ജാനി – 8 Like

Related Posts


ദേവിന്റെ വാക്കുകൾ കേട്ട ജോയുടെ മുഖം വേഗം മാറി

ജോ :എന്തൊക്കെയാടാ നീ ഈ പറയുന്നത് അത്പോലെയാണോ ഇത് കുഞ്ഞുനാളിൽ അവൻ എന്തൊക്കെയോ ചെയ്തെന്ന് വച്ച് ഇനി ഇമ്മാതിരി വർത്താനം പറഞ്ഞാൽ ഉണ്ടല്ലോ

ദേവ് :സോറി ടാ ഞാൻ പെട്ടെന്ന്

ജോ :ഉം സാരമില്ല വാ നമുക്ക് അങ്ങോട്ടേക്ക് പോകാം

അവർ വേഗം തന്നെ ഹാളിനുള്ളിലേക്ക്‌ എത്തി

ജെയ്സൺ :എവിടെ പോയി കിടക്കുവായിരുന്നെടാ വേഗം വാ നമുക്ക് കേക്ക് മുറിക്കണ്ടെ

കിരൺ വേഗം തന്നെ കേക്കും കത്തിയുമായി അവിടേക്ക് എത്തി

ജാനി :ഇതൊക്കെ എന്തിനാ ജൈസാ

ജെയ്സൺ :ഇന്നാണ് നമ്മുടെ പ്രണയ ദിനം ഇനി എല്ലാവർഷവും നമ്മൾ ഇത് ആഘോഷിക്കും ഉം ശെരി നോക്കി നിൽക്കാതെ കേക്ക് മുറിക്കാൻ നോക്ക്

ജാനി പതിയെ കേക്ക് മുറിക്കാൻ തുടങ്ങി

ജൈസൺ :ആദ്യം എനിക്ക് തന്നെ താ ജാനി കൊതിയാകുന്നു

ജാനി വേഗം ഒരു പീസ് എടുത്തു ജെയ്സന്റെ വായിലേക്ക് വച്ച് കൊടുത്തു ശേഷം വീണ്ടും ഒരു പീസ് മുറിച്ചു ജോയ്ക്ക് അടുത്തേക്ക് കൊണ്ട് പോയി ജോ പതിയെ ജാനിയുടെ കയ്യിൽ പിടിച്ച ശേഷം അത് കയ്യിലേക്ക്‌ വാങ്ങി ദേവിനു നൽകി ജാനി ബാക്കിയുള്ളവർക്കും കേക്ക് നൽകി അവർ ജാനിക്കും

അല്പസമയത്തിനു ശേഷം അല്പം മാറി നിന്ന ജോയുടെ അടുത്തേക്ക് ജാനി എത്തി

ജാനി :ജോ നിനക്ക് എന്നോട് പിണക്കമാണോ

ജോ :അതേ ജാനി നീ എന്നെ ഉപേക്ഷിച്ചില്ലേ
ജാനി :ജോ ഞാൻ

ജോ :ഞാൻ നിന്നോട് പ്രതികാരം വീട്ടും

ഇത് കേട്ട ജാനിയുടെ മുഖം വേഗം മാറി ഇത് കണ്ട് ജോ പതിയെ ചിരിച്ചു

ജോ :എടി മണ്ടി നിനക്കിത് എന്തിന്റെ കേടാ പിണക്കമാണോ പോലും അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ ഇങ്ങോട്ടേക്കു വരുമായിരുന്നോ

ജാനി :അപ്പോൾ പിന്നെ ഞാൻ തന്ന കേക്ക് കഴിക്കാത്തതോ

ജോ :അത് നിന്നെ ഇത്പോലെ ഒന്ന് കളിപ്പിക്കാൻ വേണ്ടി ഞാൻ ചെയ്തതല്ലേ എന്തായാലും പണിയേറ്റു

ജാനി വേഗം തന്നെ ജോയെ തല്ലാൻ തുടങ്ങി

“ദുഷ്ടാ നീ പാവമാണെന്നാ ഞാൻ കരുതിയത് നീയും വിളഞ്ഞ വിത്താ ”

ജോ :ജൈസാ ഓടി വാടാ ഇവൾ എന്നെ ഇപ്പോൾ കൊല്ലും

ജാനി പെട്ടെന്നാണ് സമയം ശ്രദ്ധിച്ചത്

ജാനി :അയ്യോ സമയമായി എനിക്ക് പോണം

ജോ :ഇത്ര പെട്ടെന്നൊ

ജാനി :അതേ ജോ ബേക്കറിയിലേക്ക് ഇറങ്ങിയ എന്നെയാ അവൻ പൊക്കികൊണ്ട് വന്നത് ഇപ്പോൾ പോയില്ലെങ്കിൽ എല്ലാം പ്രശ്നമാകും എന്നെ ഒന്ന് കൊണ്ട് വിടുമോ ജോ

ജോ :അയ്യടാ എനിക്കൊന്നും വയ്യ നിന്റെ കാമുകനോട്‌ പറ

പെട്ടെന്ന് അവിടേക്ക്‌ ജെയ്സൺ എത്തി

ജൈസൺ :എന്താ ജോ

ജോ :ഇവൾക്ക് ഇപ്പോൾ പോകണമെന്ന്

ജെയ്സൺ :കുറച്ച് നേരം കഴിഞ്ഞു പോകാം ജാനി

ജാനി :പറ്റില്ല ജൈസാ സമയം താമസ്സിച്ചു എന്നെ ഒന്ന് കൊണ്ട് പോയി വിട്

ജെയ്സൺ :ശെരി വാ പോകാം

ജെയ്സൺ ജാനിയുമായി അല്പം മുൻപോട്ടേക്ക്‌ നടന്നു ശേഷം എന്തൊ ആലോചിച്ച ശേഷം ജോയുടെ അടുത്തേക്ക് എത്തി

ജെയ്സൺ :ജോ നിന്റെ ബൈക്കിന്റെ കീ ഒന്ന് താ

ജോ :നിനക്ക് കാർ ഉണ്ടല്ലോ പിന്നെന്താ

ജെയ്സൺ :അവളെയും കൊണ്ട് ബൈക്കിൽ പോകണമെന്ന് ഒരു ആഗ്രഹം നീ കീ താ

ജോ വേഗം കീ ജെയ്സനു നൽകി

ജോ :ബൈക്കിന് വല്ലതും പറ്റിയാൽ കൊല്ലും ഞാൻ

“ഇല്ല സാറെ ”

ജെയ്സൺ വേഗം ജാനിയെയും കൊണ്ട് താഴേക്ക് എത്തി ശേഷം ബൈക്കിൽ ജാനിയേയും കയറ്റി
മുൻപോട്ടു പോയി ജോ മുകളിലേ ജനലിലൂടെ ഇത് നോക്കി നിന്നു

അല്പനേരത്തിനു ശേഷം ജാനി ബേക്കറിയിൽ

ജിൻസി :അപ്പോൾ നീയും ജെയ്സനും ഒന്നിച്ചല്ലേ എനിക്ക് നേരത്തേ തന്നെ അറിയാമായിരുന്നു ഇത് ഇങ്ങനെ തന്നെ നടക്കുമെന്ന്

ജാനി :എനിക്കും ഇത് വിശ്വസിക്കാൻ പറ്റുന്നില്ലെടി ആദ്യമൊക്കെ അവനെ കണ്ണിന്റെ വെട്ടത്ത് കാണുന്നത് തന്നെ എനിക്ക് കലിയായിരുന്നു എന്നാൽ അവൻ ഇന്ന്‌ പോകുന്നെന്ന് പറഞ്ഞപ്പോൾ എനിക്ക് അത് സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല നെഞ്ച് എല്ലാം പൊട്ടുന്ന പോലെ ഒരു ഫീൽ

ജിൻസി :അതാണ് മോളേ പ്രണയം എന്ന് പറയുന്നത് ഉം പിന്നെ നാളെ ഞാൻ കാണില്ല കേട്ടോ ജാനി

ജാനി :നീ എവിടെ പോകുന്നു

ജിൻസി :അത് ആ ടോം ഇല്ലേ അവൻ നാളെ എന്നെ പുറത്തു പോകാൻ വിളിച്ചി

ജാനി :ഏത് നിന്റെ പുറകേ നടക്കുന്ന ആ പണചാക്കൊ

ജിൻസി :അതെ ജാനി

ജാനി :നിനക്ക് അവനെ ഇഷ്ടമല്ല എന്നല്ലേ പറഞ്ഞത്

ജിൻസി :അതെ ജാനി പക്ഷെ ഇപ്പോൾ പാവം തോന്നുന്നു എത്ര നാളായി പുറകേ നടക്കുവാ അവൻ അവന്റെ വീട്ടിൽ എന്നെ പറ്റി പറഞ്ഞെന്ന് അവൻ കുറച്ചു തരികിടയൊക്കെ തന്നെയാ പക്ഷെ ഇന്നലെ എന്റെ അടുത്ത് വന്നു വീണ്ടും കെഞ്ചി അവൻ കരഞ്ഞില്ലാ എന്നേ യുള്ളു

ജാനി :ആപ്പോൾ നീ പോകാൻ തന്നെ തീരുമാനിച്ചോ

ജിൻസി :അതേടി അവനു എന്നെ അത്രക്ക്‌ ഇഷ്ടമാണെങ്കിൽ ഞാൻ പിന്നെ എന്തിനാടി അവനെ ഒഴിവാക്കുന്നത്

ജാനി :ശെരി നിന്റെ ഇഷ്ടം പോലെ നടക്കട്ടെ പിന്നെ ആൾ ദ ബെസ്റ്റ്

പിറ്റേന്ന് ഉച്ചക്ക് ജാനി ബേക്കറിയിൽ പെട്ടെന്നാണ് ഫോൺ ബെൽ അടിച്ചത് ജാനി വേഗം ഫോൺ കയ്യിലെടുത്തു

“ഹലോ ആനിസ് ബേക്കറി നിങ്ങൾക്ക് എന്താണ് വേണ്ടത് ”

“ലാൻഡ്രി ഇത് ഞാനാ ജെയ്സൺ ”

ജാനി :നീയോ നിനക്കെങ്ങനെ കടയിലെ നമ്പർ കിട്ടി

ജെയ്സൺ :അതൊക്കെ കിട്ടി

ജാനി :എന്താ വിളിച്ചത്

ജെയ്സൺ :ഇന്ന്‌ ശനിയാഴച്ചയല്ലേ നമുക്ക് വൈകുന്നേരം ഒന്ന് പുറത്തേക്കു പോയാലോ

ജാനി :പറ്റില്ല ജൈസാ കടയിൽ ആളില്ല

ജെയ്സൺ :ആ ജിൻസി ഉണ്ടാകുമല്ലോ നീ ഇന്ന്‌ ലീവ് എടുക്ക്

ജാനി :അവൾ ഇല്ല ജൈസാ അവൾ ഒരു ഫ്രണ്ടിന്റെ കൂടെ പുറത്തു പോയി

ജെയ്സൺ :ഫ്രണ്ടോ

ജാനി :അതേ ജൈസാ അവളുടെ ബോയ് ഫ്രണ്ട്

ജെയ്സൺ :കണ്ട് പടിക്ക് ജാനി അവൾ പോയത് കണ്ടോ നമ്മൾ മാത്രം

ജാനി :മതി മതി മോൻ ഫോൺ വെക്കാൻ നോക്ക് കടയിൽ ആള് വന്നു

ജാനി വേഗം ഫോൺ കട്ട് ചെയ്തു

ഇതേ സമയം ജെയ്സൺ കൂട്ടുകാർക്കൊപ്പം

ജെയ്സൺ :ശേ..അവൾക്ക്‌ നല്ലൊരു ട്രീറ്റ്‌ കൊടുക്കാം എന്ന് കരുതിയതാ എല്ലാം കുളമായി

കിരൺ :എന്താടാ ജൈസാ

ജെയ്സൺ :കടയിൽ ആളില്ല അതുകൊണ്ട് അവൾക്ക് വരാൻ പറ്റില്ലെന്ന്
ദേവ് :അവിടെ ജിൻസി കാണുമല്ലോ പിന്നെന്താ

ജെയ്സൺ :അവൾ അവളുടെ ബോയ് ഫ്രണ്ടിന്റെ കൂടെ പുറത്തു പോയെന്ന് അവൾക്ക് പോകാൻ കണ്ട സമയം

ദേവ് :ബോയ് ഫ്രണ്ടോ

കിരൺ :അതിനെന്തിനാടാ നീ ഞെട്ടുന്നത് നീ ബോയ് ഫ്രണ്ട് എന്ന് കേട്ടിട്ടില്ലേ

ദേവ് :ആര് ഞെട്ടി അവളായി അവളുടെ പാടായി പിന്നെ അവളെ ഗേൾ ഫ്രണ്ട് ആക്കാൻ മാത്രം ആർക്കാടാ ഇത്ര ദാരിദ്ര്യം

ജോ :എന്തൊക്കെയടാ ഈ പറയുന്നേ അവൾ നല്ല കുട്ടിയാ

ദേവ് :ഓഹ് പിന്നെ കണ്ടവൻമാരുടെ കൂടെ കറങ്ങുന്നത് വലിയ നല്ലത് തന്നെയാ

കിരൺ :എന്താ ദേവ് ഒരു ദേഷ്യം

ദേവ് :ആർക്ക് ദേഷ്യം ഒന്ന് പോടാ വെറുതേ ഓരോന്ന് പറയാതെ

ജെയ്സൺ :നീയൊക്കെ എന്തിനാ അവളുടെ കാര്യം ചർച്ച ചെയ്യുന്നത് ജാനിയെ പറ്റി പറ

കിരൺ :അവനും അവന്റ ഒരു ജാനിയും ഒന്ന് പോയി തരുമോ ജൈസാ

Leave a Reply

Your email address will not be published. Required fields are marked *