Related Posts
ജൈസൺ ജാനിയുടെ കയ്യും പിടിച്ചു വേഗം മുൻപോട്ടു നടന്നു
ജാനി :നീ എന്താ ജൈസാ ഈ കാണിക്കുന്നത്
ജൈസൺ :ഒതൊക്കെ പറയാം നീ ആദ്യം എന്റെ കൂടെ വരാൻ നോക്ക്
ജെയ്സൺ ജാനിയെ തന്റെ കാറിനുള്ളിലേക്ക് കയറ്റി ശേഷം കാർ മുൻപോട്ടെടുത്തു
ജാനി :നമ്മൾ ഇത് എങ്ങോട്ടാ പോകുന്നത്
ജൈസൺ :അതൊക്കെ ഉണ്ട് നീ കണ്ടോ
ജൈസൺ വേഗം കാർ മുൻപോട്ടെടുത്തു അല്പനേരത്തിനുള്ളിൽ തന്നെ കാർ സിറ്റിയിലെ ഏറ്റവും വലിയ ഹോട്ടലിലിനു മുൻപിലെത്തി
ജൈസൺ :ഇറങ്ങിക്കോ ജാനി
ജാനി പതിയെ കാറിൽ നിന്ന് പുറത്തേക്കിറങ്ങി
ജാനി :നമ്മളെന്തിനാ ഇങ്ങോട്ടേക്കു വന്നത്
ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........
ജൈസൺ :അന്ന് നീ എനിക്ക് ട്രീറ്റ് തന്നില്ലേ ഇന്ന് എന്റെ വക നിനക്ക് ഒരു ട്രീറ്റ് ഇരിക്കട്ടേ എന്നു വച്ചു വാ ഇവിടുത്തെ ഫുഡ് നീ കഴിച്ചിട്ടില്ലല്ലോ ഈ സിറ്റിയിലെ ഏറ്റവും ബെസ്റ്റ് ഫുഡ് കിട്ടുന്നത് ഇവിടെയാ
ജാനി :ഇതൊന്നും വേണ്ട ജൈസാ എനിക്ക് വീട്ടിൽ പോണം
ജൈസൺ :അതൊന്നും പറഞ്ഞാൽ പറ്റില്ല നീ വന്നേ
ജൈസൺ ജാനിയേയും കൊണ്ട് ഹോട്ടലിനുള്ളിലേക്ക് കയറി
ജാനി :ഇവിടെ ഫുഡിനോക്കെ നല്ല വിലയാകില്ലെ
ജെയ്സൺ :അതൊന്നും നീ നോക്കണ്ട
ജെയ്സൺ ജാനിയെ വേഗം അവിടെയുള്ള സ്പെഷ്യൽ ടേബിളിനു മുൻപിൽ ഇരുത്തി ശേഷം ഒരുപാട് വിഭവങ്ങൾ ഓർഡർ ചെയ്തു
ജൈസൺ :ഇവിടെയുള്ള എല്ലാ സ്പെഷ്യൽ ഐറ്റംസും ഉണ്ട് കഴിച്ചു നോക്ക്
ജാനി :ഇത്രയൊക്കെ എന്തിനാ ജൈസാ
ജെയ്സൺ :അതൊന്നും സാരമില്ല നീ കഴിക്ക്
ജാനി പതിയെ കഴിക്കാൻ തുടങ്ങി എന്നാൽ അപ്പോഴേക്കും ജോയെ കുറിച്ചുള്ള ചിന്തകൾ അവളുടെ മനസ്സിലേക്ക് കയറി വന്നു അല്പം കഴിച്ച ശേഷം അവൾ ഭക്ഷണം മതിയാക്കി എഴുനേറ്റു
ജൈസൺ :എന്താ ജാനി ഇത്ര വേഗം കഴിച്ചു കഴിഞ്ഞോ
ജാനി :എനിക്ക് മതി ജൈസാ ഇത്രയും പറഞ്ഞു ജാനി വാഷ് റൂമിലേക്ക് പോയി
അല്പസമയത്തിനു ശേഷം
