പേഴ്‌സണൽ കേസ്
Personal Case | Author : Danmee
പേഴ്‌സണൽ കേസ് ഡയറി
“ഹലോ”
“ഹലോ മേഡം അടുത്ത ബോഡിയും കിട്ടിയിട്ടുണ്ട് ”
” എവിടെ ”
” വില്ലേജ് ഓഫീസിൽ ആണ് മേഡം ”
ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........
” ഓക്കേ ഞാൻ 10 മിനിറ്റിനുള്ളിൽ അവിടെ എത്തും ”
കാൾ കട്ട് ചെയ്തു ടേബിളിൽ ഇരുന്ന കപ്പിൽ നിന്നും ഒരു സിപ് കോഫീ കുടിച്ച ശേഷം നിത്യ ഐ പി എസ് പുറത്തേക്ക് നടന്നു.
“ജയ വണ്ടി എടുക്ക് ”
ഡ്രൈവർ ജയനോട് പറഞ്ഞു കൊണ്ട് നിത്യ ജീപ്പിൽ കയറി. ജയൻ വണ്ടി മുന്നോട്ട് എടുത്തു.
നിത്യ ക്രൈം സീനിൽ എത്തുമ്പോൾ അവിടെ മാധ്യമപ്രവർത്തകരെയും നാട്ടുകാരെയും കൊണ്ട് നിറഞ്ഞിരുന്നു. വണ്ടിയിൽ നിന്നും ഇറങ്ങിയ നിത്യക്ക് ചുറ്റും അവർ കൂടിനിന്നു.
” ഏട്ടമത്തെ കൊലപാതകം ആണ് ഇത്… ഇതുവരെ പ്രതിയെ പിടിക്കാത്തത് പോലീസിന്റെ കഴിവ് കേടല്ലേ ”
” കില്ലറിനെ കുറിച്ച് എന്തെങ്കിലും വിവരം ഉണ്ടോ ”
” ഇനിയും എത്ര പേർ കൊല്ലപ്പെടും ”
മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ചെവി കൊടുക്കാതെ നിത്യ മുന്നോട്ട് നടന്നു. നിത്യക്ക് വഴി ഒരുക്കികൊണ്ട് ജയനും.
നിത്യ വില്ലേജ് ഓഫീസിൽ കയറുമ്പോൾ വില്ലേജ് ഓഫീസറുടെ ബോഡി അയാളുടെ കസേരയിൽ തുന്നിപിടിപ്പിച്ച നിലയിൽ ആയിരുന്നു. അവൾ ആ മുറി മൊത്തം ഒന്ന് കണ്ണോടിച്ചു. എന്തോ മനസിലായത് പോലെ അവൾ ഒന്ന് ചിരിച്ചു എന്നിട്ട് ഒരു പൊലീസുകാരനോട് ചോദിച്ചു.
” ഇയാളുടെ വീട് എവിടെ ആണ് ”
” ഇവിടെന്ന് ഒരു അഞ്ചു കിലോമീറ്റർ ഉണ്ട് മേഡം ”
നിത്യ വില്ലേജ് ഓഫീസാറുടെ വീട്ടിൽ തെളിവെടുപ്പ് നടത്തുമ്പോൾ. അവളുടെ ഫോൺ റിങ് ചെയ്‌തു.
” ഹലോ”
” യെസ് സർ ”
” ഞാൻ ഉടനെ വരാം സർ ”
കൾ കട്ട് ചെയ്‌തു നിത്യ അവിടെനിന്നും പുറത്ത് ഇറങ്ങി.
” ജയ കമ്മിഷ്ണർ ഓഫീസിലേക്ക് വീടു ”
ജയൻ വണ്ടി മുന്നോട്ട് എടുത്തു.
നിത്യ കമ്മീഷണർ ഓഫീസിൽ എത്തുമ്പോൾ കമ്മീഷണർ ആകെ ദേഷ്യത്തിൽ ആയിരുന്നു.
