ജീവിതം നദി പോലെ – 3 Likeഅടിപൊളി  

ജീവിതം നദി പോലെ 3

Jeevitham Nadipole Part 3 | Author : Dr.Wanderlust

[ Previous Part ] [ www.kambi.pw ]


ഞാനീ കഥയെഴുതി തുടങ്ങിയത് കുറച്ചവിഹതങ്ങളിലൂടെ കടന്നു പോയി ഒരു പ്രണയത്തിൽ അവസാനിക്കുന്ന സാധാരണ ഒരു കഥ എന്ന രീതിയിൽ ആണ്. പക്ഷേ ആ മൂഡ് മൊത്തത്തിൽ പോയി. അതുകൊണ്ട് തുടങ്ങി വച്ചത് എങ്ങനെ എങ്കിലും തീർക്കാൻ ഉള്ള മൂഡിൽ ആണ് ഈ ഭാഗം എഴുതിയിരിക്കുന്നത്.

ഒരുവട്ടം പോലെ വായിച്ചു നോക്കിയിട്ടില്ല.

അപ്പോൾ എല്ലാവരും ക്ഷമിക്കുക. 🙏


“സമീറ കോളിങ് “…

എടുക്കണോ? വേണ്ടയോ ഒരു നിമിഷം ആലോചിച്ചു…സമയ്യയുമായി ബന്ധമുണ്ടായപ്പോൾ മുതൽ എന്റെ മനസ്സിൽ ഇനി സമീറയുമായൊരു ബന്ധം വേണോന്നൊരു ചോദ്യം കിടന്നു കറങ്ങുന്നുണ്ട്.

കുറച്ചു നേരം ആ ചിന്ത എന്റെ തലയിലൂടെ കടന്നു പോയി, ഒപ്പം കഴിഞ്ഞ ദിവസത്തെ സ്വപ്നവും ഓർമ്മയിലേക്ക് എത്തി. അതോടെ ആദ്യത്തെ കുഴക്കുന്ന ചോദ്യത്തെ ഉപേക്ഷിച്ചു ഞാൻ ഫോണെടുത്തു.

“ഹലോ ”

“ഹലോ ഡാ ” അവളുടെ ശബ്ദം ഫോണിലൂടെ ഒഴുകിയെത്തി.

“ആ.. സമീറ.. പറ ”

“നീ ഉറങ്ങിയായിരുന്നോ?”

” ഹേയ്.. ഇല്ലെടി. നീ എന്താ ഈ സമയത്ത്? ”

” ഞാൻ ചുമ്മാ വിളിച്ചതാ. ഇന്ന് ഒരു നല്ല ദിവസമായിരുന്നു അപ്പോൾ നിന്നെ ഒന്ന് വിളിക്കാമെന്നു കരുതി. ”

“ആഹാ.. അത് കൊള്ളാമല്ലോ.. പെരുന്നാൾ ആഘോഷമൊക്കെ എങ്ങനെ ഉണ്ടായിരുന്നു? അടിപൊളിയായിരുന്നോ?”

“മ്മ് ഉം നന്നായിരുന്നു ഡാ… പടച്ചോന്റെ കൃപ കൊണ്ട് എല്ലാവരും സന്തോഷമായി ആഘോഷിച്ചു..നീ എപ്പോഴാ വന്നത്?”

” ഞാൻ കുറച്ചു നേരമായി, കുറച്ചു പണിയുണ്ടായിരുന്നു. ബില്ലൊക്കെ കൊടുക്കാൻ ആയില്ലേ അതൊക്കെ ശരിയാക്കി.. പിന്നെ ഫുഡ്‌ കഴിച്ചു.. ഇപ്പോൾ ബെഡിൽ ‘

“നീ ഫുഡ്‌ വന്നിട്ടുണ്ടാക്കിയോ?”

“ഇല്ലെടി, ഇക്കായുടെ അവിടുന്ന് പാർസൽ തന്നു വിട്ടു.. അത് കൊണ്ട് വൈകുന്നേരത്തെ പാചകത്തിൽ നിന്ന് രക്ഷപെട്ടു.”

അക്കച്ചിയാണ് ഫുഡ്‌ തന്നത് എന്ന് ഞാൻ പറയാഞ്ഞത് മനപ്പൂർവ്വമാണ്. പെണ്ണാണ് – അവൾക്കൊരു താല്പര്യം എന്നോട് ഉണ്ടെങ്കിൽ അക്കച്ചിയുടെ പേര് ഞാൻ ഇപ്പോൾ അവളോട് പറഞ്ഞാൽ ആ താൽപ്പര്യത്തിന്റെ അളവതു കുറയ്ക്കും. ഒരിക്കലും ഒരു സ്ത്രീയും താൻ ഇഷ്ടപ്പെടുന്ന പുരുഷൻ മറ്റൊരു സ്ത്രീയെ കുറിച്ചു നല്ലത് പറയുന്നത് കേൾക്കാൻ ഇഷ്ടപ്പെടില്ല. അവൻ പറയുന്നത് പെറ്റമ്മയെക്കുറിച്ച് ആണെങ്കിൽ പോലും, ഇതൊരു സിമ്പിൾ സൈക്കോളജിയാണ് ഓർമ്മയിൽ വച്ചാൽ ഉപകാരപ്പെടും.

“ഓഹ്ഹ്വേ അത് നന്നായല്ലോ… പിന്നെ വേറെന്തുണ്ടെടാ?”

അവളുടെ ആ ചോദ്യത്തിൽ നിന്ന് തന്നെയറിയാം അവൾക്ക് എന്തൊക്കെയോ ചോദിക്കാനും, പറയാനുമുണ്ട്. തുടങ്ങിക്കിട്ടാനുള്ള ഒരു മടിയാണ്.

അപ്പോൾ എന്താ ചെയ്യുക, കൈയിൽ ഉള്ള പഞ്ചാര ഇറക്കുക അല്ലെങ്കിൽ ഒന്ന് പതപ്പിച്ചു ആളെ ആ ഒരു മൂഡിൽ എത്തിക്കുക.

” വേറേഏഹ്ഹ്ഹ്ഹ് ” റേയുടെ നീളം കൂട്ടി ഒന്നാലോചിക്കുന്ന പോലെ തോന്നിപ്പിച്ച ശേഷം പറഞ്ഞു.

” ഇന്നൊരു സ്പെഷ്യൽ ദിവസമാണ്… ”

“സ്പെഷ്യൽ ദിവസമോ? എന്താണ് സ്പെഷ്യൽ ” ആ ശബ്ദത്തിൽ ആകാംഷയുണ്ട്..

” അത് എനിക്ക് വളരെ സ്പെഷ്യലായിട്ടുള്ള ഒരാൾ ഇന്നെന്നോട് അപ്രതീക്ഷിതമായി വളരെയേറെ സ്നേഹത്തോടെ സംസാരിച്ചു ”

“അതാരാണ് അത്രയും സ്‌പെഷ്യലായിട്ടുള്ളൊരാൾ?” അവളുടെ എക്സ്സൈറ്റെമെന്റ്റ് കൂടി..

“ആളുടെ പേര് പറയില്ല വേണമെങ്കിൽ ഒരു ക്ലൂ തരാം.. അവളിന്നൊരു ബ്ലാക്ക് ഡ്രെസ്സിൽ ദേവതയെപ്പോലെ സുന്ദരിയായിരുന്നു “.

ഒരു നിമിഷത്തെ മൗനം.. അവിടെ എന്തായാലും ആ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞിട്ടുണ്ടാകും. അത് മതി. പക്ഷേ ആള് പിടി തരികയുമില്ല, ഫീൽ ചെയ്തതായി ഭവിക്കാനും പോകില്ല..

ആ മൗനത്തിനു ശേഷം ഒരു കുണുങ്ങിച്ചിരിയായിരുന്നു ഫോണിലൂടെ കേട്ടത്.

” എങ്ങനെയാട അജൂ നിനക്കീ ഡയലോഗ് ഒക്കെ പറയാൻ കഴിയുന്നത്. നീയിതൊക്കെ കാണാതെ പഠിച്ചു വച്ചേക്കുവാ? ”

“അതോ, അത് നമുക്ക് സ്പെഷ്യൽ ആയിട്ടുള്ള അല്ലെങ്കിൽ ഇഷ്ടമുള്ള ആളുകളോട് സംസാരിക്കുമ്പോൾ ഹൃദയത്തിൽ നിന്ന് വരുന്നതാണ് ”

” നല്ല ഫോമിലാണല്ലോ? എത്രയെണ്ണം കീറി? ”

” നീയുള്ളപ്പോൾ മദ്യത്തിന്റെ ലഹരിയെന്തിനാ സമീറ, അതിനേക്കാൾ നൂറിരട്ടി ലഹരിയുണ്ട് നിന്റെ ഓരോ പുഞ്ചിരിക്കും “

” ഡാ ഡാ മതി മതി… ഇനീം പൊക്കിയാൽ ഞാൻ പറന്നു പോകും ” അങ്ങനെ പറയുമ്പോഴും ആ ശബ്ദത്തിലെ ഏറ്റക്കുറച്ചിലിൽ നിന്ന് അവൾക്കതു ഇഷ്ടമായി എന്നെനിക്ക് മനസ്സിലായി.

“കളിയല്ല സമീറ, നിന്നെ ആദ്യം കണ്ടപ്പോൾ ഞാൻ വിചാരിച്ചില്ല നീയിങ്ങനെ എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ഭാഗമാകുമെന്ന്. ഇന്ന് നിന്നോട് സംസാരിച്ചതിന് ശേഷം ഞാൻ നല്ല സന്തോഷത്തിൽ ആയിരുന്നു..” ഞാൻ പറഞ്ഞു നിർത്തി.

“എനിക്കും അത് പോലെ തന്നെടാ. നിന്നോട് ഇന്ന് സംസാരിച്ചപ്പോൾ മനസ്സിനൊരു സന്തോഷം അതാണ് ഞാൻ ഇപ്പോൾ വിളിച്ചത് ”

“അത് ചുമ്മാ, ഞാൻ പറഞ്ഞത് കൊണ്ടല്ലേ നീയുമിപ്പോൾ ഇങ്ങനെ പറഞ്ഞത്.”

“അല്ലടാ നിന്നോട് സംസാരിക്കുമ്പോൾ എപ്പോഴും ഒരു റിലാക്സേഷൻ ഫീൽ ചെയ്യാറുണ്ട്, അതല്ലേ കടയിൽ വച്ചായാലും നിന്നോട് കൂടുതൽ സംസാരിക്കുന്നത് ”

“അതെനിക്ക് സുഖിച്ചു കേട്ടോ ”

“ഏതു?”

“അല്ല, നിനക്ക് ഞാൻ സ്പെഷ്യൽ ആണെന്നുള്ളത്. നമ്മൾ മറ്റൊരാൾക്ക്‌ വേണ്ടപ്പെട്ടതാകുന്നത് എപ്പോഴും സുഖമുള്ളൊരു കാര്യമാണ്. പ്രത്യേകിച്ചും ആ മറ്റൊരാൾ നമ്മുക്ക് പ്രിയപ്പെട്ടതാകുമ്പോൾ അതിന്റെയൊരു സുഖം വേറെ തന്നെയാ ”

ഞാൻ ശബ്ദത്തിൽ പരമാവധി ഫീൽ വരുത്തിക്കൊണ്ട് പറഞ്ഞു.

“അത് ശരിയാ അജു ആർക്കെങ്കിലുമൊക്കെ സ്പെഷ്യൽ ആയിരിക്കാൻ നമ്മളെല്ലാവരും ആഗ്രഹിക്കാറുണ്ട്.” ആ സ്വരം ഒരു പ്രത്യക താളത്തിലെത്തി.

സമീറയുമായി പിന്നെയും കുറേ നേരം സംസാരിച്ചു. എന്തായാലും ഫോൺ വിളി അവൾക്കിഷ്ടപ്പെട്ടിട്ടുണ്ട്. പക്ഷേ ഇനി എങ്ങനെ കാര്യത്തിലേക്ക് എത്തിക്കും? ഞാൻ ചിന്തിച്ചു ചിന്തിച്ചു എപ്പോഴോ ഉറക്കത്തിലേക്ക് വീണു.

രാവിലെ ഞാൻ ഉണരുമ്പോൾ, എന്റെ ചുണ്ടുകളിൽ സൗമ്യമായ ഒരു പുഞ്ചിരി വിരിയുന്നുണ്ടായിരുന്നു , എന്റെ ഹൃദയം ഇപ്പോഴും റൊമാന്റിക് നൈറ്റ് കോളിൽ നിന്ന് തിളങ്ങുന്നു. രാത്രിയിലെ സംഭാഷണത്തിന്റെ ഊഷ്മളത എന്റെ ചിന്തകളിൽ തങ്ങിനിൽക്കുന്നു.

പ്രഭാതഭക്ഷണം തയ്യാറാക്കുമ്പോൾ എന്റെ ചുണ്ടിൽ ഒരു മൂളിപ്പാട്ട് തങ്ങി നിന്നു , തലേദിവസം രാത്രിയിലെ സംഭാഷണത്തിന്റെ സുഖദായകമായ താളത്തിൽ ഈണങ്ങൾ പ്രതിധ്വനിക്കുന്നു. കാപ്പിയുടെ സുഗന്ധം വായുവിൽ നിറയുന്നു, ഇന്നലത്തെ അടുപ്പമുള്ള സംഭാഷണത്തിന്റെ ഒരു സെൻസറി ഓർമ്മപ്പെടുത്തൽ.

അങ്ങനെ എന്റെ ജീവിതത്തിൽ ഇത് വരെയുള്ളതിൽ വച്ചേറ്റവും സുന്ദരമായ പ്രഭാതമാണ് ഇന്നത്തേത് എന്നെനിക്ക് തോന്നിപ്പോയി. കാണുന്നതിലും ചെയ്യുന്നതിലും എല്ലാം ഒരു താളമുണ്ട്, ഒരു എനർജി ഫീൽ ചെയ്യുന്നു, തലയിൽ ഒരു ഇളയരാജ പാട്ടിന്റെ ശീലുകൾ ഒഴുകി നടക്കുന്ന പോലെ.

Leave a Reply

Your email address will not be published. Required fields are marked *