പ്രണയമന്താരം – 3 Like

Related Posts


വാതുക്കൽ ആദിയോടെ കല്യാണി ടീച്ചർ…

എന്ത് പറ്റി എന്റെ കുട്ടിക്കു…

ആ ഇതു ആര് എന്റെ കല്യാണിയോ. ഇത്ര പെട്ടന്ന് ഇങ്ങു പൊന്നോ.ഞാൻ പറഞ്ഞില്ലെ പ്രെശ്നം ഒന്നും ഇല്ല സേഫ് ആണ് എന്ന്…

ഒന്ന് പോടാ ഞാൻ ആകെ പേടിച്ചു നീ വിളിച്ചു പറഞ്ഞപ്പോൾ. എന്റെ നല്ല ജീവൻ അങ്ങ് പോയി. ഇവിടെ വന്നു തുളസികുട്ടിയെ കണ്ടപ്പോൾ ആണ് ഒരു സമാധാനം ആയതു..

അമ്മയുടെയും, മോന്റെയും സ്നേഹവും സംസാരവും കണ്ടു അന്തം വിട്ടിരുന്ന തുളസിയെ കണ്ടു ടീച്ചർ ഒന്ന് ചിരിച്ചു..

മോളു ok അല്ലെ ഹോസ്പിറ്റലിൽ പോണോ.. എന്തെങ്കിലും പ്രെശ്നം ഉണ്ടോ……

ആ ടീച്ചറെ വേണ്ട ഞാൻ ok ആണ്.. കൃഷ്ണ കററ്റ് ടൈമിൽ വന്നത് കൊണ്ട് ഇപ്പോളും ജീവനോടെ ഇരിക്കുന്നു.. ദേവി കാത്തു അല്ലാതെ എന്താ പറയുക

പേടിച്ചോ എന്റെ കുട്ടി.. ഞാൻ പറഞ്ഞില്ലേ കുളകടവിൽ വഴുക്കൽ ഉണ്ട് സൂക്ഷിച്ചു ഇറങ്ങണം എന്ന്… ഇത്രേം പറ്റി ഉള്ളല്ലോ സമാധാനം ആയി…

അതൊക്കെ കഴിഞ്ഞില്ലേ എന്റെ കല്യാണി അമ്മേ.. ടീച്ചർ ok ആണ് അമ്മകുട്ടി ഒന്ന് മിണ്ടാതെ ഇരുന്നേ.

ഞാൻ പോകുക ആണ്.. ആകെ നനഞ്ഞു ഒട്ടി ഇരിക്കുക ആണ് ഒന്ന് മാറട്ടെ…

അപ്പോൾ ആണ് തുളസിയും അതു ശ്രെദ്ധിച്ചതു.. അങ്ങനെ ഒരു അവസ്ഥ ആയിരുന്നല്ലോ…
അമ്മ ഞാൻ പോകുന്നു.. എന്ന് പറഞ്ഞു കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുത്തു റൂമിനു വെളിയിൽ പോയി..

തുളസി ആ പോക്ക് നോക്കി ഇരുന്നു. അവക്ക് കൃഷ്ണയെ മനസിലാകുന്നില്ല..

തുളസി എന്താണ് ഇപ്പോൾ ആലോചിക്കുന്നത് എന്ന് ഞാൻ പറയട്ടെ..

ആ ചോദ്യം ആണ് അവളെ ആലോചനയിൽ നിന്നും ഉണർത്തിയത്.. അവളുടെ ഉള്ളിൽ വല്ലാതെ പതിഞ്ഞു ആ പേരും അതിന്റെ അവകാശിയെയും….

എന്റെ കുട്ടിയെ കുറിച്ച് ആല്ലേ മോള് ഇപ്പോൾ ആലോചിച്ചതു.

അതു കെട്ടു തുളസി ഒന്ന് ഞെട്ടി..

എന്റെ കുട്ടിക്കു ഒരു കുഴപ്പവും ഇല്ല. അവനു ജീവൻ ആയിരുന്നു ലക്ഷ്മി… ഞങ്ങളുടെ ലച്ചു മോൾ.. ഞാൻ പ്രസവിച്ചു എന്നേ ഉള്ളു അവൻ ആയിരുന്നു അവൾക്കു എല്ലാം മുല കുടിക്കുന്ന പ്രായം വരെ എന്റെ കൂടെ കിടന്നിട്ടുള്ളു ബാക്കി ഒക്കെ അവന്റെ കൂടെ ആയിരുന്നു.. അവളു പെട്ടന്ന് അങ്ങ് പോയപ്പോൾ എന്റെ മോന്റെ മനസ് ഒന്ന് ഇടറി. അത്രയ്ക്ക് ജീവൻ ആയിരുന്നു….

അതൊക്കെ കഴിഞ്ഞില്ലേ ടീച്ചറെ പിന്നെ എന്താണ്…. എന്നാലും കൃഷ്ണക്കു ഒരു കുഴപ്പവും ഇല്ലല്ലോ.

അവൻ ok ആണ് മോളെ.. അവന്റെ മുന്നിൽ കിടന്നു ആല്ലേ ലച്ചു പോയെ..

മോൾക്ക്‌ അറിയുമോ അന്ന് എന്റെ കുട്ടിയെ അവസാനം ആയി ഞങ്ങളുടെ വീട്ടിൽ കൊണ്ടുവന്നു കിടത്തിയ ദിവസം.. വെള്ള പൊതപ്പിച്ചു കത്തി നിക്കുന്ന വിളക്കിനു മുൻപിൽ കിടത്തി എന്റെ കുട്ടിയെ. അപ്പോൾ എന്റെ മടിയിൽ
കിടക്കുക ആയിരുന്നു കൃഷ്ണ. എന്റെ സകല നിയന്ത്രണവും പോയി ഞാൻ അലറി കരഞ്ഞു. കൃഷ്ണ ചാടി എണിറ്റു എന്റെ കുട്ടിയെ ഇമ വെട്ടാതെ അവളെ തന്നെ നോക്കി ഇരുന്നു കുറച്ചു നേരം….

കരയുക ഒന്നും അല്ല അവന്റെ മുഖത്തു എന്താണ് എന്ന് പോലും അറിയില്ല. പെട്ടന്ന് ചാടി എണിറ്റു അകത്തോട്ടു ഓടി പോയി.. തിരിച്ചു വന്നത് ലച്ചുനെ ഒരുക്കുന്ന പെട്ടിയും ആയി ആണ്. അവളുടെ അരികിൽ ഇരുന്നു മുഖം ഒക്കെ തുടച്ചു പൌഡർ ഇട്ടു, കണ്മഷി എടുത്തു കണ്ണും, പിരികവും എഴുതി കവിളിൽ കണ്മഷി കൊണ്ട് പൊട്ടു ഇട്ടു… എന്നിട്ടു നെറ്റിയിൽ ഒരു ഉമ്മയും കൊടുത്തിട്ടു അവളെ ഉറക്കുന്ന പാട്ടു പാടാൻ തുടങ്ങി……..

അപ്പോളെക്കും തുളസിയുടെ തോളിലേക്ക് ചാഞ്ഞു പൊട്ടി കരയാൻ തുടങ്ങി കല്യാണി ടീച്ചർ.. തുളസിയുടെ അവസ്ഥയും മറിച്ചു അല്ലായിരുന്നു അവളും കരഞ്ഞിരുന്നു….

അതുകൂടെ ആയപ്പോൾ ഞാൻ ആകെ തളർന്നു മോളെ… കൃഷ്ണയെ അവന്റെ അമ്മാവന്മാരും, ചിറ്റപ്പന്മാരും പൊക്കി എടുത്തു അകത്തെ മുറിയിൽ കൊണ്ടു പോയി അവിടെ നിന്നവർ എല്ലാം ചത്ത അവസ്ഥ ആയിരുന്നു.. അതിനു ശേഷം എന്റെ കുട്ടി ആരോടും അങ്ങനെ മിണ്ടാതെ ആയി.. അവനു എന്നോടും മാധവെട്ടനോടും എന്തെങ്കിലും മിണ്ടും അല്ലാതെ ലച്ചുവും അവനും കിടന്ന മുറി വിട്ടു ഇറങ്ങില്ല. പടുത്തം നിന്നു ആകെ വല്ലാത്ത ഒരു അവസ്ഥാ.. 3 വർഷം അവൻ അങ്ങനെ ഇരുന്നു.. മാധവേട്ടൻ പുസ്‌തകങ്ങൾ മേടിച്ചു കൊടുക്കും പിന്നെ അതായി എന്റെ കുട്ടീടെ ലോകം. പക്ഷെ അപ്പോളേക്കും എന്റെ കുട്ടിക്കു ഭ്രാന്തൻ എന്ന പട്ടം നൽകിയിരുന്നു നാട്ടുകാരും, ബെന്തുക്കളും. അവനു ഒരു കുഴപ്പവും ഇല്ല മോളെ പാവം ആണ് എന്റെ കുട്ടി ആരും അവനോട് മിണ്ടില്ല ഞാനും, മാധവേട്ടനും ആണ് അവന്റെ ലോകം…………

