ദിവ്യാനുരാഗം – 15അടിപൊളി  

Kambi Kadha – Divyanuraagam Part 15 | Author : Vadakkan Veettil Kochukunj

Previous Part ]

 

ഒരുപാട് സമയമെടുത്തൂന്ന് അറിയാം തിരക്കുകളും എക്സാമുകളും ഒക്കെ കഴിഞ്ഞ് ഫ്രീ ആയത് ഇപ്പോഴാണ്…ഒരു അപ്ഡേറ്റ് പോലും നേരാം വണ്ണം തരാൻ പറ്റിയില്ല… അതിന് ആദ്യമേ ക്ഷമ ചോദിക്കുന്നു…ദിവ്യാനുരാഗം ഇനിയുള്ള ദിവസങ്ങളിൽ പെട്ടെന്ന് തന്നെ എഴുതാൻ ശ്രമിക്കും കുറച്ച് ഭാഗങ്ങൽക്കുള്ളിൽ തന്നെ ഇത് അവസാനിക്കുമെന്ന് അറിയിക്കുന്നു…കാരണം മറ്റൊരു പ്ലാറ്റ്ഫോമിൽ ഒരു കമ്മിൻ്റ്മെൻ്റുണ്ട് ഉടൻ തന്നെ അവിടെ ഒരു കഥ തുടങ്ങണം… ഇത്രയും ദിവസം ആ സ്റ്റോറി ബിൽഡ് ചെയ്യ്തു കൊണ്ടുവരുകയായിരുന്നു…അതിന്റെ ബാക്കി കാര്യങ്ങൾ അവിടെ വന്നാൽ അറിയിക്കാം…അപ്പൊ തൽക്കാലം ഇതിലേക്ക് കടക്കാം… കഴിഞ്ഞ ഭാഗം ഒന്ന് എല്ലാരും ഓടിച്ചു വരണേ…കാരണം ഇച്ചിരി ഗ്യാപ്പ് വന്നല്ലോ അതുകൊണ്ടാണ്…ഒന്ന് ഓടിച്ച് വന്നതിന് ശേഷം വായിച്ചു തുടങ്ങിക്കോ….

 

 

ഒരുപാട് ഒരുപാട് സ്നേഹം മാത്രം…❤️

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്…


” നീ ഉയിരോടിരിക്കുമ്പോൾ മരണം പോലും അവളോട് തോറ്റു പോകണം… ”

മനസ്സിൽ അപ്പോഴും മുഴങ്ങി കേട്ടു കൊണ്ടിരിക്കുന്നത് ആ വാക്കുകൾ മാത്രമാണ്…ആരോ എന്നിൽ ഒരു മന്ത്രം അടിച്ചേൽപ്പിക്കുമ്പോലെ അതെന്നിൽ പ്രതിധ്വനിച്ചു…അതോടെ എൻ്റുള്ളിൽ ഭയം എന്ന വികാരം പോലും ഇല്ലാതാവുമ്പോലെ തോന്നി…ഏതോ ശക്തിയുടെ കാവൽ ഞങ്ങളിൽ ഉള്ളത് പോലൊരു തോന്നൽ…

 

” ഡാ….ഡാ പൊട്ടാ…നീയിത് ഏത് ലോകത്താടാ… ”

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........

മായലോകത്ത് സഞ്ചരിക്കുന്ന എന്നെ തിരിച്ച് കൊണ്ടുവന്നത് അടുക്കളയിൽ നിന്നും ഹാളിലേക്ക് കയറി വന്ന അമ്മയുടെ ശബ്ദമാണ്…അതോടെ ഞാൻ പുള്ളിക്കാരിയെ ഞെട്ടി തരിച്ച് നോക്കി…

 

” നീയിത് ഏത് ലോകത്താ…കിനാവ് കാണുവാന്നോ…അല്ല നിൻ്റെ കൈയ്യിലിരിക്കുന്ന ഫോണടിക്കുന്നത് പോലും നീ അറിയുന്നില്ലേ… ”

അമ്മ എന്നെ തുറിച്ചു നോക്കിക്കൊണ്ട് ചോദിച്ചതും ഉടനെ ഞാൻ ഫോൺ എടുക്കാൻ തുടങ്ങുമ്പോഴേക്കും അത് കട്ടായി…