” നിത്യ എനിക്ക് മുകളിൽ നിന്ന് നല്ല പ്രെഷർ ഉണ്ട്….. ഒരാഴ്ചക്ക് മുൻപ് കില്ലറിനെ കണ്ട് പിടിച്ചില്ലെങ്കിൽ കേസ് സി.ബി.ഐക്ക് കൈമാറേണ്ടി വരും ”
” സർ എനിക്ക് കുറച്ച് കൂടി സമയം വേണം ”
” എന്തിന് ഇനിയും ആളുകൾ മരിക്കുന്നത് വരയോ ”
” സർ ഇത് വരെ നമുക്ക് വ്യക്തയമായ ഒരു തെളിവും ഈ കേസിൽ കിട്ടിയിട്ടില്ല…. കൊലനടത്തിയ പാറ്റേൺ അല്ലാതെ ഈ കൊലപാതകങ്ങൾ തമ്മിൽ ബന്ധം ഉണ്ട് എന്ന് പോലും നമ്മുക്ക് ഉറപ്പിച്ചു പറയാൻ സാധിക്കില്ല…… എന്തിന്… വിക്ടിംസ് തമ്മിൽ പോലും ഒരു ബന്ധവും ഉള്ളതായി കണ്ടെത്തിയിട്ടില്ല….. റാണ്ടമായി വിക്ടിംസിനെ തിരഞ്ഞെടുക്കുന്നു എന്നാണു നമ്മൾ കരുതിയിരുന്നത്……… പക്ഷെ അത് അങ്ങനെ അല്ല ”
” പിന്നെ ”
” പ്രതിക്ക് വിക്ടിംസുമായി പോലും യാതൊരു കണക്ഷനും ഇല്ല ”
” എന്ത് ”
” സർ ഞാൻ ആദ്യം വിചാരിച്ചിരുന്നത് ഇത് ഒരെ പറ്റേണിൽ കൊല നടത്തുന്ന ഒരു വാടക കൊലയാളി ആണ് ഇതിന് പിന്നിൽ എന്നാണ് ”
” പിന്നെ ”
” ഇയാൾ ഒരു വിജിലൻറ്റി ആണ് സർ…….മറ്റുള്ളവരുടെ പ്രേശ്നങ്ങൾക്ക് അവസാനം ഉണ്ടാക്കുന്നയാൾ …….. മരിച്ച എല്ലാവരും പല പല മേഖലയിൽ പ്രേവർത്തിക്കുന്നവർ ആണെങ്കിലും അവരെല്ലാവരും ഒരു പോലെ കറപ്റ്റ് ആയിരുന്നു…. അവർ അവരുടെ ജോലി കൃത്യമായി ചെയ്യാത്തത് മൂലം ഒരുപാട് പേർ ദുരിതം അനുഭവിച്ചിരുന്നു….. പക്ഷെ മരിക്കുന്നതിന് തൊട്ടു മുൻപുള്ള ദിവസങ്ങളിൽ ഇവർ അവർ ചെയ്ത തെറ്റുകൾ തിരുത്തിയിട്ടുണ്ട്… അത് ചിലപ്പോൾ കില്ലാർ ഇടപെട്ടത് മൂലം ആയിരിക്കും അല്ലെങ്കിൽ അയാൾ അവരെ ബ്ലാക്ക്മെയിൽ ചെയ്‌തു കാണണം ”
” ആരാ കില്ലർ …. എനി ക്ലൂ ”
” ഇത് വരെ ഇല്ല സർ ……. പക്ഷെ അയാളിലേക്ക് ഇനി അധികം ദുരം ഇല്ല സർ………. ഈ കൊല നടന്നിരിക്കുന്നത് എല്ലാം ഒരു പ്രൈവറ്റ് പ്ലേസിൽ ആണ്… വിക്ടിംസിന്റെ വീട് ,കാർ, അവർ ഇടക്ക് വിശ്രമീക്കുന്ന സ്ഥാലം……. പക്ഷെ കൊല നടത്തിയ ശേഷം ബോഡി വിക്ടിംസിന്റെ ഓഫീസിൽ കൊണ്ട് വന്ന് ഇടും……. കൊല നടന്ന സ്ഥാലത്തു നിന്നും ഓഫീസിൽ എത്തിക്കുന്ന ടൈമിൽ അടുത്ത വിക്ടിംമിന്റെ പ്രൊഫഷൻ ഒരു ഹിന്റ് പോലെ കില്ലർ തരാറുണ്ട്….. ആദ്യത്തെ കൊലപാതകത്തിൽ ബോഡി വക്കിലന്മാർ ഉപയോഗിക്കുന്ന കോട്ടിൽ പൊതിഞ്ഞു ആയിരുന്നു കിടന്നിരുന്നത്… അതിന് ശേഷം കൊല്ലപ്പെട്ടത് ഒരു വക്കിൽ ആയിരുന്നു…. വക്കിലിന്റെ ബോഡിയിൽ കുത്തിയിറക്കിയിരുന്ന വടി ഒരു പൊലീസ് ലത്തി ആയിരുന്നു… ലാത്തിയുടെയും കോട്ടിന്റെയും ബാക്കി ഭാഗം അവരെ കൊലപെടുത്തിയ സ്ഥാലത്തു നിന്നും കിട്ടിയിരുന്നു. ”
” ഈ വില്ലേജ് ഓഫീസാറുടെ ബോഡിയിൽ എന്തായിരുന്നു ക്ലൂ ”
” സാർ വില്ലേജ് ഓഫീസാറിന്റ ബോഡി തുന്നി പിടിപ്പിച്ചിരിക്കുന്നത് അയാളുടെ ഓഫീസിലെ ചെയറിൽ അല്ല…. വില്ലേജ് ഓഫീസറെ അയാളുടെ വീട്ടിൽ വെച്ചാണ് കൊലപെടുത്തിയിരിക്കുന്നത്…. അയാളുടെ വീട്ടിലെ ഒരു കസേരയിൽ ആണ് അയാളുടെ ബോഡി തുന്നി പിടിപ്പിച്ചിരിക്കുന്നത്… ഓഫീസിലെ ചെയർ അയാളുടെ വീട്ടിൽ ഉണ്ട് ”
” അങ്ങനെ ആണെങ്കിൽ അയാളെ വീട്ടിൽ വെച്ച് കൊലപെടുത്തി. ബോഡി ഓഫീസിൽ കൊണ്ട് ഇട്ടു. എന്നിട്ട് ചെയർ വീട്ടിൽ കൊണ്ട് ഇട്ടു…. വീടിനും ഓഫീസിനും ഇടക്ക് ഉള്ള സിസി ടീവികാൾ ചെക് ചെയ്തോ ”
” ഐ ആം ഓൺ ഇറ്റ് സർ ….. പക്ഷെ അത് കൊണ്ട് കാര്യം ഉണ്ടെന്ന് തോന്നുന്നില്ല ”
” അറ്റ്ലീസ്റ്റ് നമുക്ക് ഒരു വണ്ടി മോഡൽ എങ്കിലും കിട്ടില്ലേ…….. ഓക്കേ പക്ഷെ ചെയർ ആണ് ക്ലൂ എങ്കിൽ അതിന് പിന്നിലെ ഹിന്റ് എന്താ ”
” ഓഫീസിൽ മാത്രം ഒതുങ്ങുന്നത് അല്ല അടുത്ത വിക്ടിംന്റെ അധികാര പരിതി… ഓഫീസ് ടൈം കഴിഞ്ഞും അധികാരം ഉപയോഗിക്കാൻ കഴിയുന്നയാൾ….വീട്ടിലെ കസേര!!…. ഐ തിങ്ക്…… അടുത്ത വിക്ടിം ഒരു മാജിസ്‌ട്രേറ്റ് ആണ് ”
” എവിടെത്തെ………….. എനി ഹിന്റ് ”
” നോ സർ ”
” കേരളത്തിൽ എത്ര മാജിസ്‌ട്രേറ്റസ് ഉണ്ടെന്ന് അറിയാമോ തനിക്ക്….. ഇതിപ്പോൾ ആരാന്നു വെച്ച ”
” സർ ട്രസ്റ്റ് മീ……. ഇനി ഒരു മരണം നടക്കില്ല ………… തൽകാലം നമ്മുക്ക് കേരളത്തിൽ ഉള്ള എല്ലാ മാജിസ്‌ട്രേറ്റ്കൾക്കും സെക്യൂരിറ്റി കൂടുതൽ ശക്തമാക്കാം…… പിന്നെ ആർക്കെങ്കിലും എന്തെങ്കിലും തരത്തിൽ ഉള്ള ബ്ലാക്ക് മൈലിങ് ഭിഷണി ഉണ്ടോ എന്ന് അന്വേഷിക്കാം…… ആ സമയം കൊണ്ട് മറ്റ് തെളിവുകൾ സോർട്ട് ചെയ്യാം ”