ജലവും അഗ്നിയും – 2 Like

Related Posts


ആ വേദന മനസിൽ തന്നെ വെച്ച് കൊണ്ട് അവൾ തന്റെ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് അവന്റെ അടുത്തേക് ചെന്നു.

അതേ ഇത്‌ അവൻ തന്നെ അന്ന് ആ ബൈക്ക് ഉപേക്ഷിച്ചു എന്റെ കണ്ണിൽ നിന്ന് രെക്ഷപെട്ട അവൻ തന്നെ.

ഒരേ സമയം സന്തോഷം അതിന്റെ കൂടെ സങ്കടവും അവളെ വേട്ട അടി.

അവൾ ഇവനെ കൊണ്ട് വന്ന പോലീസ് കാരോട് ചോദിച്ചു.

“എന്താണ് ഇവന്റെ മേലിൽ ഉള്ള കേസ്.”

ആ പോലീസ് കാരൻ പറഞ്ഞു.

“ഇവൻ ഒരു ബൈക്ക് അടിച്ചു മാറ്റാൻ നോക്കി.കയോടെ ഇവനെ ഞങ്ങൾക് പിടിക്കാൻ കിട്ടി.”

കാർത്തിക അവന്റെ അടുത്തേക് ചെന്ന്.

“നിന്റെ പേര് എന്താടാ???”

കുറച്ച് ദേഷ്യത്തോടെ തന്നെ ചോദിച്ചു.

അവൻ ഒന്നും മിണ്ടില്ല.

“നിനക്ക് എന്താടാ നാക്ക് ഇല്ലേ??”

കൈ കൊണ്ട് ഒന്ന് അവന്റെ മുഖത്തേക്ക് ഓങ്ങി എങ്കിലും കാർത്തിക വേണ്ടാ എന്ന് വെച്ച് കൈ പിൻവലിച്ചു.
ഇതേ സമയം അവൻ തന്റെ മുന്നിൽ ഉള്ള കാർത്തികയുടെ മുഖ ഭംഗി കണ്ട് വേറെ ഒരു ലോകത്ത് ആയിരുന്നു.

പെട്ടന്ന് തന്നെ പിടിച്ചു കൊണ്ട് വന്ന പോലീസ് കാരൻ ഒന്ന് താങ്ങിയപ്പോൾ അവൻ ആ മായാലോകത് നിന്ന് സ്വയബോധം തിരിച്ചു പിടിച്ചു.

“എന്താ ചേച്ചി…

അയ്യോ സാറേ.”

ഇവൻ തന്റെ ഭംഗി ആസ്വദിക്കുവായിരുന്നു എന്ന് കാർത്തിക്കക് മനസിലായി. അവൾ പതുകെ അവന്റെ അടുത്ത് നിന്ന് മാറി തന്റെ കസേരയിൽ പോയി ഇരുന്നു. എന്നിട്ട് കോൺസ്റ്റബിൾ നോട്‌ പറഞ്ഞു

“ബാക്കി ഉള്ളവരെ ഞാൻ പിന്നെ കണ്ടോളാം ഇവനെ ഇവിടെ നിർത്തിയെ.”

അത്‌ കേട്ട് ബാക്കി ഉള്ളവരെ മാറ്റിയ ശേഷം. അവനും കാർത്തിക മേഡവും പിന്നെ ഒരു കൺസ്ട്രബിൾ ആയിരുന്നു ആ റൂമിൽ.

കാർത്തിക അവനോട് വീണ്ടും ചോദിച്ചു.

“എന്താടാ നിന്റെ പേര്?”

“സാർ ചോദിച്ചത് കേട്ടില്ലേ നിന്റെ പേര് എന്താണെന്നു.”

അടുത്ത് നിന്നിരുന്ന കോൺസ്ട്ടിബിൾ ദേഷ്യം തുള്ളി കൊണ്ട് ചോദിച്ചു.

അവൻ പറഞ്ഞു.

“എന്റെ പേര് ചോട്ട ബെട്ട ”

ഇത് കേട്ട് കാർത്തിക ഒന്ന് ചിരിച്ചു.

“ചെറിയ കുട്ടി ആയിട്ട് ആണോ ബൈക്ക് മോഷ്ടിക്കാൻ ഇറങ്ങിയത്. ഇവർ പൊക്കിയതും.

നിന്നെ കണ്ടിട്ട് ചെറിയ കുട്ടി ആയി ഞങ്ങൾക് തോന്നുന്നില്ലല്ലോ.”
അവൻ ഒന്ന് ചിരിച്ചിട്ട്.

“സാർ നെ കണ്ടിട്ടും എനിക്ക് ഒരു പോലീസ് കാരി ആയിട്ട് തോന്നുന്നില്ലല്ലോ.”