ടീച്ചർ വിഷമിക്കാതെ എല്ലാം ശെരിയാകും… ഇത്രയും നേരം കൃഷ്ണ എന്റെ കൂടെ ഉണ്ടായിരുന്നു… എനിക്കു അങ്ങനെ ഒരു ഫീൽ ഉണ്ടായില്ല. എന്റെ മുഖത്തു അല്ലാതെ വേറെ എങ്ങും നോക്കിട്ടില്ല… എനിക്കു കോഫി ഉണ്ടാക്കി തന്നു, മുറിവിൽ മരുന്ന് വെച്ച് തന്നു… ഇതൊക്കെ നോർമൽ ആയ ഒരാൾക്കെ പറ്റു… എല്ലാം ശെരി ആകും ടീച്ചർ നോക്കിക്കൊ…

അതൊക്കെ പോട്ടെ ok അല്ലെ മോള്.. അമ്മ എന്തിയെ…

ആ അമ്മ ഇതൊന്നും അറിഞ്ഞട്ടില്ല മയക്കം ആണ് മരുന്ന് കഴിച്ചാൽ അങ്ങനെ ആണ്..
ആതിര അറിഞ്ഞോ ടീച്ചറെ..

ആ ഞാൻ പറഞ്ഞിരുന്നു വരാൻ പാവിച്ചതു ആണ് ഞാൻ ആണ് പറഞ്ഞെ വേണ്ട എന്ന്… ഫൈനൽ എക്സാം ആയിവരുന്നില്ലേ.. വൈകുന്നേരം വരും…..

എന്നാൽ മോള് റസ്റ്റ്‌ എടുക്കു ഞാൻ ചോറ് എടുത്തു കൊണ്ട് വരാട്ടോ…

അയ്യോ വേണ്ട ടീച്ചറെ.. അമ്മയെ ഒന്ന് വിളിച്ചാൽ മതി ഞാൻ ഒക്കെ ആണ്…

എന്ന ശെരി അങ്ങനെ ആട്ടെ… ഞാൻ വൈകുന്നേരം വരാട്ടോ….

ആ ശെരി ടീച്ചറെ….

വല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു തുളസി. ഒരാൾക്ക് ഇങ്ങനെ ഒക്കെ സ്നേഹിക്കാൻ പറ്റുമോ… അവളുടെ മനസ്സിൽ ഒരു സ്ഥാനം പിടിച്ചിരുന്നു കൃഷ്ണ…

💜💜💜

ഇങ്ങനെ ഉണ്ട് കല്യാണി അമ്മേ ആ ടീച്ചർക്കു ഇപ്പോൾ ഒക്കെ അല്ലെ..

ആട മോനു ok ആണ്… എന്റെ കുട്ടി ഉള്ളോണ്ട് ദൈവം കാത്തു…

ഓ അത് പോട്ടെ… അമ്മ ഇനി സ്കൂളിൽ പൊന്നോ

ഇല്ലടാ ചെക്ക… നിനക്ക് ചോറ് എടുക്കട്ടെ…

ആ തായോ നല്ല വിശപ്പ് ഉണ്ട്…

വാ എന്നാ….. ടാ തുളസി ഇങ്ങനെ ഉണ്ട്..
എന്താണ് കല്യാണി ഒരു വല്ലാത്ത ചോദ്യം…

പോടാ ചെക്കാ… അതു ഒരു പാവം ആണ് കുറെ അനുഭവിച്ചു അത് ഈ ചെറു പ്രായത്തിൽ…

അതു എന്ത് പറ്റി അമ്മാ…

ആടാ കണ്ണാ…

ആതിര പറഞ്ഞ ചില കാര്യങ്ങൾ ഒഴിച്ച് ബാക്കി എല്ലാം കൃഷ്ണയോട് പറഞ്ഞു കല്യാണി ടീച്ചർ…

അയ്യോ കഷ്ടായല്ലോ കല്യാണി അതിന്റെ കാര്യം..

ആരുടെ കാര്യം

അല്ല നമ്മുടെ ടീച്ചറുടെ കാര്യം

എന്താണ് മോനുസേ…

പോ കല്യാണി… ഒടനെ റൂട്ട് മാറ്റാതെ ചോറ് വിളമ്പിക്കെ….

പക്ഷെ കൃഷ്ണയുടെ മുഖത്തേ ചിരി കല്യാണി ശ്രെദ്ധിച്ചിരുന്നു ഒത്തിരി നാൾക്കു ശേഷം ഉള്ള തെളിച്ചവും സംസാരവും ഒക്കെ.. അവനിൽ ഒരു മാറ്റം വന്നപോലെ….

Leave a Reply

Your email address will not be published. Required fields are marked *