ദേവനന്ദ – 1 1

Related Posts

” ഇനി ഇപ്പൊ ഞാൻ എന്ത് ചെയ്യും ഹരി ..?. “

” ഇനി എന്ത് ചെയ്യാൻ. കെട്ടും കഴിഞ്ഞു പെണ്ണ് നിന്റെ വീട്ടിലും വന്നു. നിന്റെ അമ്മയും ചേച്ചിയും ഒക്കെ അവളെ നിന്റെ ഭാര്യ ആയിട്ട് അംഗീകരിക്കുകയും ചെയ്തു. ഇനി ഇതിൽ എന്ത് ചെയ്യാൻ ? “

” അതല്ല കോപ്പേ. ഞാൻ എങ്ങനെ അവളെ….. ഒരു ഭാര്യ ആയിട്ട്… അതും ഒരു പരിചയവും ഇല്ലാത്ത ഒരുത്തിയെ … അതും അത്തരക്കാരിയായ ഒരുത്തിയെ… “

” ഹേ അവളെ കണ്ടിട് എനിക്ക് തോന്നുന്നില്ല അളൊരു പിഴ ആണെന്ന്. അതൊരു പാവം പെണ്ണായിട്ടാ എനിക്ക് തോന്നുന്നേ…. “

” ഈ കോളേജ് പിള്ളേർ ഫീസ് അടക്കാനും മറ്റും ഒക്കെ ഇത്തരത്തിൽ ഉള്ള പണിക് ഇറങ്ങാർ ഉണ്ട് എന്ന് ഞാൻ കേട്ടിട്ടുണ്ട്. ബാംഗ്ലൂർ പോലുള്ള വലിയ സിറ്റികളിൽ. പക്ഷെ അതൊക്കെ നമ്മുടെ ഈ നാട്ടിലും അതും നമ്മുടെ കോളേജിലെ ഒരു കുട്ടി….. ശേ.. അങ്ങനെ ഒക്കെ ഉണ്ടാകും എന്ന് ഞാൻ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിട്ടില്ല… “

“‘ നീ വെറുതെ എഴുതാപ്പുറം വായിക്കല്ലേ. നീ അവളോട് ഒന്ന് പോയി സംസാരിക്കു. ചിലപ്പോ നീ കരുതുന്ന പോലെ ഒന്നും ആകില്ല സത്യം.. “

” ഇനി എന്ത് ചോദിക്കാനാ അവളെ കാണുമ്പോ തന്നെ എനിക്ക് എന്തോ വെറുപ്പാ….
ഇതിപ്പോ വീട്ടുകാർ അറിഞ്ഞു പോയി ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ. ഇല്ലേ വരുന്ന വഴിയിലെവിടെ എങ്കിലും ഇറക്കി വിട്ടേനെ പുല്ലിനെ…… “

” നിന്റെ ‘അമ്മ എന്ത് പറഞ്ഞു… “

” നിന്നിൽ നിന്നും ഞാൻ ഇത്ര ഒക്കെയേ പ്രതീക്ഷിക്കുന്നുള്ളു എന്ന് മാത്രം പറഞ്ഞു. …..’ എനിക്ക് എന്താ പറയാൻ ഉള്ളത് എന്ന് കൂടി കേൾക്കാൻ ‘അമ്മ കൂട്ടാക്കിട്ടില്ല. പിന്നെ ഉള്ള ഏക ആശ്വാസം ഏടത്തിയാ പറഞ്ഞത് ഒന്നും വിശ്വസിച്ചിട്ടില്ലെങ്കിലും അവര്ക്ക് വലിയ പ്രോബ്ലം ഇല്ല. പിന്നെ ഏട്ടൻ വിളിച്ചിരുന്നു കുറേ ഉപദേശിച്ചു ചീത്ത പറഞ്ഞു … “

” പോട്ടെടാ.. എല്ലാം നല്ലതിനാ എന്ന് കരുതാം.”

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........

” എന്ത് നല്ലത്? അനാശ്യാസത്തിന് എന്നെ പോലീസ് പിടിക്കുന്നത് ആണോടാ കോപ്പേ നല്ലത്. അതോ അതുപോലെ ഒരെണ്ണത്തിനെ ഭാര്യ ആക്കേണ്ടി വന്നതാണോ നല്ലത്.. “

” എടാ ഞാൻ അതല്ല ഉദ്ദേശിച്ചത്…. “

” നിനക്കൊന്നും എന്റെ അവസ്ഥ പറഞ്ഞാൽ മനസിലാവില്ല. “

എനിക്ക് ഒന്നും മിണ്ടാൻ ഇല്ലായിരുന്ന. കലങ്ങിയ കണ്ണും മനസുമായി ഞാൻ വീട്ടിലേക്കു നടന്നു.

ഈ ഒരൊറ്റ ദിവസം കൊണ്ട് എന്തൊക്കെയാണ് എനിക്ക് സംഭവിച്ചത്. ഈ നാശം പിടിച്ച ദിവസം…..
അമ്മ എത്ര തവണ പറഞ്ഞു ഈ നശിച്ച ക്രിക്കറ്റ് കളി നിർത്താൻ ? ന്നിട്ടും കേൾക്കാതെ ഞാൻ എന്തിനാ ടൂർണമെന്റിന് അവിടെ പോയി ? അന്ന് തന്നെ തിരിച്ചു വരമായിരുന്നിട്ടും എന്തിന് ഞാൻ അവിടെ ഹോട്ടലിൽ റൂം എടുത്തു. അതിനെല്ലാം അവസാനമായി ആ പിഴച്ചവൾ എന്തിന് എന്റെ റൂമിലേക്കു കേറി വന്നു ?

റൂം മാറി കേറിയതാവും അതിനുള്ള ഉത്തരം ഞാൻ തന്നെ കണ്ടെത്തി..

എങ്കിലും ആ കൃത്യ സമയത്ത് എങ്ങനെ അവിടെ അത്രയും ആളുകൾ എത്തി ?

അവർ കയറി വന്നതേ

” നായിന്റെ മോനെ ഈ കൊച്ചും നീയും തമ്മിൽ എന്താടാ ബന്ധം? “

എന്ന് ചോതിക്കലും മുഖം അടച്ചൊരു അടിയും ഒരുമിച്ച് ആയിരുന്നു. കണ്ണ് തുറക്കുമ്പോൾ എന്റെ ചുറ്റും ആളുകൾ ആണ് കൂടെ പോലീസും.

ആ റൂമിൽ അമ്മയെയും ഏടത്തിയെയും അല്ലാതെ എനിക്ക് വേറെ ആരെയും പരിജയം ഇല്ലായിരുന്നു.

അവരുടെ മുഖത്തെ എന്നോടുള്ള ദേഷ്യവും

ആ പെണ്ണിന്റെ കരച്ചിലും അതിന്റെ ‘അമ്മ എന്ന് തോന്നിക്കുന്ന ഒരു തള്ളയുടെ പ്രാക്കും എല്ലാം കേട്ടപ്പോൾ തന്നെ എന്തോ പന്തികേട് ഉണ്ട് എന്ന് എനിക്ക് തോന്നിയത് ആണ്. പക്ഷെ എന്റെ കല്യാണം ആണ് അവരുടെ മനസ്സിൽ എന്ന് അറിഞ്ഞിരുന്നില്ല.

അറിഞ്ഞിരുന്നു എങ്കിലും ഗുണം ഉണ്ടാകുമായിരുന്നു എന്നെനിക് തോന്നുന്നില്ല..

എല്ലാം അവർ ഉറപ്പിച്ചിരുന്നു. ഈ നാണക്കേടിൽ നിന്ന് രക്ഷപെടാൻ ഇരു വീട്ടുകാർക്കും അതെ വഴി ഉണ്ടായിരുന്നുള്ളു. എങ്കിലും എതിർത്ത് നോക്കി ഞാൻ. എന്റെ വാക്കിന് അവിടെ ഒരു പ്രസക്തിയും ഇല്ലെന്നു ആ പോലീസ് കാരന്റെ തെറി വിളിയിൽ നിന്നെനിക്ക് മനസിലായി…

” കഴുവേറീടെ മോനെ മിണ്ടാതെ നിന്നോ. പ്രേമിച്ചു നടന്നിട്ട് കണ്ട ഹോട്ടലിൽ റൂമും എടുത്ത് കണ്ട തന്ത ഇല്ലാ തരം കാട്ടിതും പോരാ നിന്ന് പ്രസംഗിക്കുന്നോ. നാവടക്കി നിന്നോ നീയ്. “

പിന്നെ എല്ലാം പെട്ടന്ന് ആയിരുന്നു. രെജിസ്റ്റർ ഓഫീസിൽ പോയതും എല്ലാം. എന്തോ അവളെ എന്റെ തലയിൽ കെട്ടിവെക്കാൻ എല്ലാവര്ക്കും വലിയ ആവേശം ഉള്ളത് പോലെ തോന്നി ….

