ഗായത്രി – 2 Like

Related Posts


ആദ്യഭാഗത്തിന് തന്ന സപ്പോർട്ടിന് ഒരുപാട് സന്തോഷം തിരക്കുകൾ ആയിരുന്നു അതാണ് തരാൻ വൈകിയത്. ഈ പാർട്ട്‌ എത്രത്തോളം ഇഷ്ടമാകും എന്ന് അറിയില്ലാ എന്തായാലും അഭിപ്രായങ്ങൾ അറിയിക്കണം ❤️❤️❤️

ഞങ്ങൾ രണ്ടും നടന്ന് ക്ലാസ്സിൽ കേറി. ഞങ്ങളെ രണ്ടിനെയും എല്ലാരും ഒരു ആക്കിയ പുഞ്ചിരിയോടെയാണ് ക്ലാസ്സിലേക്ക് കേറ്റിയത്. എല്ലാരും ഞങ്ങളെ നോക്കി ചിരിക്കുന്ന കണ്ടപ്പോൾ എനിക്ക് നല്ല ദേഷ്യം വന്നു. ഞാൻ അത് കടിച്ചമർത്തി നിന്നു ക്ലാസ്സിൽ പല കമെന്റുകളും ഉയർന്നു. ഞാൻ രാവിലെ ഇരുന്ന ബെഞ്ചിൽ തന്നെ ഇരുന്നു. അവൾ എന്റെ അടുത്ത് തന്നെ ഇരുന്നു.

ആദ്യ ദിവസം ക്ലാസ്സിന് പുറത്ത് ആയതിന്റെ ഒരു ചളിപ്പ് എനിക്ക് ഉണ്ടായിരുന്നു. അന്ന് വൈകുന്നേരം വരെ ഇരിക്കാൻ തോന്നാത്തത് കൊണ്ട് ഞാൻ ഉച്ചക്ക് വീട്ടിലേക്ക് വെച്ച് പിടിച്ചു.

ഞാൻ വരുന്നത് കണ്ടപ്പഴേ ആന്റി എന്റെ അടുത്തേക്ക് വന്നു.

” എന്താ അച്ചു കോളേജ് ഒന്നും ഇഷ്ടായില്ലേ “

” അങ്ങനെ ഒന്നുമില്ല ആന്റി കോളേജ് ഒക്കെ കൊള്ളാം പക്ഷെ ഒറ്റക്കായ പോലെ ഒരു തോന്നൽ. എപ്പഴും കൂടെ ഉണ്ടായിരുന്ന അഭിനെ ഒക്കെ ഒരുപാട് മിസ്സ്‌ ചെയ്യുന്നു. ” അത്രയും പറഞ്ഞ് ഞാൻ അകത്തേക്ക് കേറി.

” അച്ചു നീ കഴിച്ചിട്ട് ആണോ വന്നേ ” പുറകിൽ നിന്ന് നീട്ടി വിളിച്ചുകൊണ്ട് ആന്റി എന്നോട് ചോദിച്ചു.

” ഇല്ലാ കഴിക്കണം.. നല്ല വിശപ്പ് ഉണ്ട് “

” ഞാൻ ഇപ്പം എടുത്തു വെക്കാം നീ പോയി കൈ കഴുകി വാ ” ഞാൻ റൂമിൽ പോയി ബാഗ് വെച്ച് താഴേക്ക് ചെന്നു

ഞാൻ കൈ കഴുകി കഴിക്കാൻ തുടങ്ങി

എന്റെ അമ്മയെ പോലെ തന്നെ എന്റെ അടുത്ത് ഇരുന്ന് ഊട്ടുന്ന ആന്റി.

” അമ്മേ ” ഗായത്രിയുടെ ശബ്ദം മുഴങ്ങി.

” അമ്മേ അച്ചുനെ കോളേജിൽ കാണുന്നില്ലാ ” അത്രയും പറഞ്ഞ് അവൾ അകത്തേക്ക് കേറിയപ്പോൾ ആണ് അവൾ ആ കാഴ്ച കാണുന്നത്. ഞാൻ അകത്തിരുന്ന് കഴിക്കുന്നത്. എന്തോ പറയാൻ വന്ന അവൾ അത് വിഴുങ്ങി മുകളിലേക്ക് പാഞ്ഞു കേറി പോയി. ഞാൻ എന്താ എന്നാ ഭാവേന ആന്റിനെ നോക്കി.