ജെയ്സൺ :എന്താ ലാൻഡ്രി ഭക്ഷണം കൊള്ളില്ലേ
ജാനി :ഹേയ് അതൊക്കെ നന്നായിരുന്നു
ജൈസൺ :പിന്നെന്താ പ്രശ്നം നിന്റെ മുഖത്തു എന്താ ഒരു സന്തോഷമില്ലാത്തത്
ജാനി :ഹേയ് ഒന്നുമില്ല ജൈസാ വാ നമുക്ക് പോകാം
ജൈസൺ വേഗം ജാനിയേയും കൊണ്ട് കാറിലേക്ക് കയറി ജെയ്സൺ കാർ മുന്പോട്ടെടുത്തു
ജാനി :ജൈസാ
ജൈസൺ :എന്താ ജാനി
ജാനി :അത് ജോ എപ്പോൾ തിരിച്ചുവരും എന്നറിയാമോ
ജെയ്സൺ :അപ്പോൾ അവൻ പോയതാണ് വിഷമത്തിനു കാരണം അല്ലേ
ജാനി :ഹേയ് ഞാൻ വെറുതെ
ജൈസൺ :വേണ്ട എനിക്ക് മനസ്സിലായി ജോ എപ്പോൾ വരുമെന്നോന്നും എനിക്കറിയില്ല പക്ഷേ ഒരു കാര്യം പറയാൻ പറ്റും അവനെക്കാൾ ഏറെ ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ട്
ജൈസന്റെ വാക്കുകൾ കേട്ട ജാനി നെട്ടലോടെ ജെയ്‌സണെ നോക്കി ജൈസൺ പതിയെ കാർ ഒതുക്കി നിർത്തി
ജെയ്സൺ :എന്താ ലാൻഡ്രി ഇങ്ങനെ നോക്കുന്നേ ഞാൻ പറഞ്ഞത് സത്യമാണ് ഞാൻ നിന്നെ കെട്ടികൊള്ളാം ഉറപ്പ്
ജാനി :മതിയാക്ക് ജൈസാ നീ എന്തൊക്കെയാ ഈ പറയുന്നത് തമാശ കാണിക്കാതെ എന്നെ കൊണ്ടാക്കാൻ നോക്ക്
ജെയ്സൺ :നിനക്ക് ഇത് തമാശയായി തോന്നിയോ ഞാൻ പറഞ്ഞത് സത്യമാണ് ഞാൻ അവനെക്കാൾ കൂടുതൽ നിന്നെ സ്നേഹിക്കുന്നുണ്ട് അവനു നിന്നോട് സ്നേഹം ഉണ്ടായിരുന്നെങ്കിൽ നിന്റെ കോമ്പറ്റിഷൻ അടുത്ത ഈ സമയത്ത് അവൻ നിന്നെ വിട്ട് പോകുമായിരുന്നോ
ജാനി :മതി ജൈസാ ഞാൻ നടന്നു പോയികൊള്ളാം
ജൈസൺ :ശെരി ജാനി നിന്റെ ഇഷ്ടം പോലെ തന്നെ നടക്കട്ടെ എത്രനാൾ നിനക്ക് എന്നെ അവഗണിക്കാൻ പറ്റുമെന്ന് നോക്കാം ഞാൻ ഒരിക്കലും തോൽക്കില്ല ജാനി
ജാനി വേഗം തന്നെ കാറിൽ നിന്നിറങ്ങി
ജാനി :ശെരി ജൈസാ നമുക്ക് നാളെ കാണാം
ഇത്രയും പറഞ്ഞു ജാനി വേഗം മുൻപോട്ടു നടന്നു ജെയ്സൺ ദേഷ്യത്തോടെ കാർ മുൻപോട്ടെടുത്തു
ജെയ്സൺ നേരെ ചെന്നത് കിരണിന്റെ വീട്ടിലേക്കായിരുന്നു
കിരൺ :എന്താ അളിയാ വല്ലാതിരിക്കുന്നത്
ജെയ്സൺ :ജാനി അവൾ..
കിരൺ :അപ്പോൾ വീണ്ടും അവൾ തന്നെ പ്രശ്നം
ജെയ്സൺ :ഞാൻ എന്തൊക്കെ ചെയ്തിട്ടും അവൾക്ക് ജോയെ മതി അവൻ അവളുടെ ബെസ്റ്റ് ഫ്രണ്ടും ഞാൻ അകന്ന ഫ്രണ്ടും ഞാൻ അത്രക്ക് മോഷമാണോടാ
കിരൺ :മതിഅളിയാ അവളെ വിട്ടേക്ക്
ജെയ്സൺ :പറ്റില്ല ഞാൻ അവളെ ആഗ്രഹിച്ചുപോയി ഇനി മറക്കാൻ പറ്റില്ല
കിരൺ :അങ്ങനെയാണല്ലേ കാര്യങ്ങൾ ഇനിയിപ്പോൾ എന്താ ചെയ്യുക ഉം ഒരു വഴിയുണ്ട്
ജൈസൺ :അന്ന് ചെയ്തതു പോലെ എന്തെങ്കിലുമാണെങ്കിൽ പറയണമെന്നില്ല
കിരൺ :അത് പോലൊന്നുമല്ല ജാനിയെ കയ്യിലെടുക്കണമെങ്കിൽ ആദ്യം നീ അവളുടെ അച്ഛനേയും അമ്മയേയും കയ്യിലെടുക്കണം
ജെയ്സൺ :നീ എന്താ പറഞ്ഞു വരുന്നത്
കിരൺ :നീ അവളുടെ അച്ഛന്റെയും അമ്മയുടെയും മനസ്സിൽ കയറി പറ്റണം ജാനിയെ പോലുള്ള കുട്ടികൾക്ക് അവരുടെ അച്ഛനും അമ്മയുംമാണ് എല്ലാം അവരെ കയ്യിലെടുത്താൽ പകുതി പണി കഴിഞ്ഞു
ജെയ്സൺ :സംഗതി കൊള്ളാം പക്ഷേ
കിരൺ :ഒരു പക്ഷെയുമില്ല നീയൊന്നു ശ്രമിച്ചു നോക്ക്
അടുത്ത ദിവസങ്ങളിൽ ജാനി ജെയ്സനോട് ചെറിയ അകൽച്ച പാലിച്ചു ജെയ്സനും ജാനിയോട് അധികം മിണ്ടാൻ പോയില്ല അങ്ങനെ ആ ആഴ്ചയിലെ ശനിയാഴ്ച ജാനിയുടെ വീട്
അമ്മ :നിനക്കിന്ന് ബേക്കറിയിൽ പോകണ്ടേ ജാനി
ജാനി :ഇന്ന് ഞാൻ ലീവാ അമ്മേ കുറച്ചു അസൈൻമെന്റ് ഒക്കെ എഴുതാനുണ്ട്
അമ്മ :ഉം ശെരി നീ എനിക്കാ തുണിയൊക്കെ..
റ്റിംഗ് ടോങ് പെട്ടെന്നാണ് കാളിങ് ബെൽ അടിച്ചത്
അമ്മ :ഇതിപ്പോൾ ആരാ ജാനി പോയി കതക് തുറന്നു കൊടുക്ക്
ജാനി വാതിലിനടുത്തേക്ക് എത്തി പതിയെ വാതിൽ തുറന്നു പുറത്തു നിൽക്കുന്ന ആളെ കണ്ട് ജാനി ഒന്ന് നെട്ടി
ജാനി :ജൈസാ നീ..
ജെയ്സൺ :അതെ ലാൻഡ്രി ഞാൻ തന്നെ
ജാനി :നീ എന്താ ഇവിടെ
ജെയ്സൺ :നിന്റെ വീടിനേയും വീട്ടുകാരെയുമൊക്കെ ഒന്ന് കാണാമെന്ന് കരുതി
ജാനി :നിനക്ക് എന്താ വട്ടായോ അമ്മയെങ്ങാനും വരുന്നതിനു മുൻപ് വേഗം പോകാൻ നോക്ക്
ജെയ്സൺ :അമ്മ വന്നാൽ എന്താ ഞാൻ അമ്മയെ കൂടി കാണാനാ വന്നത്
ജാനി :പ്ലീസ് ജൈസാ ഒന്ന് പോ
“ആരാ ജാനി അത് “പെട്ടെന്നാണ് ജാനിയുടെ അമ്മ അങ്ങോട്ടേക്ക് വന്നത്
അമ്മ :ആരാ ജാനി ഇത്
ജാനി :അത് അമ്മേ
ജെയ്സൺ :ആന്റി ഞാൻ ജെയ്സൺ ജാനിയുടെ അകന്ന ഫ്രണ്ടാ
അമ്മ :അകന്ന ഫ്രണ്ടോ
ജാനി :ഹേയ് ഇവൻ തമാശ പറയുന്നതാ അമ്മേ എന്റെ കോളേജ് മേറ്റാ ജെയ്സൺ ഇതുവഴി പോയപ്പോൾ കയറിയതാ
അമ്മ :എന്നിട്ടാണോ നീ ഇങ്ങനെ വെളിയിൽ നിർത്തിയിരിക്കുന്നത് അകത്തേക്ക് വാ മോനേ
ജാനി :ഹേയ് അവന് എന്തൊ തിരക്കുണ്ട് അമ്മേ അവൻ പൊയ്ക്കോട്ടെ
ജെയ്സൺ :എന്ത് തിരക്ക് ആന്റി വിളിച്ച സ്ഥിതിക്ക് കുറച്ച് നേരം ഇരുന്നിട്ട് പോകാം
ജെയ്സൺ വേഗം വീട്ടിനുള്ളിലേക്ക് കയറി
അമ്മ :മോനേ ഞാൻ പോയി കുടിക്കാൻ എന്തെങ്കിലും കൊണ്ട് വരാം
അമ്മ വേഗം അടുക്കളയിലേക്ക് പോയി
ജാനി :എന്താ നിന്റെ ഉദ്ദേശം