തുളസിദളം – 3അടിപൊളി  

തുളസിദളം – 3

Thulasidalam | Author : Sreekuttan

 


Related Posts


രുദ്രിന് ഒന്നിനും ഒരുത്സാഹവും ഉണ്ടായില്ല, അവൻ ഗാർഡനിലെ ബഞ്ചിൽ വന്നിരുന്നു, അവൻ അപ്പ പറഞ്ഞകാര്യങ്ങൾ ആലോചിച്ചു,

‘അതെ… ബിസ്സിനെസ്സ്മാൻ എന്ന നിലയിൽ താൻ പൂർണ വിജയമായിരുന്നു, എങ്കിലും അത് കയ്യിൽ കൊണ്ട് നടക്കാൻ തനിക്ക് കഴിഞ്ഞില്ല, എല്ലാരേം താൻ പൂർണമായി വിശ്വസിച്ചു… ഭൈരവിനെ വിശ്വസിക്കുന്നപോലെ അവിടെയാണ് തനിക്ക് പിഴച്ചത്… MBA ചെയ്യുമ്പോഴേ കൂടെയുണ്ടായിരുന്നവരായിരുന്നു മെറിനും പ്രവീണും തന്റെ ഉറ്റ കൂട്ടുകാർ, അതുകൊണ്ട് തന്നെ പഠിച്ചിറങ്ങി രണ്ട് വർഷം ഒരു കമ്പനിയിൽ വർക്ക്‌ ചെയ്തതിനു ശേഷം അപ്പയുടെ കൂടെ നിൽക്കാതെ സ്വന്തം അധ്വാനത്തിലൂടെ അപ്പാവെപ്പോലെ വലിയ സാമ്രാജ്യം കെട്ടിപ്പൊക്കുക, ഭൈരവിനെ കൂടെക്കൂട്ടി ഒരു ബാങ്ക് ലോണിന്റെ ബലത്തിൽ ഒരു കമ്പനി സ്റ്റാർട്ട്‌ ചെയ്തു, എന്തിനും ഏതിനും കൂടെ നിന്ന മെറിനെയും പ്രവീണിനെയും പാർട്ണഴ്സ് ആയിത്തന്നെ കൂടെ കൂട്ടി… അവിടെമുതൽ തനിക്ക് പിഴച്ചു, പുതുതായി തുടങ്ങിയ കമ്പനി ആണെങ്കിലും തന്റെ കഠിനാധ്വാനം കൊണ്ട് ചെറിയ ചെറിയ പ്രൊജക്ടുകൾ വന്നു തുടങ്ങി, എന്റെയും ഞങ്ങളുടെ ടീമിന്റെയും കഠിനാധ്വാനംകൊണ്ട് രണ്ട് വർഷങ്ങൾ കൊണ്ട് കമ്പനി, യഥാർത്ഥ ട്രാക്കിൽ വന്നു, കമ്പനി നഷ്ടങ്ങളുടെ കണക്കുകൾ മറന്നു ലാഭത്തിലേക്ക് മുന്നേറി…

കമ്പനി ഡോക്യൂമൻറ്റേഷൻ പ്രവീണായിരുന്നു നോക്കിയിരുന്നത്… താനതിൽ കൈകടത്തിയില്ല, പിന്നീട് അക്കൗണ്ട്സ് ക്രമക്കേട് അക്കൗണ്ടന്റ് തന്നെയറിയിക്കുമ്പോഴാണ് താൻ ചതിക്കപ്പെടുന്നത് അറിയുന്നത്… താനാകെ തളർന്നുപോയി, പിന്നീട് ഭൈരവിനോട് കാര്യം പറഞ്ഞു കമ്പനിയിലെത്തുമ്പോൾ കമ്പനി മെറിന്‍റെയും പ്രവീണിന്റെയും പേരിലായിരുന്നു… കൂടപ്പിറപ്പിനെപ്പോലെ കണ്ടവർ തന്നെ ചതിച്ചെന്ന് വിശ്വസിക്കാനാകാതെ തളർന്നിരുന്നു…

മെന്റലി ഡിപ്രെസ്ഡ് ആയ തന്നെ തിരികെക്കൊണ്ട് വന്നത് തന്റെ പ്രിയപ്പെവരായിരുന്നു…

അതെല്ലാം ഓർത്ത് രുദ്ര് കണ്ണടച്ച് ബഞ്ചിലേക്ക് ചാരിയിരുന്നു…

തനിക്കൊരു മാറ്റം വരണം, പഴയതുപോലെ ഊർജ്ജസ്വലനായി, കലിപ്പനായി… അതിന് അപ്പ പറയുംപോലെ കമ്പനി ഏറ്റെടുക്കണമെങ്കിൽ അത് ചെയ്യണം

അവൻ ഉറച്ച തീരുമാനത്തോടെ കണ്ണുകൾ തുറന്നു…

രുദ്ര് നേരേ സീതാലക്ഷ്മിയുടെ അടുത്തേക്കാണ് പോയത്, ആ സമയത്ത് സീതാലക്ഷ്മി ഹാളിൽ ഉണ്ടായിരുന്നു, അവൻ അവരുടെ അടുത്തേക്ക് ചെന്ന് സെറ്റിയിൽ ഇരുന്നു, എന്നിട്ട് പതിയെ തലയുയർത്തി അവരെ നോക്കി

അമ്മേ… എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു…”

സീതാലക്ഷ്മി എഴുന്നേറ്റു അവനടുത്തായി വന്നിരുന്നു പതിയെ അവന്റെ തലയിൽ തലോടി

“എന്റെ മോന് എന്നോടെന്തേലും പറയാൻ ഒരു മുഖവുരയുടെ ആവശ്യമുണ്ടോ…?? നീയെന്റെ ചേച്ചിയുടെ വയറ്റിലാണ് പിറന്നതെങ്കിലും നിന്നെ എന്റെ ഈ കയ്യിലിട്ടാ വളർത്തി വലുതാക്കിയേ…”

അവളുടെ കണ്ണുകൾ നിറഞ്ഞു, അതുകണ്ട് അവൻ അവരെ ചെത്തുപിടിച്ചു

“അത്… അമ്മേ… അപ്പ പറഞ്ഞതുപോലെ ഞാനും ഭൈരവും കൂടി കമ്പനിയിലേക്ക് ജോയിൻ ചെയ്താലോ എന്നാണ്…”

“നല്ല കാര്യം… അവർക്ക് വയസ്സായി… ഇനി അവരൊന്ന് വിശ്രമിക്കട്ടെ…”

സീതാലക്ഷ്മി അവനെ തലോടിക്കൊണ്ട് പറഞ്ഞു,

“പക്ഷേ അമ്മേ അതിനു മുൻപ് എനിക്ക് മെന്റലി ഒന്ന് റിഫ്രഷ് ആവണം അതിന് കുറച്ചു സമയം വേണം…”

അവൻ പറഞ്ഞു,

“അപ്പാവോട് സൊല്ലലാം, അദ്ദേഹത്തിന് ഇതിൽപ്പരം സന്തോഷം വേറെ കാണില്ല…”

സീതാലക്ഷ്മി സന്തോഷത്തോടെ പറഞ്ഞു

••❀••

നന്ദന്റെ വീട്ടിൽപോയി വന്ന കാര്യമൊന്നും വൃന്ദ അറിഞ്ഞിരുന്നില്ല, പിറ്റേന്ന് വൈകിട്ട് ശില്പ വൃന്ദയുടെ അടുത്തെത്തി, വൃന്ദയപ്പോൾ അടുക്കളയിൽ നിൽക്കുകയായിരുന്നു,

“ഡീ..”

ശില്പ പെട്ടെന്ന് പുറകിൽ നിന്നും ഉറക്കെ വിളിച്ചത് കേട്ട് ഞെട്ടിതിരിഞ്ഞു വൃന്ദ ശില്പയെ നോക്കി…. ശില്പ അവളെ പുച്ഛത്തോടെ നോക്കിക്കൊണ്ട് തുടർന്നു…

“ഇന്നലെ ഞങ്ങൾ നിന്റെ കല്യാണം ഒറപ്പിക്കാനായി പോയിരുന്നു നന്ദനത്ത്…”

ശില്പ അവളുടെ മുഖത്ത് നോക്കിക്കൊണ്ട് തുടർന്നു, വൃന്ദ ഒന്നും മനസ്സിലാവാതെ ശില്പയെ നോക്കി,

“അതേടി…നിന്റെം നന്ദേട്ടന്റേം കല്യാണം ഞങ്ങളെങ്ങുറപ്പിച്ചു, പക്ഷേ… അപ്പോഴാണ് വേറൊരു കാര്യം ഞങ്ങളാലോചിച്ചത്…നിന്റനിയന്റെ കാര്യം, നീ നന്ദേട്ടനേയും കല്യാണംകഴിച്ചു പോകുമ്പോ അവനെന്തുചെയ്യും…അവനൊറ്റക്കാകില്ലേ…?”

ശില്പ ഒന്ന് നിർത്തി അമ്പരപ്പോടെ നോക്കിനിൽക്കുന്ന വൃന്ദയെ നോക്കി ഗൂഢമായ ഒരു പുഞ്ചിരിയോടെ തുടർന്നു,

“അല്ലേലും നിങ്ങള് ഹണിമൂൺ ആഘോഷിക്കുമ്പോ അവൻ പായസത്തിലെ എള്ള് പോലെ ഒരധികപ്പറ്റല്ലേ…അപ്പൊ അതിനും ഞങ്ങളൊരു വഴി കണ്ടുപിടിച്ചു… എന്തെന്നല്ലേ…? അവനെ ഒരു ബോർഡിങ്ങിലാക്കാൻ… അപ്പൊ നീ വിചാരിക്കും അവനോടുള്ള സ്നേഹം കൊണ്ടാണെന്ന്…”

ഒരുനിമിഷം നിർത്തിയിട്ട് തുടർന്നു,

“അല്ല നിന്നോടുള്ള എന്റെ പ്രതികാരമാണത്… ഞാൻ മോഹിച്ചത് തട്ടിയെടുത്തിനുള്ള ശിക്ഷ… നീ പിന്നൊരിക്കലും നിന്റനിയനെ കാണില്ല, കാരണം അത് ബോര്ഡിങ് എന്ന് പേരെയുള്ളു, അവിടെച്ചെന്ന് ഇറങ്ങിയാൽ അവൻ ഭൂലോക ക്രിമിനലാകും, അതും അവൻ ചത്തില്ലെങ്കിൽ… അങ്ങനത്തൊരു സ്ഥലത്താ അവനെയാക്കാൻ പോകുന്നത് അവനെ അവിടുള്ളോര് ഉപ്പിട്ട് പുഴുങ്ങിയെടുക്കും, പക്ഷേ നീ രക്ഷപ്പെടും… നന്ദേട്ടന്റെ പട്ടമഹിഷിയായി നിനക്ക് സുഖായി ജീവിക്കാം…”

എല്ലാം കേട്ട് ഞെട്ടിത്തരിച്ചു നിൽക്കുകയായിരുന്നു വൃന്ദ, അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി, പെട്ടെന്ന് അവൾ ശില്പയുടെ കാലിൽ വീണു.

“ശിൽപേച്ചി രക്ഷിക്കണം, എനിക്കരുടേം പട്ടമഹിഷി ആകണ്ട…എനിക്കെന്നും എന്റെ കണ്ണനെ കണ്ണുനിറയെ കണ്ടാ മതി, അതിന് എന്തുവേണേലും ശിൽപ്പേച്ചിക്ക് ചെയ്തുതരാം ഞങ്ങളെ സഹായിക്കണം…”

അവൾ കരഞ്ഞുകൊണ്ട് അവളുടെ കാലുപിടിച്ചു പറഞ്ഞു

“ഛീ…കാലിന്ന് വിടടി… ഇതൊക്കെ ഓരോന്ന് ചെയ്തുകൂട്ടുമ്പോ ആലോചിക്കണമായിരുന്നു… നീ നിന്റെ അവിടേം ഇവിടേം ഒക്കെ കാണിച്ചു കാണാൻകൊള്ളാവുന്ന ആൺപിള്ളേരെ വളക്കുമ്പോ ഓർക്കണമായിരുന്നു… എന്റെ സഹായം കിട്ടൂന്ന് വിചാരിച്ച് ഇരിക്കേണ്ട, അവന് അഹങ്കാരം കൊറച്ചു കൂടുതലാ…അനുഭവിക്കട്ടെ…”

ശില്പ അവളെ നോക്കിക്കൊണ്ട് പറഞ്ഞു

“അങ്ങനെ പറയല്ലേ ശിൽപ്പേച്ചി ഞങ്ങളെ സഹായിക്കാൻ ശിൽപ്പേച്ചിയെ ഉള്ളു…സഹായിക്കണം…”

ശില്പ ചെറുതായോന്നയഞ്ഞു, പിന്നീടെന്തോ ആലോചിക്കുന്നപോലെ നിന്നു.

“ഞാനൊന്നാലോചിക്കട്ടെ, പക്ഷേ ഞാൻ പറയുന്ന കാര്യം നീയെനിക്ക് വേണ്ടി ചെയ്തുതരുമെന്ന് കാവിലമ്മയെകൊണ്ട് ആണയിടണം…പകരത്തിന്പകരം, സമ്മതിച്ചോ?”

Leave a Reply

Your email address will not be published. Required fields are marked *