ഇവൾ എന്തിനാ എന്നെ കാണുന്നില്ല എന്ന് പറഞ്ഞ് ഓടി പിടച്ച് വന്നത്. ഓ ഇനി എന്നെ നോക്കാൻ അമ്മ അവളെ ചുമതല പെടുത്തിയോ. ഞാൻ വേഗം കഴിച്ച് റൂമിലേക്ക് പോകാൻ സ്റ്റെയർ കേറുമ്പോൾ അവൾ താഴേക്ക് ഇറങ്ങി വരുന്നത് ഞാൻ അവളെ മൈൻഡ് കൂടെ ചെയ്യാതെ റൂമിലേക്ക് കേറി. ഒന്ന് ഫ്രഷ് ആകാം എന്ന് കരുതി ഇരിക്കുമ്പോൾ ആണ് ഫോൺ റിങ് ചെയ്തത്.

” ഹലൊ ” അത് മാത്രം ആയിരുന്നു എനിക്ക് പറയൻ പറ്റിയത് അപ്പുറത്ത് നിന്നും ഒരു പൊട്ടിക്കരച്ചിൽ ആയിരുന്നു.

” എന്തെമ്മേ കരയണെ “

” എന്തിനാ അച്ചു നീ എന്നെ ഇങ്ങനെ തീ തീറ്റിക്കണേ.

നിനക്ക് വേണ്ടി കരയാൻ മാത്രമാ എന്റെ വിധി “

” അമ്മ ഇത് എന്നതൊക്കെയാ പറയണേ ഞാൻ ഇപ്പം എന്നാ ചെയ്തുന്ന പറയണേ. അമ്മ പറഞ്ഞ പോലെ എല്ലാം ഞാൻ കേട്ടില്ലേ. മാറി നിൽക്കാൻ പറഞ്ഞപ്പം മാറി നിന്നില്ലേ ഞാൻ എന്ത്‌ തെറ്റാ ഇപ്പം ചെയ്തെ ദേഷ്യവും സങ്കടവും എല്ലാം എന്നിൽ നിറഞ്ഞു “

” ചെന്ന അന്ന് തന്നെ നീ ക്ലാസ്സിൽ നിന്നും പുറത്താക്കിലെ. നീ അവിടെ നിന്നെങ്കിലും നന്നാവും എന്നായിരുന്നു എന്റെ വിശ്വാസം പക്ഷെ അത് ഒരിക്കലും ഉണ്ടാകുല എന്ന് നീ ഊട്ടി ഉറപ്പിക്കുവാ ” അമ്മ അത് പറഞ്ഞപ്പോൾ ആണ് എനിക്ക് കാര്യം മനസ്സിലായത്
” എന്താ അച്ചു നീ ഇങ്ങനെ ചെന്ന അന്ന് തന്നെ ക്ലാസ്സിൽ നിന്നും പുറത്താക്കാൻ പാകത്തിന് എന്ത്‌ പണിയ ഒപ്പിക്കുന്നെ “

” അമ്മേ അത് ഞാൻ കാരണമല്ല ആാാ പെണ്ണ്…. ” പറയൻ വന്നത് ഞാൻ പാതിക്ക് വെച്ച് നിർത്തി.

” പെണ്ണോ……അച്ചു സത്യം പറയ് ആരാ അത് ” അമ്മ അപ്പറത്തു നിന്നും പറയുന്നത് കേട്ടു.

ഞാൻ എന്തിനാ ഭയപ്പെടുന്നെ അവൾ എന്റെ ആരാ ആരുമല്ല എന്നിട്ടും എന്തിന് വേണ്ടി.

” അവൾ കാരണമാ ഞാനും കൂടെ പുറത്ത് ആയെ കൂടെ അവളേം പുറത്താക്കി “

” അച്ചു നീ ഇങ്ങനെ ചെല്ലുമ്പഴെ ഓരോ പണികൾ ഒപ്പിച്ചു വെച്ച് നോട്ടപ്പുള്ളിയാകരുത്… നിന്റെ നല്ല നടത്തിപ്പിന് അല്ല നിനക്ക് ടിസി തന്ന് വിട്ടത് നീ അത് ഓർക്കണം ” അമ്മ അപ്പുറത്ത് നിന്ന് നല്ല ഫയറിങ് ആയിരുന്നു ഒരുവിധം പറഞ്ഞു സമാധാനിപ്പിച്ച് ഫോൺ വെച്ചു.

ഏത് മൈര് ആണോ ഇതൊക്കെ അവിടേക്ക് വിളിച്ച് പറയണേ . അതിനെ കുറിച്ച് ആലോചിച്ച് ഇരുന്നാൽ എനിക്ക് പ്രാന്ത് ആകും മിക്കവാറും അവൾ ആയിരിക്കും ആ ഗായത്രി……

മുറിയിലേക്ക് വന്ന ആന്റിയുടെ വിളിയിൽ ആണ് ഞാൻ സ്വബോധത്തിലേക്ക് വന്നത്.

” നീ എന്താ അച്ചു കുന്തം വിഴുങ്ങിയ പോലെ ഇരിക്കുന്നെ
” അമ്മ വിളിച്ചു “

” അമ്മ വിളിച്ചതിന് ആണോ നീ ഇങ്ങനെ നിക്കുന്നെ “

” അവൾ എന്താ പറഞ്ഞെ നിന്നെ വിളിച്ചിട്ട് “

” എന്തൊക്കെയോ പറഞ്ഞു “

” മ്മ്മ്… അതൊക്ക പോട്ടെ നീ നോട്ട്സ് ഒക്കെ വാങ്ങിയോ….. അല്ല അച്ചു… ഈ ആവണി ആരാ ” ആന്റി എന്നെ നോക്കി ചെറുപുഞ്ചിരിയോടെ ചോദിച്ചു …

“നീ എന്നെ ഇങ്ങനെ അതിശയിച്ചു നോക്കണ്ട ഞാൻ എല്ലാം അറിഞ്ഞു ” ഞാൻ ആന്റിനെ അമ്പരന്ന് നോക്കി.

” ആന്റി എങ്ങനെയാ അറിഞ്ഞേ “

” നിനക്ക് ഒരു കാര്യം അറിയോ നിന്നെ നോക്കാൻ ഏപ്പിച്ചേക്കുന്നെ എന്നെ അല്ല “

” പിന്നെ “

” അവളെ “

” ആരെ ഗായത്രിനെയോ ” ഞാൻ എന്റെ ഞെട്ടൽ മാറാതെ ചോദിച്ചു

ആന്റി ഒരു പുഞ്ചരിയോടെ അതെ എന്ന് തലയാട്ടി

അപ്പം അവളാണ് ഇതൊക്ക വിളിച്ച് അമ്മേനോട് പറയുന്നേ . അത് കേട്ടപ്പോൾ ഒരേ സമയം ദേഷ്യവും അമ്പരപ്പും നിറഞ്ഞു.
ഒരു പുഞ്ചിരി എനിക്ക് സമ്മാനിച്ച് ആന്റി റൂമിൽന്ന് പോയി.

ആ നായിന്റെ മോൾ ആണ് അപ്പം ഇതൊക്കെ വിളിച്ച് പറയുന്നേ അല്ലെ. അവളെ എന്റെ കൈയിൽ കിട്ടും ഒതുക്കത്തിന്.

അന്നത്തെ ദിവസം അങ്ങനെ കടന്ന് പോയി.

പിറ്റേന്ന് രാവിലെ ഞാൻ ഞാൻ കോളേജിലേക്ക് പോയി. ഗേറ്റ് കടന്ന് അകത്തേക്ക് കേറിയപ്പോൾ ഞാൻ ആദ്യം കാണുന്നത് അഭിഷേകിനെ ആണ് എന്നെ കണ്ടപ്പോൾ തന്നെ പുള്ളിക്കാരൻ കൈ പൊക്കി കാണിച്ചു. ഞാനും തിരിച്ച് കാണിച്ചു. ഞാൻ ക്ലാസ്സ്‌ ലക്ഷ്യമാക്കി ആരെയും മൈൻഡ് ചെയ്യാതെ ഞാൻ ഇന്നലെ ഇരുന്ന അതെ ബെഞ്ചിൽ പോയി ഇരുന്നു. ഞാൻ ഫോൺ എടുത്ത് അതിൽ തോണ്ടി കൊണ്ടിരുന്നു…..

ബെൽ അടിക്കാൻ സമയമായപ്പോൾ ഓരോരുത്തരായി ക്ലാസ്സിൽ വന്നു കൊണ്ടിരുന്നു. എന്റെ മുൻപിൽ ഉള്ള ബെഞ്ചുകളിൽ മുഴുവൻ ആളുകൾ നിറഞ്ഞു എന്റെ ഇടതുഭാഗത്തു ഒരാൾ വന്നിരുന്നു. അടുത്തു വന്നിരുന്ന ആൾ ആകെ ഭയത്തിൽ ആയിരുന്നു. അവന്റെ മുഖം കണ്ടപ്പോൾ എനിക്ക് ആദ്യം ചിരിയാണ് വന്നതെങ്കിലും ഞാൻ അത് പുറത്ത് കാണിക്കാതെ ചിരിച്ചു കൊണ്ട് അവന്റെ തോളിൽ തട്ടി.. അവൻ ഒന്ന് ശ്രെമപെട്ട് നോക്കി ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *