പെണ്ണ് വളയും നാട് – 1 Like

ഇത് എന്റെ ആദ്യത്തെ കഥ ആണ്… ഒരു ഫാന്റസി ബേസ്ഡ് കഥ ആണ്.. അപ്പോൾ ആ രീതിയിൽ വായിക്കുക… ഞാൻ ഒരു എഴുത്തുകാരൻ അല്ല. തെറ്റ് കുറ്റങ്ങൾ കാണും ക്ഷേമിക്കണം … തുടക്കമേ ഒരുപാട് ഒന്നും പ്രതീക്ഷിക്കരുത്… എല്ലാം പിന്നാലെ വരും … ക്ഷമ മുഖ്യം ബിഗിലെ….😎

********

ഞാൻ ഇന്ന് എല്ലാ ബന്ധത്തിൽ നിന്നും മുക്തിയായി . ഇനി തലയിൽ കാച്ചിയ എണ്ണ ഇട്ടു തരാൻ , കുറ്റങ്ങൾ ചെയ്യുമ്പോൾ ശാകരിക്കാനും , നേരം പുലരുമ്പോൾ വിളിച്ചു ഉണർത്താനും ഇനി അമ്മ ഇല്ല.

ആ സത്യം ഞാൻ മനസിലാക്കി . അയൽക്കാർ വന്നു ആരൊക്കെയോ എന്തൊക്കെയോ പറഞ്ഞു.

അമ്മയുടെ ചിതയിൽ ഇപ്പോഴും കനലുകൾ ബാക്കിയാണ് . ഒന്ന് കൂടെ ഇരുന്നു സമാധാനിപ്പിക്കാൻ പോലും ആരും ഇല്ല .

മുറ്റത്തു തിണ്ണ മേൽ ഇരുന്ന് ചിതയെ നോക്കി . എല്ലാം ആയിരുന്ന എന്റെ അമ്മ ഇന്ന് ഒരു പിടി ചാരം .

അല്ലങ്കിലും അങ്ങനെ ആണെല്ലോ നമ്മൾ മരിച്ചു കഴിഞ്ഞാൽ ഒന്നും കൊണ്ട് പോകാൻ പറ്റില്ല . എല്ലാവര്ക്കും അങ്ങനെ ആണ്‌ .

എന്റെ ചിന്തയെ കീറി മുറിച്ചു ഒരു എന്റെ മുന്നിലേക്ക് നീക്കിയ ഒരു കവർ ആണ്‌ കണ്ടത്.

അത് എന്റെ മുന്നിലേക്ക് നീട്ടി വച്ചു രോമവൃതം ആയ കൈ ഞാൻ മുകളിലേക്ക് മുഖം നോക്കി .

മീശയും താടിയും മുടിയും വളർത്തിയ രൂപം .

പെട്ടന്ന് അതൊരു ഞെട്ടൽ ഉണ്ടാക്കി .

,,,,,, ഭ്രാന്തൻ,,,,,,,, ഭ്രാന്തൻ ജോസഫ്,,,,,,,,,,,,, എന്റെ മനസ്സിൽ ആ പേര് വന്നു,,,,

എന്റെ ഞെട്ടൽ കണ്ടട്ടോ എന്തോ . അയാൾ കവർ എന്റെ അരികിൽ വച്ചു ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു .

അയാൾ പോകുന്നത് ഒരു അതിശയത്തോടെ ആണ്‌ ഞാൻ നോക്കി നിന്നത്.
നാട്ടുകാരെ ആരെ കണ്ടാലും കല്ല് എടുത്ത് എടുത്ത് എറിയുന്ന ജോസഫ്,,,, നാട്ടിലെ കുട്ടികളുടെ ഒരു പേടി സ്വപ്നം ആണ്‌ അയാൾ ,, ഇപ്പോൾ പോലും പിള്ളേർക്ക് അയാളുടെ പേര് പറഞ്ഞു പേടിപ്പിച്ചു ആണ്‌ അത്താഴം കൊണ്ടുക്കുന്നത് .

ഞാൻ ആ കവർ തുറന്നു നോക്കി , ബിരിയാണി ആണ്‌. രണ്ടു ദിവസം ആയി ഹോസ്പിറ്റലിൽ ആയത്ത് കൊണ്ട് ഒന്നും കഴിച്ചില്ല .

ഒന്നും ആലോചിക്കാതെ വാരി വലിച്ചു കഴിച്ചു .

പലപ്പോഴും കണ്ണ് നിറഞ്ഞു . അമ്മയുടെ സ്നേഹം,,,, ചോറ് ഊട്ടുന്ന അമ്മ, പലപ്പോഴും കറികൾ ഒന്നും ഇല്ലന്ന് പറഞ്ഞു അന്നം മുടക്കുമ്പോൾ ഇങ്ങനെ ഒരു ഗതി ആലോചിട്ടില്ല .

