ദേവനന്ദ – 2 Like

Related Posts


” ഹ ഹ ഹ…. “

സംഭവം കെട്ടാതെ ഹരി പൊട്ടിച്ചിരിക്കാൻ തുടങ്ങി.

” എന്തിനാടാ കോപ്പേ നി ഈ കിണിക്കുന്നത്…. “

” ഒന്നുമില്ല അളിയാ ഇന്നലെ കേറി വന്നവൾ വരെ നിനക്കു പുല്ല് വില ആണല്ലോ തന്നത് എന്നോർത്തു ചിരിച്ചതാ .. “

” ഈ വരുന്നവരും പോകുന്നവർക്കും ഒക്കെ കൈ വക്കാൻ ഞാൻ എന്താ ചെണ്ടയോ. “

” പിന്നെ എന്റെ അളിയാ. ഒരു പെണ്ണിന്റെ മുഖത്തു നോക്കി പറയാവുന്ന കാര്യം ആണോ നീ ഇന്നലെ അവളോട് പറഞ്ഞത്. അന്തസ് ഉള്ള ഏതൊരുത്തി ആണെങ്കിലും അതേ ചെയ്യൂ… “

” അതിന് ആ പെണ്ണിന് എവിടെയാ അന്തസ്.. അവൾ ഒരു…… “

“:അതിന് നിനക്കു എന്താ ഇത്ര ഉറപ്പ്? “

ഞൻ പറഞ്ഞു തീരുന്നതിന് മുന്നേ അവൻ ചോദിച്ചു .

“: അവൾ വേറെ ആവശ്യത്തിന് ആ ഹോട്ടലിൽ വന്നതാണെങ്കിലോ ? റൂം മാറി നിന്റെ റൂമിൽ കയറിയതാണെങ്കിലോ? “

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........

ഹരിയുടെ ചോദ്യത്തിന് എനിക്ക് ഉത്തരം ഇല്ലായിരുന്നു.

“:അതാ നിന്നോട് ഞാൻ അവളോട് പോയി സംസാരിക്കു എന്താ സംഭവിച്ചത് എന്ന് ചോദിച്ചു മനസിലാക്കാൻ എന്ന്. “

അവൻ പറഞ്ഞതിലും കാര്യം ഉണ്ടെന്നു തോന്നി എനിക്ക്.

ബൈക്ക് സ്റ്റാർട്ട് ചെയ്ത് ഞാൻ നേരെ വീട്ടിലേക്കു ചെന്നു. ചെന്നതേ അവളെ ആണ് അന്ന്വേഷിച്ചത്. ചേച്ചിയോടും മാളുവിനോടും എന്തൊക്കെയോ സംസാരിച്ചിരിക്കയാണവൾ. എന്നെ കണ്ടതും ഒന്നും മിണ്ടാതെ അവൾ അകത്തേക്കു കയറി പോയി..

” ആഹ് പുതു മണവാളൻ രാവിലെ എവിടെ പോയതാ…. മസിലു പെരുപ്പിക്കാൻ ജിമ്മിലോ? “

മാളുവിന്റേതായിരുന്നു ആ ചോദ്യം

“‘നിനക്കു വീട്ടിൽ ഒന്നും പോകേണ്ടെടീ ശവമേ? “

“‘ ഒന്ന് പോടാ.. “

ഞങ്ങളുടെ വീടിന് തൊട്ടടുത്തു തന്നെ ആയിരുന്നു മാളുവിന്റെയും വീട്‌. ഞാൻ ഒന്നും മിണ്ടാതെ നേരെ റൂമിലേക്കു കയറി ചെന്നു. എന്നെ കണ്ടത്തെ പെണ്ണ് റൂമിന് വെളിയിലേക്കു ഇറങ്ങാൻ തുടങ്ങി…

” അതെ ഒന്നു നിന്നെ “

ഞാൻ അവളെ വിളിച്ചു നിർത്തി. എന്റെ മുഖത്തേക്ക് കൂടി നോക്കാതെ അവൾ തിരിഞ്ഞു തന്നെ നിന്ന്..

” ശരിക്കും അന്ന് എന്താ ഉണ്ടായത്? “

വലച്ചു കെട്ടില്ലാതെ ഞാൻ ചോദിച്ചു…

” നിങ്ങൾ തന്നെ അല്ലെ അതിനൊരു ഉത്തരം കണ്ടെത്തിയത്.. തത്കാലം അത് തന്നെ കരുതിയാൽ മതി. ഞാൻ… ഞാൻ ഒരു പിഴ ആണെന്ന്. … “

ഇടറിയ ശബ്ദത്തോടെ പറഞ്ഞൊപ്പിച്ചു അവൾ മുറിയിൽ നിന്നും ഇറങ്ങി പോയി..

എന്ത് ചെയ്യണം എന്നറിയാതെ ഞാൻ അവളെയും നോക്കി ഇരുന്നു..

… ……………….

” ഏടത്തി ‘അമ്മ വല്ലതും പറഞ്ഞോ? “

വെറുതെ അതിലെ പോയ ഏടത്തിയെ പിടിച്ചു നിർത്തി ഞാൻ ചോദിച്ചു.

” അമ്മക്ക നല്ല വിഷമം ഉണ്ടെടാ. സ്നേഹിച്ചു വളർത്തിയ ഒരുത്തൻ ഇങ്ങനെ… അല്ലെങ്കിൽ ഇതുപോലെ ഒരു സാഹചര്യത്തിൽ ഓരോന്ന് ചെയ്തിട്ട്… അമ്മയ്ക്കും ദേഷ്യം ഉണ്ടാകാതെ ഇരിക്കുവോ.. “

” അമ്മ എന്നോട് ഇത് വരെ മിണ്ടിട്ടില്ല. എന്തിന് ഇതുവരെ എന്റെ മുഖത്തേക് ഒന്നു നോക്കിട്ട് കൂടി ഇല്ല. “

” സാരമില്ലെടാ നമ്മുടെ അമ്മ അല്ലേ “

” ഞാൻ എല്ലാം പറഞ്ഞതല്ലേ പിന്നെ എന്താ? “

” നീ പറഞ്ഞത് ഒക്കെ ആരെങ്കിലും വിശ്വസിക്കുന്ന കാര്യങ്ങൾ ആണോ… അതും ഇതുപോലെ ഒരു പാവം പെണ്ണ് അങ്ങനെ ഒക്കെ പോവുക എന്ന് പറഞ്ഞാൽ ആരും നീ പറഞ്ഞതിനെ വിശ്വസിക്കത്തില്ല. “

എനിക്കവളെ ഒട്ടും ഇഷ്ടപ്പെടുന്നില്ല. ഇന്നലെ അവളെന്നെ തല്ലി. അതും ഒരു ആണെന്ന് കൂടി ഓർക്കാതെ. അതും മറന്നു സംഭവിച്ചത് എന്തെന്ന് ചോദിച്ചപ്പോ അവളുടെ കോപ്പിലെ മറുപടിയും. എല്ലാം പോരാത്തതിന് അവൾ നല്ലവൾ പോലെ അഭിനയിക്കുക ആണ്. വീട്ടിലെ എല്ലാവരെയും അവൾ സ്വാതീനിച്ചു നിർത്തി ഇരിക്കുക ആണ്….

വീട്ടിൽ ഇരുന്നാൽ ആ അലവലാതി പെണ്ണിന്റെ മുഖം കാണണം എന്ന കാരണത്തിൽ പകൽ മുഴുവൻ പുറത്തായിരുന്നു.
വൈകിട് ഗ്രൗണ്ടിൽ പിള്ളേരുടെ ക്രിക്കറ്റ് മാച്ച് കണ്ടുകൊണ്ടിരിക്കുമ്പോൾ ആണ് ഹരിയുടെ കാൾ വന്നത്.

” എടാ. നാട്ടിൽ ഒക്കെ അറിഞ്ഞത് പോലെയേ കോളേജിലും അറിഞ്ഞിട്ടുള്ളു. നീ അവളെ വിളിച്ചിറക്കി കൊണ്ട് വന്നതാണെന്ന്. അല്ലാതെ ഒരു സംസാരം ഒന്നും ആർക്കിടയിലും ഇല്ല. നീ ധൈര്യം ആയി നാളെ കോളേജിൽ പോരെ… “

അത് കേട്ടപ്പോൾ തന്നെ പാതി ആശ്വാസം തോന്നി. കാരണം കോളേജിൽ ഉള്ളവർ നടന്നത് വല്ലതും അറിഞ്ഞാൽ പിന്നെ എനിക്ക് അങ്ങോട്ടേക്ക് പോകാൻ കൂടി കഴിയില്ല എന്നൊരു പേടി ഉണ്ടായിരുന്നു എനിക്ക് … കോളേജ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ എന്ന നിലയിലും അത്യാവശ്യം ഒരു കുഞ്ഞി ഗായകൻ എന്ന നിലയിലും തരക്കേടില്ലാത്ത ഒരു ഇമേജ്‌ ഞാൻ നില നിർത്തി പോന്നിരുന്നു .. പെട്ടന്നതൊക്കെ പോകുന്നു എന്ന് ഓർത്തപ്പോ ഒരു പേടി അതുകൊണ്ട് തന്നെയാണ് ഇന്ന് ഞാൻ കോളേജിൽ പോകാതെ ഇരുന്നതും. ഇനി ഇപ്പൊ ഏതായാലും നാളെ കോളേജിൽ പോണം.

നേരം കുറെ വൈകി ആണ്‌ ഞാൻ വീട്ടിൽ ചെന്ന് കേറിയത്.

” ആഹ് നീ വന്നോ ? എന്ന വേഗം പോയി കുളിച്ചിട്ട് വാ. ഭക്ഷണം കഴിക്കാം. ഇന്ന് നിന്റെ ഭാര്യയുടെ സ്പെഷ്യൽ ഐറ്റംസ് ആ. കൂടെ നിന്റെ ഫേവ്റിറ്റ് മീൻ കറിയും ഉണ്ട്. ഉള്ളത് പറയാലോ എന്താ ടേസ്റ്റു. നോക്കി നിക്കാതെ പോയി കുളിച്ചിട്ട് വാടാ.. “

” എനിക്ക് വിശക്കുന്നില്ല ഏടത്തി നിങ്ങൾ കഴിച്ചിട്ട് കിടന്നോ “

” പിന്നെ ഞാൻ നാളെ കോളേജി പോകും “

റൂമിലേക്കു പോകാൻ നേരം ഞാൻ പറഞ്ഞു.
പാതി ഉറക്കത്തിനിടയിൽ ആണ് കട്ടിലിന് ഒരനക്കം തോന്നി ഞാൻ കണ്ണ് തുറന്നു നോക്കുമ്പോ ബെഡിനടുത് നിൽക്കുന്ന അവളെ ആണ് കണ്ടത് .

“എന്താ ? “

” ഏടത്തി പറഞ്ഞു ഇവിടെ കിടക്കാൻ.. “

” അതിന് എന്റെ കട്ടിലിൽ കിടക്കണോ നിനക്കു ?

അആഹ് താഴേ എവിടെ എങ്കിലും കിടക്കു. “

പറഞ്ഞു തീരുന്നതിന് മുന്നേ അവൾ തറയിലേക് ഇരുന്നിരുന്നു. നോക്കുമ്പോ കിടക്കാൻ ഉള്ള എല്ലാ സാധനങ്ങളും റെഡി ആക്കി വെച്ചിട്ടുണ്ടായിരുന്നു എന്ന് മനസിലായത്. ഇവൾ ഇത് എന്ത് ഭവിച്ചാണാവോ ?

രാത്രി ഇടക്കെപ്പോളോ കണ്ണ് തുറന്നു നോക്കുമ്പോ ഒരു ഏങ്ങലടി ശബ്ദം മാത്രം മുഴങ്ങി കേട്ടത് രാവിലെയും ഞാൻ ഓർത്തു.. രാവിലെ തന്നെ എഴുന്നേറ്റു ആർക്കും വലിയ മുഖം കൊടുക്കാതെ വേഗം റെഡി ആയി കോളജിലേക്ക് പോന്നു. കോളേജിലെ അവസ്ഥ മോശം ഒന്നും അല്ലായിരുന്നു. കല്യാണം കഴിഞ്ഞതറിഞ്ഞ പലരുടെയും കാര്യന്ന്വേക്ഷണത്തിൽ നിന്നും വേറെ ചിലരുടെ ട്രീറ്റ് ചോദിക്കലിൽ നിന്നും വേറെ തെണ്ടികളുടെ കളിയാക്കലുകളിൽ നിന്നും ഒക്കെ ഞാൻ മനപ്പൂർവം ഒഴിഞ്ഞു മാറി…

” കോളേജ് ജീവിതം ഒറ്റ ദിവസം കൊണ്ട് മടുത്തു ഞാൻ. പിന്നെ വീട്ടിൽ ഇരിക്കുന്നതിനേക്കാൾ കൂടുതൽ സമാധാനം എനിക്ക് ഇവിടെ ഉണ്ട്.. “

“:അതിന് വീട്ടിലെന്താടാ നിനക്കിത്ര സമാധാനക്കേട്‌.. “
” ആ പെണ്ണിന്റെ ശബ്ധം കേൾക്കുന്നതെ എനിക്ക് കാലിയാ ഇപ്പോ. കൂടെ അമ്മേനേം ഏടത്തിനേം ഒക്കെ കറക്കി കുപ്പിയിലാക്കിയിരിക്കുകയാ അവൾ. എങ്ങനെ എങ്കിലും അതിനെ എന്റെ തലയിൽ നിന്നും ഒഴിവാക്കണം എന്ന് വിചാരിക്കുമ്പോളാ അവളുടെ ഒരു കോപ്പിലെ ഭാര്യാ കളി. ഇതിപ്പോ നാട്ടുകാരും വീട്ടുകാരും എല്ലാം അറിഞ്ഞുപോയില്ലേ. പെട്ടന്ന് അവളെ പറഞ്ഞു വിട്ടാൽ എല്ലാരുടെ ഭാഗത്തു നിന്നും ചോദ്യമുണ്ടാകും. അതുകൊണ്ടാ ഇല്ലേ പണ്ടാരത്തിനെ പണ്ടേ ചവിട്ടി പുറത്താക്കിയേനെ.. എത്ര കിട്ടിയാലും ഒരു നാണവും ഇല്ലാത്ത ഒരെണ്ണം ആണളിയാ അത്. എത്ര തെറി പറഞ്ഞു ഒഴിവാക്കിയാലും രത്രി കിടക്കാനാണ് എന്നും പറഞ്ഞു റൂമിലേക്കു കേറി വരും ശവം…. “

Leave a Reply

Your email address will not be published. Required fields are marked *