ഗായത്രി – 3

1034 views

Related Posts


കുറച്ച് വൈകി എന്നറിയാം തിരക്കായിരുന്നു. ഈ ഭാഗം ഇഷ്ടപ്പെടും എന്ന് പ്രതീക്ഷിക്കുന്നു. അഭിപ്രായങ്ങൾ അറിയിക്കണം ❤️

പെട്ടെന്ന് ആന്റി കരയുന്ന ശബ്ദമാണ് ഞാൻ കേട്ടത്.

ഞാൻ വേഗം കഴിപ്പ് നിർത്തി പുറത്തേക്ക് ഓടി ആന്റി ആകെ സ്തംഭിച്ച് നിൽക്കുകയാണ്. ആന്റിയുടെ കൈയിൽ നിന്നും ഫോൺ താഴെ പോയിരുന്നു. എന്നെ കണ്ടപ്പഴേ ആന്റി എന്നെ കെട്ടിപിടിച്ച് കരയാൻ തുടങ്ങി.

” എന്താ ആന്റി പറ്റിയെ എന്തിനാ കരയണേ ”

” അച്ചു……. ഏട്ടന് ……. ആക്‌സിഡന്റ് പറ്റിയെന്ന് ”

” അയ്യോ…. എന്നിട്ട് അങ്കിൾന് എന്തേലും പറ്റിയോ ”

” ഒന്നുമറിയില്ല അച്ചു . എനിക്ക് ഏട്ടനെ കാണണം ”

ആന്റിയുടെ ഫോൺ നിലത്തു കിടന്നടിക്കാൻ തുടങ്ങി. അതിന്റെ ഡിസ്പ്ലേയിൽ തെളിഞ്ഞ പേര് കണ്ടപ്പോൾ ഞാൻ വേഗം ഫോൺ എടുത്തു.

” ഹലോ…. ”

” ആാാ അച്ചുവാണോ “
” ആം ന്താ പറ്റിയെ അങ്കിളെ ആക്‌സിഡന്റ് പറ്റി എന്ന് പറഞ്ഞെ ”

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........

” ഒന്നുമില്ലടാ കാറിന്റെ ടയർ പൊട്ടിയതാ ”

” അതിനാണോ ആക്‌സിഡന്റ് എന്നൊക്കെ പറഞ്ഞെ” ഞാൻ പറഞ്ഞു മുഴുവിക്കും മുന്നേ ആന്റി എന്റെ കൈയിൽ നിന്നും ഫോൺ വാങ്ങി.

” ഏട്ടാ എന്താ പറ്റ്യേ ആക്‌സിഡന്റ് പറ്റി എന്നൊക്കെ ആന്റോ ചേട്ടൻ പറഞ്ഞു ” അപ്പറത്തും നിന്നും എന്തൊക്കെയോ പറയുന്നുണ്ട് ഒന്നും കേൾക്കുന്നില്ല

” ആണോ വേറെ കൊഴപ്പം ഒന്നുമില്ലല്ലോ ” ആന്റിയുടെ മുഖം തെളിഞ്ഞു

” ആം ” ആന്റി പുഞ്ചിരിച്ചു കൊണ്ട് ഫോൺ കട്ട്‌ ചെയ്തു.

” ആന്റി അങ്കിൾ എന്താ പറഞ്ഞെ ”

” ടയർ പൊട്ടിയപ്പം കണ്ട്രോൾ പോയി ഏതിരെ വന്ന ഒരു ജീപ്പിന് തട്ടി .ഇവർ വളഞ്ഞു പുളഞ്ഞു വരുന്ന കണ്ടപ്പഴേ ജീപ്പ് സ്ലോ ആക്കിന്ന് അല്ലെൽ നല്ല ഇടി ഇടിച്ചേനെ പിന്നെ ഏട്ടൻ സ്പീഡിൽ പോകില്ല അപ്പം പ്രശ്നം ഒന്നുമില്ല പോയ കാര്യം കഴിഞ്ഞു വരും എന്നാ പറഞ്ഞെ.. ” അത്രയും കേട്ടപ്പോഴാണ് ആശ്വാസമായത്.

അകത്തേക്ക് നോക്കിയപ്പോൾ ദേ ഒരാൾ കിടക്ക പായയിൽ നിന്ന് എണിറ്റു വരുന്നു. അത് കണ്ടപ്പോഴേ എനിക്ക് ചിരി വന്നു. ഞാൻ ആന്റിയെ നോക്കിയപ്പോൾ ആന്റിയും അതെ ചിരി. ആന്റിക്ക് ചിരി പിടിച്ചു നിർത്താൻ പറ്റിയില്ല ആന്റി ചിരിക്കുന്ന ശബ്ദം പുറത്ത് കേൾക്കാൻ തുടങ്ങി. മുടിയൊക്കെ പറന്ന് പെട്ടെന്ന് കണ്ടാൽ ഒരു പ്രാന്തി തന്നെ ഞാൻ ചിരിച്ചു കൊണ്ട് അകത്തേക്ക് കേറി.

” അമ്മ എന്തിനാ ഇവിടെ കിടന്നു കാറിയെ ആ ക്യാപ്റ്റന്റെ പട്ടി വന്നോ ” അവൾ ആന്റിനോട് ചോദിച്ചു.

” അത് ഏട്ടന്റെ വണ്ടി തട്ടി എന്ന് പറഞ്ഞപ്പം കാറി പോയതാ”

” എന്നിട്ടോ പപ്പക്ക് എന്തേലും പറ്റിയോ “
” എന്നിട്ട് ഒന്നുമില്ല പപ്പ പോയ കാര്യം കഴിഞ്ഞാൽ ഇങ്ങു പോരും ”

” പിന്നെ ഞാനും എന്റെ അച്ചുവും കൂടെ ഇന്ന് ഒരു സ്ഥലത്തും പോകും ” അതും പറഞ്ഞു ആന്റി അകത്തേക്ക് കേറിയപ്പോൾ ഞാൻ ചായ ഗ്ലാസും പിടിച്ച് അവിടെ നിൽക്കുവാർന്നു.

ഞാൻ ചായ ഗ്ലാസും വെച്ച് മുകളിലേക്ക് കേറാൻ തുടങ്ങിയപ്പോൾ ഒരു വിളി……

” അച്ചു…….” ആ വിളികേൾക്കാൻ ഒരു സുഖം ഒക്കെ ഉണ്ട് . ഓ ഈ ശവത്തിന് എന്റെ പേരൊക്കെ അറിയാം അല്ലെ. ഞാൻ തിരിഞ്ഞു നോക്കി പിരികം ഉയർത്തി എന്താ എന്ന് ചോദിച്ചു.

” നിങ്ങൾ എങ്ങോട്ടേക്ക പോണേ ” അയ്യോ പാവം ഞാൻ വിചാരിച്ചത് പോലെ തന്നെ അവൾക്ക് ഞങ്ങൾ പോകുന്ന എവിടെയാന്ന് അറിയണം

” അതൊക്കെ നീ എന്തിനാ അറിയണേ ” ഉള്ളിൽ ചിരി ഉണ്ടെങ്കിലും ഞാനത് പുറത്ത് കാണിക്കാതെ കൊറച്ച് സീരിയസ്നെസ്സ് വരുത്തി ഞാൻ അങ്ങ് പറഞ്ഞു.

” എടാ പറയടാ ഒന്ന്……” അവൾ പറഞ്ഞു തീരും മുന്നേ ഞാൻ മോളിൽ കേറി. അവിടെ ചെന്നിട്ടും എനിക്ക് ഇരുപ്പ് ഉറച്ചില്ല. ഞാൻ താഴേക്ക് ഇറങ്ങി വീടിന്റെ സൈഡിൽ ഒരു ഊഞ്ഞാൽ കണ്ടു അത് കണ്ടപ്പോൾ എനിക്ക് ഒരു കൗതുകം തോന്നി. ഞാൻ അതിൽ കേറി ഇരുന്ന് ആടാൻ തുടങ്ങി.

” അച്ചു…… ” ഇവൾ പിന്നെയും വന്നോ.

” മ്മ് ന്താ ”

” എടാ എങ്ങോട്ടാ പോണേ ” ഞാൻ അവൾ പറയുന്നത് ശ്രദ്ധിക്കാതെ ആടാൻ തുടങ്ങി.

” എടാ “
” എന്താടി നിനക്ക് വേണ്ടേ കൊറേ നേരം ആയല്ലോ കൊണ കൊണ ന്ന് ചെലക്കുന്നെ എവിടെയാ പോകുന്നെന്ന് അറിയാണേൽ നീ നിന്റെ അമ്മേനോട് പോയി ചോയ്ക്കടി പുല്ലേ ” അത്രയും പറഞ്ഞു ഞാൻ കാല് കുത്തി ഊഞ്ഞാലിൽ ആടുന്നതിന്റെ സ്പീഡ് ഒന്ന് കൂട്ടി. ആടുന്നതിന്റെ ഇടക്ക് ഞാൻ ഒന്ന് പറന്നോ എന്നൊരു സംശയം എയറിൽ ഉയർന്നു പൊന്തി ചന്തിയും കുത്തി ഒറ്റ വീഴ്ച ആയിരുന്നു. “‘ അമ്മേ ‘” ഒറ്റ കാറൽ ആയിരുന്നു ഞാൻ .

ചന്തിക്ക് എന്തോ പറ്റി എന്ന് തോന്നുന്നു. ഞാൻ വീണത് കണ്ടപ്പഴേ അവൾ കിടന്നു ചിരിക്കാൻ തുടങ്ങി. അവൾ ചിരിച്ചു കൊണ്ട് എന്റെ അടുത്തേക്ക് വന്നു. എനിക്ക് ആണേൽ എണിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.

” കിടന്ന് കിണിക്കാതെ ഒന്ന് പിടിക്കടി പട്ടി. ഇത്ര കിണിക്കാൻ എന്താ ഞാൻ ഇവിടെ തുണി ഉടുക്കാതെ നടക്കുന്നുണ്ടോ ”

” അയ്യേ ഈ ചെക്കൻ ഇത് എന്നതൊക്കെയാ പറയണേ ”

” നീ പിടിക്കണ്ടടി പുല്ലേ ” അവളുടെ ചിരിയിൽ എനിക്ക് വന്ന ദേഷ്യത്തിൽ ഞാൻ തന്നെ എഴുന്നേൽക്കാൻ നോക്കി വീണത് ഭേദപ്പെട്ട രീതിയിൽ ആയതു കൊണ്ട് ശ്രെമം നടന്നില്ല . അവസാനം അവൾ തന്നെ എന്നെ പിടിച്ച് പൊക്കി. ടാപ്പിന്റെ അടുത്തേക്ക് കൊണ്ടുവന്നു….

ഞാൻ അവിടെന്ന് ചെളിയൊക്കെ കഴുകി കളഞ്ഞ് അകത്തേക്ക് കേറി. ഞൊണ്ടി ഞൊണ്ടി ആണ് എന്റെ നടത്തം ചന്തി അടിച്ചു വീണതിന്റെ സുഖമുള്ള ഒരു വേദന കൂടി ആയപ്പം ആ ഞൊണ്ടൽ പൂർത്തിയായി.

” നിനക്ക് എന്താ അച്ചു പറ്റിയെ ” എന്റെ ഞൊണ്ടി ഞൊണ്ടി ഉള്ള വരവ് കണ്ടപ്പം ആന്റി എന്നോട്

ചോദിച്ചു.

“അത് അവൻ ഊഞ്ഞാലിൽ നിന്ന് വീണതാ “ഞാൻ പറഞ്ഞു തുടങ്ങും മുൻപേ ഗായത്രി കേറി പറഞ്ഞു.
” എന്നിട്ട് എന്തേലും പറ്റിയോ നിനക്ക് ”

” ചന്തിക്ക് നല്ല സുഖം ഇണ്ട് ” ഞാൻ അത് പറഞ്ഞപ്പഴേക്കും ഗായത്രി പൊട്ടി ചിരിക്കാൻ തുടങ്ങി. ഞാൻ അവളെ രൂക്ഷമായി ഒന്ന് നോക്കി. അപ്പോൾ അവൾ വാ പൊത്തി ചിരിക്കാൻ തുടങ്ങി.

” കേറി പോടീ അകത്ത് അവൾ എന്റെ കൊച്ചിനെ കളിയാക്കാൻ വന്നേക്കുന്നു ” ആന്റി അവളെ നോക്കി പറഞ്ഞു. അവൾ പിന്നെയും ചിരിക്കാൻ തുടങ്ങി.

” എടാ അച്ചു ”

” മ്മ് എന്താ ആന്റി ”

” നമ്മക്ക് രണ്ടിനും പോകണ്ടേ ”

” ആ പോണം. ഞാൻ ഒന്ന് ചൂട് വെള്ളത്തിൽ കുളിച്ചിട്ട് വരാം . ആന്റി റെഡി ആയിരുന്നോ ”

ഞാൻ റൂമിൽ ചെന്ന് ചൂടുവെള്ളത്തിൽ ഒന്ന് കുളിച്ചു വന്നപ്പം വേദനക്ക് ഒരു കൊറവുണ്ട്. ഡ്രസ്സ്‌ മാറി താഴേക്ക് ഇറങ്ങി.

” ആന്റി ”

” ദാ വരുന്നച്ചു ”

നേവി ബ്ലൂ കളർ സിൽക്ക് സാരിയിൽ ആന്റി ഇറങ്ങി വന്നു. ആന്റി ഇറങ്ങി വരുന്നത് കണ്ടപ്പം അമ്മേനെ ആണ് ആദ്യം ഓർമ വന്നത്. ആന്റിനെ ഒറ്റ നോട്ടത്തിൽ കണ്ടാൽ അമ്മേനെ പോലെ തോന്നും കാരണം അമ്മയും ആന്റിയും ഏകദേശം ഒരുപോലെ ആണ്.
” പൂവാം ”

” ആം ”

” അച്ചു മേശയിൽ കാറിന്റെ കീ ഉണ്ട് അതിങ്ങെടുത്തോ ” ഞാൻ ഡ്രോ തുറന്ന് കീ എടുത്തു പുറത്തേക്ക് ഇറങ്ങി.

പോർച്ചിൽ കേറി വണ്ടി സ്റ്റാർട്ട്‌ ചെയ്തു പുറത്തേക്ക് ഇറക്കി. ആന്റി വന്ന് വണ്ടിയിൽ കേറി.

വേഗം വാതിൽ അടച്ച് ഒരാൾ പുറത്തേക്ക് ഇറങ്ങി ഓടി വണ്ടിയിൽ കേറി. ഞാനും ആന്റിയും ഒരേ സമയം അവളെ നോക്കി.

” നീ എങ്ങോട്ടാ ” ആന്റി അവളോട് ചോദിച്ചു.

” നിങ്ങൾ എങ്ങോട്ടേക്കണോ അങ്ങോട്ടേക്ക് ”

” ഓഹോ ” ആന്റി പറഞ്ഞു.

” ഒരു ഓഹോയും ഇല്ലാ ഡ്രൈവർ വണ്ടി എടുക്കു.

” ഡ്രൈവർ നിന്റെ….” പറയാൻ വന്നത് ഞാൻ പാതിക്ക് നിർത്തി. ഞാൻ പയ്യെ വണ്ടി മുൻപോട്ട് എടുത്തു. ഇടവഴിയിലൂടെ വണ്ടി മുൻപോട്ട് പോയി

വീട്ടിലേക്ക് പോകാൻ ഉള്ള ആവേശത്തിലായിരുന്നു. ഞാൻ അതോണ്ട് മറ്റൊന്നും എന്റെ മനസ്സിൽ ഉണ്ടായിരുന്നില്ല .

” അച്ചു ” ആന്റി എന്നെ വിളിച്ചു.

” ന്താ ആന്റി ”

” നീ മാളിന്റെ അവിടെ നിറുത്ത് നമ്മക്ക് കുറച്ചു സാധങ്ങൾ വാങ്ങീട്ട് പോകാം” ഞാൻ വണ്ടി മാളിലേക്ക് കേറ്റി പാർക്ക്‌ ചെയ്തു ഞാൻ ആന്റിയുടെ കൂടെ ഇറങ്ങി കൂടെ ഗായത്രിയും ഇറങ്ങി. ആന്റി എന്തോ സാധങ്ങൾ വാങ്ങാൻ പോയി.