 

” അത് പിന്നെ ന…ന…നന്ദുവാ…ഞാൻ എടുക്കാൻ പോകുവാർന്നു…അപ്പൊഴേക്കും… “

ചമ്മിയ ഞാൻ അമ്മയെ നോക്കി വാക്കുകൾക്കായി പരതി…

 

” എന്നിട്ട് എന്തേ ന…ന…നന്ദുൻ്റെ ഫോണെടുക്കാണ്ട് എന്തോ തീവ്രവാദികൾ ബോംബ് വെക്കാൻ ചിന്തിക്കുമ്പോലെ ഇവിടെ അട്ടവും നോക്കി നിന്നത്… ”

പുള്ളിക്കാരി ഇത്തവണ ചൂഴ്ന്നു നോക്കുമ്പോലെയാണ് പറഞ്ഞത്…ഇതിന് എന്തൊക്കെയോ സംശയം ഉണ്ടെന്ന് തോന്നുന്നല്ലോ…അതോ എൻ്റെ തോന്നലോ…

 

” അങ്ങനൊന്നൂല്ല്യ…ഒരുമാതിരി സി ബി ഐ കളിക്കല്ലേ ഡോകടറേ…ഞാൻ ഫ്രഷായിട്ട് വരാം… ”

നൈസായിട്ട് തടി തപ്പുന്നത് മാത്രമാണ് നല്ലതെന്ന് തോന്നിയതും റൂമിലേക്ക് വലിയാനെന്നോണം ഞാൻ പുള്ളിക്കാരിയെ നോക്കി പറഞ്ഞ് മുകളിലേക്ക് കയറാനൊരുങ്ങി…

Kambikathakal:  എൻ്റെ അക്കച്ചിമാർ

 

” മോനൊന്നവിടെ നിന്നേ അമ്മ ചോദിക്കട്ടേ… ”

വലിയാൻ നോക്കിയ എൻ്റെ കൈക്ക് കേറി പിടിച്ച അമ്മ എന്നെ അവിടെ പിടിച്ചു നിർത്തി…അതോടെ ഞാൻ പുള്ളിക്കാരിയെ എന്താ എന്നർത്ഥത്തിൽ നോക്കി…

 

” നിനക്ക് വല്ല പ്രേമോം ഉണ്ടോടാ… ഈയിടെയായി ഞാൻ നിന്നെ ശ്രദ്ധിക്കുന്നുണ്ട്… ”

അമ്മ എന്നെ നോക്കി കളിയാക്കി ചിരിക്കുമ്പോലെ എടുത്തടിച്ച് ചോദിച്ചതും ഒരുമാതിരി കുറുക്കന് മുന്നിൽ കെണിഞ്ഞ കോഴികുഞ്ഞിൻ്റെ അവസ്ഥായായിരുന്നു എൻ്റെ…പെട്ടുപോയി ബാലകൃഷ്ണാ…പക്ഷെ അത് മുഖത്ത് കാണിക്കരുത് എൻ്റെ ഉള്ളിലെ മികച്ച നടൻ അങ്ങനെ തലതാഴ്ത്തരുത്…

 

” എന്ത്…ഇങ്ങക്ക് വട്ടുണ്ടോ ഡോക്ടറെ പ്രേമം എനിക്ക്…നല്ല കാര്യായി… ”

ഞാൻ കേട്ടത് എന്തോ വലിയ തമാശ പോലെ അഭിനയിച്ച് കാണിക്കാൻ പരമാവധി ശ്രമിച്ചു…പക്ഷെ അത്രയ്ക്ക് അങ്ങ് പെർഫക്ഷൻ വരുന്നില്ല അത് അമ്മയുടെ മുഖം കാണുമ്പോൾ എനിക്ക് മനസ്സിലാവുന്നുണ്ട്…ഒരുപക്ഷെ കള്ളം പറയാനുള്ള കഴിവെനിക്കില്ലാത്തത് കൊണ്ടായിരിക്കാം…അത് എൻ്റെ കുറ്റാണോ…

 

” മോനേ…നീ കൂടുതൽ വേഷം കെട്ടെടുക്കല്ലേ…ഒന്നുമില്ലേലും നിന്നെ പെറ്റിട്ടത് ഞാൻ അല്ലേ…നിന്റെ ഏത് മാറ്റവും ഇവിടെ ആദ്യം അറിയും… ”

