കർമ്മഫലം – 3 3

 

ആ ചിന്ത എന്നെ വല്ലാതെ കൊത്തി വലിച്ചു….

 

“ഞങ്ങൾക്ക് എന്തെങ്കിലും ഒന്നാകാൻ കഴിഞ്ഞില്ലെങ്കിൽ പുള്ളി കാരണം എനിക്കൊരു പേരുദോഷം ഉണ്ടാകരുതെന്നുള്ള ഒറ്റ ചിന്ത കൊണ്ടാണ് ഒരാളെയും അറിയിക്കാതെ പുള്ളി എന്നെ സ്നേഹിച്ചത്…”

 

“എന്നിട്ട് എന്താ നീ ഈ കാര്യം എന്നോട് പറയാതിരുന്നത്… ”

 

“അന്ന് നിനക്ക് എത്രയാ പ്രായം…???”

 

“അതും ശെരിയാണ്….”

 

“വീട്ടിൽ പറഞ്ഞാലും അച്ഛൻ സമ്മതിക്കില്ല… നിനക്കറിയാല്ലോ നമ്മുടെ വീട്ടിലെ അവസ്ഥ… ഇതര മതത്തിൽ പെട്ട ജോസേട്ടൻ്റെ കാര്യം നമ്മുടെ വീട്ടിൽ പറഞാൽ എന്തായിരിക്കും സ്ഥിതി… അത് മാത്രവുമല്ല എനിക്ക് താഴെയും ഇരുത്തി ഇല്ലേ വീട്ടിൽ….. അപ്പോ അവളുടെ കാര്യവും ഓർത്ത് എനിക്ക് ടെൻഷൻ ആയിരുന്നു…”

 

“എന്നിട്ടും ഒരു ദുർബല നിമിഷത്തിൽ ഞങ്ങൾ ഒളിച്ചോടാൻ പോലും തീരുമാനിച്ചതായിരുന്നു….”

 

“രണ്ടാമത്തെ പെണ്ണ് കാണലിൻ്റെ അന്നുരാത്രി 2 മണിക്ക് ജോസേട്ടൻ കവലയിൽ വന്നു നിൽക്കുമെന്ന് പറഞ്ഞിരുന്നു അന്ന് ഞാൻ എല്ലാം pack ചെയ്തു വച്ചതായിരുന്നു…. പക്ഷേ സമയമായപ്പോൾ എനിക്ക് ഭയമായിരുന്നു.. അത്കൊണ്ട് പോയില്ല… പുള്ളി രാവിലെ വരെ കാത്തുനിന്നു വിഷമിച്ച് തിരികെ പോയി…. ഒരുപക്ഷേ അന്നു ഞാൻ പോയിരുന്നെങ്കിൽ എൻറെ ജീവിതം തന്നെ മാറിയേനെ…. ”

 

“പിന്നെ നിങൾ ശ്രമിച്ചില്ലേ….???”

 

“ഒരു തവണ ഞാനും മനസ്സ് കൊണ്ട് തയാറായി… ”

 

“അപ്പോഴാണ് പുള്ളിയുടെ അനിയത്തിക്ക് ഒരു കല്ല്യാണ ആലോചന വന്നത്… ”

 

“അത് കഴിഞ്ഞ് 6 മാസം കഴിഞ്ഞപ്പോൾ അഭിയുടെ അച്ഛൻ ആലോചനയുമായി വന്നു….”

 

“അന്ന് വൈകുന്നേരം പുള്ളി ഇവിടെ വന്നിരുന്നു… ഇവിടെ തോഴുത്തിൽ എത്ര നേരം ഞാൻ പുള്ളിയെ കെട്ടി പിടിച്ച് കരഞ്ഞു എന്നറിയോ….????”

 

“വിധിയുടെ തീരുമാനം വേറെ ആയത് കൊണ്ടും എനിക്ക് ഭാഗ്യം ഇല്ലാത്തത് കൊണ്ടും ജോസേട്ടനെ എനിക്ക് നഷ്ടമായി….. ”

 

അവളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകി ആ ചുടു കണ്ണീർ എൻ്റെ നെഞ്ചിലേക്ക് ഒലിച്ചിറങ്ങി… ആ കന്നീരിന് പൊള്ളുന്ന ചൂട് ആയിരുന്നു….

