തൃഷ്ണ – 1 1അടിപൊളി  

തൃഷ്ണ – 1

Thrishna | Author : Mandhan Raja


 

 

”’ എവിടെ കറങ്ങി നടക്കുവായിരുന്നെടാ ഇത് ”’

മുറ്റത്തേക്ക് ബൈക്ക് കയറ്റി നിർത്തിയതേ വാതിൽ തുറന്ന് പുറത്തേക്ക് വന്ന കാവേരി ചോദിച്ചതും മഹേഷ് അന്തം വിട്ടവ നോക്കി നിന്നു .

” എന്താടാ ഇത് ? ..നീയിങ്ങനെ ആദ്യം കാണുന്നതുപോലെ നോക്കി നിക്കാതെ അകത്തേക്ക് വാ ” കാവേരി വന്നവന്റെ കൈ പിടിച്ചു .

” ചേച്ചിയെപ്പോ വന്നു ? ” അവൻ സന്തോഷം കൊണ്ട് അവളെ കെട്ടിപ്പിടിച്ചു വട്ടം കറക്കിക്കൊണ്ട് ചോദിച്ചു …

” ഹഹഹ …. വിടടാ ..എടാ വിടടാ മഹി … നടുവൊടിയുമേ ” അവന്റെ കൈകളിൽ കിടന്ന് പിടഞ്ഞുകൊണ്ട് കാവേരി പൊട്ടിച്ചിരിച്ചു

” പിന്നെ നടു ഒടിയുന്നൊരു സാധനം … അഞ്ചുവർഷം മുമ്പത്തെപ്പോലെ തന്നെ ചേച്ചിയിപ്പോഴും .. ഒരു മാറ്റോമില്ല ” മഹേഷ് അവളെ നിലത്തു നിർത്തിയിട്ട് തലമുടിയിലൂടെ വിരലോടിച്ചു പറഞ്ഞു .

” നീ പക്ഷെ വല്ലാണ്ട് മാറി … താടിയും മീശയുമൊക്കെ വന്നു ” കാവേരി അവന്റെ കുറ്റിത്താടിയിലൂടെ വിരലോടിച്ചിട്ട് നിറുകയിൽ ചുംബിച്ചു .

” എത്രവർഷം കൊണ്ട് വരുന്നതാടാ ..എന്നിട്ടിങ്ങനെ ഊരുചുറ്റലാണോ പണി . ”

” ഓഹ് … തന്നെയിരുന്ന് ബോറടിച്ചു ചേച്ചി .അമ്മയാണേൽ തൊഴിലുറപ്പെന്നും അയൽകൂട്ടമെന്നും പറഞ്ഞു പോയാൽ ഏത് സമയത്താണോ വരുന്നതെന്ന് അറിയില്ല ”

ഇരുവരും കൂടെ ഹാളിലെ സോഫയിൽ ഇരുന്ന് സംസാരിക്കാൻ തുടങ്ങി . അപ്പോഴും കോർത്തിണക്കിയ കൈകൾ വിട്ടിരുന്നില്ല .അത്രയധികം ഗാഢമായ അടുപ്പമായിരുന്നു ചേച്ചിയും അനിയനും അവരുടെ അമ്മയും തമ്മിൽ .

” അമ്മയെ ചേച്ചി കണ്ടില്ലേ ? ഇന്ന് തൊഴിലുറപ്പ് ഇല്ലാരുന്നല്ലോ ?”

” ഞാൻ വന്നിട്ടാടാ പോയെ ..മൂന്നുമണിക്ക് അയൽക്കൂട്ടത്തിന്റെ കൂട്ടായ്മ ഉണ്ടെന്ന് ”

” ഹമ് … ഇനിയെങ്കിലും അടങ്ങിയിരിക്കാൻ പറഞ്ഞാൽ കേൾക്കില്ല . ഇപ്പൊ തൊഴിലുറപ്പിനൊക്കെ പോകണ്ട വല്യ കാര്യവുമുണ്ടോ ?”

” ശീലിച്ചതല്ലേടാ . നമ്മളിതുവരെ എത്തിയതും ഇങ്ങനെയൊക്കെയല്ലേ ? ഒരു കണക്കിന് അമ്മ തൊഴിലുറപ്പിനൊക്കെ പോകുന്നത് നല്ലതാണെന്നേ ഞാൻ പറയൂ . അകത്തിരുന്നു മുരടിച്ചുപോയാൽ പല രോഗങ്ങളും വരും . മനസ്സിനും പ്രശ്നമാകും വീട്ടില്‍ തന്നെയുള്ള അടച്ചിരിപ്പ് . ഇതാകുമ്പോ എല്ലാരോടും വർത്തമാനമൊക്കെ പറഞ്ഞും നാട്ടുവിശേഷങ്ങളൊക്കെ അറിഞ്ഞും മനസ്സിനും ശരീരത്തിനുമൊക്കെ ഒരു ഉന്മേഷവുമാകും ഒപ്പം വ്യായാമവും …നീ കണ്ടില്ലേ അമ്മ ഇപ്പോഴും പണ്ടത്തെ പോലെ ചെറുപ്പമാ ” ഒരു ദീർഘനിശ്വാസത്തോടെ കാവേരി പറഞ്ഞു .

” എന്തിന്റെ ഇന്റർവ്യൂ ആയിരുന്നു ചേച്ചീ ?”

” ഏത് ഇന്റർവ്യൂ ….ഓഹ് ! അതോ ..അത് ഒരു സ്‌കൂളിൽ ക്ലെർക്ക് ആയിട്ട് . രെജീഷേട്ടന്റെ സ്‌കൂളിൽ തന്നെയാ ”’ ഓർക്കാപ്പുറത്തുള്ള ചോദ്യം കേട്ടപ്പോൾ കാവേരിയുടെ മുഖമൊന്ന് വിളറിയെങ്കിലും അവൾ മറുപടി പറഞ്ഞു . അപ്പോഴും അവളുടെ മുഖത്ത് എന്തോ സങ്കോചമുണ്ടായിരുന്നു .

”അളിയൻ എങ്ങനെയുണ്ട് ? എനിക്കൊന്ന് കാണാൻ കൂടി പറ്റിയില്ല . ഇന്റർവ്യൂ കഴിഞ്ഞു നിങ്ങൾ ഏതോ ബന്ധുവീട്ടിൽ പോകുന്നു പറഞ്ഞില്ലാരുന്നേൽ ഞാൻ അന്നവിടെ കിടന്നേനെ . ഞാന്‍ തനിച്ചായി പോയി , അമ്മേം കൂടെ ഉണ്ടായിരുന്നേൽ ഞാൻ രണ്ടും കൽപ്പിച്ചവിടെ കിടന്നേനെ ചേച്ചീടെ അമ്മായിയമ്മ കിടക്കാൻ പറഞ്ഞില്ലെലും ”

കാവേരിയുടെ മുഖം പൂർണമായും വിളറി .

”’ അമ്മക്ക് അങ്ങനത്തെ മര്യാദയൊന്നും അറിയില്ലെടാ. ഇവിടുത്തുകാരെയൊക്കെ സ്വന്തം വീട്ടുകാരെപോലെയാ കാണുന്നെ. എന്നാൽ നിന്നോടിവിടെ കിടക്കാൻ പറയാൻ മേലാരുന്നോ എന്ന് ചോദിച്ചപ്പോ അമ്മ പറഞ്ഞത് പെങ്ങളെ കെട്ടിച്ച വീട് അവന്റെം കൂടെ വീടല്ലേ ..ഞാൻ പറഞ്ഞിട്ടുവേണോ കിടക്കാനെന്ന് .. ”’ കാവേരി മഹേഷിന് മുഖം കൊടുക്കാതെ പറഞ്ഞു .

ഹാളിലെ സോഫയിൽ ഇരുന്നാൽ നാലുപാളികൾ ഉള്ള വാതിലിന്റെ അടച്ചിട്ടിരിക്കുന്ന താഴെത്തെ പാളികളുടെ മുകളിൽ കൂടെ മുറ്റം കഴിഞ്ഞുള്ള പാട വരമ്പിലൂടെ നടന്നുവരുന്നവരെ കാണാം .

”അമ്മ വരുന്നുണ്ട് . പാവം വെയിലത്തു നടന്നു തളർന്നാ വരവ് ..ഞാൻ കുടിക്കാനെന്തെലും എടുക്കട്ടേ . ”’ കാവേരി അവന്റെ കയ്യില്‍ നിന്നും പിടി വിടുവിച്ചെണീറ്റു

” രസ്ന കൊണ്ടുവന്നതിരിപ്പുണ്ട് ചേച്ചീ ..എല്ലാർക്കുമെടുത്തോ ?”

മഹേഷ് അവളോട് വിളിച്ചുപറഞ്ഞിട്ട് മേശപ്പുറത്തിരുന്ന ലാൻഡ് ഫോൺ ബെല്ലടിച്ചപ്പോൾ അതെടുക്കാനായി നീങ്ങി .

”’ ആരാടാ ..?”

” അളിയനാ … ചേച്ചി വന്നോയെന്ന് ചോദിച്ചു .. വന്നെന്ന് പറഞ്ഞപ്പോ അപ്പോൾ തന്നെ വെച്ചു . എന്നാലിതുവരെ കണ്ടിട്ടില്ലാത്ത ആകെയുള്ള ഒരു അളിയനാ … ഒന്ന് മിണ്ടാൻ പോലും അങ്ങേരു നിന്നില്ല ”’

” ക്‌ളാസ് ടൈമിൽ ഓഫീസിൽ പെട്ടന്ന് വന്നു വിളിച്ചതാവും മഹി ….അമ്മ ഇതുവരെ ഇങ്ങെത്തിയില്ലേ ?”

കാവേരി ജ്യൂസ് അവനുനേരെ നീട്ടിക്കൊണ്ട് വിഷയം മാറ്റി .

” അമ്മയവിടെ പാതി വഴിയില്‍ സെലീനാമ്മയോട് കത്തിവെച്ചോണ്ട് നിപ്പുണ്ട് . ഇതിനും മാത്രമെന്തിരിക്കുന്നോ ? ഇന്നലേം മിനിങ്ങാന്നുമൊക്കെ കണ്ടു ഈ സംസാരം ” മഹി പടിക്കെട്ടിന് താഴെ വേലിപ്പടര്‍പ്പിനിപ്പുറം നില്‍ക്കുന്ന അമ്മയെ നോക്കിക്കൊണ്ട്‌ പറഞ്ഞു . അപ്പുറത്ത് നില്‍ക്കുന്ന സെലീനാമ്മയെ കൊങ്ങിണിചെടികള്‍ പൂത്തു നില്‍ക്കുന്ന വേലിക്കെട്ടിനാല്‍ കാണാനാവില്ല .

” ഹഹ … പാവം ആടാ … നമ്മൾ രണ്ടും ഇല്ലാത്തപ്പോ അമ്മക്ക് കൂട്ട് സെലീനാമ്മയാ . അവിടേം ഒന്ന് മിണ്ടിപ്പറയാൻ ആരുമില്ലല്ലോ . ജോസൂട്ടി ആഴ്‌ചയിൽ ഒന്നല്ലേ വരൂ ”

”’ ഹമ് .. നിനക്ക് ഇടക്ക് ഒന്ന് വന്ന് നിന്നൂടെ ചേച്ചീ . അളിയൻ സ്‌കൂളിൽ പോയിക്കഴിഞ്ഞു വന്നാലും വന്നുപോകാനുള്ള ദൂരമല്ലേ ഉള്ളൂ . വരുന്നത് പോട്ടെ നീയൊന്ന് വിളിക്കാറുകൂടിയില്ലന്ന് അമ്മ പറഞ്ഞു .അമ്മ അങ്ങോട്ട് വിളിച്ചാൽ എന്തേലും മിണ്ടുമെന്ന് . അതും വിഷമിച്ചു ഒന്നോ രണ്ടോ മൂളലിൽ ഒതുക്കുമെന്ന് .അമ്മ സങ്കടത്തോടെയാ പറഞ്ഞത് . അടുത്തൊരാലോചന വന്നപ്പോ വിളിപ്പുറത്ത് ഉണ്ടാകൂല്ലോ എന്നോര്‍ത്താണ് ചോദിച്ച പൈസയും ഉണ്ടാക്കി കല്യാണം കഴിപ്പിച്ചതെന്നമ്മ കരഞ്ഞോണ്ട് പറഞ്ഞത് ”

” അതല്ലടാ …അവിടുത്തെ അമ്മക്ക് പ്രെഷറും ഷുഗറുമൊക്കെയുണ്ട് .ഇന്നാളൊന്ന് രണ്ട് പ്രാവശ്യം തല കറങ്ങിവീഴുകയും ചെയ്തു . പിന്നെ രെജീഷേട്ടനും എന്ത് കാര്യത്തിനും ഞാൻ പുറകെ വേണം ”

” ഇവിടേം അമ്മ മാത്രമുള്ളൂവെന്നോർമ വേണം … ഹമ് ..ഞാൻ പറഞ്ഞെന്നേയുള്ളൂ . ” കാവേരിയുടെ മുഖം മ്ലാനമായപ്പോൾ മഹേഷ് കൂടുതൽ പറയാതെ നിർത്തി .

” നീയെന്താ ചേച്ചി ഡ്രെസ് മാറാതെ നിക്കുന്നെ ?” കറുപ്പിൽ പ്രിന്റുള്ള കോട്ടൺ സാരിയുമുടുത്തു വന്ന ഡ്രെസ്സിൽ നിൽക്കുകയായിരുന്നു കാവേരി

”രെജീഷേട്ടൻ വരുന്നെന് മുന്നേ പോകണോടാ . നീയാ ജോസിന്റെ ഓട്ടോയൊന്നു വിളിച്ചുതരനെ വിളിച്ചു തരണേ മൂന്നേമുക്കാൽ ആകുമ്പോ ”

Leave a Reply

Your email address will not be published. Required fields are marked *