എൻ്റെ കോപ്രായങ്ങൾക്ക് മറുപടി വന്നതും കായംകുളം കൊച്ചുണ്ണിയോട് പറഞ്ഞാലും പെറ്റമ്മയോട് കള്ളം പറഞ്ഞിട്ട് കാര്യമില്ല എന്ന് ഞാനറിഞ്ഞത്…പക്ഷെ പിടിക്കൊടുക്കരുത് നൈസ് ആയി ഊരണം…

 

” ഓ പിന്നേ വല്ല്യ സി ഐ ഡി വന്നേക്കുന്നു…എന്നെ ഒക്കെ ആര് പ്രേമിക്കാനാ മോളേ…ആദ്യം അത് ചിന്തിക്ക്… ”

ഞാൻ പുള്ളിക്കാരിയെ നോക്കി തട്ടിവിട്ട ശേഷം നൈസ് ആയി കോണിപ്പടികൾ കയറാനൊരുങ്ങി…മുങ്ങുക എന്ന ലക്ഷ്യത്തോടെ…

 

” പിന്നേ…നിന്നേക്കാളും വല്ല്യ ഉടായിപ്പായ നിന്റെ അച്ഛനെ ഞാൻ പ്രേമിച്ചില്ലേ…പിന്നെയാണോ നിൻ്റെ കാര്യം…നീ അത് വിട്ടേക്ക് ഞാൻ കണ്ടുപിടിച്ചോളാം… ”

മുകളിലേക്ക് കയറുമ്പോഴും പിന്നീന്നുള്ള അമ്മയുടെ ആ വാക്കുകൾക്ക് മുന്നിൽ ഇനി പിടിച്ചു നിൽക്കാൻ പറ്റില്ലാന്ന് തോന്നിയതും ഞാൻ തിരിഞ്ഞ് നിന്ന് കൈകുപ്പി ” എന്നാ കണ്ടുപിടി… ” എന്ന ഡയലോഗും തട്ടിവിട്ട് മുകളിലേക്ക് ചാടികേറി…

 

അങ്ങനെ അമ്മയുടെ കൈയ്യിൽ നിന്ന് ഒരുവിധം രക്ഷപ്പെട്ട് മുറിയിലേക്ക് എത്തിയതും ഒന്ന് നെടുവീർപ്പിട്ടു..

 

” ..എന്തായാലും പുള്ളിക്കാരിക്ക് എന്തൊക്കെയോ സംശയമുണ്ട് അത് ഉറപ്പ്…ഹാ എന്തേലുമാവട്ടെ… ”

ഞാൻ ആരോടെന്നില്ലാതെ പറഞ്ഞ് ഫോൺ ബെഡിലേക്ക് ഇട്ടശേഷം കുളിക്കാൻ ബാത്ത്റൂമിലേക്ക് കയറി…അങ്ങനെ ഷവനിന് ചുവട്ടിൽ നിൽക്കുമ്പോഴാണ് വീണ്ടും അവളുടെ തന്തയും എൻ്റെ തന്തയും കൂടെ സംസാരിച്ചത് മനസ്സിലേക്ക് കയറി വന്നത്…

 

” എന്നാലും ആരായിരിക്കും അങ്ങേര് പറഞ്ഞ ആളുകൾ…അച്ഛാനോടല്ലാതെ വേറാരോട് ചോദിച്ചാലും അത് അറിയാൻ പറ്റുമെന്ന് തോന്നുന്നില്ല… അപ്പൊ അച്ഛനോട് കാര്യം തിരക്കിയാലോ..?മൂപ്പരെന്നോട് പറയാൻ കൂട്ടാക്കുവോ…? എന്തായാലും ചോദിക്കണം… എനിക്കറിയണം…എൻ്റെ ദിവ്യയ്ക്ക് നേരെ വരുന്ന ആ കരിനിഴൽ അത് ആരാണെങ്കിലും അവർ അവൾക്കരികിൽ എത്തും മുന്നേ എനിക്കവരുടെ അടുത്തെത്തണം… ”

Kambikathakal:  രണ്ടാനമ്മ ഭാഗം - 5

മനസ്സിൽ ഓരോന്നൊക്കെ കണക്ക് കൂട്ടി ഞാൻ കുളിച്ച് ഫ്രഷായി ഡ്രസ്സ് മാറുമ്പോഴായിരുന്നു ഫോണ് വീണ്ടും അടിയുന്നത്…അവള് തന്നെ അല്ലതാര്…

 

” ഹലോ…പറയൂ മാഡം… ”

ഞാൻ ഫോണ് ചെവിയോട് ചേർത്ത് പിടിച്ച് കണ്ണാടിക്ക് മുന്നിൽ നോക്കി മുടി ചീകാൻ തുടങ്ങി…

 

” ഇത്രയും നേരം എന്താ ഫോണെടുക്കാഞ്ഞെ… ”

മറുഭാഗത്ത് തുടക്കം തന്നെ കനത്തിലുള്ള അവളുടെ ചോദ്യം ചെയ്യൽ ആരംഭിച്ചു…

 

” അത് പിന്നെ ഞാൻ ഫ്രഷാവുകയായിരുന്നു മോളേ…നിന്ന പോലല്ല ഇത്തിരി വൃത്തി ഉള്ള കൂട്ടത്തിലാ… ”

ഞാൻ ചുമ്മാ പെണ്ണിനെ വട്ടുപിടിപ്പിക്കാൻ ഒന്ന് കളിയാക്കി വിട്ടു…

 

” ദേ വേണ്ട കേട്ടോ…ഞാൻ രണ്ട് നേരം കുളിക്കുന്ന കൂട്ടത്തിലാടാ തെണ്ടീ… ”

എൻ്റെ കളിയാക്കൽ ഇഷ്ടപ്പെടാത്ത പോലെ പെണ്ണ് ഫോണിലൂടെ ചീറി…അതോടെ എനിക്കും ഹരമായി അങ്ങനങ്ങ് വിട്ടാൽ ശരിയാവൂലല്ലോ…

 

” എന്നാ പിന്നെ ഒരു നേരം കൂടെ ചേർത്ത് മൂന്നെന്ന റൗണ്ട് ആക്കി കൂടെ ദിവ്യ ചേച്ചി…അതാവുമ്പൊ ബാത്റൂമിൽ തന്നെ ജീവിക്കാലോ… പോരാത്തതിന് അത് നമ്മുക്ക് പത്രത്തിലും കൊടുക്കാം…നാട്ടുകാരും കൂടെ അറിയട്ടെ എൻ്റെ കൊച്ചിൻ്റെ വൃത്തിയെ പറ്റി… ”

ഇത്തവണ പറയുന്നതിനോടൊപ്പം ഒന്ന് ആക്കി ചിരിക്കാനും ഞാൻ മറന്നില്ല…അതോടെ പെണ്ണിൻ്റെ വായീന്ന് ഇച്ചിരി ബേഷായിട്ട് തന്നെ കിട്ടി ബോധിച്ചു…ഹോ എന്തൊരു സമാധാനം…

 

” പോ അവിടുന്ന് എന്നോട് മിണ്ടണ്ടാ…ഞാൻ പോന്നാ…ഇതിനെ ഒക്കെ വിളിച്ച എന്നെ വേണം പറയാൻ… ”

പെണ്ണിൻ്റെ പിള്ളാരെപോലെയുള്ള വർത്താനം വീണ്ടും കേട്ടതും ചിരിക്കണം എന്ന് തോന്നിയെങ്കിലും അടുക്കിവെച്ചു…അല്ലെങ്കിൽ ഇനി കാണുമ്പോൾ അവൾടെ പല്ലിനും എൻ്റെ ഷോൾഡറിനും ഒന്നാവനുള്ള ഒരു അവസരമുണ്ടാകും അത്…

 

” ഹാ പോകല്ലടോ…പെണങ്ങി പോവ്വാ… ”

ഞാൻ ഫോണിൽ കൂടെ കൊഞ്ചും പോലെ ചോദിച്ചു…

 

” ആടാ പോവ്വാ നീ വേഗം ഹോസ്പിറ്റലിലേക്ക് വാ കേട്ടോ…ഞാൻ കാണിച്ചു തരാം… ”

Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.