ദേവീചൈതന്യ

കല്യാണം സ്വർഗത്തിൽ വച്ച് നടക്കുന്നു എന്നല്ലേ? അതെ.. എന്നാൽ സ്വർഗവും നരകവും ഒക്കെ ഈ ഭൂമിയിൽ തന്നെ ആണ്.. ഏത് വേണം, എവിടെ നിൽക്കണം എന്ന് തീരുമാനിക്കുന്നത് നമ്മൾ തന്നെ. നമ്മളെ വിട്ടു പോകുന്നവർ പോകട്ടെ.. ഈ യൂണിവേഴ്‌സ് അവർക്കു പകരം അതിനേക്കാൾ നല്ലതു കൊണ്ടുവരും എന്ന് പ്രതീക്ഷിക്കുക…

*** ദേവീചൈതന്യ

രാവിലെ 6 മണിക്ക് ആലം അടിച്ചപ്പോൾ ഞാൻ എണീറ്റ് ബെഡിൽ ഇരുന്നു. രാവിലെ ജിമ്മിൽ പോകണം. സ്വന്തം ജിം ആണ്. എന്നാലും രാവിലെ പോയി 2 മണിക്കൂർ വർക്ക്ഔട്ട് ചെയ്യുന്നതും ആദ്യം വരുന്ന കുറച്ചു പേരെ അസ്സിസ്റ് ചെയ്യുന്നതും ശീലം ആണ്. എന്നാൽ ഇന്ന് ഒന്ന് പോയി ശരീരം അനക്കിയിട്ടു വേഗം തിരിച്ചു വരണം.

എന്റെ അച്ഛന്റെ കൂട്ടുകാരൻ രാജേട്ടന്റെ മകളുടെ വിവാഹം ആണ് ഇന്ന്. ഇന്നലെ രാത്രി അവിടെ ആയിരുന്നു.

നല്ല പൂവൻ പഴം ഇട്ടു വാറ്റിയ നാടനും കോഴി ചുട്ടതും കഴിച്ച ക്ഷീണത്തിൽ നന്നായി ഉറങ്ങി…

ഞാൻ എണീറ്റ് ബാത്റൂമിലേക്കു നടന്നു.

എന്റെ പേര് ആശിഷ് ജോൺ ജോർജ്. എല്ലാവരും മനു എന്ന് വിളിക്കും. അച്ഛൻ എസ്റ്റേറ്റ് നടത്തുന്നു. അമ്മ ഹോം മേക്കർ. ഏട്ടൻ കല്യാണം കഴിഞ്ഞു വീട് മാറിപ്പോയി. ഞങ്ങൾ താമസിക്കുന്ന വീട്ടിൽ 3 ഫാമിലിക്ക് നിൽക്കാനുള്ള വലുപ്പം ഉണ്ട്. എന്നാലും അവർക്കു പ്രൈവസി വേണം പോലും പ്രൈവസി. മൈ ഫുട്..

പറഞ്ഞത് പോലെ എന്റെ വയസു 31. ഒരു ആടാറു തേപ്പു കിട്ടി. പൊട്ടിച്ചിതറിയ ഹൃദയം ഇന്നും കൂടി യോജിച്ചിട്ടില്ല.. അതുകൊണ്ടു കല്യാണമേ വേണ്ട എന്ന് പറഞ്ഞു നടപ്പാണ്.. അല്ലെങ്കിലും ഈ പെണ്ണുങ്ങൾ ഇങ്ങനെ ആണ്.. കരളു പങ്കിട്ടവൾ ഒരു വില്ലജ് ഓഫീസർ വന്നപ്പോൾ അയാളോട് സമ്മതം പറഞ്ഞു…

ഞാൻ അവളോട് എന്തിനാടി നീ ഈ ചതി എന്നോട് കാണിച്ചത് എന്ന് ചോദിച്ചപ്പോൾ അവൾ പറഞ്ഞ മറുപടി എന്റെ ബോധം കളയാൻ പാകത്തിന് ഉള്ളതായിരുന്നു..
“സാമ്പത്തികപരം ആയി നോക്കിയാൽ.. എന്നെ കെട്ടാൻ പോകുന്നവൻ നിന്നെക്കാളും എത്രയോ ഉയരത്തിൽ ആണ്. കൂടാതെ നിന്നെപ്പോലെ എപ്പോഴും ജിം എന്നൊന്നും പറഞ്ഞു നടക്കുന്ന ആൾ അല്ല. വില്ലജ് ഓഫീസർ ആണ്… സൊ പ്ളീസ് ഡോണ്ട് ക്രീയേറ് ആൻ ഇഷ്യൂ.. എനിക്കെന്റെ സന്തോഷം ആണ് വലുത്….”

ഇതാണ് അവൾ പറഞ്ഞത്..

