ഗായത്രി – 8 1

Related Posts


എല്ലാവർക്കും ക്രിസ്മസ് ആശംസകൾ ലേറ്റ് ആണെന്ന് അറിയാം 😁😁😁. 25 ഇടാം എന്നാണ് കരുതിയത് പക്ഷെ എഴുതി തീർന്നില്ല അതുകൊണ്ടാണ് വൈകിയത്…… പിന്നെ അഡ്വാൻസ് ഹാപ്പി ന്യൂയർ😍😍😍😍. പിന്നെ കഴിഞ്ഞ ഭാഗങ്ങളിൽ ലൈൻ സ്പേസ് കൂടുതൽ ആണെന്ന് പറഞ്ഞിരുന്നു. ഇപ്രാവിശ്യം സിംഗിൾ സ്പേസ് ആണ് കൂടുതലും ഉപയോഗിച്ചിരിക്കുന്നത്. ഇതിലും കൂടുതൽ ആണെങ്കിൽ എനിക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല….

” നീ പറയുന്നുണ്ടോ അല്ലെ ഞാൻ എഴുന്നേറ്റ് പോകും ”

” പോവല്ലേ ഞാൻ പറയാം ”

” ന്നാ വേഗം പറയ് ” എന്നെ ആ നെഞ്ചിലേക്ക് കേറ്റിയത് എപ്പഴാണെന്ന് അറിയാൻ ഉള്ള ആകാംഷയിൽ ഞാൻ ചോദിച്ചു…….

ഞാനും അവളും വീടിന്റെ ബാൽക്കണിയിൽ ഇരുന്നു അവൾ എന്നോട് ചേർന്ന് എന്റെ ഷോൾഡറിൽ ചാരയിരുന്നു.

” അത് ഞാൻ ഡിഗ്രി ഫൈനൽ ഇയർ പഠിക്കുന്ന സമയത്ത് ഞാൻ ഉച്ചക്ക് ഒറ്റക്ക് നടക്കുവർന്നു അപ്പഴാണ് നിമ്മി എന്നെ വിളിച്ച് ചോദിക്കുന്നത് കലോത്സവത്തിന്റെ ഡേറ്റ് വന്നു. എനിക്ക് ആണേൽ അത് കേട്ടപ്പോൾ ടെൻഷൻ ആയി ”

” ടെൻഷനോ എന്തിന് ” ഞാൻ ഗായത്രിനോട് ചോദിച്ചു.

” അത് രണ്ടുകൊല്ലമായിട്ട് ഞങ്ങൾ ആണ് ഗ്രൂപ്പ് സോങ്ങിന് പ്രൈസ് വാങ്ങുന്നത് പിന്നെ പെട്ടെന്ന് ഡേറ്റ് വന്നു എന്ന് അറിയുമ്പോൾ ടെൻഷൻ ആകുലേ ” ഗായത്രി എന്നോട് ചോദ്യം ഭാവേന ചോദിച്ചു.

” ആ ശെരി നീ പറ ” ഞാൻ അവളോട് പറഞ്ഞു.

” എന്നിട്ട് അവൾ പറഞ്ഞു 5 ദിവസം കൂടെ ഒള്ളു എന്ന്. ഞാനും അവളും കൂടെ പോയി ഒരു ടീം ഒക്കെ സെറ്റ് ചെയ്ത് നാല് ദിവസം പ്രാക്ടിസ് ഒക്കെ നടത്തി. പ്രോഗ്രാമിന്റെ അന്ന് ഞാനും നിമ്മിയുടെ കൂടെ എല്ലാരേയും കൂട്ടി കലോത്സവം നടക്കുന്ന കോളേജിലേക്ക് വണ്ടി വിളിച്ച് അയച്ചു. അയച്ചു കഴിഞ്ഞപ്പോൾ ആണ് ഒരു മിസ്റ്റേക്ക് പറ്റിയത്. മിസ്സ്‌ എന്റെ കൈയിൽ ഒരു പേപ്പർ തന്നിട്ട് ഉണ്ടായിരുന്നു. അത് എടുക്കാൻ മറന്നു അവസാനം ഞാനും നിമ്മിയും കൂടെ അവരെ ഒക്കെ പറഞ്ഞുവിട്ടിട്ട് വീട്ടിൽ വന്ന് അത് എടുത്തിട്ട് നിമ്മിന്റെ സ്കൂട്ടിക്ക് അവിടേക്ക് പോകാം എന്ന പ്ലാനിൽ അവിടെന്ന് വീട്ടിൽ വന്ന് എടുത്ത് പോകാൻ നോക്കുമ്പോൾ ആണ് സ്കൂട്ടി പഞ്ചർ. അവസാനം ഞങ്ങൾ ബസ് സ്റ്റാൻഡിൽ പോയി. ബസ് കേറി കോളേജിന്റെ അടുത്ത് ഉള്ള ബസ് സ്റ്റോപ്പിൽ എത്തി ” ഗായത്രി പറഞ്ഞു.
” അല്ല ഇതിൽ ഞാൻ എവിടെ ” ഞാൻ അവളോട് പറഞ്ഞു.

” നീ തിരക്ക് പിടിക്കല്ലേ പറയാം ” ഗായത്രി പറഞ്ഞു.

” എന്റെ പൊന്നെ പിടിക്കുന്നില്ല നീ പറയ് “ഞാൻ അവളോട് പറഞ്ഞു. അതിന് അവൾ ഒന്ന് ചിരിച്ചു.

” അവിടെന്ന് കോളേജിലേക്ക് കൊറച്ച് ദൂരവും ഉണ്ട് അവസാനം ഞാൻ നിമ്മിയും ഓട്ടോ വെല്ലതും വരും അതിന് പോകാം എന്ന് വിചാരിച്ച് ബസ് സ്റ്റോപ്പിൽ നിക്കുവർന്നു. ഓട്ടോ പോയിട്ട് അവിടെ ഒരു കുഞ്ഞ് പോലും ഇല്ലായിരുന്നു. അപ്പഴാണ് അവിടേക്ക് ഒരു ജീപ്പിൽ കൊറച്ച് ചെക്കന്മാർ വന്ന് ഇറങ്ങി. അവരെടെ പുറകെ രണ്ട് മൂന്ന് പെൺകുട്ടികളും ഇറങ്ങി. അവർ ഞങ്ങളെ കണ്ടപ്പോൾ ചോദിച്ചു കലോത്സവം നടക്കുന്ന കോളേജ് എവിടെയാണെന്ന് . ഇവിടുന്ന് കൊറച്ചൂടെ ദൂരം ഉണ്ടെന്ന് പറഞ്ഞു . അപ്പോൾ അവരുടെ കൂടെ ഉള്ള രണ്ട് പെൺകുട്ടികൾ ഞങ്ങളുടെ അടുത്തേക്ക് വന്നു. എന്നിട്ട് ചോദിച്ചു. നിങ്ങൾ അവിടെയാണോ പഠിക്കുന്നത് എന്ന്. ഞങ്ങൾ പറഞ്ഞു ഞങ്ങളും അങ്ങോട്ടേക്കണ് പോകാൻ നിക്കുന്നതെന്ന് അവർ രണ്ട് പേരും ഞങ്ങളുടെ അടുത്ത് നിന്നു . ഭാഗ്യം എന്നോണം അപ്പോൾ ഒരു ഓട്ടോ വന്നു ഞാനും നിമ്മിയും അതിൽ കേറി കൂടെ അവരെയും കേറ്റി എന്നിട്ട് ഞങ്ങൾ കോളേജിലേക്ക് പോയി. കോളേജിൽ ഇറങ്ങി ഞങ്ങൾ അവരോട് പറഞ്ഞിട്ട് പോകാൻ തുടങ്ങി “”

” നിക്ക് നിക്ക് ഇതിൽ ഞാൻ എവിടെ ” ഞാൻ ഗായത്രിയോട് ചോദിച്ചു.

ഞാൻ പറയണ്ട താമസം ഗായത്രി എന്നെ ദേഷ്യത്തോടെ കണ്ണുരുട്ടി..

” നീ നിന്ന് കണ്ണ് ഉരുട്ടണ്ട ബാക്കി പറഞ്ഞോ ” ഒരു വളിഞ്ഞ ചിരി പാസ്സാക്കി.

“ഹമ്മ് ” ഒന്ന് അമർത്തി മൂളി

” എന്നിട്ട് ഇണ്ടല്ലോ ഞാൻ അവരോട് പറഞ്ഞിട്ട് തിരിഞ്ഞു നടന്നപ്പോൾ ഒരു ബൈക്ക് എന്റെ മുന്നിൽ പെട്ടെന്ന് സഡൻ ബ്രേക്ക് ഇട്ടു ഞാൻ ആകെ പേടിച്ച് പോയി ബൈക്കിന്റെ പുറകിൽ നിന്ന് ഇറങ്ങുന്ന ആളെ എനിക്ക് നല്ല പരിചയം ഉണ്ടാർന്നു പക്ഷെ ആൾ എന്നെ മൈൻഡ് ചെയ്തെ പോയി ” അതും പറഞ്ഞ് ഗായത്രി എന്നെ നോക്കി.
” നീ എന്തിനാ എന്നെ നോക്കുന്നെ ” ഞാൻ അവളോട് ചോദിച്ചു.

” അത് ആരാന്ന് അറിയില്ലേ നിനക്ക്‌ ” അവൾ എന്നോട് ചോദിച്ചു.

” ഞാൻ ആണോ ” ഞാൻ അവളോട് അമ്പരപ്പോടെ ചോദിച്ചു. അവൾ അതെ എന്ന് തലകുലുക്കി

” എന്നിട്ട് ” ഞാൻ അവളോട് ചോദിച്ചു.

” എന്നിട്ട് എന്താ നീ എന്നെ മൈൻഡ് ചെയ്യാതെ പോയപ്പം ഞാൻ ഒന്ന് ഞെട്ടി . എനിക്ക് എന്തോ പോലെ തോന്നി എപ്പഴും എന്റെ കൂടെ എന്റെ വാല് പോലെ പുറകെ നടന്ന നീ എന്നെ മൈൻഡ് ചെയ്യാണ്ട് പോയപ്പം ഞാൻ ആകെ വല്ലാതായി. ഞാൻ അത് ആലോചിച്ചു നിൽക്കുമ്പോൾ ആണ് നിമ്മി എന്നെ പിടിച്ച് വലിച്ചോണ്ട് പോയി നീ എന്താ സ്വപ്നം കാണുവാണോ എന്ന് ചോദിച്ച്. അവൾടെ കൂടെ പോകുന്നുണ്ടെങ്കിലും മനസ്സിൽ മുഴുവൻ നീ ആയിരുന്നു. അവൾ എങ്ങനെയോ ഡ്രസിങ് റൂം ഒക്കെ കണ്ട് പിടിച്ച് എന്നെ കൊണ്ട് അങ്ങോട്ട് പോയി. അവിടെ അവർ പ്രാക്ടിസ് ഒക്കെ ചെയ്യുന്നുണ്ട്. പിന്നെ ഞാൻ അതിന്റെ തിരക്കിലേക്ക് പോയി പിന്നെ ഞങ്ങൾക്ക് സ്റ്റേജിൽ കേറണ്ടേ സമയം ആയി ഞങ്ങൾ എല്ലാരും കേറി പാടാൻ തുടങ്ങി. പാടുന്നതിന്റെ ഇടക്ക് ആണ് നിന്റെ വരവ് അതുടെ കണ്ടപ്പോൾ എന്റെ കൈന്ന് പോയി ഭാഗ്യത്തിന് വെള്ളി ഒന്നും വീണില്ല തെറ്റിയും ഇല്ലാ ഞാൻ കോറസ് പാടുന്ന പോലെ ആയി. തട്ടി മുട്ടി പരുവാടി തീർത്തു. അത് കഴിഞ്ഞ് ഞാൻ നിന്നെ തപ്പി ഇറങ്ങുമ്പോൾ ആണ് ഞങ്ങൾ വരുന്ന വഴിക്ക് രണ്ട് പെൺപിള്ളേരെ കണ്ട കാര്യം പറഞ്ഞില്ലേ അവരെ കണ്ടേ. അവർ രണ്ടും കൂടെ അവിടെ ഇരുന്ന് എന്തോ പറയുന്നുണ്ടായിരുന്നു. അപ്പഴാണ് നീ അങ്ങോട്ട് വരുന്നുന്നതും അവരോട് എന്തോ പറയുന്നതും ഒച്ചപ്പാട് ഉണ്ടാകുന്നതും നിന്നെ അപ്പം ആരോ വിളിച്ചോണ്ട് പോയി ”

അവൾ പറയുന്നത് ഒക്കെ കേട്ടപ്പോൾ എന്റെ കിളികൾ ഒക്കെ ഏതൊക്കെയോ വഴിക്ക് പറന്ന് പോയി
” അച്ചു നീകേക്കണില്ലേ ” ഗായത്രി എന്നോട് ചോദിച്ച്

” മ്മ് ” ഞാൻ ഒന്ന് മൂളി .

” എന്നിട്ട് ഉണ്ടല്ലോ ഞാൻ നിന്റെ പുറകെ വന്നു. നീ അവിടെ ഒരു സ്ഥലത്ത് ഒറ്റക്ക് ഇരിക്കുന്ന കണ്ടു ആരും ഇല്ലേൽ നിന്നോട് ചോദിക്കാലോ എന്താ പ്രശ്നം എന്ന് വെച്ച് നിന്റെ അടുത്തേക്ക് വരാൻ തുടങ്ങിയപ്പോൾ ആണ് . നിന്നെ വിളിച്ചോണ്ട് പോയ ചെക്കൻ അങ്ങോട്ട് വന്നത്. എന്നിട്ട് അവൻ നിന്നോട് ചോദിച്ച് ‘ നീ എന്തിനാ ഈ ചാവാലി കേസ് ഒക്കെ പിടിക്കുന്നെ എന്ന് ‘ എനിക്ക് അതൊന്നും മനസിലായില്ല അവനെ ആരോ പെട്ടെന്ന് വിളിച്ചു അപ്പം അവൻ പോയി. പിന്നെ ഞാൻ വരാലോ എന്ന് നോക്കുമ്പോൾ ആണ് അഭി നിന്റെ അടുത്തേക്ക് വരുന്നതും എന്താ സീൻ നീ എന്തിനാ അവളോട് സീൻ പിടിക്കുന്നെ എന്നൊക്കെ ചോദിച്ചേ. ”

Leave a Reply

Your email address will not be published. Required fields are marked *