ജാനി – 6 Like

Related Posts


“ജാനി ” പെട്ടെന്ന് ആ വിളികേട്ട് അവർ മൂന്നു പേരും പുറകിലേക്ക്‌ തിരിഞ്ഞു ശേഷം അവർ മൂന്നുപേരും ഒരേ സ്വരത്തിൽ പറഞ്ഞു “ജോ ”

ജാനി വേഗം തന്നെ ജോയുടെ അടുത്തേക്ക് ഓടി

ജെയ്സൺ :(ഇവനിതെവിടുന്നു വന്നു )

ജെയ്സനും മെറിനും ജാനിക്കു പുറകേ ജോയുടെ അടുത്തേക്ക് എത്തി

ജാനി :ഇത് എപ്പോൾ എത്തി ജോ ഞാൻ നിന്നെ ഇവിടെ തീരെ പ്രതീക്ഷിച്ചില്ല

ജോ :നിന്റെ മത്സരം എനിക്കങ്ങനെ വിട്ടുകളയാൻ പറ്റുമോ ജാനി

ജോ വേഗം പുറകിൽ മറച്ചുപിടിച്ചിരുന്ന പൂച്ചെണ്ട് ജാനിക്ക് നൽകി

ജാനി :ജോ ഇത്

ജോ :നീ ജയിക്കുമെന്ന് എനിക്കുറപ്പായിരുന്നു അതുകൊണ്ട് നിനക്ക് തരാൻ വരുന്ന വഴിക്ക് വാങ്ങിയതാ എന്താ ഇഷ്ടപെട്ടോ

ജാനി :ഉം നന്നായിട്ടുണ്ട്

ജെയ്സൺ :ജാനി ഞാനും നിനക്ക് ഒരു സമ്മാനം വെച്ചിട്ടുണ്ട്

ജെയ്സൺ വേഗം തന്റെ കഴുത്തിൽ കിടന്ന ലോക്കറ്റ് ഊരി ജാനിക്കുനൽകി

ജാനി :ഇതൊന്നും വേണ്ട ജൈസാ

ജൈസൺ :ഒന്നും പറയണ്ട ജോ തന്നത് വാങ്ങാമെങ്കിൽ എന്റെ ഗിഫ്റ്റും വാങ്ങാം

ജോ :അതെ ജാനി അവൻ സന്തോഷത്തോടെ തന്നതല്ലേ അത് നീ വച്ചോ

ജെയ്സൺ :അതിരിക്കട്ടെ ജോ നീ എന്താ ഒരു മുന്നറിയിപ്പുമില്ലാതെ വരുന്ന വിവരം ഒന്ന് വിളിച്ചു പറഞ്ഞുകൂടിയില്ലല്ലോ

ജോ :നിങ്ങൾക്കെല്ലാം ഒരു സർപ്രൈസ് ആയികോട്ടെ എന്നു കരുതി അതാ വിളിക്കാതിരുന്നത്

മെറിൻ :എന്തായാലും നീ ഞെട്ടിച്ചു കളഞ്ഞു ജോ

ജെയ്സൺ :പോയ കാര്യം എന്തായി നീ അതിനെ പറ്റി ഒന്നും പറഞ്ഞില്ലല്ലോ

ജെയ്സന്റെ ചോദ്യം കേട്ട ജോയുടെ മുഖം വേഗം മാറി

ജോ :അതൊക്കെ പിന്നെ പറയാം ഞാൻ ദേവിനേയും കിരണിനേയും ഒന്ന് കണ്ടിട്ടു വരാം

ഇത്രയും പറഞ്ഞു ജോ മുൻപോട്ടു നടന്നു

ജെയ്സൺ :ഇവനിത് എന്താ പറ്റിയത്
മെറിൻ :എന്തൊ പ്രശ്നം ഉണ്ടെന്ന് തോന്നുന്നു

ജെയ്സൺ :അതെന്തെങ്കിലുമാകട്ടെ ഇന്ന്‌ ആഘോഷത്തിന്റെ ദിവസമാണ് എന്റെ പെണ്ണ് മെഡലൊക്കെ നേടിയതല്ലേ

ജാനി :ഒന്ന് മിണ്ടാതിരിക്ക്‌ ജൈസാ

ജെയ്സൺ :ശെരി എങ്കിൽ ഞാൻ തന്ന ലോക്കറ്റ് കഴുത്തിൽ ഇട്

ജാനി :ഇല്ലെങ്കിൽ

ജെയ്സൺ :എന്താ ലാൻഡ്രി ഇത് ഒന്നുമില്ലേങ്കിലും ഇത്രയും നേരം നിനക്ക് വേണ്ടി തൊണ്ടപൊട്ടി വിളിച്ചതല്ലേ ഞാൻ

ജാനി :ഇവനെ കൊണ്ട് ശെരി ദാ ഇട്ടു പോരെ

ജെയ്സൺ :ഉം ഇപ്പോൾ കാണാൻ കൂടുതൽ സുന്ദരിയായിട്ടുണ്ട്

ജാനി :അധികം പതപ്പിക്കാതെ മോനേ

മെറിൻ :ജാനി നീ വേഗം അങ്ങോട്ട്‌ ചെല്ലാൻ നോക്ക് മെഡലുകൾ കൊടുത്തു തുടങ്ങി

ജെയ്സൺ :ശെരിയാ വേഗം പോയി വാങ്ങിയിട്ട് വാ

കുറച്ച് സമയത്തിനു ശേഷം ഡെവിൾസ് ഗ്യാങ് ബാസ്ക്കറ്റ് ബോൾ കോർട്ടിൽ

ദേവ് :ടാ കിരണേ നമുക്ക് ജോ വന്നത് ആഘോഷിക്കണ്ടേ

കിരൺ :പിന്നെ വേണ്ടേ നീ വല്ല പ്ലാനുമുണ്ടെങ്കിൽ പറ

ജെയ്സൺ :അതിന്റ കൂട്ടത്തിൽ ജാനിക്കും ഒരു ട്രീറ്റ്‌ കൊടുക്കണം നമ്മുടെ കോളേജിനു വേണ്ടി മെഡലൊക്കെ നേടിയതല്ലേ

ദേവ് :അവനും അവന്റെ ഒരു ജാനിയും നിനക്ക് വേറേ ഒരു പണിയുമില്ലേ

ജെയ്സൺ :എന്റെ പെണ്ണിന് ഞാൻ അല്ലാതെ വേറാരു ട്രീറ്റ്‌ കൊടുക്കാനാടാ

ജോ :നിന്റെ പെണ്ണോ അതെപ്പോൾ

ജെയ്സൺ :ഓഹ് നിന്നോട് പറയാൻ വിട്ടുപോയി എല്ലാം പെട്ടെന്നായിരുന്നു അളിയാ നീ പോയി കുറച്ച് ദിവസം കഴിഞ്ഞപ്പോൾ തുടങ്ങിയതാ

ജോ :ജാനിക്ക് നിന്നെ ഇഷ്ടമാണോ

ജെയ്സൺ :പിന്നില്ലാതെ അവൾക്കും എന്നെ ഇഷ്ടമാ ആദ്യമൊക്കെ ഉടക്കായിരുന്നു പക്ഷെ ഇപ്പോൾ നമ്മൾ പിരിയാൻ പറ്റാത്ത അവസ്ഥയിലാ

ജെയ്സന്റെ വാക്കുകൾ കേട്ട ജോ ഒന്നും മിണ്ടാതെ പതിയെ എന്തൊ ആലോചിച്ചുകൊണ്ട് കോർട്ടിനു പുറത്തേക്കു നടന്നു

അല്പസമയത്തിനു ശേഷം ജെയ്‌സണും കിരണും

കിരൺ :നീ എന്തിനാടാ ജോയോട് ഇല്ലാത്തതൊക്കെ പറഞ്ഞത്

ജെയ്സൺ :ഞാൻ ഇല്ലാത്തതോന്നും പറഞ്ഞിട്ടില്ല ജാനിക്ക് എന്നെ ഇഷ്ടമാണ് ഇന്ന്‌ ഞാൻ ആ ഇഷ്ടം അവളുടെ കണ്ണിൽ കണ്ടു ജോ ആ സമയത്ത് വന്നില്ലായിരുന്നെങ്കിൽ അവൾ ഉറപ്പായും അത് എന്നോട് പറഞ്ഞെനെ
ഇതേ സമയം ജാനിയും മെറിനും

മെറിൻ :എന്താ ജാനി രാവിലെ മുതൽ വലിയ ചിന്തയിലാണല്ലോ മെഡലു കിട്ടിയ സന്തോഷമൊന്നും നിന്റെ മുഖത്തു കാണുനില്ലല്ലോ

ജാനി :ഞാൻ ജോയെ കുറിച്ച് ആലോചിക്കുകയായിരുന്നു അവനു എന്തൊ പറ്റിയിട്ടുണ്ട് രാവിലെ മുതൽ അവൻ എല്ലാരിൽ നിന്നും ഒഴിഞ്ഞുമാറാൻ ശ്രമിക്കുകയാണ്

മെറിൻ :എനിക്കും തോന്നി വന്നപ്പോഴുള്ള സന്തോഷമൊക്കെ അഭിനയമായിരുന്നെന്നാ എനിക്ക് തോന്നുന്നത്

ജാനി :അവനാണെങ്കിൽ ആരോടും ഒന്നും വിട്ടു പറയുന്നുമില്ല ഇനിയിപ്പോൾ എന്താ ചെയ്യുക

മെറിൻ :ജാനി നീ അവനോട് രഹസ്യമായി ചോദിച്ചുനോക്ക് ചിലപ്പോൾ അവൻ പറയും

ജാനി :അതിനവനെ ഒറ്റക്ക്‌ കിട്ടണ്ടേ ഉം അത് പറഞ്ഞപ്പോഴാ ഒരു കാര്യം ഓർത്തത് മെറിനെ നീ ക്ലാസ്സിലേക്ക്‌ വിട്ടോ ഞാൻ ഇപ്പോൾ വന്നേക്കാം

മെറിൻ :എവിടെ പോകുവാടി ഒന്ന് പറഞ്ഞിട്ടു പോ

ജാനി :അതൊക്കെ വന്നിട്ടു പറയാം

ഇത്രയും പറഞ്ഞു ജാനി മുൻപോട്ട് നടന്നു അവൾ നേരെ ചെന്നത് പഴയ റസ്റ്റ്‌ റൂമിലേക്കായിരുന്നു അവിടെ എത്തിയ ജാനി കണ്ടത് ബെഞ്ചിൽ ഒറ്റക്കിരുന്ന് എന്തൊ ചിന്തിക്കുന്ന ജോയെയാണ് ജാനി വേഗം ജോയുടെ അടുത്തിരുന്നു

ജാനി :എനിക്കറിയാമായിരുന്നു നീ ഇവിടെ തന്നെ കാണുമെന്ന്

ജോ :എന്താ ജാനി ക്ലാസ്സിൽ കയറിയില്ലേ

ജാനി :ഇല്ല എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാണം എന്ന് തോന്നി

ജോ :എന്താ ജാനി കാര്യം

ജാനി :നിനക്കെന്താ ജോ പറ്റിയത്

ജോ :എനിക്കെന്ത്‌ പറ്റാൻ

ജാനി :വന്നപ്പോൾ മുതൽ ഞാൻ ശ്രദ്ധിക്കുകയാ നീ പഴയ ജോയെ അല്ല നിനക്ക് എന്തൊ പറ്റിയിട്ടുണ്ട് എന്തായാലും എന്നോട് പറയ്‌ ജോ

ജോ :നീ എന്തൊക്കെയാ ജാനി ഈ പറയുന്നത് എനിക്ക് ഒരു മാറ്റവും ഇല്ല അതൊക്കെ നിനക്ക് വെറുതെ തോന്നുന്നതാ

ജാനി :പിന്നെന്തിനാ നീ എപ്പോഴും മൂഡോഫ് ആയി ഇരിക്കുന്നത്

ജോ :ഹേയ് ഒന്നുമില്ല..

പെട്ടെന്നാണ് ജോ ജാനിയുടെ കഴുത്തിൽ ജെയ്സൺ നൽകിയ ലോക്കറ്റ് കണ്ടത് ജോ പതിയെ അതിൽ തൊട്ടു

ജോ :നിനക്കിത് നന്നായി ചേരുന്നുണ്ട് ജാനി

ജാനി :ജെയ്സന്റെ ഓരോ വട്ടുകളാ വെറുതെ കാശ് കളയാൻ
ജോ :ഞാൻ വരാൻ ഒരുപാട് വൈകിപോയല്ലേ ജാനി

ജാനി :എന്താ ജോ അങ്ങനെ..

ജോ :ഹേയ് ഒന്നുമില്ല ജാനി അല്ലെങ്കിലും ഞാൻ എപ്പോഴും അങ്ങനെയായിപോയി

ഇത്രയും പറഞ്ഞു ജാനിയുടെ തലയിൽ ചെറുതായി തലോടിയ ശേഷം ജോ അവിടെ നിന്നും പുറത്തേക്കു നടന്നു

വൈകുന്നേരം ജെയ്സനും കിരണും ദേവിനടുത്ത്

ജെയ്സൺ :ദേവ് ജോ തിരിച്ചു വന്നതാഘോഷിക്കാനും ജാനിയുടെ വിജയം ആഘോഷിക്കാനും എന്റെ കയ്യിൽ ഒരു ഉഗ്രൻ പ്ലാൻ ഉണ്ട്

ദേവ് :പ്ലാനോ

കിരൺ :അതേടാ നമ്മൾ എല്ലാവരും ചേർന്ന് ഒരു ട്രിപ്പ്‌ പോകുന്നു

ദേവ് :ട്രിപ്പോ എങ്ങോട്ടേക്ക്‌

ജെയ്സൺ :വേറേ എങ്ങോട്ട് എന്റെ ബീച്ച് റിസോർട്ടിലേക്ക്‌ അവിടെ പോയിട്ട് കുറേ നാളായില്ലേ നമ്മൾ എല്ലാവരും ചേർന്ന് രണ്ട് ദിവസം അവിടെ ചിലവഴിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *