തിരിച്ചറിയാത്ത പ്രണയം

തിരിച്ചറിയാത്ത പ്രണയം

Thirichariyatha Pranayam | Author : Achu


ഹലോ ഫ്രണ്ട്‌സ് ഞാൻ ഒരു തുടക്കകാരൻ ആണ്, ഞാൻ ആദ്യമായി ആണ് കഥയെഴുതുന്നത് അപ്പൊ അതിന്റെ പോരായ്മകളും കാണും, ഞാൻ ഒരു എഴുത്തുകാരൻ അല്ല ഞാൻ ഈ സൈറ്റിലെ ഒരു വായനക്കാരൻ ആണ് അങ്ങനെയാണ് ഒരു കഥയെഴുത്തണമെന്ന് എനിക്കും തോന്നിയത്, ഇത് ഒരു പ്രണയകഥയാണ് പിന്നെ കമ്പി കാണാൻ ചാൻസ് ഇല്ല ഇനി നിങ്ങൾക്ക് അങ്ങനെ വേണമെങ്കിൽ പറഞ്ഞാൽ ഞാൻ എന്നാൽ ആവുന്നവിധം ശ്രമിക്കാം, കമ്പി അങ്ങനെ എഴുതാൻ എനിക്ക് അറിയില്ല എന്നാലും നോക്കാം കഥ നിങ്ങൾക്ക് ഇഷ്ട്ടപെട്ടാൽ പറയുക അതല്ല തുടരണ്ട എന്നാണ് എങ്കിൽ പറയുക ഇവിടെ വെച്ച് നിർത്തും, അപ്പൊ എല്ലാവരും വായിച്ചിട്ട് നിങ്ങളുടെ വിലയേറിയ അഭിപ്രായം പറയുക.

*അപ്പൊ കഥയിലോട്ട് *

***********************

 

“ഹലോ  അച്ചേട്ടാ  ഇറങ്ങാറായോ”

“ആടാ വിഷ്ണു ഞാൻ ഇപ്പൊ ഇറങ്ങും ഒരു പത്തു മിനിറ്റ് അരുൺ വന്നാൽ ഉടനെ ഇറങ്ങും”

“ആ ശരി എങ്കിൽ ഞാൻ എയർപോർട്ടിൽ ഉണ്ടാകും അച്ചേട്ടൻ വരുന്നതും കാത്തു എല്ലാവരും ഇവിടെ സന്തോഷത്തോടെ ഇരിക്കുവാണ്”

“മ്മ് ശരി”

“ഡാ അച്ചു ഇറങ്ങാം “12:30″ ന് ആണ് ഫ്ലൈറ്റ്”

“മ്മ്”

അരമണിക്കൂർ കൊണ്ട് അരുണിന്റെ കാർ അതുലിനെയും കൊണ്ട് ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ എത്തി

“ഡാ അപ്പൊ പറഞ്ഞത് ഒന്നും മറക്കണ്ട എല്ലാത്തിനും നമുക്ക് വഴിയുണ്ടാക്കാം”

“ആടാ അളിയാ”

“മ്മ് നീ എന്തുണ്ടെങ്കിലും വിളിക്ക്”

“ആ അപ്പൊ നാട്ടിൽ കാണാം”

“ആടാ അപ്പൊ ഹാപ്പി ജേർണി”

ആ സംഭാഷണം അവിടെ കഴിഞ്ഞു, അങ്ങനെ 2 വർഷത്തെ പ്രവാസം കഴിഞ്ഞ് ഞാൻ നാട്ടിൽ പോകുവാണ്, അങ്ങനെ എയർപോർട്ടിലെ ഫോർമായിറ്റീസ് എല്ലാം കഴിഞ്ഞ് ഞാൻ ഫ്ളൈറ്റിൽ കയറി എയർഹോസ്റ്റസ് വന്നു സീറ്റ് ബെൽറ്റ്‌ ഇടാൻ പറഞ്ഞു, അധികം വൈകാതെ തന്നെ മരുഭൂമിയുടെ മണ്ണിൽ നിന്ന് ഇൻഡിഗോ ഫ്ലൈറ്റ് പൊങ്ങി അങ്ങനെ പ്രവാസലോകത്തോട് വിട പറഞ്ഞു ഞാൻ പതിയെ സീറ്റിലേക്ക് ചാരിയിരുന്നു, ഞാൻ എന്റെ കഴിഞ്ഞു പോയ കാര്യങ്ങളും പ്രവാസജീവിതം തുടങ്ങാനുള്ള കാരണങ്ങങ്ങളും ആലോചിച്ചു കണ്ണുകൾ അടച്ചു

ഇനി എന്നെ പരിചയപെടുത്താം ഞാൻ അതുൽ, അതുൽ അജയചന്ദ്രൻ, ആലയത്തിൽ ശ്രീമാൻ അജയചന്ദ്രന്റെയും ശ്രീമതി അംബിക അജയചന്ദ്രന്റെയും 3 മക്കളിൽ രണ്ടാമത്തെ പുത്രൻ, എനിക്ക് മൂത്തത് ഒരു ചേട്ടൻ ആനന്ദ് അജയചന്ദ്രൻ ആള് ബാങ്ക് മാനേജർ ആണ്, പിന്നെ ഒരു പെങ്ങളുണ്ട് അതുല്യ അജയചന്ദ്രൻ, ചേട്ടന്റെ കല്യാണം കഴിഞ്ഞതാണ് അവരുടെ ലവ് മാര്യേജ് ആയിരുന്നു, ചേട്ടത്തിയുടെ പേര് ഗായത്രി ആനന്ദ്, ആള് ഡോക്ടർ ആണ് കോളേജിൽ പഠിക്കുന്ന സമയത്ത് രണ്ടുപേരും പ്രണത്തിലായിരുന്നു അങ്ങനെ ഏട്ടത്തിയുടെ വീട്ടിൽ അറിഞ്ഞു സീനായി ഏട്ടത്തിക്ക് വേറെ കല്യാണം ആലോചിച്ചു അങ്ങനെ രാത്രിക്ക് രാത്രി ഞങ്ങൾ അടിച്ചോണ്ട് വന്നു പിറ്റേന്ന് രാവിലെ കെട്ടിച്ചു കൊടുത്തു “ഹല്ല പിന്നെ ” അതിൽ പിന്നെ രണ്ടുപേരെയും അവർക്ക് കണ്ടുകൂടാതായി പിന്നെ എല്ലാവരെയും പോലെ രണ്ടു വിട്ടുകാരും ഒന്നായത് ഏട്ടത്തി മനുകുട്ടന് ജന്മം കൊടുത്തപ്പോൾ ആണ്, ഇപ്പൊ രണ്ടു വീട്ടുകാരും ഒരു കുടുംബം പോലെയാണ് അങ്ങനെ ഒരുകൊല്ലം കഴിഞ്ഞ് വീണ്ടും ഏട്ടത്തി ഞങ്ങളുടെ കുറുമ്പി കുട്ടി മീനുട്ടിക്ക് ജന്മം കൊടുത്തു അവൾ കാണുന്നത് പോലെയല്ലേ ആള് ഭയങ്കര കുറുമ്പിയാണ് പക്ഷേ എന്റെ അടുത്ത് ആള് പാവം ആണ് എനിക്കും അങ്ങനെ തന്നെ ഞാൻ ഉണ്ടെങ്കിൽ പിന്നെ അവൾക്ക് വേറെ ആരും വേണ്ട, പിന്നെ അതുമോൾ ഇപ്പൊ ഡിഗ്രി 2 ആം വർഷ വിദ്യാർത്ഥി ആണ്, എനിക്ക് നാട്ടിൽ ട്രാവൽസിന്റെ പരുപാടിയാണ് 3  ടൂറിസ്റ്റ് ബസും 2 ട്രാവലറും ഉണ്ട്  നാട്ടിൽ  ഉള്ള സകലമാന കല്യാണ ഓട്ടങ്ങളും സകലമാന  സ്കൂൾ കോളേജ് ട്രിപ്പും പിടിച്ചു ആ വൈബും  ആസ്വദിച്ചു പോകുകയാണ് പിന്നെ ഞാൻ പ്രവാസജീവിതത്തിലോട്ട്  മടങ്ങിയത്  അന്നത്തെ  ആ  കല്യാണം ആണ് , എനിക്ക് ഒരിക്കലും മറക്കാൻ ആകാത്ത ആ ദിവസം എന്റെ അമ്മുട്ടിയുടെ പിറന്നാൾ ദിവസം

 

സമയം രാവിലെ 6 മണി

“അച്ചുവേട്ട എഴുനേക്ക് 6 മണിയായി ഇന്നലെ പറഞ്ഞതല്ലേ രാവിലെ അമ്പലത്തിൽ പോകണമെന്ന്”

“ആ കുറച്ചൂടെ കഴിയട്ടെ അതുമോളെ നീ പോ”

“പറ്റില്ല എണീക്ക്”

“ഈ പെണ്ണ് മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ല പോയി റെഡിയാവ് ഞാൻ ദേ വരുന്നു”

“മ്മ് അങ്ങനെ വഴിക്ക് വാ ”

“പോടി പട്ടി”

അതും പറഞ്ഞിട്ട് ഞാൻ കുളിക്കാനായി ബാത്‌റൂമിൽ കയറി, ഷവർ ഓണാക്കി തലയിൽ തണുത്ത വെള്ളം വീണപ്പോൾ ആണ് ഇന്ന് അതുമോളുടെ പിറന്നാൾ ആണ് എന്ന് ആലോചിക്കുന്നേ ഇന്ന് അമ്പലത്തിൽ കൊണ്ട് പോകാമെന്നു പറഞ്ഞത് ഒന്ന് വിഷ് പോലു ചെയ്തില്ല അതിനു മുന്നേ അവളെ തെറിയും വിളിച്ചു കുളിക്കാനായി കയറിയത് കുളിയും കഴിഞ്ഞ് പുറത്തിറങ്ങി അലമാരയുടെ ഷെൽഫിൽ നിന്ന് നീല കരയുള്ള ഒരു കസവു മുണ്ട് എടുത്ത് ഉടുത്തു മുണ്ടിന് മാച്ചായാ ഒരു ബ്ലൂ ഷർട്ടും എടുത്തു ഇട്ട് ഫോണും വണ്ടിയുടെ ചാവിയും എടുത്ത്  റൂമിൽ നിന്ന് ഇറങ്ങി “എങ്ങോട്ടാ രാവിലെ രണ്ടും” ദാ വരുന്നു നമ്മുടെ ഏട്ടത്തിയുടെ ചോദ്യം പിറകെ, ആ ഏട്ടത്തി ഇന്ന് അതുമോളുടെ പിറന്നാൾ അല്ലേ എന്റെ കഷ്ടകാലത്തിന് ഞാൻ അമ്പലത്തിൽ കൊണ്ടു പോകാമെന്നു പറഞ്ഞു അതുകൊണ്ട് മനുഷ്യനെ ഒന്ന് ഉറങ്ങാൻ പോലും സമ്മതിക്കാതെ ശല്യം ചെയ്യാൻ തുടങ്ങിയതാ പിശാച്,  “ആ അല്ലെങ്കിലും എന്റെ പൊന്നുമോൻ ഈ സമയത്ത് എണീക്കില്ലന്ന് ചേച്ചിക്ക് അറിയാം, “ഓ ഊതിയതാണല്ലേ”

“ഹാപ്പി ബര്ത്ഡേ അതുമോളെ” താങ്ക്‌യൂ എന്റെ പുന്നാര ഏട്ടത്തി അതും പറഞ്ഞിട്ട് ഏട്ടത്തിയുടെ കവിളിൽ പിടിച്ചു വലിച്ചിട്ടു അവൾ എന്റെ പുറകെ വന്നു, അതുമോളെ നീ വരുന്നുണ്ടോ, കാറിന്റെ ചാവി കൈയിലിട്ട് കറക്കി ഞാൻ കാർ പോർച്ചിലോട്ട് ഇറങ്ങി  “ദാ വരുന്നടാ ചേട്ടാ” പുറകെ എത്തി അവളുടെ കലിപ്പിച്ചുള്ള മറുപടി, കാറിന്റെ ചാവിയും കൈയിലിട്ട് കറക്കി ഞാൻ കാർ പോർച്ചിൽ ഇറങ്ങി എന്റെ ഇഷ്ട്ട വാഹനമായ പോളോ കുട്ടന്റെ അടുത്തേക്ക് നടന്നു, ആ  ഒരു കാര്യം പറയാൻ മറന്നു ഞാൻ ഒരു 100% ആടാർ “വണ്ടിപ്രാന്തനാണ് ” അങ്ങനെ ഇഷ്ട്ടപെട്ടു വാങ്ങിച്ച വണ്ടിയാണ് നമ്മുടെ “പോളോ GT TSI” കുട്ടൻ “ഡീ കുരുപ്പേ നീ വരുന്നുണ്ടോ” കലിപ്പിച്ചു ഒന്ന് വിളിച്ചിട്ട് ഞാൻ കാറിന്റെ ഡോർ തുറന്ന് ഡ്രൈവിംഗ് സീറ്റിൽ കയറി സ്റ്റാർട്ട്‌ ചെയ്തു കാർ മുറ്റത്തിറക്കി, അല്ലെങ്കിലും ഈ പെണ്ണുങ്ങൾക്ക് ഒരുങ്ങാൻ നമ്മുടെ കണക്ക് പത്തു മിനിറ്റ് ഒന്നും പോരല്ലോ “ആ ഇവളെ കെട്ടുന്നവന്റെ അവസ്ഥ” അങ്ങനെ അവളെയും കൂട്ടി വണ്ടിയുമായി വീടിന്റെ അടുത്തുള്ള ശിവന്റെ അമ്പലത്തിലോട്ടു പോയി, കാറിൽ കയറിയപ്പോതൊട്ട് ഫോണിൽ വന്ന ബർത്ഡേ വിഷസിനെല്ലാം റിപ്ലേ കൊടുക്കുന്ന തിരക്കിലാണവൾ, പിന്നെ നമ്മളാണെങ്കിൽ കാറിലെ A C യുമിട്ട് ഒരു ഭക്തിഗാനം പെടപ്പിച്ചു അതും കേട്ട് ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചു സ്റ്റീയറിങ്ങിൽ താളം പിടിച്ചു കാർ പതിയെ ചവിട്ടി വിട്ടു, അരമണിക്കൂർ കഴിഞ്ഞു അമ്പലത്തിൽ എത്തി, “ഡീ നീ ഇറങ് ഞാൻ വണ്ടി പാർക്ക്‌ ചെയ്തിട്ട് വരാം” “ഉം വേഗം വരണം” ശരി തമ്പുരാട്ടി” അതും പറഞ്ഞിട്ട് രണ്ടു കൈയും കൂപ്പി തൊഴുതു അവളെ ഒന്ന് കളിയാക്കി ഞാൻ വണ്ടി പാർക്ക്‌ ചെയ്യാനായി പോയി, വണ്ടിയും പാർക്ക് ചെയ്തു ഞാൻ ഇറങ്ങി നടന്നു ആൽത്തറയിലെത്തി, “അതുമോളെ വാ” അവളെയും വിളിച്ചിട്ട് ഞാൻ നടക്കാനായി തിരിഞ്ഞു നടന്നു അമ്പലത്തിന്റെ വെളിയിൽ നിന്ന് ചെരുപ്പ് ഊരിയിട്ട് അമ്പലത്തിൽ കയറാനായി വലതു കാൽ എടുത്ത് വെയ്ക്കാനായി ഒരുങ്ങിയതും അതാ വെള്ളിപാദാസാരം ഇട്ട ഒരുകാൽ വെച്ചു ഒരാൾ അകത്തു കയറി, “ഏഹ് ” തിരിഞ്ഞു നോക്കിയതും ഐശ്വര്യം തുളുമ്പുന്ന ഒരു മുഖം, പക്ഷേ ആ മുഖതെന്തോ ഒരു സന്തോഷം ഇല്ലാത്തതു പോലെ, ഒരുപാട് സങ്കടങ്ങൾ ഒളിപ്പിച്ചു വെച്ചു ആർക്കൊക്കെയോ വേണ്ടി മുഖത്ത് ഫിറ്റ്‌ ചെയ്ത ഒരു പുഞ്ചിരി പോലെ, പക്ഷേ ആ മുഖം കണ്ടാൽ അറിയാം ആരോടും ഒരു പരിഭവമോ പരാതിയോ ഇല്ല,  “ഹും” അതാ നമ്മുടെ കാന്താരി പെങ്ങൾ കലിപ്പിച്ചുള്ള നോട്ടവുമായി ബാക്കിൽ, “നീ ഇത് എവിടാരുന്നടി”

Leave a Reply

Your email address will not be published. Required fields are marked *