എല്ലാം കഴിഞ്ഞു ഇറങ്ങാൻ നേരം മേലാൽ രണ്ടാളും ആ വീടിന്റെ പടി ചവിട്ടരുത് എന്ന് പറഞ്ഞു അവളുടെ തള്ള ആട്ടുമ്പോളും ആ പെണ്ണ് കരയുക ആയിരുന്നു.

എല്ലാം വിധി. എന്റെ തലയിലെഴുത്. ഇനി ഞാൻ എങ്ങനെ കോളേജിൽ പോകും ഫ്രണ്ട്സിന്റെ മുഖത്തു എങ്ങനെ നോക്കും.. ഈ നശിച്ച നാട്ടുകാരെ എങ്ങനെ ഫേസ് ചെയ്യും..

മനസ്സിൽ ഒരുപാട് ചോദ്യങ്ങളോടെ ആണ് വീടിന്റെ ഉള്ളിലേക്കു കടന്നു ചെന്നത്. സമയം വൈകിട്ട ഏഴു മണി അടുത്തായിക്കാണും. സംഭവം കേട്ടറിഞ്ഞു അടുത്ത ചില ബന്ധുക്കളും അയൽക്കാരും വന്നിട്ടുണ്ട് എന്ന് അറിഞ്ഞിട്ട് ആണ് അയൽക്കാരും വന്നിട്ടുണ്ട് എന്ന് അറിഞ്ഞിട്ട് ആണ് ഞാൻ ഇത്രയും താമസിച്ചു വീട്ടിൽ എത്തിയത്. എങ്കിലും ചിലരിപ്പോഴും അവിടെ തമ്പടിച്ചിട്ടുണ്ടായിരുന്നു….

” ആഹ് വന്നല്ലോ മണവാള ചെക്കൻ. ?

എന്നാലും എന്റെ നന്ദുട്ടാ നിനക്ക് ഇങ്ങനെ ഒരു ആഗ്രഹം ഉണ്ടായിയുന്നേൽ അത് അങ്ങ് പറഞ്ഞാൽ പോരായിരുന്നോ. ഈ വിളിച്ചിറക്കി കൊണ്ട് വന്നത് ശരി ആയില്ല..അതും ഈ പഠിക്കേണ്ട സമയത്തു . “
വകയിൽ ഒരു ആന്റി ആണ് അത് പറഞ്ഞത്. വെറുതെ വിളിച്ചു കൊണ്ട് വന്നു എന്നാണെല്ലാവരും വിചാരിച്ചിരിക്കുന്നത് എന്നറിഞ്ഞപ്പോ തന്നെ ഒരു ആശ്വാസം തോന്നി.

” നീ ഇതെവിടെ ആരുന്നു നന്ദുട്ടാ ? “

റൂമിൽ നിന്നിറങ്ങി വന്ന ഏടത്തി എന്നോട് ചോതിച്ചു. ?

“:നിന്നെ കാണാഞ്ഞു അമ്മാവൻ ദേ ഇപ്പൊ ഇറങ്ങിയേ ഒള്ളു… “

നന്നായി എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് ഞാൻ റൂമിലേക്കു നടന്നു. റൂമിൽ ചെന്നതേ ഒരു കൂട്ടം പെൺ പടകളെ ആണ് കണ്ടത്. ആന്റിയുടെ മോളും വേറെ കുറെ പെണ്ണുങ്ങളും ഒക്കെ കൂടി അവളുടെ ചുറ്റും ഇരുന്നു ചിരിയും കളിയും…

അവളുടെ ചിരിക്കുന്ന മുഖം കണ്ടതേ ഒരു തൊഴി വച്ചു കൊടുക്കാൻ തോന്നി. പിശാശ് ഇത്ര നേരം എന്ത് അഭിനയം ആയിരുന്നോ…

” ആ വന്നോ കള്ള കാമുകൻ? “

എന്നെ റൂമിൽ കണ്ടത്തെ അമ്മായിയുടെ മകൾ. മാളു ചോദിച്ചു ..

” എന്റെ പൊന്നു നന്ദു എന്ത് പാവം ആടാ ഈ പെണ്ണ്. എങ്ങനെ നീ ഇവളെ വളച്ചെടുത്തെടാ.. ഇത്രേം നേരോം കരച്ചിലും പിഴിച്ചിലും ആയിരുന്നു. ഇപ്പോള ഇതൊന്നു ചിരിച്ചു കാണുന്നെ… “
മാളു എന്നേക്കാൾ ഒരു വയസ്സിന് ഇളയതാണ് ങ്കിലും അവൾ എന്നെ പേരെ വിളിക്കാറുള്ളു…

Leave a Reply

Your email address will not be published. Required fields are marked *