ജലവും അഗ്നിയും – 3 Like

Related Posts


“ആ നീ ആണോ.

ഞാൻ പേടിച്ചു പോയി.”

“അപ്പൊ മേഡത്തിന് പേടി ഉണ്ടായിട്ട് ആണോ ഇങ്ങോട്ട് വന്നേ.”

അപ്പോഴേക്കും എന്റെ നെഞ്ചിൽ തോക് വെച്ചിട്ട്.

“എന്നെ പിടിച്ചാൽ അതേ സമയം നിന്നെയും ഞാൻ മേലോട്ട് പറഞ്ഞു വീടും.”

ആ നോട്ടം അവനെ വീണ്ടും പിടിച്ചു നിർത്തി.

പിന്നെ അവൻ സ്വയബോധം വീണ്ടു എടുത്തു.

അവൻ കാർത്തികയോട് പറഞ്ഞു.

“മേഡം ഇനി ഇപ്പൊ ഇങ്ങനെ പോയാൽ മേഡം ഫോട്ടോയിൽ ആകും.”

“അപ്പൊ?”

“ഇന്നാ ഈ സാരിയും ബ്ലസും ഇട്ട് വാ.

ഇവിടെ നിന്ന് ഇറക്കി തരുന്ന കാര്യം ഞാൻ ഏറ്റു.”

“ഇത്‌ എന്തിനാടാ എനിക്ക്?”

“അതല്ലേ ഞാൻ പറഞ്ഞേ സമയം പുലർച്ചെ ആയി. ഇനി ഇപ്പൊ ഇത് ഉടുത്താലേ ഇവിടെ നിന്ന് ഇറങ്ങാൻ പറ്റു.”

കുറച്ചു നേരം കാർത്തിക ആലോചിച്ചു.

എന്തിനാ ഇവൻ എന്നെ കൊണ്ട് ഇത് ഉടുപ്പിക്കുന്നെ. ഇവനെ വിശോസിക്കം എന്ന് തോന്നുന്നു ഇല്ലേ എപ്പോഴേ ഒറ്റിയേനെ.

“ഇങ് താ.”

എന്ന് പറഞ്ഞു അവന്റെ കൈയിൽ ഇരുന്നു സാരിയും ബ്ലസ് ഉം വാങ്ങി അവൻ കാണാതെ ചാകുകളുടെ മറവിൽ പോയി സാരി ഉടുക്കാൻ തുടങ്ങി.

എന്താണ് എനിക്ക് സംഭവിക്കുന്നെ അവളുടെ കണ്ണിലേക്കു നോക്കുമ്പോൾ തന്നെ ഞാൻ നിശലം ആയി പോകുന്നു.

വേറെ ഒരു പെണ്ണിനോടും തോന്നാത്ത ഒരു ആകർഷണം ഇവളിൽ എനിക്ക് ഉണ്ടാകുന്നത് എന്താ.
ഇതൊക്കെ ആലോചിച്ചു അവൻ പുറത്തേക് പോയി ഒരു സൈക്കിൾ എടുത്തു കൊണ്ട് വന്നു.

അപ്പോഴേക്കും കാർത്തിക അവിടെ സാരി ഉടുത്തു പുറത്തേക് ഇറങ്ങി.

തല സാരി വെച്ച് മറച്ചു.

“വാ പോകാം.”

“എങ്ങനെ?”

“സൈക്കിളിൽ.”

“എന്നെ പിടികുല്ലേ അപ്പൊ.”

കാർത്തിക തോക്ക് അവന്റെ ഇടുപ്പിൽ വെച്ച് കയറി ഇരുന്നു സൈക്കിൾ ന്റെ പുറകിൽ. എന്നിട്ട് അവൾ അവനോട് പറഞ്ഞു.

“എന്നെ പിടിച്ചാൽ നീയും ചാകും.”

“ഇനി ഇപ്പൊ മേഡം വെടി വെച്ചില്ലേലും എന്നെ അവർ കൊല്ലും മേഡത്തെ സഹായിച്ചു എന്ന് പറഞ്.”

പിന്നെ അവർ ഒരുമിച്ച് ആ സൈക്കിളിൽ അവിടെ നിന്ന് ഇറങ്ങാൻ തുടങ്ങി.

“മേഡത്തിന് നല്ല വെയിറ്റ് ഉണ്ടല്ലേ.”

“നീ മിണ്ടാതെ സൈക്കിൾ ചവിട്ടടാ.”

“ഞാൻ ഉള്ളപ്പോൾ മേഡം എന്തിനാ പേടിക്കുന്നെ.

ഇവിടെ കിടക്കുന്ന പകുതി അളുക്കാരും ഇന്നലത്തെ ഹാങ്ങ്‌ ഓവറിൽ ആണ്. അതുകൊണ്ട് വലിയ സീൻ ഇല്ലാ.”

