുന്നു. ആദ്യ ഇൻ്റെർവെലിന് തന്നെ ഞാൻ പോയി എല്ലാരേം പരിചയപെട്ടു. കൂട്ടത്തിൽ പെൺകുട്ടികളേം. ആരും അത്ര നല്ല കുട്ടികൾ ഇല്ല.

അങ്ങനെ ഇരിക്കെ ഒരു ടീച്ചർ വന്നു ക്ലാസ് എടുക്കുന്നതിനിടയിൽ ഞങ്ങളുടെ ശല്യം കാരണം എന്നോട് പുറകിൽ പോയി നിൽക്കാൻ പറഞ്ഞു. ഞാൻ ചിരിച്ചുകൊണ്ട് അവിടെ പോയി നിന്നു. എല്ലാവരും എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.

കുറച്ച് കഴിഞ്ഞ് എന്നോട് ഇരുന്നോളാൻ പറഞ്ഞു. ഞാൻ അപ്പൊ അടുത്ത് കണ്ട ബെഞ്ചിൽ ഇരുന്നു. പെൺകുട്ടികളുടെ സൈഡിലെ അവസാനത്തെ ബെഞ്ച്. അവിടെ ഇരുന്നുള്ള സംസാരത്തിൽ എനിക്ക് കൂട്ടായി കുറച്ചുപേരെ കിട്ടി. ലാലു, അമൽ, അജു, നവീൻ. അവരാണ് അവിടുത്തെ സ്ഥിരകാർ.

അതിനിടെ ഒരു ദിവസം ഞങ്ങളുടെ ക്ലാസ്സിലെ അനിത കരഞ്ഞു കൊണ്ട് ഓടി വന്നു. പെൺകുട്ടികൾ എല്ലാവരും അവളോട് കാര്യം എന്താണെന്നു അന്വേഷിച്ചെങ്കിലും കാര്യം എന്താ എന്ന് അവൾ പറഞ്ഞില്ല.

കുറെ കഴിഞ്ഞു സോന എന്നോട് കൈകൊണ്ട് അങ്ങൊട്ട് ചെല്ലാൻ പറഞ്ഞു വിളിച്ചു. ഞാൻ വേഗം ചെന്നു. അവൾ എന്നോട് പറഞ്ഞു, “ഡാ, ഇങ്ങോട്ട് ഒന്നും ചോദിക്കരുത്. ഇവളുടെ കൂടെ ഒന്ന് ചെല്ലാൻ പറ്റോ?” കരഞ്ഞു കലങ്ങിയ കണ്ണുമായി അനിത എന്നെ നോക്കി. ഞാൻ പറഞ്ഞു, “വാടി..”

അവൾ എഴുന്നേറ്റു നടന്നു. തൊട്ടു പിന്നിൽ ആയി ഞാനും നടന്നു. അവൾ നേരെ രണ്ടാം വർഷ മലയാളംകാരുടെ ക്ലാസ്സിൽ കേറി വെളുത്തു മെലിഞ്ഞു ഇരിക്കുന്ന ഒരുത്തൻ്റെ കരണം നോക്കി ഒന്ന് കൊടുത്തു! തിരിച്ചടിക്കാൻ കൈപൊക്കിയ അവനു നേരെ വട്ടം ഞാൻ നിന്നു. അവൻ എൻ്റെ കണ്ണുകളിൽ തന്നെ നോക്കി നിന്നു.

അടി പൊട്ടിയാൽ ഇവനും ആ ക്ലാസ്സിലെ എല്ലാവരും കൂടെ എന്നെ പൊളിക്കും. എൻ്റെ ചിന്തകൾക്ക് വിരാമം ഇട്ടു അവൾ എൻ്റെ കയ്യിൽ പിടിച്ചു വലിച്ചു ക്ലാസ്സിലേക്ക് നടന്നു.

അന്ന് വൈകുന്നേരം അവന്മാർ കൂട്ടത്തോടെ പുറത്തു കാത്തു നിന്നു. ഒന്നും രണ്ടും പറഞ്ഞു നിൽക്കാൻ സമയം ഇല്ലാത്തതു കൊണ്ട് ഇടി ആയി. കണ്ടുകൊണ്ട് നിന്ന ചേട്ടന്മാരുടെ സെറ്റും ഞങ്ങളുടെ കൂടെ കൂടി അവന്മാരെ പഞ്ഞിക്കിട്ടു.

ഇതിനു ശേഷം കോളേജിലും ക്ലാസ്സിലും ഒക്കെ ഞങ്ങളെ എല്ലാവർക്കും വലിയ കാര്യം ആയി. അവരുടെ ഭാഗത്തായിരുന്നു തെറ്റെന്നു അനിത തന്നെ ടീച്ചർമാരെ പറഞ്ഞു മനസിലാക്കി. പിന്നീട് അങ്ങോട്ട് ആൺ പെൺ വ്യത്യാസം ഇല്ലാതെ ഞങ്ങൾ അടിച്ചു പൊളിക്കാൻ തുടങ്ങി.

അങ്ങനെ ഇരിക്കെ ആണ് ഡിപ്പാർട്മെന്റ് ഞങ്ങൾക്ക് ആദ്യത്തെ സ്റ്റഡി ടൂറിനു പൈസ പാസ് ആക്കുന്നത്. ക്ലാസ്സിൽ കൂടുതൽ കാര്യപ്രാപ്തി ഉള്ളത് കൊണ്ട് ഞാൻ തന്നെ അത് ഏറ്റെടുത്ത് നടത്തി.

കളിസ്ഥലത്തെ പഴയ ക്യാപ്റ്റൻ ഇപ്പൊ ഒരു ബസ് ഡ്രൈവർ ആണ്. പുള്ളി തന്നെ ഞങ്ങളുടെ ഡ്രൈവർ.

രാജു ചേട്ടൻ തന്നെ പറഞ്ഞു നമുക്ക് ഉഡുപ്പിയിൽ പോകാം. കണ്ടതിൽ വെച്ച ഏറ്റവും അടിപൊളി ബീച്ച് ആണെന്നും പറഞ്ഞ് അവിടെ വെച്ച് എടുത്ത ഫോട്ടോ ഒക്കെ എനിക്ക് അയച്ചു തന്നു. ക്ലാസ്സിലെ ഗ്രൂപ്പിൽ ആരും തന്നെ ഈ സ്ഥലത്തു പോയിട്ടും ഇല്ല. എല്ലാവരും ഈ സ്ഥലം മതി എന്നും പറയാൻ തുടങ്ങി.

അങ്ങനെ ഒരു മാസം കഴിഞ്ഞ് പോകാൻ ബസ് ബുക്ക് ചെയ്തു ഞങ്ങൾ ചർച്ച തുടങ്ങി.

ഡ്രൈവർ രാജു ചേട്ടൻ ആയത് കൊണ്ട് കുപ്പി കേറ്റാൻ പ്രശ്നം ഇല്ല. ആകെ ഉള്ള ഒരു പ്രശ്നം ടീച്ചർമാർക്ക് ഞങ്ങളുടെ കൂടെ വരാൻ ഒരു മടി. ഞാനും ക്ലാസ്സിലെ പെൺകുട്ടികളും മാറി മാറി കാലു പിടിച്ചെങ്കിലും അവർ സമ്മതിക്കുന്നില്ല.

അതിനിടയിൽ സ്റ്റാഫ്‌റൂമിൽ ഒരു സർ എന്നെ പുറത്തോട്ടു വിളിച്ചു. പുള്ളിക്കാരൻ എന്നോട് പറഞ്ഞു,

“ഡാ, നിങ്ങൾ കുഴപ്പം ഒന്നും ഉണ്ടാക്കില്ലെന്ന് എനിക്ക് നീ വാക്കു തന്നാൽ ഞാൻ വരാം നിങ്ങളുടെ കൂടെ.” ഒരു മാലാഖയെ പോലെ പുള്ളിക്കാരൻ തന്നെ പറഞ്ഞു ഒരു ടീച്ചറിനെയും സെറ്റ് ആക്കി.

അങ്ങനെ ഞങ്ങളുടെ ടൂർ തീയതി ആയി. എല്ലാവരും വണ്ടിയിൽ കയറി സീറ്റ് ഒക്കെ സെറ്റ് ആക്കി. ബസ് എടുത്തു. ഡ്രൈവർമാർക്ക് ഉള്ള കാര്യങ്ങൾ ഒക്കെ പറഞ്ഞു ശരി ആക്കി.

ഡ്രൈവർ രാജു ചേട്ടൻ എന്നോട് പറഞ്ഞു, “നീ ഇനി എന്തിനാ ഇവിടെ നിൽക്കണേ. നീ പൊക്കോ, വെളുപ്പിന് അവിടെ എത്തുമ്പോ വന്നാൽ മതി.”

പുള്ളിക്കാരൻ പാട്ടിൻ്റെ സൗണ്ട് കൂട്ടി സ്‌മോക്ക് ഒക്കെ ഇട്ടു. ഞാൻ നേരെ പിന്നിൽ പോയി. അവന്മാർ അപ്പോഴേക്കും വെള്ളമടി തുടങ്ങിയിരുന്നു. അവർ എന്നെ കണ്ടതും ഒരെണ്ണം എനിക്കും തന്നു.

അങ്ങനെ അടിച്ചു ആ കുപ്പി തീർന്നപ്പോഴേക്കും ഡാൻസ് ഒക്കെ കുറഞ്ഞു. ഞാൻ അപ്പോൾ പാട്ടു നിർത്താൻ മുന്നിൽ പോയി വന്നപ്പോളേക്കും എല്ലാവരും സ്ഥലം പിടിച്ചു. എനിക്ക് ഇരിക്കാൻ സ്ഥലം ഇല്ല. ഞാൻ പയ്യെ താഴെ ഇരുന്നു.

വർത്താനം പറഞ്ഞു പയ്യെ ഉറക്കം ആയി.ഫോൺ അടിക്കുന്നത് കേട്ടാണ് ഞാൻ എഴുന്നേറ്റത്. ഫോൺ എടുത്തു നോക്കിയപ്പോ അനിത. ഞാൻ എഴുന്നേറ്റു ഫോൺ എടുത്ത് “എന്തുപറ്റി?” എന്ന് ചോദിച്ചു.

അനിത: നീ എന്തിനാ താഴെ കിടക്കുന്നെ?

ഞാൻ: അത് ഒന്നൂല്ലെടാ, ഇവിടെ സ്ഥലം ഇല്ല.

അവൾ: ഡാ, ഞാൻ ഏറ്റവും മുന്നിലെ മൂന്ന് പേര് ഇരിക്കുന്ന സ്ഥലത്താ. ഇവിടെ ഞാനും സോനയും മാത്രമേ ഉള്ളൂ. ഇവിടെ സീറ്റ് ഉണ്ട്, നീ വാ.

Leave a Reply

Your email address will not be published. Required fields are marked *