ഞാൻ കരഞ്ഞു പൊട്ടി കരഞ്ഞു,,,, അന്നത്തിന് മുൻപിൽ ഇരുന്നു കരയരുത് എന്നാണ്. കരച്ചിൽ നിർത്താൻ കഴിഞ്ഞില്ല .

ഈ കിട്ടിയ അന്നം പോലും അമ്മയുടെ കരുണ ആണ്‌. ജോസഫിനു ചില സമയങ്ങളിൽ അമ്മ ചോർ കൊടുക്കുമായിരുന്നു . അതിന് ഞാൻ അമ്മയെ വഴക്ക് വരെ പറഞ്ഞിട്ടുണ്ട്

അതിന്റെ നന്ദി ആണ്‌ അയാൾ എനിക്ക് തന്നത് .

ഒരു വിധം കഴിച്ചു ,,,,, എന്റെ ജീവിതം ഇനി ഒരു നൂൽ പട്ടം പോലെ ആയിരിക്കും ആരും ഇല്ല കൂടെ . നിയന്ത്രിക്കാനും ആരും ഇല്ല… സ്വത്രന്തൻ ആയി മാറിയിരിക്കുന്നു..

അമ്മയുടെ പ്രധാന്യം മനസിലാക്കിയ ദിവസങ്ങൾ.

എന്റെ പേര് വിവേക് എനിക്ക് അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു . അച്ഛനെ കണ്ട ഓർമ പോലും ഇല്ല . എന്നെ പഠിപ്പിച്ചു. മറ്റുള്ളവരുടെ വീട്ടിൽ ജോലിക്ക് പോയി ആണ്‌ അമ്മ എന്നെ നോക്കിയത്.

കോളേജിൽ അധികം കൂട്ട് കെട്ടുകൾ ഒന്നും ഇല്ല. ആകെ ഒരു ഒതുങ്ങിയ സ്വഭാവം ആയിരുന്നു എനിക്ക്… ജീവിതത്തിൽ ജയിക്കണം ഇതായിരുന്നു എന്റെ ലക്ഷ്യം . അത് കൊണ്ട് കൂട്ടുകെട്ടിനു അധികം പ്രാധാന്യം കൊടുത്തില്ല…

പെൺകുട്ടികളോട് അധികം മിണ്ടാൻ നിൽക്കില്ല.. അത് പോലെ ആണ് കുട്ടികളോടും.. അത് കൊണ്ട് എനിക്ക് അവർ തന്നത് ഒരു ബുജി പരിവേഷം ആണ്

കോളേജ് കഴിഞ്ഞു കുറച്ചു മാസങ്ങൾക്ക് കഴിഞ്ഞപോൾ തന്നെ ജോലി കിട്ടി… ഒരു ഷോറൂമിൽ ആണ്….

അതിന് ഇടയിൽ ആണ്‌ അമ്മക്ക് രോഗം പിടിപെട്ടത് , പിന്നെ അമ്മയെ സന്തോഷത്തോടെ ഞാൻ കണ്ടിട്ടില്ല, ഹോസ്പിറ്റലിൽ പോക്കും ഒക്കെ ആയി ജോലിക്ക് പലപ്പോഴും പോകാൻ കഴിഞ്ഞില്ല അവസാനം ജോലി പോയി… രണ്ടു ദിവസങ്ങൾക്കു മുൻപ് ആണ്‌ രോഗം കൂടിയതും ഹോസ്പിറ്റലിൽ കയറ്റിയത്തും. പിന്നീട് മരണവും…

ഇന്ന് ഞാൻ അനാഥൻ ആയി മാറിക്കഴിഞ്ഞു .

കുറെ ദിവസങ്ങൾ കടന്നു പോയി ജോസഫ് എന്നും കഴിക്കാൻ എന്തെങ്കിലും കരുതുമായിരുന്നു . തന്നിട്ട് ഒന്നും മിണ്ടാതെ തിരികെ പോകും , എന്റെ വീടിന്റെ നേർ എതിരായി ഉള്ള പറമ്പ് കഴിഞ്ഞാൽ അയാളുടെ വീട് ആണ്‌ .

പിറ്റേന്ന് കണ്ണ് തുറന്നപ്പോൾ ഞാൻ തിണ്ണയിൽ ആയിരുന്നു കിടന്നത് . എപ്പോഴാണ് ഉറങ്ങിയത് എന്ന് ഓർമ ഇല്ല.മിക്കപ്പോഴും തിണ്ണയിൽ ആണ്‌ കിടത്തം.

അടുക്കളയിൽ കയറി നോക്കി ആകെ അലങ്കോലം ആയി കിടക്കുന്നു .അവിടെ ആകെ ഒരു മൂകത നിറഞ്ഞിരുന്നു അവിടെ… അമ്മ ഉണ്ടായിരുന്ന സമയത്തെ അടുക്കള ഞാൻ ആലോചിച്ചു പോയി… പുറത്തു എന്തോ ശബ്ദം കേട്ടു .

ജോസഫ് ആണ്‌

” എന്ത് വേണം”,,,

അല്പം പേടി ഉണ്ടകിലും പുറത്തു കാട്ടിയില്ല

,,,നീ എന്റെ വീട്ടിലേക്ക് വാ,,,,, കുറച്ചു സംസാരിക്കാൻ ഉണ്ട്,,,,

അത് പറഞ്ഞു അയാൾ തിരിഞ്ഞു നടന്നു . എനിക്ക് എന്താണ് നടക്കുന്നത് എന്ന് മനസിലായില്ല,

ആദ്യം ആയി ആണ് അയാൾ ഒന്ന് സംസാരിച്ചു ഞാൻ കാണുന്നത് ..

ആരെ കണ്ടാലും പേടിപ്പിച്ചു ഓടിക്കുന്ന ഒരാൾ ഇങ്ങനെ സംസാരിച്ചപ്പോൾ എനിക്ക് സംശയം തോന്നി..

അയാൾ എന്നും എല്ലാവര്ക്കും ഒരു ഉത്തരം കിട്ടാത്ത ചോദ്യം ആണ്‌,

വലിയ പാണക്കാരൻ ആയിരുന്നു അയാൾ എന്നാൽ ഭ്രാന്ത് ആയപ്പോൾ മക്കൾ ഇവിടെ ഉപേക്ഷിച്ചു പോയി എന്നാണ് കേട്ടറിവ്…

വീടിന്റെ പരിസരത്തു പോലും ആരെയും കയറ്റത്ത ആൾ എന്നെ വീട്ടിലേക്കു ക്ഷെണിച്ചിരുന്നു.

അല്ലെങ്കിലും എനിക്ക് പേടി ഇല്ല ആരും ഇല്ലാത്തവനെ ആരെ ഭയക്കാനാണ്.
ഒന്ന് ചിന്തിച്ച ശേഷം ഞാൻ കതകും പൂട്ടി ഇറങ്ങി . കാട് പിടിച്ച പറമ്പ് കഴിഞ്ഞു അയാളുടെ വീട് ആണ്‌ . ഒരു അത്യാവിശ്യം വലിയ വീട് .

വീടിനു പുറത്തു നിന്ന് അകത്തേക്ക് നോക്കി വിളിച്ചു

വാതിലിന്റെ തുറന്നു കിടക്കുന്ന ഭാഗം വഴി അകത്തേക്ക് നോക്കി… ഭ്രാന്തന്റെ ഒരു വീട് പ്രതീക്ഷിച്ച ഞാൻ കണ്ടത് വളരെ വൃത്തിയോടെ വച്ചിരുന്ന അകം, തറയിൽ പോലും ഒരു പൊടിയുടെ അംശം ഇല്ല ,

അയാൾ അകത്തു നിന്നും പുറത്തേക്ക് വന്നു അയാളുടെ കയ്യിൽ ഒരു ബോക്സ് ഉണ്ടായിരുന്നു , അയാൾ അത് എനിക്ക് നീട്ടി,

” നിന്റെ അച്ഛൻ തന്നിട്ട് പോയത് ആണ്‌ നിനക്ക് തരാൻ, ഇതാണ് സമയം എന്നു തോന്നി “…

ഞാൻ തരിച്ചു നിന്ന് പോയി അച്ഛൻ കൊടുത്തു എന്നോ…

” എന്റെ അച്ഛനെ നിങ്ങൾക്ക് അറിയാമോ?…” എവിടെ ആണ്‌,,,,,

,,,,,നിന്റെ അച്ഛനെ എനിക്ക് അറിയാം , അവൻ ഇപ്പോൾ ജീവനോടെ ഉണ്ടോ എന്നു എനിക്ക് അറിയില്ല ,, അവസാനം ആയി കണ്ടപ്പോൾ തന്നിട്ട് പോയതാണ് വർഷങ്ങൾക്ക് മുൻപ്….”

എനിക്ക് അത് കേട്ടിട്ട് വിശ്വാസം വന്നില്ല

Leave a Reply

Your email address will not be published. Required fields are marked *