അവൻ പറഞ്ഞു തീരും മുൻപ്.

കാർത്തിക നടുങ്ങി മുന്നിൽ സാക്കിർ അവന്റെ ആൾക്കാരും ആയി വർത്തമാനം പറഞ്ഞു വണ്ടിയിൽ ഇരിക്കുന്നു.

“എടാ സാക്കിർ….”

കാർത്തിക എല്ലാം തകർന്നു എന്ന് മനസിലായി തോക്ക് സാരിയുടെ ഇടയിൽ മറച്ചു.പിടിച്ചാൽ വേഗം എടുത്തു ഷൂട്ട്‌ ചെയ്യാൻ. മുഖം സരിയിൽ മറഞ്ഞു തന്നെ ആയിരുന്നു.

“മേഡം…

ഒന്നും പറയരുത്…

കേട്ടോ.”

“ഡാ ഇപ്പോഴാണോ പോകുന്നെ ”

സാക്കിർ ന്റെ ശബ്ദം ഇരമ്പി. കാർത്തിക ഭയം ഉണ്ടായിരുന്നു അവളുടെ കൈകൾ അവന്റെ ഇടുപ്പിൽ മുറുകെ പിടിച്ചു.
“അത്‌ പിന്നെ ഇവളുമാർ എല്ലാം ഭയങ്കര ബിസി അല്ലെ. ഒരു പണിക് വന്നാൽ ഒന്നും നാലും കാസ്റ്റമർ അല്ലെ.”

എന്ന് അവൻ സാക്കിർ നെ നോക്കി പറഞ്ഞു.

“കണ്ടിട്ട് നല്ല ചരക്ക് അല്ലോടാ.”

“പിന്നെ നല്ല പിസ് ആണ്.

ലോക്കൽ ആണ് ഭായ് സൈഫ് അല്ലാ.”

“ഉം ഉം.

വേഗം വിട്ടോ. ജോലിക്ക് വിളികുമ്പോൾ ഇവിടേക്ക് വന്നാൽ മതി അല്ലെ നിങ്ങളുടെ രണ്ടിന്റെയും കാൽ ഞാൻ അങ്ങ് എടുക്കും.”

അവൻ ഒന്ന് തല ആട്ടി ആഞ്ഞു ആഞ്ഞു ചവിട്ടി. ആ കുന്ന് ഇറങ്ങി.

കാർത്തിക ടെ മനസിൽ സമാധാനം ആയി.

ഇവൻ ഞാൻ വിചാരിക്കുന്ന പോലെ മണ്ടൻ അല്ലാ ഒരു ബുദ്ധി ഉള്ള കള്ളൻ ആണ് എന്ന് പറയാം.

“മേഡം.”

“ഉം പറയടാ.”

“അല്ലാ ഞാൻ ഇങ്ങനെ ഓർക്കുവാ.”

“എന്ത്?”

“ഒരു കള്ളന്റെ പുറകിൽ സൈക്കിൾ ൽ ഒരു പോലീസ് കരി ഇരിക്കുവാ എന്നത്. എന്റെ ഇതിൽ ആദ്യ അനുഭവം ആണ്.”

“നീ അധികം ആലോചിക്കണ്ട. എന്നെ എവിടെ എങ്കിലും ഡ്രോപ്പ് ചെയ്തിട്ട് പോകോ. ഞാൻ ഓട്ടോ വിളിച്ചു പൊക്കോളാം.”

അതേ സമയം കാർത്തികയുടെ മനസിൽ
കുറച്ച് നേരം കൂടി ഇവന്റെ പുറകിൽ ഇരിക്കാൻ പറ്റിരുന്നേൽ.

“അതെന്ന മേഡം.

മേഡം ഒക്കെ പോലീസ് വണ്ടിയിൽ ആണോ ഇരിക്കുള്ളു.

ഞാൻ കട്ടോണ്ട് വന്നാ സൈക്കിൾ ൽ ഇരിക്കില്ലേ.”

“എടാ പാവി ഇതും നീ അടിച്ചു മാറ്റിയത് ആണോ??”

“പിന്നല്ലാതെ.

മേഡം ഉടുത്തിരിക്കുന്ന സാരി വരെ

അവിടെ വന്നാ ഒരു വേശിയുടെ അടിച്ചു മാറ്റിയതാ.”

“അയ്യേ……
തനിക് നല്ല ഒരെണ്ണം കൊണ്ട് വന്നൂടെ.”

“പിന്നെ അവിടെ തുണികട അല്ലെ നടത്തുന്നെ മേഡത്തിന് ഇഷ്ടം ഉള്ള സാരി വാങ്ങി കൊണ്ട് വരാൻ.”

കാർത്തിക ഇവന് ഹിന്ദി യും മാറാത്തിയും ആണ് അറിയുള്ളു എന്ന് വിചാരിച്ചു പറഞ്ഞു.

“ഈ ചോട്ടാ ബേട്ടായോട് സംസാരിച്ചാൽ എന്റെ വായിലേ വെള്ളം തീരും എന്നല്ലാതെ.

പട്ടിയുടെ വാൽ പന്തിരണ്ട് കൊല്ലം കുഴലിൽ ഇട്ടാലും വളഞ്ഞേ ഇരിക്കുള്ളൂല്ലോ.

ഇത്രയും നാൾ സ്റ്റേഷൻ നിൽ കാണാതെ ഇരുന്നപ്പോൾ ആൾ നല്ലവൻ ആയി എന്ന് വെച്ച ഞനാ പൊട്ടി ആയെ.”

അവൻ ഒന്ന് ചിരിച്ചിട്ട് സൈക്കിൾ നിർത്തി തന്റെ പുറകിൽ ഇരിക്കുന്ന കാർത്തിക ips നെ ഒന്ന് നോക്കി.

“എന്താടാ നോക്കുന്നെ?”

“യേ.”

“പിന്നെ?”

അവൻ മലയാളത്തിൽ തന്നെ അങ്ങ് പറഞ്ഞു.

“പൊട്ടികളെ ഒക്കെ പോലീസ് എടുക്കുവോ?”

കാർത്തിക ഞെട്ടി സൈക്കിൾ ന്ന് ഇറങ്ങി അവനെ നോക്കി.

“നിനക്ക് മലയാളം അറിയുമോ?”

“അതെന്ന ചോദ്യം ആണ് മേഡം.

10വർഷം കേരളത്തിൽ ആയിരുന്നു പിന്നെ ഡോൺ ആകാൻ വേണ്ടി മുബൈ ക് കയറി.

ഇപ്പൊ ഒന്നും ആയില്ല.

അന്നത്തേക്കുള്ളത് ഒക്കെ എങ്ങനെ എങ്കിലും ഉണ്ടാക്കും.

കള്ളൻ ആയത് കൊണ്ട് പിന്നെ എവിടെ എങ്കിലും ഒസ്സിന് കയറി കിടക്കം.”

“എടാ ഞാൻ ആരാ എന്ന് അറിയുമോ ?”

“ഒരു പോലീസ് കാരി.”

“അതേ. ഒരു ips കാരി.

ഇയാൾ എത്ര വരെ പഠിച്ചു?”

“എന്തിനാ?

കേരളത്തിൽ 10വരെ പഠിച്ചു.”
“അച്ഛനെയും അമ്മയെയും ഇട്ടേച് ആണോ ഇങ്ങോട്ട് ഇറങ്ങി ഈ ചിത്ത കൂട്ടുകെട്ടിൽ വന്നു കയറിയത്?”

“അതിന് എനിക്ക് എന്റെ അച്ഛനെയും അമ്മയെയും അറിയില്ലല്ലോ.”

അത് പറഞ്ഞു നിർത്തി.

കാർത്തിക്കക് എന്തൊ പോലെ ആയി.

അപ്പോഴേക്കും നേരം വെളുത്തിരുന്നു.

അവൻ സൈക്കിൾ അവിടെ ഉപേക്ഷിച്ചു.

ഇനി തന്റെ കൂടെ അവനെ കണ്ടാൽ അവന് ആപത് ആകും എന്ന് മനസിലാക്കിയ കാർത്തിക.

“ഇനി ഇയാളെ എന്ന് ഞാൻ കാണും.

വിരോധം ഇല്ലെങ്കിൽ നമുക്ക് അടുത്ത വ്യാഴാഴ്ച എനിക്ക് ഒരു ലീവ് ഉണ്ട്‌ അപ്പൊ ഒന്ന് ചായ കുടിക്കാൻ വരോ?”

“എവിടെ?”

“മുബൈ റോയൽ ഹോട്ടലിന്റെ ഫ്രണ്ടിൽ വൈകുന്നേരം കാണാം.”

“നോക്കാം.ഒരു പാട് ജോലി ഉള്ളതാ.”

“എന്ത് ജോലി?

ഇനി എങ്ങാനും അവരുടെയോ. ഈ മതിരി പണി ഒക്കെ ചെയ്തു എന്റെ കൈയിൽ കിട്ടിയാൽ ഞാൻ രണ്ട് കൈയും തല്ലി ഓടിക്കും.”

“ശെരി മേഡം.”

കാർത്തിക ഒന്ന് ചിരിച്ചിട്ട് അതിലെ വന്നാ ഓട്ടോക് കൈ കാണിച്ചു അതിൽ കയറി.

അവൻ അതെല്ലാം കണ്ട് അവളെ നോക്കി നിന്ന്.

Leave a Reply

Your email address will not be published. Required fields are marked *