പാതിവരികൾ 01
Paathivarikal Part 1 | Author : Anjaneya Das
ഈ story യിൽ സൂചിപ്പിക്കുന്ന സ്ഥലങ്ങൾ വ്യക്തികൾ മുതലായവക്ക് ജീവിച്ചിരിക്കുന്നവർക്കുമായോ മരിച്ചവരുമായോ യാതൊരു വിധ ബന്ധവുമില്ല…. എന്തെങ്കിലും സാദൃശ്യം തോന്നിയാൽ അത് തികച്ചും യാദൃശ്ചികമാണ്…..////
————————————————————-
എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ 12.01AM
” യാത്രക്കാർ ദയവായി ശ്രദ്ധിക്കുക, ട്രെയിൻ നമ്പർ 16629 തിരുവനന്തപുരത്തു നിന്നും മംഗളുരു സെൻട്രൽ വരെ പോകുന്ന മലബാർ എക്സ്പ്രസ്സ് എറണാകുളം ടൌൺ ഒന്നാമത്തെ പ്ലാറ്റ്ഫോമിലേക്ക് അല്പസമയത്തിനുള്ളിൽ എത്തിച്ചേരുന്നതാണ്” यात्रियों कृपया ध्यान………………
ദൂരെ നിന്നും ട്രെയിനിന്റെ ഉറക്കെയുള്ള സൈറൺ മുഴങ്ങുന്നു. ഒപ്പം തന്നെ ട്രെയിനിന്റെ ഹെഡ് ലൈറ്റിന്റെ പ്രകാശം കൂടുതൽ കൂടുതൽ അടുത്തടുത്ത് വരുന്നു. ട്രെയിൻ സാവധാനം ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ വന്നു നിന്നു.
സമയം അർദ്ധരാത്രിയായെങ്കിലും ട്രെയിനിൽ കയറാൻ വേണ്ടി തിരക്കു കൂട്ടുന്ന ആൾക്കാരുടെ എണ്ണത്തിൽ കുറവൊന്നുമില്ല.
” ചായ…… കോഫി…… സമൂസ…… റെയിൽവേയുടെ കേറ്ററിംഗ് തൊഴിലാളികൾ ട്രെയിനിന് തലങ്ങും വിലങ്ങും നടന്നു അവരുടെ കച്ചവടം നടത്തുന്നു
ഇടതു കൈയിലെ വാച്ചിലേക്കും ഫോണിലേക്കും മാറിമാറി നോക്കിക്കൊണ്ട് അക്ഷമയോടേ അയാൾ ട്രെയിനിന്റ് പുറകിലെ ജനറൽ കമ്പാർട്ട്മെന്റ് നോക്കി വേഗത്തിൽ നടന്നു. അതിനിടയിൽ അയാൾ ആരെയോ ഫോണിൽ വിളിക്കുന്നുമുണ്ട്.
കമ്പാർട്ട്മെന്റിന് പുറത്ത് ഓരോ ജനലിലൂടെയും അയാൾ അകത്തേക്ക് സൂക്ഷ്മമായി നോക്കി. കാത്തിരിക്കുന്ന ആളെ കാണാത്തതിന്റെ ദേഷ്യം അയാളുടെ മുഖത്ത് പ്രതിഫലിച്ചിരുന്നു. ദേഷ്യത്തിൽ കൈ ചുരുട്ടി അടുത്തുള്ള തൂണിലേക്ക് അയാൾ ഇടിച്ചു. ട്രെയിൻ പുറപ്പെടാനുള്ള അനൗൺസ്മെന്റ് മുഴങ്ങി. അപ്പോഴും അയാൾ ചുറ്റിനും ആരെയോ തേടിക്കൊണ്ടിരുന്നു. കുറച്ചുനേരത്തിന് ശേഷം അയാളുടെ ഫോണിലേക്ക് ഒരു ടെക്സ്റ്റ് മെസ്സേജ് വന്നു.
“Call me urgent”
അയാൾ മെസ്സേജ് വന്ന നമ്പറിലേക്ക് വിളിച്ചു.
കുറച്ചുനേരം ബെല്ലടിച്ചതിന് ശേഷം ഫോൺ കണക്ട് ആയി. മറുവശത്തുള്ള ആൾ നന്നായി കിതക്കുന്നതും പതിയെ സംസാരിക്കുന്നതും അയാൾക്ക് സംശയം തോന്നിപ്പിച്ചു
“ഹലോ………. എടാ നീ ഇതെവിടാ…?? അക്ഷമയോടെയും അങ്ങേയറ്റം ദേഷ്യത്തോടെയും അയാൾ ചോദിച്ചു
“sir ഞാൻ ട്രെയിൻ കയറിയതായിരുന്നു. പക്ഷേ പണി പാളി… നമ്മുടെ ഡീലിംഗ്സിന്റെ ന്യൂസ് എങ്ങനെയോ ലീക്ക് ആയിട്ടുണ്ട്…..”
” what………… How crazy are you????? നീ ഇത് എന്തൊക്കെയാ പറയുന്നത്. ഈ വിവരം എനിക്കും നിനക്കും അല്ലാതെ മൂന്നാമത് ഒരാൾക്ക് അറിയില്ല. എന്തിന് എന്റെ കൂടെ നടക്കുന്നവന്മാരോട് പോലും പറയാതെയാണ് ഞാൻ ഇതിന് ഇറങ്ങിത്തിരിച്ചത്…… ”
ഞാൻ പറഞ്ഞത് സത്യമാണ് സാർ. തൃപ്പൂണിത്തറയിൽ ട്രെയിൻ സ്റ്റോപ്പ് ചെയ്തപ്പോൾ കുറച്ചു ലോക്കൽ പോലീസുകാർ ട്രെയിനിൽ കയറി. അത്രയും തിരക്കായിരുന്നിട്ട് പോലും ഫോണിൽ ഫോട്ടോ വെച്ച് അവർ ആരെയോ തിരയുന്നുണ്ടായിരുന്നു. മാസ്ക്കും ഹുഡ്ഡിയും ഒക്കെ ഇട്ടതുകൊണ്ട് അവന്മാർ എന്നെ തിരിച്ചറിഞ്ഞില്ല.പക്ഷെ അവന്മാരുടെ ഫോണിൽ ഉള്ളത് എന്റെ ഫോട്ടോ ആയിരുന്നു. ഞാൻ അത് കണ്ടിരുന്നു.
” f**k………………. എന്നിട്ട് നീ എന്ത് ചെയ്തു?????? ”
“ഞാൻ പുറകിലെ വാതിൽ വഴി ഇറങ്ങി ഓടി……. ഞാൻ ഓടുന്നത് കണ്ടാണന്നു തോന്നുന്നു, അവന്മാർ കുറച്ചുനേരം എന്റെ പുറകെ ഓടിവന്നു….. പക്ഷേ ഞാൻ പിടി കൊടുത്തിട്ടില്ല……..”
ഇപ്പൊ നീ എവിടാ?????????
നമ്മുടെ സെൻമേരിസ് പള്ളിയുടെ പുറകിലായുള്ള പഴയ പൊളിഞ്ഞ തേയില ഫാക്ടറി ഇല്ലേ………അവിടെയുണ്ട്.
“ok ok……. ഞാൻ അങ്ങോട്ട് വരാം…….. നീ ലൊക്കേഷൻ അയക്ക്……………………………….. പിന്നേ…………………. സാധനം safe അല്ലേ???? ” അയാൾ ചുറ്റുപാടും ഒന്ന് നോക്കിക്കൊണ്ട് ചോദിച്ചു.
“അതൊക്കെ സെയ്ഫ് ആണ് സാർ………… സാറ് പെട്ടെന്ന് വാ ഞാൻ ഇപ്പോൾ ലൊക്കേഷൻ അയച്ചുതരാം ”
“ശരി”
അത്രയും പറഞ്ഞശേഷം ഫോൺ കട്ടാക്കി അയാൾ അക്ഷമനായി വെളിയിലേക്ക് നടന്നു. റെയിൽവേ സ്റ്റേഷന് പുറത്ത് എത്തിയ അയാൾ ഒരു തട്ടുകടയോട് ചേർന്ന് പാർക്ക് ചെയ്തിരിക്കുന്ന തന്റെ ബൈക്കിന്റെ അരികിലേക്ക് നടന്നു.
“മനോജേ……. കൂട്ടുകാരൻ എവിടെടാ….. വന്നില്ലേ????? ചൂടു ദോശക്കല്ലിലേക്ക് ദോശമാവ് ഒഴിച്ചു പരത്തിക്കൊണ്ട് കടക്കാരൻ ശ്രീകുമാർ ചോദിച്ചു
മനോജ്: “ഇല്ല ശ്രീയേട്ടാ……… അവന് വേറെ എന്തു അത്യാവശ്യം ഉണ്ടെന്ന്……….. നാളെ രാവിലെ അവൻ വീട്ടിലോട്ട് എത്തിക്കോളാം എന്ന്…..,…”
വണ്ടി സ്റ്റാർട്ട് ചെയ്ത് തിരിച്ചുകൊണ്ട് ഭാവ വ്യത്യാസം ഒന്നുമില്ലാതെ തന്നെ മനോജ് മറുപടി പറഞ്ഞു. …
നോട്ടിഫിക്കേഷൻ സൗണ്ട് കേട്ട് മനോജ് ഫോണിലേക്ക് നോക്കി. വാട്ട്സ്ആപ്പ് ഓപ്പൺ ചെയ്തു ബെന്നി എന്ന കോൺടാക്ട് എടുത്തു
9.93***8,76.34***0
കയ്യിലെ ഫോൺ ബൈക്കിലെ മൊബൈൽ ഹോൾഡറിൽ ലൊക്കേഷൻ സെറ്റ് ചെയ്ത് വെച്ച് മനോജ് വണ്ടി മുൻപോട്ട് എടുത്തു…
ദൂരം വണ്ടി മുൻപോട്ടു പോയപ്പോൾ ഒരു Mahindra Scorpio Classic പുറകിൽ നിന്നും വരുന്നത് റിയർവ്യൂ മിററിലൂടെ മനോജ് കണ്ടു. അതിൽ വലിയ ശ്രദ്ധ കൊടുക്കാതെ മനോജ് വീണ്ടും വണ്ടി മുൻപോട്ടു പായിച്ചു. ഇതേസമയം പുറകിൽ വന്നുകൊണ്ടിരുന്ന Scorpio classic നിയന്ത്രണം നഷ്ടപ്പെട്ടതുപോലെ റോഡിൽ വളഞ്ഞുപുളഞ്ഞ് ഒരു ഇരമ്പലോടെ മനോജിന്റെ Yamaha FZ യുടെ പുറകിൽ ശക്തമായി ഇടിച്ചു.
ഒരു നിമിഷം…………………….
പിന്നിൽ ഇടിച്ച ഇടിയിൽ നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് ഒരു അലർച്ചയോടെ റോഡിൽ നിരങ്ങി നീങ്ങി… വണ്ടിയിൽ നിന്നും തെറിച്ചുപോയ മനോജ് റോഡിൽ നിന്നും ഉരുണ്ട് വഴിയരികിലെ ഇലക്ട്രിക് പോസ്റ്റിൽ പുറം അടിച്ചു വീണു…. വലിയൊരു ശബ്ദത്തോടെ സ്കോർപിയോ റോഡിൽ വട്ടം കറങ്ങി നിന്നു.വണ്ടിയിൽ നിന്നും ടയർ കരിഞ്ഞ മണം പടർന്നു…………… കിടന്ന കിടപ്പിൽ നിന്നും കൈ കുത്തി എഴുനേൽക്കാൻ ശ്രമിച്ച മനോജ് നിലത്തേക്ക് തന്നെ വീണു പോയി. കാലിന്റെ മുട്ടിൽ നിന്നും തൊലി ഉരഞ്ഞു പോയിരുന്നു. കൈമുട്ടിൽ നിന്നും വയറിന്റെ ഇടതു ഭാഗത്തു നിന്നും ചോര വാർന്നു പൊക്കൊണ്ടിരിക്കുന്നു…മുഖത്ത് പടർന്ന ചോര ഇടത് കയ്യാൽ തുടച്ച് മനോജ് വീണ്ടും എഴുനേൽക്കാൻ ശ്രമിച്ചു……
കുറച്ചുനേരത്തിനുശേഷം മനോജ് തലയുയർത്തി നോക്കി, വണ്ടിയിൽ നിന്ന് യാതൊരു അനക്കവുമില്ല……
പെട്ടന്ന്……………..
സ്കോർപിയോയുടെ പുറകിലെ സൈട് window ഗ്ലാസ് തകർത്തുകൊണ്ട് ഒരു തല വെളിയിലേക്ക് വന്നു. പൊട്ടിയ ചില്ല് കുത്തിക്കയറിയഅവന്റെ മുഖത്ത് നിന്നും ചോര ഒഴുകാൻ തുടങ്ങി.
പുറകെ ഡോർ തുറന്ന്, ഏകദേശം 20 വയസോളം പ്രായം വരുന്ന ഒരു പെൺകുട്ടി കാറിൽ നിന്നും ഇറങ്ങി ഓടി.