ജീവൻറ ജീവനായ പ്രണയം – 1
Jeevante Jeevanaya Pranayam | Author : Tom
ഞാൻ ഈ സൈറ്റിലെ സ്ഥിതിരം വായനക്കാരനാണ് കുറച്ച് നാൾ മുമ്പ് വെറ ഒരു സൈറ്റിൽ എഴുതി കഥ ഇവിടെ പങ്ക് വെക്കാമെന്ന് തോന്നി നമ്മുക്ക് കഥ തുടങ്ങാം …
പുലർകാല തണുപ്പ് അസഹനീയമായ പുതപ്പിനുള്ളിൽ വീണ്ടും വീണ്ടും ചുരുണ്ടു കൂടി കിടന്നു അൻവർ … ഡാ അൻവറെ … ഇന്ന് എവിടെയും പോവാനില്ലെ അനക്ക് , ഒന്ന് പോ ഇത്താത്ത , ഉറക്കപ്പിച്ചോടെ അതും പറഞ്ഞു അൻവർ തലയിലൂടെ പുതപ്പ് ഇട്ട് തിരിഞ്ഞു കിടന്നു …
ഇങ്ങനൊരു പോത്ത്.. ഡാ.. സമയം എട്ട് കഴിഞ്ഞു എണീച്ചില്ലങ്കിൽ ഉമ്മച്ചി ഇപ്പൊ ചട്ടുകം കൊണ്ട് വരും എണീക് അൻവറെ .., ഡാ….
അൻവർ എണീക്ക് ഇല്ലങ്കിൽ ഇന്നും നിനക്ക് കിട്ടും . ഇത്താത്തയുടെ സ്നേഹമൊഴി പെട്ടന്ന് പുരുഷശബ്ദ്ദമായി മാറിയപ്പോൾ . അൻവർ പരിഭ്രമത്തോടെ കണ്ണ് തുറന്നു ….,
തലയ്ക്ക് വല്ലാത്തൊരു ഭാരം തോന്നി കൂടാതെ അസ്ഹന്യമായ തണുപ്പും , വെള്ള വസ്ത്രം ധരിച്ചു മുന്നിൽ ഇരിക്കുന്ന ആളെ പതിയെ തിരിച്ചറിഞ്ഞു അൻവർ … രാഹുൽ , തന്റെ ജയിൽകൂട്ട് 666 അൻവറിന്റെ കണ്ണ് മുന്നിൽ നിന്നും തന്റെ ബെഡ്‌റൂം ജയിലറ ആയി മാറുകയായിരുന്നു…., എന്താ ഡാ നിനക്കൊന്നും ഇറങ്ങാൻ ആയില്ലെ ?…
പോലീസുക്കരന്റെ ചോദ്യം പുൽപായയിൽ നിന്നും എഴുന്നേറ്റ് നിൽക്കവേ പുതിയതായി വന്ന സൂപ്രണ്ടിന്റെ സൽക്കാരം വേദന കൊണ്ട് ശരീരം നുറുങ്ങുന്ന പോലെ തോന്നി അൻവറിന് .. പല്ല് തേപ്പും കുളിയും കഴിഞ്ഞപ്പോ മരവിപ്പാണ് തോന്നിയത് പിന്നെ തോട്ടത്തിലേക്ക് ഇറങ്ങുമ്പോഴാണ് ഒരു പോലീസുക്കാരൻ പറഞ്ഞത് ഡാ അൻവറെ .
നിനക്കിന്ന് തോട്ടത്തിൽ അല്ല ജോലി .,, അപ്പുറം പാറ പൊട്ടിക്കലാണ് അല്ല സർ പെട്ടന്ന് എന്താ മാറ്റം , അൻവർ ചോദിച്ചു സൂപ്രണ്ടിന്റെ തീരുമാനം ആണ് മ്മ്മ് നടക്ക് … ഒന്നും മിണ്ടാതെ അൻവർ ആ പോലീസുക്കാരന്റെ പിന്നാലെ നടന്നു …..
വെയിൽ ഉദിച്ചു ഉയരുംന്തോറും അൻവറിന് തളർച്ച കൂടി വരും പോലെ തോന്നി തലയിൽ വല്ലാത്തൊരു ഭാരം തൊണ്ട വരളും പോലെ . സാർ .. കുറച്ചു വെള്ളം തരുമോ ?. വെള്ളമൊന്നും കുടിക്കണ്ട അങ്ങനെ തളരുന്ന മനസ്സും ശരീരവും അല്ലല്ലോ നിന്റെ… അവിടേക്ക് നടന്നു വന്ന് കൊണ്ട് സൂപ്രണ്ട് പരിഹാസ രൂപത്തിൽ പറഞ്ഞു …
അൻവർ പിന്നെ വെള്ളത്തിന് ചോദിച്ചില്ലപാറ ആഞ്ഞു വേട്ടനായി ചുറ്റിക മേൽപൊട്ട് ഉയർത്തിയതും കാൽ ഒന്ന് ഇടറിയതും ഒരുമിച്ചു ആയിരുന്നു .. പാറ കെട്ടുകൾക്ക് ഇടയിലൂടെ അൻവർ ബോധം മറഞ്ഞു നിലം പതിച്ചു . മറ്റു ജയിൽ പുള്ളികൾ ഓടി കൂടിയപ്പോൾ ..
ജയിൽ സൂപ്രണ്ട് ഒരു ആക്രോശം ആയിരുന്നു ഒരാളും തൊട്ട് പോവരുത് ,, തടിച്ച ശരീരവും മുഖം പാതി കാണാത്ത മീശയും പിരിച്ചു കൊണ്ട് സൂപ്രണ്ട് അൻവറിന്റെ അടുത്ത് പോയി …
കമഴ്ന്ന് കിടക്കുന്ന അൻവറിന്റെ മുഖം തിരിക്കുവാൻ അയാൾ ബൂട്ടിട്ട കാൽകൊണ്ട് മറിച്ചിട്ടു.രക്തവും മണ്ണും ഇടകലർന്ന അൻവറിന്റെ മുഖത്തേക്ക് സൂപ്രണ്ട് പാറപുറത്തിരുന്ന ജഗ്ഗിലെ വെള്ളമെടുത്ത് ഒഴിച്ചു … നിന്ന നിൽപ്പിൽ നിന്നും ഒഴിച്ചത് കൊണ്ട് മുറിവിൽ ശക്തമായി തന്നെ വെള്ളം തെറിച്ചു വീണു .. ആ അബോധവസ്തയിലും അൻവർ വേദന കൊണ്ട് ഞെരങ്ങുന്നുണ്ടായിരുന്നു..
ഒരു ലഹരി പ്രയോഗം പോലെ. സൂപ്രണ്ട് ആ വേദന കണ്ട് ആനന്ദിച്ചു .. സാറെ അവന്റെ തലയിൽ നിന്നും ബ്ലഡ് പോവുന്നുണ്ട്. ഹോസ്പ്പിറ്റലിൽ എത്തിച്ചില്ലങ്കിൽ..
കോൺസ്റ്റബിൾ പാതി വെച്ചു നിർത്തി .. ഇവനൊക്കെ മരിച്ചു പോയാൽ ആർക്കാ ഡോ നഷ്ട്ടം , അവിടെ കിടക്കട്ടെ സർ നാളെ കോടതിയിൽ ഹാജർ ആക്കാൻ ഉള്ളതാണ് . കോൺസ്റ്റബിൾ അല്പം ഭയത്തോടെ. പറഞ്ഞു…,,
നാശം വിളിക്ക് എന്നാൽ ആംബുലൻസ് . ഇനി മേലെ വിളിച്ചു സമ്മതം ചോദിക്കണം…. സൂപ്രണ്ട് കലിയോടെ ഓഫിസിലേക്ക് നടന്നു … പോലിസ് കാവലിൽ അൻവർ ICU വിൽ കിടന്നു
നടന്നു .. അൻവറിന്റെ മിഴികൾ സഡേഷന്റെ വീര്യം കുറഞ്ഞപ്പോൾ പതിയെ തുറന്നു …….. കറങ്ങുന്ന ഫാനിൽ നോക്കി കിടന്നു അൻവർ ..
താനിപ്പോ ഒരു ഹോസ്പ്പിറ്റലിൽ ആണെന്ന് മനസ്സിലായി അവന് … തലയിൽ ഒരു കെട്ട് ഉണ്ടായിരുന്നു…., അതിനകത്തു. നിന്ന് ഒരായിരം സൂചി മുനകൾ കുത്തി നോവിക്കും പോലെ .. 3വർഷത്തിന് ശേഷം ജയിലറക്ക് പുറത്തൊരു രാവ് .,,
പരോൾ പോലും ഇല്ലാതെ , അൻവർ .. എങ്ങനുണ്ട് ഡോക്ക്ടർ വിമലിന്റെ ചോദ്യം ആയിരുന്നു അത് … അൻവർ മറുപടി പറയാതെ ഡോക്ക്ടറെ ഒന്ന് നോക്കുക മാത്രം ചെയ്തു . ഡോക്ക്ടർ അൻവറിനെ സൂക്ഷ്‌മമായി ഒന്ന് ശ്രദ്ധിച്ചു , മെലിഞ്ഞുണങ്ങിയ ഒരു രൂപം മുടി പറ്റെ വെട്ടി നിരത്തിയിരിക്കുന്നു .. ചികിത്സയ്ക്കിടെ ശരീരത്തിന്റെ പല ഭാഗങ്ങളിലും തല്ല് കൊണ്ട് ചതഞ്ഞ പാടുകൾ കണ്ടിരുന്നു…. 25 വയസ്സ് ഈ പ്രായത്തിൽ ഇവൻ ചെയ്ത തെറ്റ് എന്താവും..,,
ആ മുഖത്തേക്ക് നോക്കി നിൽക്കും തോറും ഡോക്ക്ടർ വിമലിന് ഒരു അനുകമ്പ തോന്നി അൻവറിനോട് .. പിന്നിലുള്ള നഴ്സിനോട് ബിപി ചെക്ക് ചെയ്യാൻ പറഞ്ഞു ഡോക്ക്ടർ നഴ്സിന്റെ മുഖഭാവവും തൊടാൻ അറയ്ക്കുന്നതും കണ്ട ഡോക്ക്‌ടർ നഴ്‌സിനെ മാറ്റി നിർത്തി ബിപി ചെക്ക് ചെയ്‌തു…,, അൻവർ കണ്ണടച്ചു കിടക്കുക ആയിരുന്നു .
റൗൺസിങ് കഴിഞ്ഞു റൂമിൽ കയറി തന്റെ കസേരയിൽ വന്നിരിക്കുമ്പോൾ ഡോക്ക്ടർ സിസ്റ്ററോട് പറഞ്ഞു… അൻവർ നമ്മുടെ പേശ്യന്റ് ആണ് , അത്കൊണ്ട് തന്നെ നമ്മുടെ ജോലി ചെയ്യാൻ നമ്മൾ അറയ്ക്കാനോ വെറുക്കാനോ നിൽക്കരുത് .. ഡോക്ക്ടർ ഒരു ജയിൽ പുള്ളിയെ അസുഖം വന്നാൽ പരിചരിക്കാം പക്ഷെ ഇവനെ…
സിസ്റ്റർ ദേഷ്യം പ്രകടിപ്പിക്കാൻ ആവാതെ നിന്നു ,, മ്മ്മ്… എന്താ ഒരു പക്ഷെ , ഡോക്ക്ടർക്ക് അവനെ അറിയാത്തത് കൊണ്ടാണ് അറിഞ്ഞിരുന്നെങ്കിൽ ഡോക്ക്ടർ അവനെ സപ്പോർട്ട് ചെയ്ത് സംസാരിക്കില്ലായിരുന്നു ..
തെറ്റ്ക്കാരൻ ആയത് കൊണ്ടാണല്ലോ അവനിപ്പോ ജയിലിൽ., അത് കൊണ്ടാണല്ലോ അവനീ ക്രൂര മർദ്ദനം ഏറ്റുവാങ്ങിയതും ഇവിടെ എത്തിയതും…. സൊ സിസ്റ്റർ അതൊന്നും നമ്മുടെ വിഷയമോ നമ്മളെ ബാധിക്കുന്നതോ അല്ല…., ചികിത്സയ്ക്കുക ശുശ്രുഷിക്കുക അത് മാത്രം നോക്കിയ മതി….,, ഡോക്ക്ടർ വിമൽ പറഞ്ഞു നിർത്തി , നേഴ്സ് പിന്നൊന്നും മിണ്ടിയില്ല ….
അൻവറിനെ ജയിലിലേക്ക് കൊണ്ട് പോവാനായി ICU വിലേക്ക് കയറിയ ഡോക്ക്ടറും നഴ്സും ഞെട്ടി തരിച്ചു… നിങ്ങളെന്താ ഡോക്ക്ടർ പറയുന്നത് ICUവിൻ വാതിലിന്റെ പുറത്തു നിന്ന് അവിശ്യസിനതയോടെ ചോദിച്ചു സൂപ്രണ്ട് ,,,
അറിയില്ല സാർ കുറച്ചു മുമ്പ് അവൻ ഇവിടെ ഉണ്ടായതാണ്.സൂപ്രണ്ടിന്റെ നെറ്റിത്തടം വിയർപ്പ് പൊടിഞ്ഞു… പിന്നെ ഹോസ്പ്പിറ്റിൽ മുഴുവനും ടൗണുകളും പോലീസ് നെട്ടോട്ടം ആയിരുന്നു…,, ഡോക്ക്ടർ വിമൽ അൻവറിൽ നിന്നും ഇങ്ങനൊരു ഒളിച്ചോട്ടം പ്രതീക്ഷിച്ചിരുന്നില്ല .., ഇപ്പൊ എന്തായി എന്ന ഭാവമായിരുന്നു നഴ്സിന്റെ മുഖത്ത് ..