അവളുടെ വ്യൂ നോക്കുമ്പോൾ ശരിയാണ്. പക്ഷെ പിന്നെ ഭാഗ്യം എന്റെ ഒപ്പം ആയിരുന്നു. പേർസണൽ ഫിറ്റ്നസ് ട്രെയിനിങ് ലെവൽ 3 കഴിഞ്ഞ എനിക്ക് ദുബായിലെ ഒരു ഇന്റർനാഷണൽ ജിമ്മിൽ ജോലി കിട്ടി. സാലറി കമ്മീഷൻ അടക്കം 4 ലക്ഷം വരും. ഒരു കേസിൽ പെട്ട് കിടന്ന അച്ഛന്റെ ഒരു സ്ഥലം കോടതി അനുകൂലം വിധിച്ചു.

അത് വിറ്റു കിട്ടിയത് കോടികൾ ആണ്.

അതാണ് കാലം മറുപടി തരും. നന്മയാണെങ്കിലും തിന്മ ആണെങ്കിലും അതിന്റെ പ്രതിഫലം കിട്ടാതിരിക്കില്ല. ഞാൻ ഒരു വർഷം കഴിഞ്ഞു നാട്ടിൽ വന്നപ്പോൾ ഒരു ബൈക്ക് ഓർഡർ ചെയ്തിരുന്നു. 15 ലക്ഷം വിലയുള്ള ഡുക്കാട്ടി ഒരെണ്ണം അങ്ങ് വാങ്ങി.

ഒരു ദിവസം ഞാൻ മാളിൽ നിന്ന് കുറച്ചു പർച്ചെസിങ് കഴിഞ്ഞു താഴെ പാർക്ക് ചെയ്ത ബൈക്കിൽ കയറി ഇരുന്നപ്പോൾ ആണ് അടുത്ത് ഒരു യൂണികോൺ ബൈക്ക് വന്നത്. അതോടിച്ചിരുന്ന ആണിന്റെ പുറകിൽ നിന്നും ഇറങ്ങിയ പെണ്ണിനെ കണ്ടപ്പോൾ ഞാൻ ഒന്ന് ഞെട്ടി…

അതെ എന്നെ തേച്ചിട്ടു പോയവൾ… അവൾ എന്നെ നോക്കി.. എന്റെ ബൈക്കും നോക്കി..

“മനു.. ഇപ്പോൾ എവിടെയാ…?” എന്നാണ് ആദ്യം ചോദിച്ചത്.. പിന്നെ ഭർത്താവിന് എന്നെ പരിചയപ്പെടുത്തി…

“ഏട്ടാ ഇതെന്റെ ഒപ്പം പഠിച്ച ആളാണ്…. “ എന്ന് പറഞ്ഞു..

അയാൾ പാവം ആണെന്ന് തോന്നുന്നു… നന്നായി സംസാരിച്ചു..

ഞാൻ എന്റെ കാര്യങ്ങൾ ഒക്കെ പറഞ്ഞു.. പണകൊതിച്ചി ആയതുകൊണ്ട് മാത്രം അവൾ എന്റെ ബൈക്കിന്റെ വിലയും നിലവിലെ ജോലിയെക്കുറിച്ചും ചോദിച്ചു…

“ഞാൻ വർക്ക് ചെയ്യുന്നത് ദുബായ് ആണ്.. ബൈക്കിനു മൊത്തം 15 ലക്ഷം ആയി… “

ഇത് കേട്ടപ്പോൾ അവൾ എന്നെ നോക്കിയ ഒരു നോട്ടം ഉണ്ട്… എന്റെ സാറേ… അതുമാത്രം മതി എനിക്ക്… ഞാൻ ബൈക്ക് ഒന്ന് റേസ് ചെയ്യിച്ചു “ശരി പോട്ടെ..” എന്ന് പറഞ്ഞു ഒരു പുഞ്ചിരിയോടെ മുൻപോട്ടു എടുത്തപ്പോൾ ഒത്തിരി സന്തോഷവും.. എന്നാൽ സങ്കടവും ആണ് തോന്നിയത്…

ഈ ബൈക്കിന്റെ പുറകിൽ ഇരിക്കേണ്ടിയിരുന്നവൾ… അവൾ ഉണ്ടാക്കിയ മുറിവ് ഇതുവരെ ഹൃദയത്തിൽ നിന്ന് പോയിട്ടില്ല.. ഇടയ്ക്കു ഇടയ്ക്കു രക്തം വരാറുണ്ട്.. അതുകൊണ്ട് പെൺപിള്ളേരെ ദേഷ്യം ആണ്.. ഓൾ ഇന്ത്യൻസ് ആർ മൈ സിസ്റ്റേഴ്സ് എന്ന് പറഞ്ഞു നടക്കുന്നു…
എന്തിനാ ഇനിയും വെറുതെ കണ്ട പെണ്പിള്ളേര്ക്ക് കീറി മുറിക്കാൻ എന്റെ പാവം ഹൃദയത്തിനെ ഇട്ടു കൊടുക്കുന്നത് എന്ന ചിന്ത എന്നും മനസ്സിൽ ഉണ്ട്..

അതും.. എല്ലാം കഴിഞ്ഞും.. എല്ലാം എന്ന് വച്ചാൽ എല്ലാം എനിക്ക് തന്നവൾ ആണ് അവൾ. മനസും ശരീരവും.. ഞാനും അതെ. എന്നിട്ടും പണത്തിനും ജീവിത സുഖത്തിനും വേണ്ടി അതൊക്കെ മറക്കുക എന്ന് പറഞ്ഞാൽ? ആദ്യമായും അവസാനമായും ശരീരം പങ്കിട്ട പെണ്ണാണ് അവൾ.. അതൊക്കെ മറക്കാൻ 3 വർഷം ദുബായിൽ നിന്നു.

പിന്നെ നാട്ടിൽ വന്നു ഒരു ജിം വാങ്ങി നല്ല രീതിയിൽ കൊണ്ട് നടക്കുന്നു.. വെറും ജിം അല്ല… കിക്ക്‌ ബോക്സിങ് അടക്കം പഠിപ്പിക്കുന്ന ജിം ആണ്. എന്നിട്ടും അവൾ മനസ്സിൽ നിന്ന് പോയില്ല…

വേണ്ട ഇതൊക്കെ ആലോചിച്ചാൽ പ്രാന്ത് പിടിക്കും..

അപ്പോൾ വർത്തമാന കാലത്തേക്ക് വരാം…

***

ഞാൻ കുളിച്ചു ജിമ്മിൽ ഇടാറുള്ള ബനിയനും ട്രാക്ക് പാന്റും ഒരു നൈക്കി ട്രെയിനിങ് ഷുസും വലിച്ചു കയറ്റി താഴ്ത്തേക്കു ചെന്നു.

അച്ഛൻ ഇരുന്നു ന്യൂസ് കാണുന്നുണ്ട്. അമ്മ അടുക്കളയിൽ ആകും. ഞാൻ നേരെ ഫ്രിഡ്ജിൽ നിന്നും ഒരു ആപ്പിളും, ഒരു കാരറ്റും, പിന്നെ ഒരു കഷ്ണം ബീറ്റ്‌റൂട്ടും എടുത്തു വെള്ളം ഒഴിച്ച് മിക്സിയിൽ ഇട്ടു അടിച്ചു ജ്യൂസ് ആക്കി കുടിച്ചു.. ഇങ്ങനെ കുടിച്ചാൽ വളരെ നല്ലതാണു. ശരീരം നന്നായി വെളുക്കുകയും ചെയ്യും. ആരോഗ്യത്തിനും വളരെ നല്ലതാണു.

“പോയി വരാം.. “ എന്ന് പറഞ്ഞു ഞാൻ ബൈക്കിൽ കയറി.. ജിമ്മിൽ പോയി നന്നായി വർക്ക്ഔട്ട് ചെയ്തു അവിടെ എന്റെ ജോലിക്കാരനെ കാര്യങ്ങൾ ഒക്കെ പറഞ്ഞു ഏല്പിച്ചു വീട്ടിലേക്കു തിരിച്ചു വന്നു.

കല്യാണത്തിന് പോകണം. പറഞ്ഞത് പോലെ രാജേട്ടന്റെ മകളുടെ കല്യാണം ആണ്. ഞങ്ങളുടെ അയൽക്കാരൻ ആയിരുന്നു. ഞങ്ങൾ അതൊക്കെ വിട്ടു കുറച്ചു ദൂരത്തു വന്നു. ഒരു മൂന്ന് കിലോമീറ്റർ ദൂരം മാത്രമേ ഉള്ളൂട്ടോ..

ഞാൻ ഒരു കരിംനീല ഷർട്ടും, വെളുത്ത കരയുള്ള മുണ്ടും, കയ്യിൽ എന്റെ വാച്ച് കളക്ഷനിൽ നിന്ന് ഒരു റാഡോയും എടുത്തു കെട്ടി.. വുഡ്‌ലാൻഡിന്റെ ഒരു ചെരിപ്പും ഇട്ടു മുഖത്തു സൺസ്‌ക്രീനും ഇട്ടു താഴ്ത്തേക്കു വന്നു.

ഈ ബ്രാൻഡുകളുടെ പേര് കേട്ട് ഞാൻ അഹങ്കാരി ആണെന്ന് ഒന്നും വിചാരിക്കല്ലേ…. എന്തായാലും സ്നേഹിക്കാൻ ഒരു പെണ്ണില്ല.. അപ്പോൾ ബ്രാൻഡും, തുണികളെയും, അക്‌സെസ്സറിസിനെയും ബൈക്കിനെയും യാത്രയെയും സ്നേഹിക്കുന്ന ഒരു പാവം ആണ് ഞാൻ.

Leave a Reply

Your email address will not be published. Required fields are marked *