Malayalam Kambi Kathakal - അടിപൊളി മലയാളം കമ്പി കഥകള്‍

Malayalam Kambi Kathakal, Kathakal Download , Kadakal Malayalam,Kathakal Mallu,Malayalam Kambikathakal, Kambi Pdf, Kathakal Malayalam,Kathakal Malayalam, മലയാളം കമ്പി കഥകള്‍

ഡ്രാക്കുള റിട്ടേൺസ്

മലയാളം കമ്പികഥ – ഡ്രാക്കുള റിട്ടേൺസ്

തുരുമ്പിച്ച വലിയ ഇരുമ്പ് ഗെയിയിറ്റിനു മുന്നില് കാർ നിറുത്തി ശ്യാം സുന്ദർ പുറത്തേക്ക് ഇറങ്ങി.
ഗെയിറ്റിൽ അക്ഷരങ്ങള് മാഞ്ഞു തുടങ്ങിയ ഒരു തുരുമ്പിച്ച ഇരുമ്പ് തകിടിൽ ?”തിരുവട്ടൂർ കോവിലകം” എന്നെഴുതിയ ഒരു ബോര്ഡ് തൂങ്ങി കിടക്കുന്നു. അതിന്റെ താഴെ ആരോ ചോക്ക് കൊണ്ട് “”””””പ്രേതാലയം” എന്നെഴുതി വെച്ചിരിക്കുന്നു.
ഉള്ളിലോട്ട് മാറി പഴമയുടെ പ്രൗഡി മാറാത്ത തിരുവട്ടൂർ കോവിലകം തല ഉയർത്തി നിൽക്കുന്നു. കോവിലകത്തിന്റെ പുറകിലായി കാറ്റിന്റെ സ്പർശനത്താൽ ഓളംകൊള്ളുന്ന നിറയെ വെള്ളമുള്ള നീലിച്ച ഒരു കുളവുമുണ്ട്.
???”സാറേ , വന്നിട്ട് ഒത്തിരി നേരായോ”
വസ്ത ബ്രോക്കർ കുഞ്ഞപ്പൻ ബാഗില് നിന്നും താക്കോല് കൂട്ടം എടുക്കുന്നതിടെ ചോദിച്ചു
“?””’ഇല്ല,ദേ ….ഇപ്പോ എത്തിയതേയുള്ളു,
ഞാന് ഈ കോവിലകം പുറത്ത് നിന്നും നോക്കി കാണുകയായിരുന്നു”
താഴ് വലിച്ചു തുറന്നു കുഞ്ഞപ്പൻ ശക്തമായി തള്ളി ഒരു ഞെരക്കത്തോടെ രണ്ട് വശത്തേക്ക് നീങ്ങിയ ഗെയിറ്റിലൂടെ അവര് അകത്തേക്ക് കയറി .
ശ്യാം കുഞ്ഞപ്പന്റെ കൂടെ കോവിലകം ചുറ്റി നടന്നു കണ്ടു.
ടോ??””ഇതിന്റെ അവകാശികൾ….?
?””’അവരെല്ലാം ബാഗ്ലൂരാണ് സാറിന് വസ്ത ഇഷ്ടപ്പെട്ടാൽ പ്രമാണം തീറാക്കിത്തരാൻ അവര് എത്തും ”
‘അല്ല ചേട്ടാ അവര് എന്തിനാണ് ഇതിപ്പോ വിൽക്കുന്നത്”
””’ദേവ നാരയണൻ തിരുമേനിയും തമ്പുരാട്ടിയുമായിരുന്നു ഇവിടെ താമസം . മക്കള് നാലു പേരും ബാഗ്ലൂരാണ് .വല്ലപ്പോഴും വരും പോകും . കഴിഞ്ഞ വർഷം തിരുമേനി

കുളത്തിൽ കുളിക്കാനിറങ്ങിയപ്പോൾ ഹൃദയാഘാതം വന്ന് മുങ്ങി മരിച്ചു . തമ്പുരാട്ടി നാം മക്കള് അങ്ങോട്ട് കൊണ്ട് പോയി . നഗരത്തില് ജീവിച്ച അവര്ക്ക് ഇവിടെ താമസിക്കാന് പറ്റോ?
?””അല്ല സാറിനിപ്പോൾ എന്താണീ കോവിലകത്തോട് ഒരു ഭ്രമം”
ശ്യാം ഒന്ന് ചിരിച്ചതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല .

?”ചേട്ടൻ ഡീലുറപ്പിച്ചോളൂ . ടോക്കൺ എത്രയാ വേണ്ടതെങ്കിൽ ഓഫീസില് വാര്യർ സാറിനെ കണ്ടാല് മതി ഞാൻ വിളിച്ചു പറഞ്ഞാളാം”
കാറിലേക്ക് കയറുമ്പോൾ ശ്യാം സുന്ദർ പറഞ്ഞു .
ശ്യാം സുന്ദർ അറിയപ്പെടുന്ന ഒരു ബിൾഡറാണ് ഇന്ത്യയിലും വിദേശത്തുമായി നിറയേ ബ്രാഞ്ചുകളുള്ള എസ്.എസ് കൺസ്ട്രക്ഷൻ ഉടമ . അദ്ദേഹത്തിന്റെ ഭാര്യയുടെ ആഗ്രഹമാണ് ഇതുപോലുള്ള ഒരു കോവിലകം . ആ ആഗ്രഹമാണ് ശ്യം സുന്ദറിനെ തിരുവട്ടൂർ കോവിലകത്തേക്ക് നയിച്ചതും.
ഏകദേശം ഒരു മാസത്തിനുള്ളിൽ നാലു കോടി കൊടുത്ത് ശ്യാം സുന്ദർ കോവിലകം സ്വ
ന്തം പേരില് തീറാക്കി.

കുഞ്ഞപ്പനെ വിളിച്ച് കോവിലകം ഒന്ന് മോഡി പിടിപ്പിക്കാനും പറഞ്ഞാണ് തന്റെ
വിദേശത്തേ ഓഫീസ് സന്ദർശിക്കാൻ പോയത് .
ഒരാഴച്ചക്ക് ശേഷം മടങ്ങി വന്ന ശ്യാം തന്റെ പ്രിയതമയുടെ ജന്മദിനത്തിന്റെ

അന്ന് കോവിലത്തേക്ക് താമസം മാറാനുള്ള ഒരുക്കങ്ങളും തുടങ്ങി .
ശ്യാം സുന്ദറും ഭാര്യയും കൂടി കോവിലകത്തേക്ക് കാലത്ത് തന്നെ എത്തി . അടഞ്ഞു കിടക്കുന്ന കോവിലകം ഗെറ്റ് തുറന്ന് അകത്തേക്ക് പ്രവേശിച്ചതും .
തൊടിയിലെ മുത്തശ്ശി മാവിന്റെ ഒരു വലിയ ശിഖരം കൂറ്റന് ശബ്ദത്തോടെ നിലം പൊത്തി
…!

രേ?” എന്തോ ഒരു അപശകുനമാണല്ലോ ശ്യാമേട്ടാ”
“””””ഹേയ് , നിന്റെ തോന്നലാണ് കൂറേ പഴക്കം ചെന്ന മാവല്ലേ വല്ല പൊത്തോ മറ്റോ കാണും ”
ശകുനത്തിലും മറ്റും വിശ്വാസമില്ലാത്ത ശ്യാം മറുപടി പറഞ്ഞു . ഭർത്താവിനെ നന്നായി അറിയുന്ന അവന്തിക പിന്നെ ഒന്നും പറയാന് നിന്നില്ല.
ശ്യാം പൊട്ടി വീണ മാവിന്റെ കൊമ്പ് അവിടെ നിന്നും മാറ്റാന് ജോലിക്കാരെ ഏൽപ്പിച്ച് കോവിലകത്തിന്റെ അകത്തേക്ക് കയറി.
””””തിരുവാതിരക്ക് ഊഞ്ഞാൽ കെട്ടിയിരുന്നത് ആ മുത്തശ്ശി മാവിന്റെ പൊട്ടി വീണ കൊമ്പിലായിരുന്നു.”
??””വരുന്ന തിരുവാതിരക്കും അതില് ഊഞ്ഞാലിടണം എന്ന് നിനച്ചതായിരുന്നു”
അവന്തിക അതു പറയുമ്പോള് ശ്യാം സുന്ദർ അത്ഭുതത്തോടെ ചോദിച്ചു
നോ??””അല്ല , അത് നിനക്കെങ്ങനെ അറിയാം.
ഭ?””അതു മാത്രമല്ല ഈ കോവിലകത്തിന്റെ ഓരോ മുക്കും മൂലയും എനിക്കറിയാം ”
‘ശ്യാമേട്ടൻ മറന്നോ ഞാന് അന്നു കണ്ട സ്വപ്നം . ആ സ്വപ്നത്തിൽ ഈ കോവിലകത്താ എന്റെ ബാല്യവും കൗമാരവും ഞാന് ജീവിച്ചത്”
“””’ഹോ , അതുശരി ! അന്നു തുടങ്ങിയതാണല്ലോ തന്റെ ഈ കോവിലകങ്ങളോടുള്ള
ഭ്രമം?
“”””എന്തായാലും എന്റെ പ്രിയ പത്നിയുടെ സ്വപ്നം സാക്ഷാല്കരിക്കാൻ കഴിഞ്ഞല്ലോ”

ഇത്രയും പറഞ്ഞ് ശ്യാം അവന്തികയുടെ മുഖം കൈകളി കോരിയെടുത്ത് അവളാരwimarion കവിളില് മൃദുവായി ചുംബിച്ച് അവളുടെ ആലില പോലേയുള്ള വയറിനു മുകളിലൂടെ അവന്റെ വലതും കരം കൊണ്ട് പോയി വാരി ഭാഗത്ത് പതിയേ ഒന്നമർത്തി തന്നിലേക്ക് ചേര്ത്തു പിടിച്ചു .
””””ശ്ശോ… വിട് ശ്യാമേട്ടാ പുറത്ത് നിറയേ ജോലിക്കാരാണ് . അച്ഛനും അമ്മയും ഇപ്പോള് ഇങ്ങോട്ട് എത്തും ”
അവള് ശ്യാമിന്റെ പിടിയിൽ നിന്നും കുതറി മാറി.
കോവിലകത്തിന്റെ അകത്തും പുറത്തും ജോലിക്കാർ ഓടി നടന്ന് ഓരോ ജോലികള് ചെയ്യുന്നുണ്ട് . മേല് നോട്ടം വഹിച്ച് കുഞ്ഞപ്പനും അവരുടെ പിറകെ നടക്കുന്നുണ്ട് .
കുഞ്ഞപ്പനെ കണ്ടാല് ഇപ്പോള് കോവിലകത്തെ കാര്യസ്ഥനാണെന്നേ പറയൂ. അത്രയും
സൂക്ഷമതയോടെയാണ് ഓരോ ജോലികളും ചെയ്യിക്കുന്നത്.

‘ കു
ഞ്ഞപ്പൻ ചേട്ടാ….”??
പുറത്തേക്ക് ഇറങ്ങി വന്ന ശ്യാം വിളിച്ചു

” എന്താ സാറേ’

എന്ന് ചോദിച്ചു കൊണ്ട് കുഞ്ഞപ്പൻ അങ്ങോട്ട് ഓടി വന്നു .
“”””””രാതിക്കുള്ള പാര്ട്ടിയുടെ കാര്യം എന്തായി”

കോ””എല്ലാം ഈ കുഞ്ഞപ്പൻ ഏറ്റതല്ലേ

, ഒക്കെ ശരിയാക്കീട്ടുണ്ട്’

‘അതുമതി’

””””ആ മുത്തശ്ശി മാവിന്റെ കൊമ്പ് എങ്ങനെയാ കുഞ്ഞപ്പൻ ചേട്ടാ പൊട്ടി വീണത്”
അങ്ങോട്ട് കടന്നു വന്ന അവന്തിക ചോദിച്ചു .

???””അത് നീറ് കൂടുവെച്ച് ദ്രവിച്ചതാ കുഞ്ഞ , ചെറിയ ഒരു പിടിയിലാ നിന്നിരുന്നത് . അതല്ലാം വെട്ടി മാറ്റിയിട്ടുണ്ട്’

”””’ഇപ്പോൾ നിന്റെ സംശയം മാറിയില്ലേ?

??”””ഇനി നിന്റെ അച്ഛന് വന്നു കയറിയ ഉടനെ പറഞ്ഞക്കണം ന്നാ പിന്നെ ഒരു ജോത്സ്യനേ കൂട്ടി വന്ന് ഹോമവും നടത്തിയേ ഇവിടെ താമസിക്കാന് വിടൂ”

പറഞ്ഞു തീർന്നതും കോവിലകത്തിന്റെ ഗെയിറ്റ് കടന്ന് അവരുടെ കാർ കടന്നു വന്നു . രേ?” എന്താ ശ്യാമേ കാർ പുറത്ത് നിർത്തിയിരിക്കുന്നത്’
കാറില് നിന്നും ഇറങ്ങുന്നതിനിടെ കൃഷ്ണന് മേനോന് ചോദിച്ചു
ടോ?”ഒന്നൂല്ല ഇവിടെ ജോലികള് നടക്കല്ലേ ജോലിക്കാർക്ക് ഒരു ബുദ്ധിമുട്ട് വേണ്ടാന്ന് കരുതി
പടിഞ്ഞാറന് വെയിലിന്റെ മനോഹാരിതയിൽ പുതു ഛായം പൂശിയ തിരുവട്ടൂർ കോവിലകം പട്ടെടുത്ത മണവാട്ടിയേ പോലെ തിളങ്ങി നിന്നു.
സന്ധ്യ കഴിഞ്ഞപ്പോഴേക്കും ആ ഗ്രാമം ഇന്നേവരെ കണ്ടിട്ടില്ലാത്ത വിദേശ നിർമ്മിത കാറുകൾ കൊണ്ട് കോവിലകത്തിന്റെ മുറ്റം നിറഞ്ഞു.
ജന്മദിന പാര്ട്ടിക്ക് എത്തിയ ശ്യാം സുന്ദറിന്റെ സുഹൃത്തുക്കള്ക്കെല്ലാം കോവിലകവും പരിസരവും നന്നായി ഇഷ്ടപ്പെട്ടു.
തിന്നും കുടിച്ചും ആടിയും പാടിയും വിരുന്ന് അതിഗംഭീരമായി തന്നെ നടന്നു
കൊണ്ടിരിക്കുന്നു . അലങ്കരിക്കപ്പെട്ട ദീപങ്ങളുടെ പ്രഭയാൽ കോവിലകവും പരിസരവും ഉറങ്ങാത്ത രാവിന് വഴിയൊരുക്കി.

പാര്ട്ടിക്കെത്തിയ കുട്ടികള് ശ്യാമിന്റെ പത്തു വയസ്സുകാരി ചാർവിയുടെ ക നാരായണൻ on
കോവിലകത്തിന്റെ മുറ്റത്തും അകത്തളത്തുമായി ഓടിക്കളിക്കുന്നുണ്ട്.
പെട്ടന്നാണ് എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് കളിച്ചു കൊണ്ടിരുന്ന കുട്ടികളുടെ കൂട്ട നിലവിളി ഉയർന്നത്.
പാര്ട്ടിയില് പങ്കെടുത്തു കൊണ്ടിരുന്നവർ നില വിളികേട്ട ഭാഗത്തേക്ക് ഓടിച്ചെന്നു .
അവിടെ കണ്ട കാഴ്ച്ച ഓടിക്കൂടിയവരെ ഒന്നടങ്കം പേടിപ്പെടുത്തി…
പേടിച്ചരണ്ടു നിൽക്കുന്ന കുട്ടികള്ക്ക് മുന്നിൽ കുറച്ചകലെയായി കണ്ടാല് ആരും ഭയപ്പെട്ടു പോകുന്ന രൂപത്തിൽ കറുത്ത ഒരു നായ.
സാധാരണ നായകളേക്കാൾ ഉയരവും വണ്ണവും ആ നായക്കുണ്ടായിരുന്നു. ചെങ്കനൽ പോലെ തിളങ്ങുന്ന രണ്ട് കണ്ണുകള്, ക്രമാതീതമായി വളര്ന്നു നിൽക്കുന്ന ഉളിപ്പല്ലുകൾ, നീണ്ട നാവില് നിന്നും അപ്പോഴും ഇറ്റി വീഴുന്ന ദ്രാവകത്തിന് ചോരയുടെ നിറമുണ്ടോ എന്നുപോലും അതിൽ പലരും സംശയിച്ചു.
ഒറ്റനോട്ടത്തിൽ ആരു കണ്ടാലും പേടിച്ച് പോകുന്ന രൂപമായിരുന്നു ആ നായക്ക്.
ഓടിയെത്തിയവരെ കണ്ടതും വല്ലാത്ത ശബ്ദത്തില് ഒന്ന് മുരണ്ട് നായ ഇരുളിലേക്ക് ഓടി മറഞ്ഞു.
എന്തൊക്കെയോ അടക്കം പറഞ്ഞുകൊണ്ട്
മുതിർന്നവർ

വീണ്ടും വിരുന്നിലേക്ക്
തിരിച്ചു നടന്നു.
??””അങ്കിള് അത് ചാരൂന് നേരെയാ ചാടിയത് . അവൾ കരഞ്ഞപ്പോഴാ ഞങ്ങളും കരഞ്ഞ”
കുട്ടികള് ശ്യാമിനോട് ഒരേ ശബ്ദത്തില് പറഞ്ഞു .
ചാർവി അപ്പോഴും പേടിച്ചരണ്ട് നിൽക്കുകയായിരുന്നു .
?””അച്ഛന്റെ ചാരു കുട്ടി പേടിച്ചു പോയോ”
?”സാരല്യട്ടോ അതു പോയില്ലേ , വാ നമുക്ക് അപ്പുറത്തോട്ട് പോകാം ”
ശ്യാം കുട്ടികളെയും കൂട്ടി മുറ്റത്തേക്ക് നടന്നു. അവര് വീണ്ടും കളിയും ചിരിയും തമാശയുമായി ആഘോഷം തുടർന്നു.
രാത്രി കൂറേ പിന്നിട്ടപ്പോൾ പാര്ട്ടിക്ക് വന്നവര് ഓരോരുത്തരായി പിരിഞ്ഞു .
അവസാനം ആ വലിയ കോവിലകത്ത് ശ്യാം സുന്ദറും, അവന്തികയും, അവളുടെ അച്ഛന് കൃഷ്ണന് മേനോനും, അമ്മയും, ചാർവിയും മാത്രം ബാക്കിയായി .
കോവിലകത്തിന്റെ പൂമുഖത്തെ ചാരുകസേരയില് കൃഷ്ണന് മേനോന് ചാരിക്കിടക്കുന്നു. തൊട്ടടുത്ത വീട്ടിത്തടിയിൽ കൊത്തിയ തൂണ് ചാരി അവന്തികയുടെ അമ്മയും .
കുറച്ച് മാറി മച്ചിൽ ചങ്ങലയിൽ കൊളുത്തിയിട്ട ആട്ടു കട്ടിലില് ശ്യാമും അവനോട് ചേര്ന്ന് അവന്തികയും ഇരുന്ന് പാര്ട്ടി വിശേഷങ്ങളും കോവിലകത്തേയും പറ്റി സംസാരിച്ചു
കൊണ്ടിരുന്നു .
കൃഷ്ണന് മേനോന്റെ മടിയില് ഇരുന്നിരുന്ന ചാർവി അദ്ദേഹത്തിന്റെ നെഞ്ചില് തല ചായ്ച്ച് ഉറങ്ങാന് തുടങ്ങിയിരുന്നു .
” മോളെ ……. ചാരു ഉറങ്ങി അകത്തു കൊണ്ട് പോയി കിടത്തൂ”
??”””കുട്ടിക്ക് പേടി തട്ടിയിട്ടുണ്ട് ഒരു ചരട് ജപിച്ച് കെട്ടണം . നാളയാവട്ടെ”
അച്ഛന്റെ അടുത്ത് നിന്നും ചാർവിയെ വാങ്ങി ചുമലിൽ കിടത്തി അവന്തിക അകത്തേക്ക്
പോയി .

അമ്മയ്ക്കും അച്ഛനും കിടക്കാന് ഒരുക്കിയ മുറിയില് ചാർവിയെ കിടത്തി അവന്ന മാസം പുറത്തേക്ക് നടന്നു .
കോവിലകത്തിന്റെ നടുത്തളത്തിൽ എത്തിയതും മുകളിലേ മുറിയില് ആരോ ചിലങ്ക കെട്ടി നടക്കുന്ന പോലെ ഒരു ശബ്ദം .
അവന്തിക ഒരു നിമിഷം അവിടെ നിന്നു അപ്പോള് ആ ശബ്ദവും .
ഹേയ് തനിക്ക് തോന്നിയതാവും .
നടക്കാന് തുടങ്ങിയ അവന്തികയുടെ പിറകില് നിന്നും വീണ്ടും ആ ചിലങ്കയുടെ ശബ്ദം .
പെട്ടെന്ന് ഞെട്ടിത്തിരിഞ്ഞു നോക്കിയ അവന്തിക നില വിളിച്ചു കൊണ്ട് പൂമുഖത്തേക്കോടി.
അപ്പോഴേക്കും അവളുടെ നിലവിളി കേട്ട് ശ്യാമും അവളുടെ അച്ഛനും അമ്മയും അങ്ങോട്ടോടി വന്നു.
ഭാ””എന്താ എന്തു പറ്റി?
മൂന്നു പേരും ഒരേ ശബ്ദത്തില് ചോദിച്ചു.
അതാ …. അവിടെ

അവന്തിക വിറച്ചു കൊണ്ട് കൈ ചൂണ്ടിയ ഭാഗത്തേക്ക് നോക്കിയ മറ്റുള്ളവർക്ക് ഒന്നും കാണാന് കഴിഞ്ഞില്ല .
6679
മോ?”എന്താ അവിടെ ഒന്നും ഇല്ലല്ലോ”
“””’ഉണ്ട് ശ്യാമേട്ടാ ഞാന്

കണ്ടതാ ഒരു കറുത്ത പൂച്ച നമ്മള് നേരത്തെ കണ്ടപോലേയുള്ള കണ്ണുകളും പല്ലും ചോര ഇറ്റി വീഴുന്ന നാവും ”
‘ഇവിടെ ഒന്നും കാണുന്നില്ലല്ലോ മോളേ”

????” പിന്നെ അതെങ്ങോട്ട് പോയി”
കൃഷ്ണന് മേനോന് ചോദിച്ചു .
“”””””അത് രൂപം മാറി മൂങ്ങയായി പറന്നു പോയിട്ടുണ്ടാകും. അച്ഛന് എന്താ ഇവൾ ഒരു പൂച്ചയേ കണ്ടു നേരത്തെ കണ്ട നായയുടെ രൂപം മനസ്സില് ഉണ്ടായതോണ്ട് അതു പോലെ അങ്ങ് വിചാരിച്ചു അത്രേയുള്ളു”
ശ്യാം അതു പറയുമ്പോള് മച്ചിന്റെ മുകളില് ചുവന്നു തുടുത്ത രണ്ട് കണ്ണുകൾ അവളെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു . ഒരു വലിയ മൂങ്ങയായ് രൂപംമാറിയ പൂച്ച അവിടെ നിന്നും ആ നായ ഓടി മറഞ്ഞ ഭാഗത്തേക്ക് പറന്നു പോയി .CLIC പിന്നീട് വലിയ പ്രശ്നങ്ങളില്ലാതെ രണ്ട് രാവും പകലും കടന്നു പോയി.
മൂന്നാം നാൾ ശ്യാം ഒരു ജോലിക്കാരിയേയും ഒരു വാച്ച്മാനേയും കോവിലകത്ത് നിയമിച്ചു. അന്ന് പുറത്തേക്ക് പോയ ശ്യാം തിരിച്ച് വന്നപ്പോള് ഡോബർമാൻ വിഭാഗത്തില് പെട്ട രണ്ട് പട്ടികളും ഉണ്ടായിരുന്നു കൂടെ.
അന്നത്തെ രാത്രിയും അനിഷ്ട സംഭവങ്ങളൊന്നുമില്ലാതെ കടന്നു പോയി .
പിറ്റേന്ന് കാലത്ത് ശ്യാം വീണ്ടും തന്റെ വിദേശത്തെ ഓഫീസ് സന്ദർശിക്കാൻ ദുബായിലേക്ക് യാത്ര തിരിച്ചു .
തിരിച്ച് വരുന്നത് വരേ കൃഷ്ണന് മേനോനോട് കോവിലകത്ത് വന്നു നില്ക്കാനും പറഞ്ഞിട്ടാണ് പോയത് .
ശ്യാമിന്റെ കമ്പനി ഡവര് സുകുവിനേയും കോവിലകത്ത് നിയമിച്ചു.
ശ്യാം സുന്ദർ പോയതിന്റെ മൂന്നാം നാൾ അമാവാസിയായിരുന്നു.
കോവിലകത്തിന്റെ മുകളില് സ്വർണ്ണ ഛായം പൂശി സൂര്യന് പടിഞ്ഞാറൻ കടലില് മുങ്ങി .
രാതി കനം വെക്കുന്തോറും കോവിലകത്തിന്റെ നീഗൂഢതകളും വളരാൻ തുടങ്ങി .
കോവിലകത്തുള്ളവർ പതിയേ ഉറക്കിലേക്ക് വഴുതി വീണു .

രാതിയുടെ മൂന്നാം യാമം പിന്നിട്ടതും അതിശക്തിയായ ഒരു മിന്നല് കോവിലകത്തിന്റെ
മേല് പതിച്ചു.
ശക്തമായ കാറ്റില് മരങ്ങൾ ഇപ്പോള് നിലംപൊത്തും എന്ന കണക്കില് ഇളകിയാടൻ തുടങ്ങി
ഈ സമയം കോവിലകത്തിന്റെ പിന്നിലുള്ള കുളത്തിൽ ഓളങ്ങൾ ശക്തി പ്രാപിച്ച് ഒരു ചുഴിയായ് രൂപാന്തരം പൂണ്ടു .രൂപപ്പെട്ട കുളത്തിലെ ചുഴിയിൽ നിന്നും ഒരു കറുത്ത ഭീകര രൂപം കോവിലകം ലക്ഷ്യമാക്കി നടന്നു നീങ്ങി…
( തുടരും …………)

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

Malayalam Kambi Kathakal - അടിപൊളി മലയാളം കമ്പി കഥകള്‍ © 2017