ഞാൻ ഫുഡ്‌കോർട്ടിൽ പോയി ഇരുന്നു. ഫോൺ എടുത്ത് ഞോണ്ടാൻ തുടങ്ങി ഞാൻ ഇരിക്കുന്നതിന്റെ മുൻപിലായി ആരോ വന്നിരിക്കുന്നത് പോലെ എനിക്ക് തോന്നി.
ഞാൻ ഒന്ന് ഞെട്ടി അഖില……? അവളെ കാണാതിരിക്കാൻ വേണ്ടി ഞാൻ അവിടെന്ന് എഴുന്നേറ്റു നടന്നു. പെട്ടെന്ന് പുറകിൽ നിന്നൊരു വിളി.

” അക്ഷയ്….. ” ഒരിക്കൽ ആ ശബ്ദവും അതിന്റെ ഉടമയും എനിക്ക് അന്യമായിരുന്നില്ല. പക്ഷെ ഇപ്പോൾ ആ ശബ്ദം എന്നെ വല്ലാതെ പിരിമുറുക്കുന്നു.

ഞാൻ വേഗം അവിടെന്ന് താഴേക്ക് ഇറങ്ങാൻ തുടങ്ങി പെട്ടെന്ന് എന്റെ കൈയിൽ ആരോ പിടിച്ചു. ഞാൻ അത് ആരാ എന്ന് നോക്കിയപ്പോൾ ഗായത്രി

” നീ എന്താ അച്ചു ഇങ്ങനെ ഓടുന്നെ ”

” ഒന്നുല്ല്യ ” അവൾ എന്നെ പിടിച്ചു നിർത്തി ഞാൻ ഇരുന്ന അവിടേക്ക് നോക്കി .

” ആരാ അച്ചു അത് അവൾ എന്താ നിന്നെ തന്നെ നോക്കി നിൽക്കുന്നെ ” ഇനിയും അവിടെ നിൽക്കുന്നത്. പന്തി അല്ല എന്ന് തോന്നിയത് കൊണ്ട്. ഞാൻ അവളെയും വലിച്ചു കൊണ്ട് പാർക്കിലിങ്ങിലേക്ക് പോയി. പാർക്കിങ്ങിന്റെ മുന്നിൽ എത്തിയപ്പോൾ അവൾ എന്റെ കൈ വിടുവിച്ചു.

” എന്താടാ അച്ചു നീ എന്നെ അവിടെന്ന് പിടിച്ചോണ്ട് വന്നേ. ആാാ പെണ്ണ് ഏതാ ”

” അതൊന്നും നീ അറിയണ്ട ”

“അതൊക്കെ ഞാൻ അറിഞ്ഞോളാം ” അവൾ ശബ്ദം കുറച്ച് പറഞ്ഞു.

” എന്ത്‌ ”

” ഒന്നുല്ല ” ഞാൻ കാറിൽ കേറി ഇരുന്നു.

അവളും പുറകെ കേറി

” ഈ അമ്മ എന്താ വരാത്തെ ”

” ഞാൻ അപ്പഴാണ് ആന്റിയുടെ കാര്യം ഓർത്തെ ” ഞാൻ ഡോർ തുറന്ന്
പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുമ്പോൾ ആന്റി കൊറേ കവറുകളുമായി വണ്ടിയിലേക്ക് കേറി.

” ഇതെന്താ ആന്റി ഇത്രേയും ”

” ഇതൊക്കെ അവൾക്ക് വേണ്ടതാ ”

” ഇത്രയോ ” ഗായത്രി ചോദിച്ചു.

” അതൊന്നുമെന്റെ മക്കൾ അറിയണ്ട ”

” ഓഹോ അതെന്താ അറിഞ്ഞാൽ ” ഗായത്രി ചോദിച്ചു

” മിണ്ടാതെ ഇരുന്നോണം അല്ലേൽ അതിൽ പഴം ഇരിപ്പുണ്ട് വായിൽ കുത്തി കേറ്റും ഞാൻ ” അതും പറഞ്ഞ് ആന്റി എന്നെ നോക്കി ചിരിച്ചു. ആ ഡയലോഗ് കേട്ടപ്പോൾ ഞാൻ ആദ്യമൊന്ന് അമ്പരന്നെങ്കിലും ആന്റിയുടെ ചിരിയിൽ എനിക്ക് കാര്യം മനസിലായി. ഞാൻ വണ്ടി മുൻപോട്ട് എടുത്തു.

വണ്ടി ഗേറ്റ് കടന്ന് അകത്തേക്ക് കേറി. നാട്ടുമ്പുറത്തെ കുടുംബിനികളെ പോലെ ആരാ വന്നത് എന്ന് നോക്കുന്ന അമ്മ. അത് കണ്ടപ്പോൾ എനിക്ക് ആദ്യം ചിരിയാണ് വന്നത്. പിന്നെ ഒന്നും നോക്കില ഞാൻ ആദ്യമേ അങ്ങ് ഇറങ്ങി. എന്നെ കണ്ടപ്പഴേ ആ മുഖത്തെ സന്തോഷം അത് എനിക്ക് ഒത്തിരിയൊന്നുമല്ല സന്തോഷം തന്നത്. എന്നെ കണ്ടപ്പഴേ അമ്മ എന്റെ അടുത്തേക്ക് ഓടി വന്നു.

അമ്മയുടെ കണ്ണുകൾ നിറഞ്ഞു ഓടി വന്നെന്നെ കെട്ടി പിടിച്ചു. എന്നെ ഇത്രയും ഇഷ്ടമായിരുന്നിട്ടും അമ്മ എന്തുകൊണ്ടാണ് എന്നെ അവിടേക്ക് അയച്ചതെന്ന് എത്ര ആലോചിച്ചിട്ടും. എനിക്ക് മനസിലായില്ല.

” അതെ അവൻ മാത്രമല്ല വേറെ ആളുകളും വന്നിട്ടുണ്ട് ”

” രാധു നീയും ഇണ്ടായിരുന്നോ ”

” ആല്ലേലും മക്കളെ കണ്ടാൽ മ്മളെ ഒക്കെ ആർക്ക് കണ്ണിൽ പിടിക്കാൻ “
” മിണ്ടാതെ പൊക്കോണം ”

” ഓഹോ എന്നാൽ പിന്നെ ഞാൻ അങ്ങ് പോകുവാ ” എന്നും പറഞ്ഞ് ആന്റി വണ്ടി കേറാൻ തിരിഞ്ഞു നടന്നു. അത് കണ്ടപ്പഴേ അമ്മ പുറകെ പോയി ആന്റിയുടെ മുന്നിൽ കേറി നിന്നു

” ഒറപ്പിച്ചോ ” അമ്മ ചോദിച്ചു.

” എന്ത്‌ ” സംശയഭാവേന ആന്റി ചോദിച്ചു.

” അല്ല പോകുവാ എന്ന് പറഞ്ഞത് ”

” ഹാ പോകുവാ ”

” നീ ഇവിടുന്ന് ഇപ്പം വണ്ടിയിൽ കേറിയാൽ നിന്റെ കാല് ഞാൻ തല്ലി ഓടിക്കും ”

” ഓഹോ ”

” ഒരു ഓഹോയും ഇല്ലാ മര്യാതക്ക് വന്നോണം എന്ന് പറഞ്ഞ് ആന്റിനെ വലിച്ചോണ്ട് അമ്മ അതെക്കെ കേറി ”

” അല്ല നിങ്ങൾ രണ്ടും ഒള്ളോ ”

” അല്ല അവളും ഇണ്ട് ” അപ്പഴാണ് അമ്മ പുറത്തേക്ക് നോക്കുന്നത്. അവളെ മൈൻഡ് ചെയ്യാത്ത കൊണ്ട് അവൾ കൊറച്ച് ജാടയൊക്കെ ഇട്ട് നിക്കുവാണ്. അത് കണ്ടപ്പോൾ ഞാൻ അറിയാതെ ഒന്ന് നോക്കി നിന്നു പോയി എന്താ സംഭവിക്കാൻ പോകുന്നത് എന്നറിയാൻ .

” ആന്റിന്റെ വാവക്ക് പിണക്കം ആണോ ”

” നിക്ക് ആരോടും പിണക്കം ഒന്നുല്ല ”

” ആണോ….. എന്നാ ആന്റിനെ ഒന്ന് നോക്കിയേ ” അവൾ ഇല്ലാ എന്ന് തല
അനക്കി. അത് കണ്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്. ഇവൾ ആർന്നോ എന്നോട് ഇത്രയും ജാഡ ഇട്ട് നടന്നത്.

” നീ അവൾക്ക് ഒരു പാൽ കുപ്പി വാങ്ങി കൊടുക്ക് ” അമ്മയെ നോക്കി ആന്റി പറഞ്ഞ്.

” നീ പോടി ഇത് എന്റെ മോൾ ആ അവൾക്ക് എന്നോട് ഒരു പിണക്കവും ഇല്ലാ ” അമ്മ പറഞ്ഞു

” അത് തന്നെ നിങ്ങളെ ആർക്ക് വേണം ” എന്ന് പറഞ്ഞു ഗായത്രി അമ്മയുടെ തോളിൽ തൂങ്ങി.

” അയിന് ആർക്ക് വേണം നിന്നെ എനിക്ക് എന്റെ അച്ചുനെ മതി നിന്നെ ആർക്ക് വേണം ” എന്നും പറഞ്ഞ് ആന്റി അവളെ പുച്ഛിച്ചു തള്ളി.

” മിണ്ടാതെ ഇരിക്കുന്നുണ്ടോ രണ്ടും” അമ്മ അവളോടും ആന്റിനോടും പറഞ്ഞ്. ഞാൻ അപ്പഴേക്കും അകത്തേക്ക് കേറി അകത്തു കേറിയ പാടെ ഞാൻ ആദ്യമേ അഭിനെ വിളിച്ചു.

” ഹലൊ ”

” ന്തല്ലാ മോനെ നീ എവിടെയാ ഇന്ന് ക്ലാസ് ഇണ്ടോ ”

” ക്ലാസ്സിലും പറിയിലും ഒന്നുമല്ല . ഞാൻ വീട്ടിൽ ഇണ്ട് നീ ഇങ്ങോട്ട് വാ ”

” നിന്നെ അവിടെന്നും കെട്ട് കെട്ടിച്ചോ ”

” ഇല്ലടാ മൈരേ ചുമ്മാ വന്നതാ നീ കൊണക്കാതെ ഇങ്ങോട്ടേക്കു വരുന്നുണ്ടോ ”

” ആ വരാം ”

” അത് എന്താടാ മൈരേ നിനക്ക് ഇങ്ങോട്ടേക്കു വരാൻ പറയുബോൾ ഒരു താല്പര്യം ഇല്ലാത്തത് അത്രക്ക് വെല്ല്യ കുണ്ണ ”
” പോടാ മൈരേ നീ പറഞ്ഞിട്ട് വേണല്ലോ എനിക്ക് അങ്ങോട്ടേക്ക് വരാൻ. വെച്ചിട്ടു പോടാ നാറി ” അവൻ ഫോൺ വെച്ചിട്ടു പോയി. ഞാൻ റൂമിനു പുറത്തേക്ക് ഇറങ്ങി അപ്പഴാണ് അവർ സംസാരിക്കുന്നത് കേൾക്കുന്നത്.

” എന്റെ ആന്റി സത്യായിട്ടും അറിയില്ലാരുന്നു ഇങ്ങോട്ടേക്ക വരുന്നെന്നു. പാതി വഴിക്ക് അമ്മ എന്തൊക്കെയോ വാങ്ങാൻ പോയപ്പോൾ ആണ് അറിഞ്ഞേ ”

” അയ്യോ ഞാൻ അത് മറന്നു. അച്ചു ഒന്ന് വാടാ ” എന്ന് പറഞ്ഞ് ആന്റി എന്നെ പുറത്തേക്ക് വിളിച്ചു. ഞാൻ പുറകെ ചെന്നു. ഞങ്ങൾ രണ്ടും കൂടെ എല്ലാം എടുത്തോണ്ട് വന്നു. വന്നതെല്ലാം ടേബിളിൽ നിരത്തി.

” ഇത് എന്താടി ഇത്രേയും ”

” അത് എനിക്ക് തന്നെ അറിയില്ല. വാങ്ങി വന്നപ്പോ ഇത്രേയും ആയി ”

” ഈ പെണ്ണിന്റെ ഒരു കാര്യം ഇതെക്കെ ആരു കഴിക്കാൻ ആണ് ഞാൻ മാത്രം അല്ലെ ഇവിടെ ഒള്ളൂ ”

” അമ്മ ഒറ്റക്കോ ” ഞാൻ ചോദിച്ചു.

” അച്ഛൻ ഇണ്ടാർന്നു ഇന്നലെ വരെ അമ്മക്ക് സുഖം ഇല്ലാത്ത കൊണ്ട് അച്ഛൻ രാവിലെ ” ഞാൻ അമ്മയുടെ മുഖത്തേക്ക് തന്നെ നോക്കി. ആ മുഖത്ത് സന്തോഷം ആണ്

അവർ മൂന്നും ഭയങ്കര സംസാരം എനിക്ക് ആണേൽ അത് കേൾക്കാൻ എന്തോ മൂഡ് ആയിരുന്നില്ല.

ഞാൻ പുറത്തേക്ക് ഇറങ്ങി. പോർച്ചിലേക്ക് നോക്കിയപ്പോൾ ആണ് ഞാൻ ഒരു കാര്യം കാണുന്നുന്നത് ഞാൻ വേഗം അകത്തേക്ക് ഓടി. എന്റെ റൂമിൽ കേറി ചാവി എടുത്ത് പുറത്തേക്ക് ഓടി.

” ഇവൻ എന്തിനാ ഇങ്ങനെ ഓടുന്നെ” ഞാൻ ഓടുന്നത് കണ്ടപ്പോൾ ആന്റിയും അവളും ചോദിച്ചു.

” അവന്റെ ബൈക്ക് കണ്ടിട്ട് ” അമ്മ ഒരു ചിരിയോടെ പറഞ്ഞു. അവർ
പുറത്തേക്ക് ഇറങ്ങി

ഞാൻ കണ്ടതിന്റെ ആവേശത്തിൽ ആണ്. ഞാൻ പോർച്ചിലേക്ക് കേറി. ബൈക്കിന്റെ മുകളിൽ ഉള്ള തുണി വലിച്ച് പൊക്കി.

എന്റെ കണ്ണുകൾ വിടർന്നു. പഴയ പോലെയേ അല്ലായിരുന്നു പെയിന്റ് അടിച്ച് അടിപൊളി ആക്കിയിരുന്നു. ഞാൻ ബൈക്കിന്റെ പേരിന്റെ മുകളിൽ കൂടെ കൈ ഓടിച്ചു ”” RD 350 ””

ഞാൻ അമ്മയെ നോക്കി. ആ മുഖത്ത് ഒരു ചിരി ആയിരുന്നു ഞാൻ ഓടി വന്ന് അമ്മേനെ കെട്ടി പിടിച്ചു ആ കവിളിൽ ഒരു ഉമ്മ കൊടുത്തു.

എന്നിട്ട് ഞാൻ പുറത്തേക്ക് ഇറങ്ങി. ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു. ഒറ്റ കിക്കിന് വണ്ടി സ്റ്റാർട്ട്‌ ആയി. ഈ വണ്ടി എനിക്ക് ഒരു ഹരം ആണ് ഞാൻ വണ്ടി എടുത്ത് മുൻപോട്ട് പോയി…..