 

“എൻ്റെ ജീവിതത്തിലെ എല്ലാം നിങ്ങൾക്ക് വേണ്ടി അല്ലെങ്കിൽ ഈ കുടുംബത്തിന് വേണ്ടി ബലി കഴിച്ചു… എന്നിട്ട് എനിക്ക് കിട്ടിയതോ???? എന്നെ ഒരു തരി സ്നേഹമില്ലാത്ത… എന്നെ മാനസികമായും ശാരീരികമായും വേദനിപ്പിക്കുക മാത്രം ചെയ്യുന്ന ഒരാളെ….

അയാളെ കല്ല്യാണം കഴിച്ചിട്ട് ഞാൻ മനസ്സ് തുറന്നു ഒന്ന് സന്തോഷിച്ചിട്ടില്ല…..”

 

“നിനക്കറിയാമല്ലോ…. ജോസേട്ടൻ ഇതുവരെ കല്ല്യാണം കഴിച്ചിട്ടില്ല….

ഞാൻ ആണ് പുള്ളിയുടെ ഭാര്യ… അങ്ങനെ ആണ് അന്ന് മുതലേ പറയുന്നത്… പക്ഷേ കുറച്ചുദിവസം കഴിയുമ്പോൾ അത് മാറും മറ്റൊരു കല്ല്യാണം കഴിക്കും എന്നായിരുന്നു ഞാൻ കരുതിയത് പക്ഷേ എനിക്ക് തെറ്റി ഇപ്പോഴും….”

 

“പുള്ളിയെ ഓരോ തവണ കാണുമ്പോഴും എനിക്ക് കുറ്റബോധം കാരണം മുഖത്ത് നോക്കാൻ പോലും സാധിക്കുന്നില്ല… ഞാൻ കാരണം ജീവിതത്തിൽ ഒറ്റപ്പെട്ടു പോയ ഒരു പാവം മനുഷ്യൻ…. ഞാൻ ഈ പാപം എല്ലാം ഇവിടെ കൊണ്ട് പോയി കളയും….??? ഒരുപക്ഷേ പുള്ളിയെ വേദനിപ്പിച്ചത് ദൈവം തന്ന ശിക്ഷ ആയിരിക്കും എൻ്റെ ഈ നശിച്ച ജീവിതം….”

 

“എടീ സമധനിക്ക്… ഇതെല്ലാം വിധി അല്ലേ നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ലല്ലോ…”

 

“അല്ല ഈ നശിച്ച ജാതിയും മതവും…. ആണ് ഇതിനെല്ലാം കാരണം അല്ലെങ്കിൽ ഞാൻ ഇപ്പൊ സന്തോഷത്തോടെ കഴിഞ്ഞേനെ …”

 

“അവളുടെ ഭാവ മാറ്റം കണ്ട് ഞാൻ തന്നെ പേടിച്ച് പോയി…..”

 

“ടീ മെല്ലെ പറ ആരെങ്കിലും കേൾക്കും….”

 

“നീ വിഷമിക്കാതെ ഇരിക്ക് എന്തായാലും കഴിഞ്ഞത് കഴിഞ്ഞു… ഇനി നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ലല്ലോ….”

 

“പറ്റും എനിക്ക് പറ്റും…”

 

“എന്താ നീ പറഞ്ഞു വരുന്നത്….????”

 

“എനിക്ക് അന്ന് പറ്റിയ വലിയ തെറ്റ് തിരുത്തണം ….. അത് കഴിഞ്ഞതിനുശേഷം നിനക്ക് എന്നെ എന്ത് വേണമെങ്കിലും ചെയ്യാം അല്ലെങ്കിൽ നീ പറയുന്നത് എന്തും ഞാൻ ചെയ്യും….”

 

“നീ എന്താ ഉദ്ദേശിക്കുന്നത്…..????”

 

“ഞാൻ ഇതുവരെ പറഞ്ഞിട്ടും.നിനക്ക് മനസ്സിലായില്ലെങ്കിൽ പറയാം…..”

 

“ഒരു ദിവസമെങ്കിൽ ഒരു ദിവസം എനിക്ക് അങ്ങേരുടെ ഭാര്യ ആയിട്ട് ജീവിക്കണം….”

 

“അത് കേട്ട ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടി പോയി…..”

 

“നീ എന്താ പറയുന്നത് എന്ന് നിനക്ക് വല്ല ബോധവും ഉണ്ടോ….”

 

“എല്ലാ ബോധത്തോടും കൂടി തന്നെ ആണ് ഞാൻ പറയുന്നത്…”

 

“എനിക്ക് എന്ത് പറയണം എന്ന് പോലും അറിയില്ല… ഞാൻ വല്ലാത്ത അവസ്ഥയിൽ ആയി പോയി…”

 

“നീ എന്താ ഒളിച്ചോടാൻ പോകുകയാണോ…???”

 

“അതിനു എനിക്ക് ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല… പക്ഷേ എൻ്റെ മോനെയും നിന്നെയും ഓർത്തിട്ടാ….”

 

“അപ്പോ???”

 

“ഞാൻ പറഞ്ഞല്ലോ ഒരു ദിവസം എനിക്ക് ശരീരം കൊണ്ടും മനസ്സ് കൊണ്ടും ജോസേട്ടൻ്റെ ഭാര്യ ആകണം….”

 

“ഇനിയും മനസ്സിലായില്ലെങ്കിൽ പറഞ്ഞു തരാം….”

 

“ഇനി എൻ്റെ ശരീരത്തിൽ തൊടുന്ന ആൾ ജോസേട്ടൻ ആയിരിക്കണം…. ”

 

“ഇല്ലാ… ഞാൻ ഒരിക്കലും സമ്മതിക്കില്ല…”

 

“എനിക്കറിയാം നീ സമ്മതിക്കില്ല എന്ന് …”

 

“ഒരുപക്ഷേ എനിക്ക് ഇത് നിന്നോട് പറയാതെ ഇരിക്കാമായിരുന്നു…”

 

“ഞാൻ പറഞ്ഞത് എന്തുകൊണ്ടെന്നാൽ നിന്നോട് ഞാൻ ഒളിച്ചു വച്ചിട്ടുള്ള ഒരേ ഒരു കാര്യം ഇതായത് കൊണ്ട്…”

 

“നീ എത്ര ചീപ്പ് ആയിട്ടാണ് സംസാരിക്കുന്നത് എന്ന് നിനക്ക് അറിയോ…??? ”

 

“അങ്ങനെ തോന്നുന്നു എങ്കിൽ അത് അത് നിൻറെ ചിന്താഗതിയുടെ കുഴപ്പമായിരിക്കാം.. പക്ഷേ എൻറെ ഭാഗത്തുനിന്ന് ചിന്തിച്ചാൽ അതൊരു തെറ്റ് തിരുത്താൻ മാത്രമാണ് ഞാൻ ചെയ്ത വലിയ ഒരു തെറ്റ് ഇന്ന് വരെ ഞാൻ പേറുന്ന എൻറെ ഏറ്റവും വലിയ ദുഃഖം….”

 

“പിന്നെ നീ ഇപ്പൊ മനസ്സിൽ കരുതുന്നുണ്ടാകും എനിക്ക് കഴപ്പ് മൂത്ത് ആണ് ഇങ്ങനെ ചെയ്യുന്നത് എന്ന്…. അങ്ങനെ ആയിരുങ്കിൽ, ഞാൻ ഒന്ന് മൗനം പാലിച്ചിരുന്നെങ്കിൽ ഇപ്പൊ തന്നെ ഏറ്റവും കുറഞ്ഞത് ഒരു 20 പേരുടെ എങ്കിലും കൂടെ കിടന്നിട്ടുണ്ടാകണം… Including my father in law….. And u….

 

“എൻ്റെ ദൈവമേ ഞാൻ എന്തൊക്കെയാണ് ഈ കേൾക്കുന്നത്….”

 

“എൻ്റെ മനസ്സിൽ കിടന്ന് പുകഞ്ഞു കൊണ്ടിരുന്ന ഒരു കനലിലേക്ക് എണ്ണ ഒഴിച്ച് അത് ആളി കത്തിച്ചത് നീ ആണ്…”

 

“ങ്ങേ….. ഞാനോ…??? ഞാൻ എന്താ ചെയ്തത്….???”

 

“എല്ലാം സഹിച്ചും പൊറുത്തും ഒതുങ്ങി കൂടി ജീവിച്ചിരുന്ന എന്നെ ഓരോന്ന് പറയുകയും ചെയ്യുകയും ചെയ്ത് ഇങ്ങനെ ആക്കി… നീ അല്ലേ പറഞ്ഞത് സ്നേഹത്തിന് വേണ്ടി എല്ലാം കൊടുക്കാം എന്ന്… ലിമിറ്റ് ഇല്ലാതെ സ്നേഹിക്കണം എന്ന്… ഇനി വേറെ ഒരു ജന്മം ഇല്ലെന്ന്…. ”

Leave a Reply

Your email address will not be published. Required fields are marked *