നിലാവള്ളി Like

ഒരു നെപ്പോളിയൻ പ്രണയ കഥ …..

“ഡാ നീ വിഷ്ണുവിനെ കണ്ടോ?”

“ഡാ വിഷ്ണുവിനെ കണ്ടോ? “

“ഇല്ലടാ“

പാർട്ടിക്കിടയിൽ വിഷ്ണുവിനെ തിരക്കി നടക്കുകയായിരുന്നു വരുൺ.

“ഡാ വിഷ്ണു നീ ഇവിടെ നിൽക്കുവാണോ? ഇങ്ങോട്ട് വന്നേ ഒരു കാര്യം പറയാൻ ഉണ്ട് “

“എന്താടാ? “

“എടാ നിന്റെ അമ്മ വിളിച്ചായിരുന്നു, നിന്നെ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല എന്ന് പറഞ്ഞു”

“എക്സ്ക്യൂസ് മി“

അടുത്ത് നിന്ന പെൺകുട്ടിയോട് അതും പറഞ്ഞു വിഷ്ണു തിരിഞ്ഞുനടന്നു

“ഡാ നീയാ പെങ്കൊച്ചിനെ ഇതുവരെ വിട്ടില്ലേ. അതിനുള്ള സമയം കഴിഞ്ഞല്ലോഡാ “

“നീ പറഞ്ഞത് ശെരിയാ അതിന്റെ സമയം ഒക്കെ കഴിഞ്ഞു പക്ഷെ അത് പോരെടാ കുറച്ചു സമയം കൂടി വേണംഎനിക്ക് അതിനെ”

ഒരു വഷളൻ ചിരിയോടെ വിഷ്ണു അത് പറയുമ്പോൾ വരുൺ ഒരു പുച്ഛത്തോടെ തലയാട്ടി

വിഷ്ണു ഫോൺ എടുത്തു നോക്കിയപ്പോൾ അമ്മയുടെ 10 മിസ്സ്ഡ് കാൾ

ഡാ നീ തിരിച്ചു വിളിക്ക്, വാരുൺ പറഞ്ഞു

എന്താ ശോഭക്കുട്ടിയെ വിളിച്ചത്?

അവൻ ഒരു കുസൃതിയാലെ ചോദിച്ചു

“നീ എവിടെ ആയിരുന്നു ഉണ്ണി. ഞാൻ എത്ര പ്രാവിശ്യം വിളിച്ചു. നിനക്ക് ചെവി കേട്ടൂടാരുന്നോ“

“എന്താ ശോഭക്കുട്ടിയെ ദേഷ്യത്തിൽ ആണോ”

“ആ കുറച്ചു ദേഷ്യത്തിൽ തന്നെ ആ. ഉണ്ണി, നീയും വരുണും കൂടി നാളെ തന്നെ അത്യാവശ്യം ആയി ഇങ്ങോട്ട്വരണം”

അമ്മയുടെ ആ വാക്കുകൾ കേട്ട് അവൻ ഒന്ന് ഞെട്ടി

“എന്താ അമ്മേ അവിടെ വല്ല കുഴപ്പവും ഉണ്ടോ? അച്ഛൻ..” അവൻ ഒന്ന് നിർത്തി

“ഇവിടെ ഒരു കുഴപ്പവും ഇല്ല എന്റെ ഉണ്ണിയെ” നീ നാളെ ഇങ്ങു വായോ, വന്നിട്ട് പറയാം. അമ്മ വെക്കുവാ”

അതും പറഞ്ഞു അപ്പുറത്തെ തലയ്യ്ക്കൽ അമ്മ ഫോൺ കട്ട്‌ ആക്കി

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
ബാംഗ്ലൂർലെ ഒരു പ്രമുഖ ഐ ടി കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു വരുണും വിഷ്ണുവും. തങ്ങളുടെതായാ ജീവിതം അടിച്ചു പൊളിക്കാൻ ആയി ബാംഗ്ലൂരിൽ വന്നവർ ആയിരുന്നു അവർ. ഇരുവരുടെഅച്ഛന്മാരും ബിസിനസ്കാർ ആയിരുന്നു. ബാംഗ്ലൂർ നഗരത്തിന്റെ രീതിയിൽ തന്നെ ആണ് വിഷ്ണുവും വരുണുംജീവിക്കുന്നത്. പ്രഭാകരൻ ശോഭ ദമ്പതികളുടെ ഒരേഒരു മകൻ ആണ് ഉണ്ണി എന്ന് വിളിക്കുന്ന വിഷ്ണു. തൃശ്ശൂർനഗരത്തിൽ തന്നെ സ്ഥിതി ചെയ്യുന്ന ചിറക്കൽ എന്ന വീട് ആണ് വിഷ്ണുവിന്റെതു. പ്രഭാകരന്റെയുംശോഭയുടെയും ഒരു പ്രണയ വിവാഹം ആയിരുന്നതിനാൽ പറയത്തക്ക രീതിയിൽ ബന്ധുക്കൾ അവർക്ക്ഇല്ലായിരുന്നു. ആകെ ഉള്ളത് പ്രഭാകരന്റെ ഉറ്റ സുഹൃത്തായാ രാജശേഖരനും അംബികദേവിയും ആയിരുന്നു. അവരുടെ മകൻ ആണ് വരുൺ. വരുണിനു ഒരു പെങ്ങൾ കൂടി ഉണ്ട് ശരണ്യ. ശരണ്യ ഇപ്പോൾ ഡിഗ്രി ഫസ്റ്റ് ഇയർആണ്. പ്രഭാകാരനും രാജശേഖരനും ഉറ്റ സുഹൃത്‌ക്കൾക്ക് ഉപരി അയല്പക്കക്കാർ കൂടിയായിരുന്നു. അതുകൊണ്ട്തന്നെ വിഷ്ണുവും വരുണും ചെറുപ്പം മുതലേ അടുത്ത കൂട്ടുകാർ ആയിരുന്നു. എന്ത്കാര്യം ആയാലും അവർഅത് പരസ്പരം പങ്കുവെക്കും.

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

അടുത്ത ദിവസം രാവിലെ തന്നെ ഇരുവരും നാട്ടിലേക്ക് യാത്ര തിരിച്ചു. കാർ ഡ്രൈവ് ചെയ്യുന്നത് വരുൺആയിരുന്നു. വിഷ്ണു കോഡ്രൈവിംഗ് സീറ്റിൽ ഇരുന്നു ആർക്കോ മെസ്സേജ് അയക്കുന്ന തിരക്കിൽ ആയിരുന്നു. ഇടയ്ക്കു ഒരു സെൽഫി എടുത്തു അയക്കുന്നതും വരുണിന്റെ ശ്രെദ്ധിയിൽപ്പെട്ടു. അപ്പോഴും ഒരു വഷളൻ ചിരിവിഷ്ണുവിന്റെ മുഖത്ത് പ്രതിബലിക്കുന്നുണ്ടായിരുന്നു.

രാതിയോട് അടുത്തപ്പോൾ കാർ ചിറക്കൽ വീടിന്റെ മുറ്റത്ത് വന്നു നിന്നു. ഡ്രൈവിംഗ് സീറ്റിൽ നിന്നു ഇറങ്ങിയവിഷ്ണുവിനെ കണ്ടതും ശോഭ ഓടിവന്ന് വിഷ്‌ണുവിനെ കെട്ടി പിടിച്ചു. അവൻ അമ്മയുടെ നെറുകയിൽ ഒരു ഉമ്മകൊടുത്തു.

“എത്ര നാളായി മോനെ നീ ഇങ്ങോട്ടേക്കു വന്നിട്ട്“

“അതല്ലേ അമ്മേ അമ്മ വിളിച്ചപ്പോൾ തന്നെ ഉണ്ണി ഇങ്ങു ഓടി വന്നത്”

ഈ സമയം കൊണ്ട് ശരണ്യയോട് കുറുമ്പ് കാണിക്കുകയായിരുന്നു വരുൺ.

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

അത്താഴം കഴിഞു എഴുന്നേറ്റപ്പോൾ ആണ് വരുണും കുടുംബവും അങ്ങോട്ടേക്ക് വന്നത്.

ശരണ്യ ആണെങ്കിൽ വിഷ്ണുവിനെ നോക്കി ഒരു ആക്കിച്ചിരി ചിരിചോണ്ട് ഓടി സോഫയിൽ പോയി ഇരുന്നു. എല്ലാവരും കൂടി ഒരുമിച്ച് ഇരുന്നപ്പോൾ ആണ് പ്രഭാകരൻ കാര്യം എടുത്തു ഇടുന്നത്.

“മോനെ ഉണ്ണി നാളെ നമ്മൾ എല്ലാവരും കൂടെ ശോഭയുടെ സുഹൃത്ത്‌ ആയ ലതയുടെ വീട്ടിൽ പോകുകയാണ്“

“അത് എന്താ അച്ഛാ പെട്ടന്ന് ഒരു യാത്ര എല്ലാവരും കൂടി. അവിടെ എന്തെങ്കിലും വിശേഷം ഉണ്ടോ “

വിഷ്ണുവിന്റെ ചോദ്യം കേട്ടതും ശരണ്യ പറഞ്ഞു
“വിശേഷം ഒന്ന്ല്ല്യ. വിഷ്ണു ഏട്ടനെ നാളെ പെണ്ണ്ക്കാണിക്കാൻ കൊണ്ട് പോകുവാ”

അത് കേട്ടതും വിഷ്ണു ഒന്ന് ഞെട്ടി

“പെണ്ണ്കാണാനോ, അമ്മേ അതിനു ഞാൻ…”

അവൻ മുഴുവിപ്പിക്കുന്നതിനു മുൻപ് തന്നെ ശോഭ പറഞ്ഞു തുടങ്ങി

“അമ്മയുടെ കൂടെ കോളേജിൽ പഠിച്ചതാ ലത”

“ആ ലത ആന്റിയെ ആണോ ഇവൻ കെട്ടാൻ പോകുന്നെ? ” വാരുൺ ചിരിച്ചുകൊണ്ട് ചോദിച്ചു

പിന്നെ അവിടെ ഒരു കൂട്ട ചിരി ആയിരുന്നു

ഇരച്ചു കയറി വന്ന ദേഷ്യത്തോടെ ഉണ്ണി (വിഷ്ണു ) വരുണിനെ ഒന്ന് നോക്കി

അത് മനസിലായ വരുൺ പെട്ടന്ന് വിഷയം മാറ്റി

“ആ മതി മതി ചിരിച്ചത്. നമുക്ക് കാര്യത്തിലേക്ക് കടക്കാം. ശോഭാമ്മേ ബാക്കി പറയു“

ഒരു മുതിർന്ന ആളെ പോലെ അവൻ പറഞ്ഞു നിർത്തി. അത് കേട്ടപ്പോൾ എല്ലാവർക്കും ഒന്നൂടെ ചിരിവന്നേങ്കിലും അവർ അത് അടക്കി. ശോഭാമ്മ തുടർന്നു.

“കഴിഞ്ഞ ദിവസം ഒരു കല്യാണത്തിന് പോയപ്പോൾ ആ കുറെ നാളുകൾക്ക് ശേഷം ഞാൻ അവളെ കാണുന്നത്. അങ്ങനെ ഓരോന്നും പറഞ്ഞു ഇരിക്കുന്ന കൂട്ടത്തിൽ ആണ് അവളുടെ മോളെ കുറിച്ച് പറയുന്നത്. ആ കുട്ടി പിജിഒക്കെ കഴിഞ്ഞു നിൽക്കുവാ. ഞങ്ങൾ കണ്ടു ആ കുട്ടിയെ. നല്ല കുട്ടിയാട. കാണാനും തരക്കേടില്ല. എനിക്ക് ഉറപ്പാനിനക്ക് ഇഷ്ടപെടും. എന്റെ ഉണ്ണിക്ക് എന്ത് കൊണ്ടും ചേരുന്ന കുട്ടിയാ. മോൻ വേണ്ട എന്ന് പറയരുത്. അമ്മഅവർക്കു വാക്ക്കൊടുത്തുപോയി”

ഇത്രയും പറഞ്ഞു ശോഭ ഉണ്ണിയെ ഒന്ന് നോക്കി.

പെട്ടന്ന് പ്രഭാകരൻ ഇടയ്ക്കു കയറി.

“വല്യ സാമ്പത്തികം ഉള്ള കുടുംബം ഒന്നും അല്ല മോനെ. അല്ലെങ്കിലും എന്തിനാ സാമ്പത്തികം. ഒരു 10 തലമുറയ്ക്ക് കഴിയാൻ ഉള്ളത് ഇപ്പോൾ തന്നെ നമുക്ക് ഉണ്ടല്ലോ. ഞങ്ങൾക്ക് എല്ലാവർക്കും ആ കുട്ടിയെഇഷ്ടപ്പെട്ടു.

“അതെ മോനെ നീ എതിർപ്പ് ഒന്നും പറയരുത്. ഞങ്ങളും കണ്ടു ആ കുട്ടിയെ നിനക്ക് ചേരുന്നു കുട്ടി ആ. നല്ലതങ്കപ്പെട്ട സ്വഭാവം ആ”

ഇത്രയും പറഞ്ഞു രാജശേഖരൻ എഴുന്നേറ്റു.

“പ്രഭാകര നമുക്ക് നാളെ രാവിലെ കാണാം. ഇപ്പോൾ ഞങ്ങൾ ഇറങ്ങുവാ. “

“ശെരിയടാ”

വരുണും ശരണ്യയും ഒരു കള്ളച്ചിരിയോടെ ഉണ്ണിയെ നോക്കിട്ടു അവിടെ നിന്നും ഇറങ്ങി.

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

രാതി ഉറങ്ങാൻ കിടന്നപ്പോൾ ഉണ്ണിയുടെ മനസിൽ മുഴുവൻ നാളത്തെ കാര്യം ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *