നന്ദന – 4 1

Related Posts


പിറ്റേ ദിവസം നന്ദുവാണ് വിളിച്ചുണർത്തിയത് എന്തോ ഏഴുന്നേൽക്കാൻ തോന്നിയില്ല ബെഡിൽ തന്നെ കമിഴ്ന്നു കിടന്നു..ഉറക്കം വരുന്നില്ല എന്നാലും വല്ലാത്തൊരാവസ്ഥ. നന്ദുവിന്റെ കാര്യം പ്രത്യേകിച്ച് പറയണ്ടല്ലോ വിളി നിർത്തുന്നില്ല കുലുക്കിയും ഇടിച്ചുമൊക്കെയാണ് വിളി

അവളുടെ ലക്ഷ്യം എന്നെ ഉണർത്തുക എന്നാണെങ്കിൽ അതിലൊരു തീരുമാനം കാണാതെ കക്ഷി മടങ്ങില്ല എന്നെനിക്കു ബോധ്യമാണ്.. എന്നാലും പരമാവതി എതിർക്കുന്നുണ്ട് അവളുണ്ടോ എന്നെ ഉറങ്ങാൻ വിടണ്..പതിവുപോലെ ഞാൻ തന്നെ തോറ്റ് കൊടുത്തു ക്രസയിലേക്ക് ചാരിയിരുന്നു തലയിണയുടെ സൈഡിൽ കിടന്നിരുന്ന മൊബൈലെടുത്തു നോക്കി നന്ദു ഇതൊക്കെ നോക്കി നിക്കുന്നുണ്ടെങ്കിലും ഒന്നും പറയുന്നില്ല..സമയം നോക്കുമ്പോൾ ആറുമണിയാവുന്നെ ഉള്ളു..

“ഇതെന്താ നന്ദൂ രാവിലെതന്നെ..”
ഞാൻ ഉറക്ക ചടവോടെ ചോദിച്ചു

“എനിക്കിന്ന് അമ്പലത്തിൽ പോണം..”
അവൾ മടിയൊന്നും കൂടാതെ പറഞ്ഞു..അത് പതിവായതിനാൽ ഞാനും ഒന്നും പറഞ്ഞില്ല..പിന്നെയാണ് വേഷം ശ്രദ്ധിക്കുന്നത് കക്ഷി കുളിച്ചൊരുങ്ങിയാണ് എന്റെ മേലുള്ള പരാക്രമം പട്ടുപാവടെയും ബ്ലൗസും ധരിച്ചു ചുന്ദരിയായാണ് നിപ്പ്. ആ വേഷം കണ്ടപ്പോ അറിയാതെ അവളെ നോക്കിയിരുന്നു

“അച്ചൂ ഇരിക്കാനൊന്നും നേരമില്ല വേഗം പോയി കുളിച്ചേ”
കട്ടിലിൽരിക്കുന്ന എന്റെ കയ്യേപിടിച് വലിച്കൊണ്ട് പറഞ്ഞു

ഞാൻ കട്ടിലിൽ നിന്നറിങ്ങി ഒന്നും മിണ്ടാതെ ബാത്റൂമിലേക്ക് നടന്നു പല്ലുതേച് മുഖം കഴുകുമ്പോ വെള്ളത്തിനാപാര തണുപ്പ് ഈ വെള്ളത്തിലെങ്ങെനെ ഞാൻ കുളിക്കും അപ്പോ കുളി നടക്കില്ല ഞാൻ പിന്നൊന്നും ആലോചിച്ചില്ല വേഗം ബാത്‌റൂമിൽ നിന്നിറങ്ങി.. നന്ദു ആ സമയം എന്റെ ഫോണിലും നോക്കിയിരിപ്പാണ് ഫോൺ ലോക് ആണെങ്കിലും പാസ്സ്‌വേർഡ്‌ അവൾക്കറിയാവുന്നതാണ്. അവളുടെ കയ്യിൽ നിന്ന് ഫോൺ മേടിച്ചിട്ടു ട്രാക്കിന്റെ പോക്കറ്റിലേക്ക് വെചു ഹാങ്കാറിൽ കിടന്നിരുന്ന ഒരു ടീഷർട്ടും ഏടുത്തിട്ടു റൂമിനു വെളിയിലേക്കിറങ്ങി..