—————————————————————————

” എടി അവൻ വയങ്കര സന്തോഷിലാണല്ലോ ”

” നിനക്ക് അറിയില്ല അവന് ആ വണ്ടിന്ന് പറഞ്ഞാൽ പ്രാന്ത് ആണ് . 18 വയസ്സ് ആയി ലൈസൻസ് കിട്ടിയ അന്ന് എന്നോട് പറഞ്ഞു ഒരു ബൈക്ക് വേണം ന്ന്. ആദ്യം ഏട്ടനോട്‌ പറഞ്ഞപ്പം സമ്മതിച്ചില്ല. അവസാനം ഏട്ടൻ സമ്മതിച്ചു ഷോ റൂമിൽ പോയി വണ്ടി ബുക്ക്‌ ചെയ്യാൻ പറഞ്ഞു അപ്പഴാണ് പുതിയ പ്രശ്നം ”

” എന്താ ആന്റി പ്രശ്നം ”

” അവനു പുതിയ വണ്ടി ഒന്നും വേണ്ട പോലും ഞാൻ അത് ഏട്ടനോട് പറഞ്ഞപ്പം ഏട്ടനും സന്തോഷം. പുതിയ ഓരോ വണ്ടി ഒക്കെ വാങ്ങി ഓരോ പിള്ളേര് പോകുന്നത് കണ്ടാലേ പേടി ആകും ”

” നീ പറഞ്ഞത് ശെരിയാ. നമ്മടെ അവിടെ ഒരു ചെക്കൻ ഉണ്ട്. അവൻ ആ വണ്ടി പയ്യെ ഓടിക്കുന്നത് ഞാൻ കണ്ടിട്ടില്ല ആാാ ചെക്കൻ പോകുന്നത് കാണുമ്പോഴെ പേടിയാകും “
” അമ്മ ഒന്ന് മിണ്ടാതെയിരിക്ക്. ആന്റി പറയ് ”

” ഓഹോ നിനക്ക് എന്താ അവന്റെ കാര്യം കേൾക്കാൻ ഇത്ര തൊര.”

” എനിക്ക് ഒരു തൊരയും ഇല്ലാ. ആന്റി പറ ”

” ഏട്ടൻ തന്നെ അവനോട് നേരിട്ട് വിളിച്ചു ചോദിച്ചു ”

” എന്നിട്ടോ ”

” അവൻ ആ വണ്ടിന്റെ പേര് പറഞ്ഞു കൊടുത്തു. ആ സമയത്ത് ഏട്ടൻ നാട്ടിലേക്ക് വാരാൻ നിക്കുവാർന്നു. ഏട്ടൻ വന്നിട്ട് ഒരുമിച്ചു പോയി നോക്കാം എന്ന് പറഞ്ഞു. പക്ഷെ അച്ചുവല്ലേ ആള് അങ്ങനെ പറഞ്ഞതിന്റെ പിറ്റേന്ന് അവൻ വണ്ടിയും കണ്ടുപിടിച്ച് വന്നു. വണ്ടിന്റെ വില കേട്ടപ്പോൾ ആണ് ഞാനും ഏട്ടനും ഒരുപോലെ ഞെട്ടിയത് . പഴയ ബൈക്കിന്‌ അത്രയും വിലയൊക്കെ വരുമോ ആവോ ”

” എന്തോ ഏട്ടൻ സമ്മതിച്ചു. ഏട്ടൻ പൈസ അയച്ചു അന്ന് തന്നെ അവനും അഭിയും പോയി വണ്ടി കൊണ്ടുവന്നു. പക്ഷെ വണ്ടി കണ്ടു കഴിഞ്ഞപ്പം ഈ പാട്ട വണ്ടി ഇത്രേയും വിലയോ എന്ന് സംശയം തോന്നി. ”

” അതെന്താ ആന്റി ”

” മോളെ ആ വണ്ടി ഇപ്പം ഉള്ള പോലെ ഒന്നുമല്ല വന്നേ ഒരു പാട്ട വണ്ടി തന്നെ ആയിരുന്നു. കൊണ്ടു വന്നു 5 ഓ 6 ഓ മാസം അവൻ ഓടിച്ചു. പിന്നെ വണ്ടിക്ക് എന്തോ പണി ഇണ്ട് പറഞ്ഞു അവൻ അത് ഏതോ വർഷോപ്പിൽ കൊണ്ടാക്കി. അതിന്റെ ഇടയ്ക്ക് ആണല്ലോ കോളേജ് ഇഷ്യൂ ഒക്കെ വന്നേ. അവൻ അവിടെ കൊണ്ട് വിട്ടേന്റെ പിറ്റേന്ന് വണ്ടി ഇവിടെ കൊണ്ട തന്നു. ”

” ഞാൻ പിന്നെ അവനെ വിളിച്ചപ്പോൾ ഇതിന്റെ കാര്യം പറയാൻ മറന്നു പോയി ” നിങ്ങള് വാ അവൻ ഇപ്പഴൊന്നും വരുമെന്ന് തോന്നുന്നില്ല .

ഞാൻ വണ്ടി റോഡിലൂടെ ഓടിച്ചു പോകുകയായിരുന്നു. പഴയതു പോലെയേ അല്ല നല്ല മാറ്റം ഉണ്ട് വണ്ടിക്ക്. കൊറേ നേരം വണ്ടി ഓടിച്ചു വല്ലാത്ത ഒരു അനുഭൂതി ആയിരുന്നു എനിക്ക്. വണ്ടി വീടിന്റെ മുറ്റത്തേക്ക് കേറി ഞാൻ ഗേറ്റ് കടന്ന് അകത്തു കേറിയപ്പോൾ ദേ ഒരുത്തൻ ഹിമാലയന്റെ മുകളിൽ കുത്തിയിരിക്കുന്നു.

” ഓ സർ എത്തിയാർന്നോ ”

” ഹെയ് വണ്ടി കിട്ടിയോ ”

” മ്മ് ”

“എപ്പം ”

” അറിയില്ലടാ ഞാൻ വന്നപ്പോൾ വണ്ടി ഇവിടെ ഉണ്ടാർന്നു ”

” ആണോ എന്നാൽ ചാവി ഇങ്ങു താ മോനെ ” അവൻ വണ്ടി എടുത്തു പോയി. ഞാൻ അകത്തേക്ക് കേറി തിണ്ണയിൽ ഇരുന്ന്

” ഇവൻ പിന്നെയും പോയോ ” ഗായത്രി അതും പറഞ്ഞു പുറത്തേക്ക് ഇറങ്ങി. ഞാൻ അവിടെ ഉണ്ടാകും എന്ന് അവൾ ഒരിക്കലും പ്രതീക്ഷിച്ചില്ല.

” ആര് പിന്നെയും പോയോ ന്ന് ”

“അത് ”

” എന്ത്‌ അത് ന്ന് ”

” ഒന്നുല്ല ” അതും പറഞ്ഞ് അവൾ അകത്തേക്ക് ഓടി.
ഞാൻ അഭി വരുന്നതും കാത്ത് അവിടെ ഇരുന്നു. അവൻ വന്നപ്പോൾ അവനും ഞാനും കൂടെ അകത്തേക്ക് കേറി.

” ആ അഭി എപ്പഴാ വന്നേ ”

” ഞാൻ ഇപ്പഴാ വന്നേ അമ്മേ ” അഭിയും ഞാനും പരിചയപ്പെടുന്നത് മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് അവനും എന്റെ അമ്മയെ അമ്മ എന്നാണ് വിളിക്കുന്നത്.

” ഇവൻ ഇവിടെ വന്നപ്പഴേ എന്നെ വിളിച്ചു വരുത്തി ”

” നിനക്ക് വന്നത് അത്രക്ക് ബുദ്ധിമുട്ട് ആണേൽ മക്കള് വിട്ടോ നിക്കണ്ട ”

” നീ പോടാ തെണ്ടി അയിന് നിന്നെ കാണാൻ ആരു വന്നു. ഞാൻ എന്റെ അമ്മേനെ കാണാൻ വന്നതാ ” എന്നും പറഞ്ഞ് അഭി അമ്മേന്റെ അടുത്തു കൂടി.

നാണമില്ലേ മൈരേ എന്ന് അവർ കേൾക്കാതെ ഞാൻ അവനെ നോക്കി പറഞ്ഞ്. നീ പോടാ പുല്ലേ എന്നും പറഞ്ഞ് അവൻ അടുക്കള ലക്ഷ്യമാക്കി വിട്ടു.

അവിടെ ചെന്നപ്പോൾ ആണ് അവനു മണ്ടത്തരം പറ്റിയ കാര്യം അവൻ അറിയണേ അവിടെ ഗായത്രിയും ആന്റിയും ഇരിപ്പുണ്ടാർന്നു.

” ഇത് ഏതാ ഈ കൊച്ച് ”

” ഇത് അച്ചുന്റെ കൂട്ടുകാരനാ വെല്ല്യ ചങ്ങാതിമാർ ആർന്നു ഇവർ കണ്ടപ്പം തൊട്ട് ഒരുമിച്ചാർന്നു പടുത്തം ഇപ്പം രണ്ടും രണ്ട് വഴിക്കാ ”

” ആന്റി അതൊന്നും നോക്കണ്ട വേണമെന്ന് വെച്ചാൽ ഞാനും അവിടെ അങ്ങ് ചെന്ന് ചേരും ” അവൻ അതു പറഞ്ഞ് കൊണ്ട് ഇരിക്കുമ്പോൾ ആണ് ഞാൻ അവിടേക്ക് ചെല്ലുന്നത്.

” എന്റെ പൊന്ന് മോനെ നീ ഉപദ്രവിക്കരുത്. നീ ഒറ്റ ഒരുത്തൻ കാരണം ആണ് ഞാൻ ഇപ്പം ഇവിടെന്ന് പോകണ്ടി വന്നത് ”

” ഞാനോ അച്ചു വെറുതെ ഓരോന്ന് പറഞ്ഞാൽ കണ്ണ് അടിച്ച് പൊളിക്കും ഞാൻ ”

” അതെന്താടാ സംഭവം ” അമ്മ എന്നോട് ചോദിച്ചു.
” പറ അച്ചു ” ആന്റിയും എന്നോട് ചോദിച്ചു.

ഞാൻ അഭിനെ നോക്കിയപ്പോൾ അവനും അതെ ആകംക്ഷയോടെ എന്നെ നോക്കി.

” അത് ഞാനും ഇവനും കൂടെ പ്ലസ് ടു കഴിഞ്ഞ് ആപ്ലിക്കേഷൻ കൊടുക്കാൻ പോയ സമയം ഞാൻ ഈ പന്നിനോട്‌ പറഞ്ഞതാ. അക്ഷയ സെന്ററിൽ പോകാം . അപ്പം ഈ ഇരിക്കുന്ന പൊട്ടൻ പറഞ്ഞു നമ്മക്ക് കഫയിൽ പോയി ചെയ്യാം എന്ന് അങ്ങനെ ഈ മണ്ടന്റെ വാക്കും കേട്ട് ഞങ്ങൾ. കഫയിൽ കേറി. അവിടെ ഒരു ചേച്ചി ആർന്നു ഇവൻ അവരെ കണ്ടപ്പം എന്നെയും കൊണ്ട് അങ്ങോട്ടേക്ക് കേറി. ഈ മണ്ടൻ അവിടെ കേറി ചെന്നിട്ട് പറഞ്ഞു ഡിഗ്രിക്ക് ആപ്ലിക്കേഷൻ കൊടുക്കണം ”

” കേറി വാ ” ആ ചേച്ചിന്റെ മനോഹരമായ വാക്കുകളിൽ ഈ മണ്ടൻ വീണു.

” എന്നിട്ടോ ”

” നീ ഒന്ന് മിണ്ടാതെ ഇരിക്ക് ഗായു അവൻ പറയും ” അവർ മൂന്നും കാതോർത്തു നിന്നു.

” എന്നിട്ട് ഇവൻ ആദ്യമെ ചാടി കേറി ഇരുന്നു ഞാൻ മാറി നിന്നു എന്താകാണിക്കുന്നെന്ന് അറിയാൻ. അവർ എന്തൊക്കെയോ ചോദിക്കുവോം പറയും ചെയ്തു. ഇവൻ ആ ഈ കു എന്നൊക്കെ പറയുന്ന കേട്ടു . എന്നിട്ട് എന്റെ ഊഴം വന്നു. ”

‘എന്നോട് ഒറ്റ ചോദ്യം ആയിരുന്നു. ആ കുട്ടിക്ക് ചെയ്ത പോലെ അല്ലെ എന്ന് . ഞാൻ പറയുന്നതിനു മുന്നേ ഈ തെണ്ടി അതെ എന്ന് പറഞ്ഞു എന്നോട് വേറെ ഒന്നും ചോദിച്ചില്ല ഇമെയിൽ ഐഡി ഓ ടി പി ഫോൺ നമ്പർ വേറെ ഒന്നും ചോദിച്ചില്ല ” എല്ലാം കഴിഞ്ഞ് പേപ്പർ എല്ലാം തന്നു പൈസ ഒക്കെ കൊടുത്ത്. ഞങ്ങൾ തിരിച്ചു ഇറങ്ങി ബൈ എന്നും പറഞ്ഞു ഇറങ്ങി വീട്ടിൽ വന്നിട്ട് ഞാൻ ആ പേപ്പർ എല്ലാം ചുമ്മാ എടുത്തു നോക്കി അപ്പോൾ ആണ് അത് ഞാൻ കാണുന്നത്. ഒറ്റ ഗവണ്മെന്റ് കോളേജിൽ കൊടുത്തിട്ടില്ല ഫുൾ സെൽഫ് ഫിനാൻസ് മാത്രം. ”

‘ അപ്പം തന്നെ വിളിച്ച് ഞാൻ ഈ പൊട്ടനെ. അപ്പം ഈ പൊട്ടൻ പറയുവാ അതൊന്നും സീൻ ഇല്ലടാ. എന്നിട്ടോ കിട്ടിയതൊ ആ ശോകം പിടിച്ച കോളേജിൽ. ഇതൊന്നും പോരാതെ തന്തെന്റെ എടുത്തുന്ന് നല്ല തെറി ഞാൻ കേട്ടു ഈ പട്ടി കാരണം.

” കിണിക്കല്ലേ ” ഞാൻ അവനെ നോക്കി പറഞ്ഞു.

” അതൊക്കെ പോട്ടെ അവന് ഒരു അബദ്ധം പറ്റിയതല്ലേ ” അമ്മ പറഞ്ഞു
” അതെ ഏത് ബുദ്ധി ജീവിക്കും ഒരു അബദ്ധം പറ്റും ”

” അബദ്ധം ശെരി പക്ഷെ ഈ ബുദ്ധി ജീവി ആര് നിന്റെ തന്തയോ ”

” അങ്ങേർക്ക് വെളിവ് ഇല്ലേൽ ഞാൻ ഇങ്ങനെ നടക്കുമോ ”

” ടാ ടാ രണ്ടിനും കൂടുന്നുണ്ട് അച്ഛന്മാരെ പറഞ്ഞ കളി രണ്ടിനും കിട്ടും എന്റെ കൈയിൽ ന്ന് ” അമ്മ പറഞ്ഞു.

” ബാ കഴിക്കാം ” ഞാൻ പുറത്തേക്ക് പോയ സമയത്തു അമ്മയും ആന്റിയും കൂടെ എന്തൊക്കെയോയോ ഉണ്ടാക്കി. ഞങ്ങൾ എല്ലാരും കൂടെ അതൊക്കെ കഴിച്ചു റസ്റ്റ്‌ എടുക്കുവാർന്നു.

” ആന്റി ” ഗായത്രി അമ്മേനെ വിളിച്ചു.

” എന്താ ഗായു ”

” ആന്റി പറഞ്ഞില്ലേ ഇവടെ ആമ്പൽ കുളം ഉണ്ടെന്ന് നമ്മക്ക് അതൊക്കെ ഒന്ന് കാണാൻ പോകാം ”

” നിങ്ങൾ പൊക്കോ എനിക്ക് വയ്യാ നിന്റെ അമ്മേനെയും കൂട്ടിക്കോ ”

” അയ്യടി എനിക്കൊന്നും വയ്യാ ഈ പിള്ളേര് പോക്കോട്ടെ ” ആന്റിയും പറഞ്ഞു. പിന്നെ ഉള്ളത് ഞങ്ങൾ മൂന്നും ആണ്.

” എന്നാ പിന്നെ നിങ്ങൾ മൂന്നും ചെല്ല് ” അമ്മ പറഞ്ഞു.

” എന്റെ പൊന്ന് അമ്മേ എന്നെക്കൊണ്ടൊന്നും വയ്യാ അച്ചു പൊക്കോളും ” അതും പറഞ്ഞ് അഭി കൈയൊഴിഞ്ഞു. ഞാൻ അവളുടെ മുഖത്തെക്ക് നോക്കിയപ്പോൾ പ്രതിക്ഷയുടെ അവസാന കണിക എന്നോണം എന്നെ നോക്കി ദയനീയ ഭാവം കണ്ടപ്പോൾ എനിക്ക് വയ്യാ എന്ന് പറയാൻ തോന്നിയില്ല.

” അച്ചു നീ ഒന്ന് കൊണ്ടുപോയി കാണിച്ചിട്ട് വാടാ ” അമ്മ എന്നോട് പറഞ്ഞു.
” ഹമ്മ് ” ഞാൻ അതിന് സമ്മതം പറഞ്ഞു അത് പറഞ്ഞപ്പഴേക്കും അവൾ എന്നെ പിടിച്ചു വലിച്ചോണ്ട് ഇറങ്ങി.

” പെടക്കാതെ നിൽക്ക് ഞാൻ കൊണ്ടുപോകാം ”

ഞാൻ അതും പറഞ്ഞു പറമ്പിലേക്ക് ഇറങ്ങി. അവള് എന്റെ പുറകെ വന്നു ഞാൻ കാപ്പി തോട്ടത്തിന്റെ ഉള്ളിലൂടെ മുൻപിലോയ്ക്ക് പോയി. ഒരു മല ഇടുക്ക് പോലെ ഒത്ത നടുക്കായി ഒരു കുളം അത്യാവശ്യം ആഴവും വലുപ്പവും ഉണ്ട് . അതിന്റെ സൈഡിലായി ആമ്പൽ കൂട്ടം. അത് കണ്ടപ്പോൾ അവളുടെ കണ്ണുകൾ വിടർന്നു. ആ മുഖത്ത് സന്തോഷം കളിയാടാൻ തുടങ്ങി.

” അച്ചു ”

“മ്മ് ”

” എനിക്ക് അത് പറിച്ചു തരുമോ ”

” പോടി അവിടെന്ന് വേണേൽ തന്നെ പോയി പറിക്ക് ” എന്റെ ഫോണിൽ ഒരു നോട്ടിഫിക്കേഷൻ വന്നു ഞാൻ ഫോൺ എടുത്തുനോക്കി.

ഇൻസ്റ്റാഗ്രാമിൽ ഒരു ഫോളോ. പേര് നോക്കി

‘ ആവണി ‘ ആഹാ ഇവളോ ഞാനും തിരിച്ചു ഫോളോ ചെയ്തു. അപ്പഴേ ഒരു മെസ്സേജ് വന്നു.

‘ഹലോ ‘

‘ ഹലോ ‘ ഞാനും തിരിച്ചു മെസ്സേജ് അയച്ചു.

‘ എടാ നമ്പർ വാങ്ങാൻ മറന്നു പോയി നീ ഒന്ന് പറയുമോ ‘

‘ ഹാ 98********1’

” ആാാ ” ഞാൻ ഗായത്രി കരയുന്ന ഒച്ച കേട്ടു. ഞാൻ ചുറ്റും നോക്കി ആരെയും
കാണുന്നില്ല ഇവൾ ഇത് എവിടെ പോയി.

ഞാൻ കുളത്തിന്റെ അടുത്തേക്ക് നടന്നു. അവൾ കുളത്തിലേക്ക് ഇറങ്ങി നിൽക്കുന്നു.

” നീ എന്ത്‌ ഉണ്ടയാ ഈ കാണിക്കുന്നേ ഇത് കൊരവയാ കാൽ ചെളിയിൽ മുങ്ങി പോകും ”

” അച്ചു എന്റെ കാല് എവിടെയോ കുടുങ്ങി. നിക്ക് നല്ലോലെ വേന എടുക്കുന്നുണ്ട്” അവൾ എന്നോട് ദയനീയതയോടെ പറഞ്ഞു അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

ഞാൻ പാന്റ് കുറച്ച് പൊക്കി കുളത്തിലേക്ക് ഇറങ്ങി.

അവളുടെ അടുത്തേക്ക് നീങ്ങി അവളുടെ അടുത്ത് ചെന്ന്. അവളുടെ കാല് ഇരിക്കുന്ന ഭാഗത്തേക്ക് എന്റെ കൈ താഴ്ത്തി അവളുടെ മൃദുലമായ കാലിൽ പിടിച്ചു മുകളിലേക്ക് വലിച്ച്. ചെളിയിൽ നിന്ന് പുറത്തേക്ക് കാൽ വന്നു കൂടെ അവൾ ഒന്ന് കരയുകയും ചെയ്തു.

” ന്തിനാ കരയണേ ”

” കാലു വേദനിക്കുന്നുണ്ട് ” അവളുടെ കാലിൽ മുഴവൻ ചളി ആയതുകൊണ്ട് എന്താ പറ്റിയെ ഇന്ന് എനിക്ക് മനസിലായില്ല. ഞാൻ അവളെയും കൂട്ടി കുളത്തിൽ നിന്ന് കേറി.

അവൾ ഞൊണ്ടി ഞൊണ്ടി ആണ് നടക്കുന്നത്. ഞാൻ അവളെ ഒരു പാറ കല്ലിൽ ഇരുത്തി .അവിടെ ചുറ്റും നോക്കി ഒരു പഴയ കുപ്പി കണ്ടു ഞാൻ എടുത്ത് കഴുകി അതിൽ വെള്ളം നിറച്ച് അവളുടെ കാലിൽ ഒഴിച്ചു കാലിൽ കൂടെ വെള്ളം ഒഴുകി ഇറങ്ങി ഇടതു കാലിന്റെ ഇണക്കിൽ നിന്നും ചോര വരുന്നുണ്ട്. കുപ്പിയിലെ വെള്ളം തീർന്നു ഞാൻ ഒന്നുടെ പോയി വെള്ളം എടുത്തു.

അവളുടെ കാലിൽ ഒഴിച്ചു കാൽ ശെരിക്കും ഒന്ന് കഴുകി പക്ഷെ ചോര വരുന്നുണ്ടായിരുന്നു. അവിടെ ചുറ്റം നോക്കി.

അവിടെ മുറുവിൽ ഇടുന്ന മുറിവോടി ഉണ്ടായിരുന്നു ഞാൻ പറിച്ച് . അത് കൈയിൽ ഇട്ട് തിരുമ്മി. ഞാൻ എന്താ കാണിക്കാൻ പോകുന്നത് എന്ന് നോക്കി ഇരിക്കുകയാണ് ഗായത്രി.
ഞാൻ അത് കൈയിൽ ഇട്ട് നല്ല പോലെ തിരുമ്മി. എന്നിട്ട് അതിന്റെ നീര് അവളുടെ കാലിൽ ഇറ്റിച്ചു.

അത് കാലിലേക്ക് വീണപ്പോൾ അവൾ ഉള്ളിലേക്ക് ശ്വാസം വലിച്ചു.

” അച്ചു എനിക്ക് കാൽ നീറുന്നുണ്ട് ”

” അതൊക്കെ ഇപ്പമാറും ”

” നീ എന്തിനാ കെട്ടിയെഴുന്നേള്ളി അവിടേക്ക് ഇറങ്ങിയെ ”

” നിക്ക് അത് വേണം ന്ന് തോന്നി അതാ ”

” കൊറച്ചൂടെ മുന്നിലേക്ക് ചെന്നിട്ടാ കാൽ കുടുങ്ങിയെങ്കിൽ വാഴയില വെട്ടി വെക്കാർന്നു ”

‘ അയിന് നീ ഇല്ലേ ‘ അവൾ പിറുപിറുത്തു.

” ബാ പോകാം ചോര നിന്നു ” ഞാൻ പതിയെ എഴുന്നേറ്റു നടന്നു. അവൾ പുറകെ വരുന്ന ശബ്ദം ഒന്നും കേൾക്കാത്ത കൊണ്ട് ഞാൻ തിരഞ്ഞു നോക്കി അവൾ അവിടെ തന്നെ ഇരിക്കുവാ

” നീ വരുന്നില്ലേ ” ഞാൻ നീട്ടി വിളിച്ചു കൊണ്ട് ചോദിച്ചു.

” നിക്ക് കാൽ നിലത്തു കുത്താൻ പറ്റിണില്ല. ഭയങ്കര വേദന ” ഓ കോപ്പ് ഇനി ഈ കോപ്പിനെ ചുമക്കേണ്ടി വരുമോ. ഞാൻ അവൾടെ അടുത്തേക്ക് നടന്നു.

” അച്ചു ഒന്ന് പിടിക്കട ” അവൾ അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് രാവിലെ നടന്ന കാര്യമാണ് ഓർമ വന്നത്.

” അല്ല ഞാൻ രാവിലെ വീണപ്പോൾ നീ ഇങ്ങനെ ഒന്നും അല്ലല്ലോ കാണിച്ചേ എന്ത്‌ കൊല ചിരി ആർന്നു. നിന്നെ പിടിക്കാൻ എനിക്ക് സൗകര്യമില്ല ” എന്നിട്ട് ഞാൻ അവളുടെ മുഖത്തേക്ക് നോക്കി ആ മുഖത്തെ ദയനിയത കാണുമ്പോൾ എന്തോ എന്റെ മനസ്സ് ഒന്ന് അലിയും. ക്ലാസ്സിൽ നിന്ന് പുറത്താക്കിയപ്പോൾ ഇവൾ വിളിച്ചു
പറഞ്ഞു. ആ ഒറ്റ കാരണം മതി ഇവളെ ഞാൻ മൈൻഡ് ചെയ്യാതെ ഇരിക്കൻ. എന്നെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന എന്റെ അമ്മയെ ഞാൻ വേദനിപ്പിക്കുന്നത് കൂടാതെ ഇവളും അങ്ങനെ ചെയ്തു. എന്ത്‌ മൈര് എന്ന് വിചാരിച്ചു പോകണ്ട ഞാൻ ഇവളെ സഹായിക്കുന്നുണ്ട് എന്തുകൊണ്ടെന്ന് എനിക്ക് അറിയില്ലാ.

ഞാൻ പിന്നെയും അവളെ നോക്കി. കണ്ണുകൾ നിറഞ്ഞിരിക്കുന്നു. കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകാൻ തുടങ്ങി വളരെ നിശബ്ദമായ കരച്ചിൽ ആഹാ അത് കാണാൻ എന്ത്‌ രസം. ഞാൻ ഒന്നും മിണ്ടാതെ അവളുടെ അടുത്തേക്ക് ചെന്നു. അവളെ കൈകളിൽ കോരി എടുത്തു. ഒരു നിമിഷം അവൾ ഒന്ന് ഞെട്ടി എന്റെ ആ പ്രവർത്തിയിൽ. അവൾ എന്റെ മുഖത്തേക്ക് നോക്കി

” ന്താടി ” ഒന്നുമില്ല എന്ന് അവൾ ഷോൾഡർ അനക്കി കാണിച്ചു.

” നീ എന്നതാടി എപ്പഴും കേറ്റുന്നത് എന്ത്‌ വെയിറ്റ് ആണ് ” ഒരാവേശത്തിന് എടുക്കുവോം ചെയ്തു.

അവൾ ചെറുതായൊന്നു ചിരിക്കാൻ തുടങ്ങി.

” ചിരിച്ചാൽ നിന്നെ ഞാൻ ഇവിടെ ഇട്ടിട്ട് പോകും കേട്ടോ ” അവൾ ചിരി നിർത്തി.

നടത്തതിന് ഇടക്ക് അവളുടെ മർദ്ദമേറിയ മാറിടങ്ങൾ എന്റെ നെഞ്ചിൽ അമരുന്നത് ഞാൻ അറിഞ്ഞു. അതിന്റെ മൃദുലത എന്നെ അതിശയപെടുത്തി ആദ്യമായിട്ടാണ് എനിക്ക് അങ്ങനെ ഒരനുഭവം. ഞാൻ അവളുടെ മുഖത്തേക്ക് നോക്കി അവൾ ഇതൊന്നുമറിയാതെ. ചെറിയ ആലസ്യത്തിൽ കിടക്കുന്നു.

ഒരുവിധം അവളെയും കൊണ്ട് ഞാൻ വീട്ടിൽ എത്തി.

വീടിന്റെ മുൻപിൽ മൂന്നും തമ്പടിച്ചു ഇരിക്കുകയാണ്. ന്റെ പൊന്നെ ചടച്ചല്ലോ ഞാൻ ആണേൽ ഈ ഇവളേയും എടുത്തോണ്ട്.

” എന്താടാ ഇവൾക്ക് പറ്റിയെ ” അമ്മ ആദ്യമെ ഓടി വന്നു .

” ഇവൾ ആമ്പൽ പറിക്കാൻ കുളത്തിൽ ഇറങ്ങി കാൽ ചെളിയിൽ താന്നു പോയി എവിടെയോ തട്ടി മുറിഞ്ഞു നടക്കാൻ വയ്യാത്ത കൊണ്ട് ഞാൻ എടുത്തു ”

” എടാ അച്ചു നീ എങ്ങനെയാ ഈ തടിച്ചിനെ എടുത്തേ ” ആന്റി എന്നോട്
ചോദിച്ചു.

” എന്റെ ആന്റി കാണുന്ന പോലെ അല്ല നല്ല ഭാരം ഇണ്ട് ഇവൾക്ക് ” ഞാൻ മറുപടി പറഞ്ഞു.

” മിണ്ടാതെ ഇരിക്കുന്നുണ്ടോ രണ്ടും . എന്റെ കൊച്ചിന്റെ കാൽ നോക്കിയേ തൊലി പോയിട്ട് ഇണ്ട് ” ഞാൻ അവളെ കൊണ്ടു പോയി തിണ്ണയിൽ ഇരുത്തി.

അമ്മ പിന്നെ ഒരു നേഴ്സ് ആകുകയായിരുന്നു. അകത്തേക്ക് പോയി മരുന്ന് ഒക്കെ വെച്ചു കെട്ടി.

” എന്തൊക്കെ ആയിരുന്നു അവൾക്ക് ആമ്പൽ കാണണം പോലും എന്നിട്ട് അതിൽ പോയി ചാടിയിരിക്കുന്നു ”

” നീ പോടി അവിടെന്ന്. നിന്റെ ബാക്കി അല്ലെ അപ്പം എങ്ങനെ പോയി ചാടാതെ ഇരിക്കും ” അമ്മ അതും പറഞ്ഞ് ആന്റിനെ നോക്കി. ആന്റി അമ്മേനെ നോക്കി കണ്ണുരുട്ടി.

” അത് എന്തെമ്മേ സംഭവം ” അഭി അമ്മേനോട് ചോദിച്ചു.

” അതൊരു കദന കഥയാണ് മോനെ ” ഞങ്ങൾ എല്ലാരും അമ്മേനെ നോക്കി. ആന്റി ആണേൽ നാണം കൊണ്ട് കവിൾ തുടുത്തു.

” ഓരോളിച്ചോട്ടം ”

” ആരുടെ ” ദേ ഇവളുടെ എന്ന് പറഞ്ഞ് അമ്മ ആന്റിനെ നോക്കി പറഞ്ഞു.

” ഒന്ന് മിണ്ടാതെ ഇരിക്കടി ” ആന്റി അമ്മേനെ നോക്കി പറഞ്ഞു.

” ഓഹോ അത്രക്ക് ആയോ ”

” എന്റെ പൊന്ന് മോളെ മിണ്ടാതെ ഇരിക്ക് മനുഷ്യനെ നാണം കെടുത്തതല്ലേ “
” ഹമ്മ് അങ്ങനെ വഴിക്ക് വാ ”

” ഡാ അച്ചു ഞാൻ ഇറങ്ങുവാ. അമ്മേ ഞാൻ. ആന്റി…. ചേച്ചി….”

” ഡാ പിന്നെയെ ” ഞാൻ അവനെ വിളിച്ചു.

” വണ്ടി കൊണ്ടത്തരണായിരിക്കും ”

” ഹാ ”

” ഞാൻ വരുന്നുണ്ട് ” അവൻ വണ്ടി എടുത്ത് പോയി.

” എടി എന്നാൽ ഞങ്ങളും ഇറങ്ങുവാ ” ആന്റി പറഞ്ഞു

” ഇന്ന് പോണോ ” പിന്നെ പോകാതെ.

ഞങ്ങൾ അവിടെന്ന് യാത്ര പറഞ്ഞു. അമ്മയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നത് ഞാൻ കണ്ടു…

വണ്ടി എടുത്തു മുൻപോട്ട് പോയി.

തുടരും…………….

അടുത്തത് തരാൻ ചിലപ്പോൾ വൈകും എക്സാം ഉണ്ട്. പരമാവധി തരാൻ ശ്രെമിക്കാം

Updated: September 16, 2021 — 11:29 pm

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

Download This Full Story PDF