അത്‌ കാർത്തിക്കക് ശെരിക്കും മനസിൽ ഏറ്റു.

പിന്നെ കാർത്തിക ഒന്നും മിണ്ടില്ല.

കുറച്ചു നേരം മൗനം പാലിച്ചിട്ട്. എഴുന്നേറ്റു വന്ന് ഒറ്റയാടി.

“ഇവനെ ആ ജയിലിൽ ഇട്ടേരെ .”
എന്ന് പോലീസ് കാരോട് പറഞ്ഞിട്ട്.

അവന്റെ മുഖത്ത് നോക്കി അവൾ പറഞ്ഞു.

“ആരെങ്കിലും ജമ്യം എടുത്തു തന്നാൽ നിനക്ക് പോകാം ഇല്ലേ ആ ജയിലിൽ കിടകും.”

“ഫുഡ്‌ ഒക്കെ തരും ആയിരിക്കും അല്ലെ.”

അവൻ തിരിച്ചു കാർത്തികയോട് ചോദിച്ചു.

അവൾക് ദേഷ്യം കയറി കോൺസ്റ്റബിൾനോട്‌ പറഞ്ഞു.

“പിടിച്ചു കൊണ്ട് പോടാ.

ഞാൻ പറയാതെ ഇവന് ഒരു തുള്ളി വെള്ളം പോലും കൊടുത്തേക്കരുത്.”

അവനെ പിടിച്ചു കൊണ്ട് പോയി ജയിലിലെക് ഇട്ട്.

ജയിലിൽ അവൻ തനിച്ചു ആയിരുന്നു.

അവൻ ഒച്ച ഉണ്ടാകാൻ തുടങ്ങി എനിക്ക് പേടിയാ ഒറ്റക്ക് കിടക്കാൻ എന്നൊക്കെ പറഞ്ഞു.

ശെരിക്കും പറഞ്ഞാൽ മേഡത്തെ ഡിസ്റ്റർബ് ആക്കാൻ വേണ്ടി ആയിരുന്നു.

ഇതേ സമയം കാർത്തിക.

“ഇവനെ കൊണ്ട് വലിയ ശല്യം ആയല്ലോ.”

കോൺസ്റ്റബിൾ നെ വിളിച്ചു.
അവനെ റൂമിൽ ഇടേണ്ട പുറത്ത് ഇറക്കി അവിടെ എവിടെങ്കിലും നിന്നോട്ടെ എന്ന് പറഞ്ഞു.

കാർത്തിക റൂമിൽ നിന്ന് അവൻ കിടക്കുന്ന സെല്ലിലേക് എങ്ങി നോക്കി.

അവൻ ആണേൽ കാർത്തിക IPS കാരിയെ നിരീക്ഷിക്കുക ആയിരുന്നു.

കുറച്ച് നേരം കഴിഞ്ഞപ്പോ കാർത്തിക പെട്രോളിംഗിന് ഇറങ്ങി.

അവനെ ഒന്ന് തീഷണം ആയി നോക്കിയിട്ട് ആണ് അവൾ പോയെ. അവൻ ഒന്ന് ചിരിച്ചു കാണിച്ചു.

ഈ ചോട്ടാ ബെട്ട യേ കൊണ്ട് തോറ്റുല്ലോ എന്ന് അവൾ മനസിൽ ചിരിച്ചു കൊണ്ട് നേരെ അവൾക് റാണ യേ കുറിച്ച് പറഞ്ഞ SI ന്മാരെനാല് പേരെ വിളിച്ചിട്ട് ഉണ്ടായിരുന്നു അവരുടെ കൂടെ ആയിരുന്നു പെട്രോളിങ്ങിനു പോയെ.

“നിങ്ങളെ നാല് പേരെ എന്റെ സ്റ്റേഷൻ നിലേക് ട്രാൻസ്ഫർ ചെയ്തിട്ട് ഉണ്ട്. നാളെ വന്ന് ജോയിൻ ചെയ്തോളണം. അല്ലെ വേണ്ട ഇന്ന് തന്നെ.”

അവൾ ഈ പെട്രോളിംഗിന് പോകാൻ ഇവരെ വിളിച്ചത് തന്നെ അയാളെ കുറിച്ച് അധികം അറിയാൻ വേണ്ടി ആയിരുന്നു. പോലീസ് വണ്ടിയിൽ ഇരുന്നു അവർ അയാളെ കുറിച്ച് ഇൻഫർമേഷൻ ഒക്കെ കാർത്തിക്കക് പറഞ്ഞു കൊടുത്തു.

അന്ന് ഉണ്ടായ ഇൻസിഡന്റ് ഒക്കെ. അതൊക്കെ ഒരു കഥ കേൾക്കുന്നപോലെ കാർത്തിക്കക് പറഞ്ഞു കൊടുത്തു.

തന്റെ ഭർത്താവിന്റെ കൈ അയച്ചു തന്നാ റാണ യുടെ ഒറ്റ ചെങ്ങാതി എന്ന് പറയുന്ന സകീറിനെ കുറിച്ച് പറയുമ്പോൾ ലക്ഷ്മി യുടെ മുഖത്തെ ദേഷ്യം മുന്നിലെ സീറ്റിൽ ഇരുന്ന കാർത്തിക്കക് മനസിലാകാം ആയിരുന്നു.

കാർത്തിക പറഞ്ഞു.

“നിങ്ങൾ പറയുന്നത് ഒക്കെ എനിക്ക് മനസിലാകും. പക്ഷേ ഈ റാണ യെയും സാകീറിനെയും ഞാൻ കണ്ടിട്ട് ഇല്ലാ. നിങ്ങളുടെ കൈയിൽ ഫോട്ടോ അങ്ങനെ വല്ലതും.”
ഒരു പോലീസ് കാരൻ അപ്പൊ തന്നെ പറഞ്ഞു.

” റാണ യേ ഞങ്ങൾ കണ്ടിട്ട് ഉണ്ടേല്ലും അവൻ അങ്ങനെ ഒന്നും പുറത്തെക് വരില്ല. പിന്നെ സാക്കിർ പുള്ളി ആണ് നമ്മുടെ സ്റ്റേഷൻ പരിധിലെ റാണ യുടെ ആൾ അവനെ വേണേൽ സാർ ന് കാണിച്ചു തരാം പക്ഷേ ഞങ്ങൾ വാക്ക് തരണം. ഉടക്കാൻ നിൽക്കരുത്, എതിർത്തു സംസാരിക്കാൻ പോലും പോകരുത്. ”

മനസില്ല മനസോടെ കാർത്തിക ശെരി എന്ന് പറഞ്ഞു.

“വേണോടാ ”

എന്ന് ലക്ഷ്മി ആ പോലീസ് കാരോട് ചോദിച്ചു.

“മേഡം പുതിയ ആൾ ആയത് കൊണ്ട് സീൻ ഒന്നും അയാൾ ഉണ്ടാകില്ല.”

പിന്നെ അവർ തിരിച്ചു സ്റ്റേഷനിൽ ചെന്ന്. കൂടെ പുറകിൽ റാണ യുടെ ഒരു വ്യാജ മദ്യകടത്തിയ ഒരു ലോറിയും അവർ പിടിച്ചിരുന്നു.

സ്റ്റേഷനിൽ ഉള്ളവർക്ക് ഒക്കെ ഒരു ഭയം കയറി.

ഇതെല്ലാം കണ്ട് കൊണ്ട് അവൻ പോലീസ്കാർ കൊടുത്ത ചായയും വടയും കഴിച്ചു കൊണ്ട് അവിടെ ഇരിക്കുന്നുണ്ടായിരുന്നു.

അവനെ ഒന്ന് നോക്കികൊണ്ട്‌ ആണ് കാർത്തിക കയറി പോയെ.

ഇച്ചിരി നേരം കഴിഞ്ഞപ്പോൾ

പോലീസ് സ്റ്റേഷന്റെ മുന്നിൽ മൂന്ന് വണ്ടി വന്നു നിന്ന് അതിൽ മുന്നിൽ നിന്ന് സാക്കിർ സ്റ്റേഷനിലേക്ക് കയറി.

പോലീസ്കാർ തനിയെ സീറ്റിൽ നിന്ന് പേടി കാരണം എഴുന്നേറ്റു നിന്ന് പോയി.

“എവിടെ ആടാ നാറികളെ നിങ്ങളുടെ പുതിയ മേഡം.”

കാർത്തിക അവന്റെ ശബ്‍ദം തന്റെ റൂമിൽ നിന്ന് തന്നെ കേട്ടു.

അവൾ റൂമിൽ നിന്ന് പുറത്തേക് വന്നു.

സാക്കിർ തന്റെ ശക്തി എന്താണെന്നു കാണിക്കാൻ എന്നോളനം അവളോട് പറഞ്ഞു.

“എടി പുന്നാരേ മോളെ. നിന്റെ ഈ റാങ്കിൽ ഇരുന്ന രണ്ട് എണ്ണം ഞങ്ങളെ
ചൊറിഞ്ഞു കൊണ്ട് ഞങ്ങളുടെ ഏരിയ യിൽ കയറി വന്നു. പിന്നീട് നടന്നത് ഒക്കെ ഇവിടെ ഉള്ളവർന്മാർക് എല്ലാം അറിയാല്ലോ. നിന്നോട് പറഞ്ഞു തന്നിട്ട് ഇല്ലേ ഈ ആട്ടും കുട്ടങ്ങൾ.”

Leave a Reply

Your email address will not be published. Required fields are marked *