നന്ദുവതെല്ലാം ആശ്ചര്യപൂർവം നോക്കി നിപ്പുണ്ട്.സാധാരണ
ഉറക്കത്തിൽ നിന്ന് എണീപ്പിച്ചാൽ എന്തായാലും ഒരടിപിടി പ്രദീക്ഷിക്കാവുന്നതാണ് കുറഞ്ഞത് ഒരു പിണക്കമെങ്കിലും പതിവാണ് ഇന്ന് ഞാൻ അവളോട് മിണ്ടിയത് പോലുമില്ല എന്നതാണ് പുള്ളികാരീടെ മനസ്സിൽ പക്ഷെ എൻറെ മനസ്സിൽ കഴിഞ്ഞ ദിവസത്തെ സംഭവാമായിരുന്നു!

“നിന്റെ തിരക്കൊക്കെ കഴിഞ്ഞോ നന്ദൂ”
അവൾ റൂമിൽ നിന്ന് പുറത്തിറങ്ങാതെ നിൽക്കുന്നത് കണ്ടു ഞാൻ ചെറിയ നീരസത്തോടെ ചോദിച്ചു

“നീ കുളിക്കുന്നില്ലേ…പോയി കുളിച്ചേ”
അവൾ സ്റ്റയർകേസിന്റെ അടുത്തു നിക്കുന്ന എന്നെ തൊണ്ടികൊണ്ടു ചോദിച്ചു

“നീയെന്നെ കുളുപ്പിക്കാനാണോ അതോ അമ്പലത്തിൽ പോവാനാണോ ഇങ്ങോട്ട് എഴുന്നള്ളിയെ”
ഞാൻ ഇത്തിരി ദേഷ്യത്തോടെ അലറി

“ഇതെന്ത് കഥ നീ കുളിക്കണില്ലേ കുളിക്കണ്ടടാ ചെക്കാ.. എനിക്കെന്താ“
അവൾ ആരോടെന്നില്ലാതെ പറഞ്ഞു

“നീ വരുന്നുണ്ടെ വാടി”
അത്രയും പറഞ്ഞു ഞാൻ അടിയിലേക്കിറങ്ങി അവളും പിന്നൊന്നും പറയാതെ അടിയിലേക്കിറങ്ങി..

ഉമ്മിയെന്നും നേരത്തെ എഴുന്നേൽകുന്നതാണ്‌ പതിവ് പോലെ അന്നും നിസ്കാരമൊക്കെ കഴിഞ്ഞു അടുക്കളയിലേക്ക് കേറിയിട്ടുണ്ട്. ഞാനൊന്നു പാളിനോക്കിയതല്ലാതെ മിണ്ടാനൊന്നും നിന്നില്ല ടാബിളിൽ നിന്ന് വണ്ടീടെ ചാവിയും എടുത്ത് പുറത്തിറങ്ങി

“ഉമ്മീ ഞങ്ങൾ പോയിട്ട് വരവേ”
നന്ദുവാണത് പറഞ്ഞത്

“അവനെണീറ്റോ”
വിശ്വാസം വരാതെയുള്ള ചോദ്യം

“മ്മ്….. എന്താന്നറിയില്ല ചൂടെടുത്തിട്ടാണെന്നു തോന്നുന്നു എണീറ്റപ്പോ തൊട്ട് ഭയങ്കര ചൂട്”
അവൾ ഞാൻ കേൾകാനെന്നവണ്ണം ഹാളിൽ നിന്നു ഉറക്കെ പറയുന്നുണ്ട്..ഉമ്മി അതൊക്കെ കേട്ട് ചിരിക്കുന്നുമുണ്ട്
അവൾ പുറത്തിറങ്ങുമ്പോൾ ഞാൻ വണ്ടീടെ കിക്കർ ആഞ്ഞടിക്കുവാണ് രാവിലെതന്നെ ആയത് കൊണ്ട് ഒരു സ്റാർട്ടിങ് ട്രബിൾ അത് പതിവാണ് സ്റ്റാർട്ടായി കഴിഞ്ഞ പിന്നെ സാധനം പുലിയാണ്

“ആ പാട്ട കൊണ്ടോയി കളയടാ”
എന്നെ നോക്കിയവൾ പുച്ഛത്തോടെ പറഞ്ഞു

“ദേ എന്റെ വണ്ടീനെ എന്തെങ്കിലും പറഞ്ഞാലുണ്ടല്ലോ”
കിക്കറിൽ ഒന്നൂടെ ആഞ്ഞടിച്ചു കൊണ്ട് പറഞ്ഞു ആ അടിയിൽ
സ്റ്റാർട്ടായി സമയം കളയാതെ അവളും വന്നു കേറിയിരുന്നു

വണ്ടി കുറച്ചു നീങ്ങിത്തുടങ്ങിയാണ് നന്ദു മിണ്ടി തുടങ്ങുന്നത്
“ടാ ചെക്കാ തമാശക്കാണേലും നീയിങ്ങനെ മിണ്ടാതിരിക്കണെ എനിക്ക് തീരെ പിടിക്കണില്ലാട്ടോ”
ചെറിയ പരിഭവത്തോടെ പറഞ്ഞു

“പിന്നെ.. നിന്നെയെന്നുമിങ്ങനെ തലേൽ കേറ്റി വെച്ച് നടക്കണോ’
ഞാനും ചുമ്മാ വായിൽ വന്നത് പറഞ്ഞു. പക്ഷെ അതവളെ നന്നായി വിഷമിപ്പിച്ചു

“അച്ചൂ നീയൊന്നു വണ്ടി നിർത്തിക്കേ”
സ്വല്പം ഗൗരവത്തോടെ പറഞ്ഞു
ഞാനത് കേട്ടെന്നു നടിക്കാതെ ഡ്രൈവിംഗ് തുടർന്നു പിന്നെ വണ്ടി നിർത്തുന്നില്ലാന്നു കണ്ടപ്പോ എതിർപ്പുകൾ കൂടി വരാൻ തുടങ്ങി
“അച്ചൂ വണ്ടി നിർത്താൻ”
ഒടുക്കം ഭയങ്കര കലിപ്പിട്ടുകൊണ്ട് ചീറി
നേരം വെളുക്കുന്നതെ ഉള്ളെങ്കിലും അമ്പലതിലേക്ക് പോകുന്ന കുറച്ചാളുകളൊക്കെ അങ്ങോട്ടുമിങ്ങോട്ടും റോട്ടിലൂടെ പോകുന്നുണ്ട് അവരുടെ ശ്രദ്ധ ഞങ്ങളിലേക്ക്‌ എതാതിരിക്കാൻ വേണ്ടി ഞാൻ നിർത്തി.. നിർത്തിയ പാടെ അവൾ ചാടിയിറങ്ങി. എന്റെ മുന്നിൽ വന്നു..
“എന്താ എന്താ നിന്റെ പ്രശ്നം”
വണ്ടീടെ മുന്നിലേക്ക് കേറി നിന്ന് തിരക്കി

“എന്ത് പ്രശ്നം നീ കേറിക്കെ വേഗം ലേറ്റ് ആവും”
അവളുടെ ചോദ്യം വകവെക്കാതെ പറഞ്ഞു

“ഞാൻ കേറുന്നില്ല നടന്നു പൊക്കോളാം”
അവൾ അത്രയും പറഞ്ഞു തിരിഞ്ഞു നടന്നു

അതോടെ ഞാൻ പറഞ്ഞത് കുറച് കൂടിപോയെന്നെനിക്കും തോന്നി ഞാനും വേഗമിറങ്ങി അവളുടെ കയ്യിൽ പോയി പിടിച്ചു
കലിപ്പിട്ടു ഒന്ന് നോക്കിയതല്ലാതെ ഒന്നുംപറയുന്നില്ല

“ഒന്ന് ക്ഷമി പൊന്നെ ഞാൻ ചുമ്മാ പറഞ്ഞതല്ലേ”
ഞാൻ ക്ഷമ പറഞ്ഞിട്ടും കേൾക്കാത്ത പോലെ വേറെ എവിടേക്കോ നോക്കി നിക്കുകയാണ് എന്നെ മൈൻഡ് ചെയ്യുന്നു പോലുമില്ല

“നന്ദൂ ഞാൻ അന്നേരം വേറൊരു മൂടിലാരുന്നു നീയത് വിട്ടേക്ക് എനിക്കറിയില്ലായിരുന്നു നന്ദൂട്ടിക്ക് ഇത്രഫീൽ ആവൂന്നു”
തിരിഞ്ഞു നിന്നിരുന്ന അവളുടെ മുഖം എന്റെ നേരെ തിരിച്ചുകൊണ്ട് പറഞ്ഞു. അപ്പോഴേക്കും കണ്ണൊക്കെ നിറഞ്ഞിരിക്കുന്നു ഞാൻ പിന്നൊന്നും പറയാതെ അവളേം വലിച്ചു വേണ്ടീമേൽ കേറ്റി വണ്ടിയെടുത്തു
കുറച്ചു ഓടിയതിനു ശേഷമാണ് ഒന്ന് മിണ്ടി തുടങ്ങുന്നത്

“അച്ചൂ..”
സ്നേഹത്തോടെയുള്ള വിളി

“നന്ദൂ. സെന്റിയടിക്കാതെ കാര്യം പറഞ്ഞേ”
ആ വിളി കേട്ടെന്നോണം ഞാൻ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *