ചാന്ദ്നി ശ്രീധരൻ & അസ്സോസിയേറ്റ്സ് 1
Chandini Sreedharan & Associates Part 1 | Author : Arjun Dev
പ്രിയ ചെങ്ങായീസ്,
…ഊരാക്കുടുക്കിന്റെ മൂന്നാംഭാഗം ഏകദേശമെഴുതിക്കഴിഞ്ഞപ്പോഴാണ് ആ സെയിംതീമിലൊരു സ്റ്റോറി മറ്റൊരിടത്തു വായിച്ചിട്ടുണ്ടെന്നുള്ള ഒരു സുഹൃത്തിന്റെ മെസ്സേജുകണ്ടത്… കൂടെത്തന്ന ലിങ്കിൽക്കേറിനോക്കുമ്പോൾ മനസ്സിൽകരുതിയിരുന്ന കഥ ഓൾമോസ്റ്റ് അതേപോലെതന്നെ എഴുതിയിരിയ്ക്കുന്നു… അതോടെ മൂഡ്പോയി.!
…ഒരു കഥയെഴുതി തുടങ്ങുന്നതിനുമുന്നേ A ടു Z പ്ലാൻചെയ്യുന്നതുകൊണ്ട് പെട്ടെന്നു മറ്റൊരോപ്ഷൻ കിട്ടുകയെന്നത് എന്നെ സംബന്ധിച്ച് ബുദ്ധിമുട്ടാണ്… ഇനിയതുതന്നെ എഴുതാമെന്നുവെച്ചാൽ നാളെയൊരിയ്ക്കൽ കമന്റ്ബോക്സിലാരേലുംവന്ന് “ഈ കഥ മറ്റൊരുപേരിൽ വേറൊരു പ്ലാറ്റ്ഫോമിൽ ചിലമാറ്റങ്ങളോടുകൂടി വായിച്ചിട്ടുണ്ട്..” ന്നുപറഞ്ഞാൽ എനിയ്ക്കു സ്വയം ജസ്റ്റിഫൈ ചെയ്യാൻപോലും കാരണങ്ങളില്ലാതെപോവും.!
…പോരാത്തതിന് അങ്ങനൊരു പ്ലോട്ടിലൊരു കഥയുണ്ടെന്നറിഞ്ഞുവെച്ച് അതു മനസ്സിലുള്ളപോലെ തുടരാനെന്തോ ഒരുപ്രയാസം.!
…എഴുതുന്നത് കമ്പിയാണേലും കാണിയ്ക്കുന്നത് ചെറ്റത്തരമാണേലും അന്തസ്സെന്നൊന്നുണ്ടല്ലോ… ഏത്..?!!
…ഇത്രയും നിങ്ങളെബോധിപ്പിച്ചത് വിശുദ്ധൻചമയാനുള്ള ഉദ്ദേശത്തോടെയൊന്നുമല്ല… അതു ഫോളോചെയ്തവർക്കുള്ള മറുപടിയാണ്.!
…അതുപോലെ ആ സ്റ്റോറിപൂർണ്ണമായും ഉപേക്ഷിയ്ക്കുകയല്ല അതിനുള്ള അൾട്ടിമേറ്റ് സൊലൂഷനെന്നുമറിയാം… കുറേ കുടുക്കും ചുറ്റുമൊക്കെയുള്ള സ്റ്റോറിലൈനായതുകൊണ്ട് മറ്റൊരുപ്ലോട്ടിലേയ്ക്കത് ട്രാൻസ്ഫർചെയ്യാൻ കഴിയുന്നതുവരെ ക്ഷമിയ്ക്കുകയെന്നു പറയാനേ നിർവാഹമുള്ളൂ.!
…അതുവരെ ഗ്യാപ്പ് ഫിൽചെയ്യാനെന്നോണം പണ്ടെപ്പോഴോ പ്ലാൻചെയ്തിരുന്നൊരു കഥ എസ്റ്റാബ്ലിഷ്ചെയ്യാൻ ശ്രെമിയ്ക്കുവാണ്.!
സ്നേഹത്തോടെ,
_Arjundev
ഹലോ മച്ചാന്മാരേ…
എന്റെപേര് വിഷ്ണു…
വീട്ടിലുംനാട്ടിലും
ബന്ധുക്കൾടെയിടയിലുമെല്ലാം
കണ്ണനെന്നറിയുന്ന…
ഇരുപത്തിരണ്ടാം വയസ്സിലേയ്ക്കു കാലെടുത്തുവെയ്ക്കാൻ മുട്ടിനിൽക്കുന്ന…
പ്രായത്തിന്റേതായ എല്ലാവിധ കുരുത്തക്കേടുകളും ഒരുപൊടിയ്ക്കുമേലേ നിലകൊള്ളുന്ന…
സുന്ദരനായൊരു മൊണ്ണ… അതായ്രുന്നു ഞാൻ.!
വീട്ടിൽ അച്ഛനുമമ്മയും പിന്നൊരു ചേട്ടനുമാണുള്ളത്… അവൻ ഗൾഫിലെന്തൊക്കെയോ
പരിപാടിയൊക്കെയായി കുടുംബംപോറ്റുന്നു… ഇത്രയുംനാളും ഞാനവന്റെചെലവിൽ കള്ളച്ചോറുമുണ്ട് നടന്നു… ഇനിയതുപറ്റില്ലാന്ന് തന്തേംതള്ളേം വിധിപറഞ്ഞതോടെ എന്റെറേഷനുമേൽ ചുവന്നവര വീഴുകയായ്രുന്നു…
എന്നാലെല്ലാ നായ്ക്കൾക്കും
ഒരുദിവസമുണ്ടെന്നു പറയുമ്പോലെ എനിയ്ക്കുള്ളയാ ദിവസവുമെത്തി… എന്റെ ജീവിതംതന്നെ മാറ്റിമറിച്ചദിവസം.!
അപ്പോൾ ഞാനിവടെ
പറയാനാഗ്രഹിയ്ക്കുന്നത് എന്റെയാ
കുത്സിതങ്ങൾനിറഞ്ഞ ആത്മകഥയാണ്…
അതേ… ഞാൻ കീഴടക്കിയ
രതിപർവ്വതങ്ങളുടെ കഥ.!
അന്ന് പണയിൽക്കടവ് ജങ്ഷനിൽ
വണ്ടിയിറങ്ങി, വീട്ടിൽനിന്നുതന്ന അഡ്രെസ്സുംതപ്പിപ്പിടിച്ച് ഞാൻനേരെ വൃന്ദാവനത്തിലേയ്ക്കു വെച്ചുപിടിച്ചു…
സംഗതി ഇഷ്ടപ്പെട്ടിട്ടുള്ള
വരവൊന്നുമല്ലെങ്കിലും ഇനിയുമനുസരിച്ചില്ലേൽ വീട്ടീന്ന് ചോറുതരില്ലാന്നുപറഞ്ഞ് ഭീഷണിപ്പെടുത്തിയതുകൊണ്ട് മാത്രം ഇറങ്ങിത്തിരിയ്ക്കാൻ നിർബന്ധിതനാവുകയായ്രുന്നു…
“”…ദേ… ആ കാണുന്നതാണ് വൃന്ദാവനം.! അവിടെയാരെക്കാണാനാ..??”””_ നീണ്ടവിശാലമായ വയലിന്റെകര പശുവിനെമേയ്ച്ചുനിന്ന ചേച്ചിയോടായി വീടുചോദിച്ചപ്പോൾ അവർ
മറുചോദ്യമെന്നോണം തിരക്കി…
“”…അതുപിന്നെ… ഈ ചാന്ദ്നീശ്രീധരൻ…
ആ പുള്ളിക്കാരത്തിയെക്കാണാൻ..!!”””_ ഒന്നുമടിച്ചെങ്കിലും വന്നവിക്കൽ പുറമേകാണിയ്ക്കാതെ ഞാൻ പറയാനായിശ്രെമിച്ചു…
“”…ഓ.! ചന്തുവിനെയാണോ..??
അതന്നെവീട്… അങ്ങോട്ടേയ്ക്കു ചെന്നാമതി..!!”””_ ചിരിച്ചശേഷം
അതുമ്പറഞ്ഞവർ പശുവിനേയുംകൊണ്ട് വയലിലേയ്ക്കിറങ്ങി…
…കോപ്പ്.! പാച്ചാൻവിട്ടനേരത്ത് ഒരു പശൂനെമേടിച്ചുതന്നിരുന്നേൽ അതിനേം മേയിച്ചിങ്ങനെ നടന്നാമതിയായ്രുന്നു…
ഇതിപ്പൊ പേരിനൊരു ബികോമുണ്ടെന്നല്ലാതെ അതുകൊണ്ടെന്തേലും പ്രയോജനമുണ്ടോ..??
അവരുചൂണ്ടിക്കാണിച്ച വീട്ടിലേയ്ക്കുനടക്കുമ്പോൾ എന്റെ ചിന്തമുഴുവനതായ്രുന്നു…
എങ്ങനെയൊക്കെയോ തട്ടിമുട്ടിയൊരു ഡിഗ്രികിട്ടി… എന്നാൽ പട്ടീടെകയ്യില് മുഴുവൻതേങ്ങ കിട്ടിയപോലെ അതിങ്ങനെ കൊണ്ടുനടക്കുന്നെന്നല്ലാതെ ഒരു പണീംകിട്ടിയുമില്ല, കിട്ടിയാത്തന്നെ ചെയ്യാനുള്ള കോൺഫിഡെൻസുമില്ല.!
വീട്ടുകാർക്കാണേൽ
ജോലിയ്ക്കുപോടാന്നു പറഞ്ഞാമതി… എന്റവസ്ഥയെന്താന്ന് എനിയ്ക്കല്ലേയറിയൂ.!
അങ്ങനെയിരിയ്ക്കേയാണ് അച്ഛന്റെയൊരു കൂട്ടുകാരൻ ദുബായ്ലൊരു അക്കൌണ്ടിങ് ജോബ് തരപ്പെടുത്തിയെന്നുംപറഞ്ഞ് കെട്ടിയെടുത്തത്… അതോടെ വീട്ടിലടുത്തങ്കവുംതുടങ്ങി… അവസാനം ജോലിചെയ്യാനുള്ള കോൺഫിഡെൻസൊന്നുമില്ലാന്നു വിളിച്ചങ്ങുപറഞ്ഞപ്പോഴാണ്,
“”…എന്നാഞാൻ പദ്മയെവിളിച്ചുപറയാം… അവൾടെമോള് സിഎക്കാരിയല്ലേ, അവള് വർക്കൊക്കെ പഠിപ്പിച്ചുതന്നോളും..!!”””_ എന്നയുപാധിയുമായി മമ്മീജി ഇടയ്ക്കുവീണത്… അതോടണ്ണാക്കിൽ സെന്റർഫ്രഷ്കേറി…
നാവിന് വിലങ്ങുംവീണു…
പിന്നവരുടിഷ്ടംപോലെ
ആയിക്കോട്ടേന്നുവെച്ച് ഞാനിങ്ങിറങ്ങുവേംചെയ്തു…
ഒടുവിലാച്ചേച്ചി ചൂണ്ടിക്കാണിച്ച വീടിനുമുന്നിലെത്തി…
വെള്ളയിൽ ഇളംറോസ്നിറത്തിൽ ബോർഡറുവരച്ച മതിൽ..
അതിൽ ഗേയ്റ്റിനോടുചേർന്ന് കറുത്തബോർഡിൽ സ്വർണ്ണനിറംകൊണ്ട് കൊത്തിവെയ്ക്കപ്പെട്ട
‘വൃന്ദാവനം’ ന്ന നെയിംബോർഡ്..
അതിനുതൊട്ടുതാഴെയായി ഇളംനീലയിൽ വെള്ളയക്ഷരങ്ങളാൽ കുറിയ്ക്കപ്പെട്ട മറ്റൊരുബോർഡുമുണ്ട്;
‘ചാന്ദ്നി ശ്രീധരൻ & അസ്സോസിയേറ്റ്സ്’
എന്നാലതിനൊപ്പമുണ്ടായ്രുന്ന മറ്റൊരുകുറിപ്പായ്രുന്നു എന്നിൽ
പുച്ഛമുണ്ടാക്കീത്…
സിഎ ചാന്ദ്നി ശ്രീധരൻ എംബിഎ, ഡിഐഎസ്എ, സിഎഫ്എ, എഫ്ആർഎം.!
…കാശിന്റെകഴപ്പ്.! അല്ലേപ്പിന്നെ
ഇങ്ങനൊക്കെ പറിച്ചുകൂട്ടേണ്ട വല്ലകാര്യോമുണ്ടോ..?? മൂന്നാല് ഡിഗ്രികൂടി എഴുതിച്ചേർത്തിരുന്നെങ്കി മതിലിനുപെയ്ന്റടിയ്ക്കുന്ന കാശ് ലാഭിയ്ക്കാമായ്രുന്നു.!
ആട്ടിതുപ്പിക്കൊണ്ട് ഗേയ്റ്റിന്റെലോക്കുമിളക്കി
അകത്തുകയറുമ്പോഴും മനസ്സിനൊരു സുഖവുംതോന്നിയിരുന്നില്ല…
എന്നാലകത്തേയ്ക്കു കയറിയതും മനസ്സൊന്നുകുളിർത്തു…
ഗേയ്റ്റിനകത്ത് ഇരുവശങ്ങളിലുമായി ചുവപ്പുംവെള്ളയും നിറത്തിലുള്ള ബോഗൻവില്ലച്ചെടികൾ നട്ടുപിടിപ്പിച്ചിരിയ്ക്കുന്നു…