ഗായത്രി – 6 1

Related Posts


ഞാൻ പുഞ്ചിരിച്ചു കൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി.

ഞാൻ അവളുടെ മിഴികളിലേക്ക് നോക്കി . ഇതുവരെക്കാണാത്ത ഒരു തിളക്കം തെളിഞ്ഞു കാണുന്നു. എന്റെ ജീവിതത്തിൽ എന്തൊക്കെയാണ് നടന്നതെന്ന് അറിയാൻ ഉള്ള ആകാംഷ അല്ല ആ മുഖത്ത്

” എടി അത് ഞാൻ നിന്നോട് ഇപ്പോൾ പറയില്ല എന്നെക്കൊണ്ട് അതിന് പറ്റില്ലാ ” അതും പറഞ്ഞ് ഞാൻ അവളുടെ മുഖത്തേക്ക് നോക്കി. ആ മുഖത്ത് യാതൊരു ഭാവവ്യത്യാസവും ഞാൻ കണ്ടില്ലാ.

” അച്ചു ” ഗായത്രി എന്നെ വിളിച്ചു.

” എനിക്ക് അറിയാമായിരുന്നു നിന്റെ ജീവിതത്തിൽ നടന്നത് ചെറിയ ഒരു സംഭവം അല്ല . ആയിരുന്നെങ്കിൽ നീ എന്നോട് ഈ നിമിഷം അത് പറയുമായിരുന്നു . അത് എനിക്ക് അറിയാം ” ഗായത്രി ഒരു പുഞ്ചിരിയോടെ എന്നോട് പറഞ്ഞു.

ഇവളെ എനിക്ക് അങ്ങോട്ട് മനസിലാകുന്നില്ലലോ. ഞാൻ അവളെ ഒരചര്യത്തോടെ നോക്കി.

” അച്ചു നിനക്ക് ഒരു ദിവസം അത് എന്നോട് പറയേണ്ടി വരും. അന്ന് നിനക്ക് എന്നോട് പറയാതെ ഇരിക്കൻ സാധിക്കില്ല ഒരിക്കലും. അന്ന് നീ എന്നോട് പറഞ്ഞെ തീരു. ” ഞാൻ അവൾ പറയുന്നത് കേട്ടു

” ബാ നമ്മക്ക് ബീച്ചിൽ പോകാം ” ഗായത്രി എന്നെ പിടിച്ച് പൊക്കി.

” ബീച്ചിലോ ഇപ്പഴോ ” ഞാൻ സംശയത്തോടെ അവളോട് ചോദിച്ചു.

” 3 മണി അല്ലെ ആയൊള്ളു ”

” അതെന്താ ഒരു സമയം അല്ലെ ”

” അല്ല നീനക്ക് ഇപ്പം അവിടേക്ക് കൊണ്ടു പോകാൻ പറ്റുമോ ഇല്ലയോ ” ഗായത്രി എന്നോട് ഒരു കൊച്ചു കുട്ടിയെ പോലെ വാശിപിടിക്കാൻ തുടങ്ങി .

ഞാൻ അവളെയും കൊണ്ട് ബൈക്കിന്റെ അടുത്തേക്ക് പോയി ബൈക്ക് എടുത്തു അവൾ എന്റെ പുറകെ ചാടിക്കേറി.

അവളുടെ പ്രവർത്തികൾ എന്നിൽ ഒരു സന്തോഷം നൽകി. അഖിലയിൽ നിന്നും ഉണ്ടായ വേദനയെ മറക്കാൻ എനിക്ക് ഇവളുടെ കളികൾ തന്നെ ധാരാളുമായിരുന്നു .

” നീ ബീച്ച്ലേക്ക് വണ്ടി എടുക്കുന്നില്ലേ ” ഗായത്രിയുടെ ചോദ്യം കേട്ടപ്പോൾ ആണ് ഉണർന്നത്.

” ഹെയ് ഹാ പോകാം ” മറുപടി പറഞ്ഞു കൊണ്ട് ഞാൻ വണ്ടി എടുത്തു.

പത്തു മിനിറ്റ് കൊണ്ട് ബീച്ചിൽ എത്തി വണ്ടി ഒരു ഐസ്ക്രീം കടയുടെ മുന്നിൽ നിർത്തി.

” നീ ഇവിടെ നിർത്തിയത് നന്നായി അല്ലെ ഇനി ഐസ്ക്രീം കട തപ്പി നടക്കേണ്ടി വന്നേനെ ” അതും പറഞ്ഞവൾ ബൈക്കിൽ നിന്ന് ചാടി ഇറങ്ങി കടയിലേക്ക് പോയി.

ഞാൻ ബൈക്ക് അവിടെ വെച്ച് പുറത്തേക്ക് ഇറങ്ങി. കൈയിൽ മൂന്നാല് കോൺ ഐസ്ക്രീംമുമായി അവൾ എന്റെ അരികിലേക്ക് വന്നു.

” അച്ചു ഇതിന്റെ പൈസ കൊടുത്തേക്ക് ”

ഞാൻ നടന്ന് കടക്ക് അടുത്തേക്ക് പോയി

” സാറിന്റെ ഗേൾ ഫ്രണ്ട്‌ ആണല്ലേ ” ആ കടയിലെ ചെക്കന് എന്നോട് ചോദിച്ചു. അവൻ പെട്ടെന്ന് അങ്ങനെ ചോദിച്ചപ്പോൾ എന്താ പറയേണ്ടതെന്ന് അറിയാതെ

മിണ്ടാതെ നിന്നു. പൈസ കൊടുത്ത് തിരിഞ്ഞു നടന്നപ്പോൾ എന്നെ നോക്കി ചിരിക്കുകയാണ് ഗായത്രി. ഞാൻ അവളുടെ അടുത്തേക്ക് നടന്നു

” അച്ചു ” അവൾ എന്നെ വിളിച്ചു.

“മ്മ് ”

” നീ എന്താ അവൻ ഞാൻ നിന്റെ ഗേൾ ഫ്രണ്ട്‌ ആണോ എന്ന് ചോദിച്ചപ്പോൾ മിണ്ടാതെ ഇരുന്നേ ” അവൾ എന്നോട് ചോദിച്ചു.

” അത് ” അവളുടെ ചോദ്യത്തിന് മറുപടി പറയാതെ ഞാൻ കുഴഞ്ഞു പോയി.

” നിന്ന് കൊഴയണ്ട വാ ” അതും പറഞ്ഞ് അവൾ മുന്നോട്ട് നടന്നു. എന്റെ മനസ്സിൽ അവൾ ചോദിച്ച ആ ചോദ്യം തന്നെയായിരുന്നു. എന്ത്‌ കൊണ്ടാണ് എനിക്ക് അതിന് മറുപടി പറയാൻ പറ്റാത്തെ.

” എന്താ അച്ചു നീ വരുന്നില്ലേ ” ഗായത്രി എന്നെ വിളിച്ചു.

” ആാാ വരുവാ ” ഞാൻ അവൾടെ അടുത്തേക്ക് നടന്നു . ഞാൻ അവിടെ ഒരു ബെഞ്ചിൽ ഇരുന്നു അവൾ എന്റെ അടുത്ത് വന്നിരുന്നു

ഞാൻ അവളെ നോക്കി ഐസ് ക്രീം കുത്തിക്കേറ്റികൊണ്ട് ഇരിക്കുവാണ്. പുറത്ത് നടക്കുന്നതൊന്നും നോക്കാതെ അവൾ ഐസ് ക്രീം കഴിക്കൽ ആണ്.

കൊറച്ച് കഴിച്ച് കഴിഞ്ഞപ്പോൾ അവൾ എന്നോട് ഐസ് ക്രീം വേണോ എന്ന് ചോദിച്ചു. അവൾടെ ആ തീറ്റ കണ്ടിട്ടത് ഞാൻ വേണ്ട എന്ന് പറഞ്ഞു.

അപ്പോൾ തന്നെ അവൾ അടുത്തത് എടുത്ത് കഴിക്കാൻ തുടങ്ങി. ദൈവമേ ഇതിന്റെ വയറ്റിൽ കൊക്കാ പുഴു വെല്ലോം ആണോ. ഞാൻ അവളെ നോക്കി ഇരുന്നു

വാങ്ങി കൊടുത്ത ഐസ് ക്രീം മുഴുവൻ അവൾ കഴിച്ച് തീർത്തു. ഞാൻ അവളെ മിഴിച്ച് നോക്കി.

” എന്താടാ ” അവൾ എന്നോട് ചോദിച്ചു.

” അല്ല നീ വെല്ല ജീവിയും ആണോ ” ഞാൻ അവളോട് ചോദിച്ചു.

” അതെന്താ നീ അങ്ങനെ ചോദിച്ചേ ”

” അല്ല നിന്റെ തീറ്റ കണ്ടിട്ട് ചോദിച്ചതാ. ഐസ് ക്രീം ആണ് എന്ന് പോലും നോക്കാതെ എന്ന കേറ്റ ൽ ആർന്നു ” അവൾ ഒരു അവിഞ്ഞ ചിരി പാസ്സാക്കി.

” അവൾടെ ഒരു കിണി കണ്ടില്ലേ ” ഞാൻ അവളെ നോക്കി പറഞ്ഞു. അതിന് അവൾ നുപ്പത്തിരണ്ടു പല്ലും കാണിച്ചു.

” ഇനി വേണോ ഐസ് ക്രീം ” ചോദിക്കണ്ട തമാസം അവൾ വേണം എന്ന് തലയാട്ടി.

” അയ്യടി ഇപ്പം വാങ്ങി തരാട്ടോ ” എന്ന് പറഞ്ഞപ്പോൾ അവളുടെ മുഖം ഒന്ന് വാടി.

” ആഹാ നിനക്ക് അഭിനയിക്കാൻ ഒക്കെ അറിയുമോ ” അവൾ എന്റെ മുഖത്തേക്ക് സംശത്തോടെ നോക്കി.

” അല്ല നിന്റെ എക്സ്പ്രഷൻസ് കണ്ടിട്ട് ചോദിച്ചതാ ” അവൾ എന്നെ ഒന്ന് രൂക്ഷമായി നോക്കി.

” തുറിച്ച് നോക്കണ്ട മോളെ ” ഞാൻ അവളോട് പറഞ്ഞു. അവൾ പതിയെ ബെഞ്ചിൽ നിന്നു എഴുന്നേറ്റു. ഞാൻ അവൾ എന്താ ചെയ്യാൻ പോകുന്നതെന്ന് അറിയാൻ അവളെ തന്നെ നോക്കി. അവൾ അവിടെന്ന് എഴുന്നേറ്റ് നടന്ന് തിരകളുടെ അടുത്തേക്ക് പോയി. അവിടെ നിന്ന് അവളെന്നെ തിരിഞ്ഞു നോക്കി എന്നിട്ട് എന്റെ അടുത്തേക്ക് വന്നു എന്റെ കൈയിൽ പിടിച്ച് വലിച്ച് തിരകളുടെ അടുത്തേക്ക് കൊണ്ടു പോയി.

” അച്ചു ” അവൾ എന്നെ വിളിച്ചു ഞാൻ അവളെ നോക്കി.

” പണ്ട് നമ്മൾ എല്ലാരും ഇവിടെ വരാർ ഉണ്ടായിരുന്നു. നിനക്ക് അത് ഓർമ ഇണ്ടോ എന്ന് എനിക്ക് അറിയില്ലാ നീ അന്ന് ചെറുതാ ” ഞാൻ ആ മുഖത്തേക്ക് നോക്കി.

” നിനക്ക് പണ്ട് തിരമാലയിലേക്ക് ഇറങ്ങണം എന്ന് പറഞ്ഞ് വാശി പിടിച്ചു. അന്ന് നിനക്ക് വേണ്ടി ഞാൻ അവരോട് പറഞ്ഞ് ഞാനും നീയും കൂടെ ഇവിടെ ഇങ്ങനെ വന്ന് നിന്നു. തിരമാല വന്ന് കാലിൽ കേറും കാലിന്റെ അടിയിലെ മണൽ ഒളിച്ചു പോകും. അപ്പോൾ നീ ചിരിക്കുന്ന ഒരു ചിരി ഉണ്ട്. കോക്കിരി പല്ല് കാണിച്ചു. ” അവൾ ഒരു മന്ദാഹാസത്തോടെ പറഞ്ഞു ഞാൻ അവളെ ഒരു നിമിഷം നോക്കി നിന്നു.

ഇവൾക്ക് എന്നെ ഇത്രയും ഇഷ്ടമാണോ എന്നിട്ട് ആണോ ഞാൻ വന്നപ്പോൾ ഇവൾ എന്നെ മൈൻഡ് ചെയ്തെ ഇരുന്നേ. പല ചോദ്യങ്ങളും എന്റെ മനസ്സിൽ നിറഞ്ഞു. ഞാൻ മണലിൽ ഇരുന്നു. അവൾ പതിയെ തിരയുടെ അടുത്തക്ക് നടന്നു. അവൾ തിരയെ നോക്കി നിൽക്കുന്നു ഞാൻ അവളെ നോക്കി. തിരകൾ വന്ന് അവളുടെ കാലിൽ തൊടുമ്പോൾ അവൾ കണ്ണുകൾ അടച്ച് ഒരു പുഞ്ചിരിയോടെ അതിനെ ആസ്വദിക്കുന്നതാണ് ഞാൻ കണ്ടു

ഞാൻ അവളെ നോക്കി ഇരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *