പ്രണയമന്താരം – 4 Like

Related Posts


റൂമിൽ വന്നു കിടന്നു മയക്കത്തിലേക്ക് വീണ തുളസി ഫോണിൽ മുഴങ്ങിയ റിങ് ട്യൂൺ കേട്ടു ചാടി ഉണർന്നു. ഫോൺ എടുത്തു നോക്കിയ ഈ സമയത്ത് വിളിച്ച ആളുടെ പേര് കണ്ടു തുളസിക്കു സന്തോഷവും, എന്നാൽ ചെറിയ വിഷമവും വന്നു..

ഫോണിൽ സംസാരിച്ചു കഴിഞ്ഞു അവൾ വാതിൽ തുറന്നു കൃഷ്ണയുടെ റൂമിനു വെളിയിൽ വന്നു വിളിച്ചു..

കൃഷ്ണ…. കൃഷ്ണ.. നീ ഉറങ്ങിയോ..

ഇല്ല ടീച്ചറെ കേറി വാ… എന്തു പറ്റി

വാതിൽ തുറന്നു അകത്തു കേറി തുളസി കൃഷ്ണയെ നോക്കി..

എന്തു പറ്റി ടീച്ചറെ കുഴപ്പം വല്ലതും ഉണ്ടോ..

നീ കിടന്നായിരൂന്നോ…

ഹേയ്.. കല്യാണി അമ്മ വിളിച്ചു ഇപ്പോൾ ഫോൺ വെച്ചതെ ഉള്ളു. അവിടുത്തെ കല്യാണ വിശേഷങ്ങൾ പറയുക ആയിരുന്നു..

അതു പറഞ്ഞപ്പോൾ അവന്റെ മുഖം വാടിയതു അവൾ ശ്രെദ്ധിച്ചു കട്ടിലിൽ ഇരുന്ന കൃഷ്ണയുടെ അടുത്ത് അവൾ ഇരുന്നു…

അവിടെ പോകണം എന്ന് ഉണ്ട് അല്ലെ.. വിഷമം ഉണ്ടോ
ഹേയ്.. അങ്ങനെ ഒന്നും ഇല്ല അമ്മക്കും, അച്ഛനും വിഷമം കാണില്ലേ എല്ലാരും ഉണ്ട് അവിടെ ഞാൻ ഒഴിച്ച്…. എനിക്കു വട്ട് അല്ലെ അവിടെ ഉള്ളവരെ വലതു ചെയ്തല്ലോ.. അല്ലെ കല്യാണം അലമ്പ് ആക്കിയാലോ

അവന്റ കണ്ണു നിറഞ്ഞു..

പോടാ ചെക്കാ.. നീ ok ആണ്.. ഒരു കുഴപ്പവും ഇല്ല.. പിന്നെ എല്ലാം ശെരിയാകും

പിന്നെ നാളെ നമുക്ക് ഒരു യാത്ര പോണം നീ എന്റെ കൂടെ ഒന്ന് വരാമോ plz………….

അതു കേട്ടു അവൻ ഒന്ന് ഞെട്ടി…

എന്താടാ കൃഷ്ണ നീ ഇങ്ങനെ നോക്കുന്നെ…

അല്ല ഞാൻ വരണോ…. ദുരെ ഒക്കെ യാത്ര പോയിട്ട് എത്ര നാളായി.. ആകെ ഒരു മടി ആണ്…

വന്നെ പറ്റു എന്റെ കൂടെ… അതിനു ഇനി മാറ്റം ഇല്ല..

ഇവിടെ ആണ് പോകണ്ടേ..

തൃശൂർ… എന്റെ സ്വന്തം നാട്

എന്തു പറ്റി പെട്ടന്ന് ഒരു യാത്ര

ഒരാളെ കാണണം.. ഇപ്പോൾ വിളിച്ചു ആ ആൾ എന്നേ ഒരുപാട് സഹായിച്ച, ഇന്ന് ഞാൻ ജീവനോടെ ഇരിക്കാൻ കാരണം ആയ എനിക്കു മറക്കാൻ പറ്റാത്ത ആൾ ആണ്…

അത്ര സ്പെഷ്യൽ ആണോ…

അതെ..
ആണ് ആണോ അതോ…. സ്പെഷ്യൽ എന്ന് ഒക്കെ പറയുമ്പോൾ

തുളസി അവനെ ഒന്ന് നോക്കി… എന്നിട്ട് ചിരിച്ചു.. എന്താണ് മോനെ അങ്ങനെ ഒരു ചോദ്യം..

ഹേയ്. ചുമ്മാതെ ചോദിച്ചതാ..

അതൊക്കെ ആളെ കാണുമ്പോൾ അറിഞ്ഞാൽ മതി…. ഹും.. അപ്പോൾ നാളെ നമ്മൾ പോകുന്നു എന്തു പറയുന്നു..

ആ ok.. ok….

എന്താണ് ആ ok ക്കു ഒരു പവർ ഇല്ലല്ലോ..

ആരാന്നു ഒന്ന് പറഞ്ഞൂടെ…

അവൾക്കു ചിരി വന്നു….

നാളെ കാണാല്ലോ ചെക്കാ പിന്നെ എന്താണ്…. നീ കിടന്നോ… ഗുഡ് നൈറ്റ്‌..

അവൾ മുറി വിട്ടു ഇറങ്ങി.

കൃഷ്ണക്കു ഒരു വല്ലായിമ പോലെ.. ആരെ കാണാൻ ആകും ടീച്ചർ പോകുന്നത്.. സ്പെഷ്യൽ എന്ന് പറയുമ്പോൾ ബോയ് ഫ്രണ്ട് വല്ലതും….. അല്ല ഞാൻ എന്തിനാ ഇങ്ങനെ ഒക്കെ ചിന്തിക്കുന്നേ ടീച്ചർ ആരെ കണ്ടാലും എനിക്കു എന്താണ്.. എന്തായാലും നാളെ പോകാം എന്ന് ഓർത്തു അവൻ ഉറങ്ങി..

♥️♥️♥️

രാവിലെ തുളസി തട്ടി വിളിച്ചപ്പോൾ ആണ് കൃഷ്ണ ഉണർന്നതു

കണ്ണു മിഴിച്ചു നോക്കിയപ്പോൾ തുളസി മുന്നിൽ..
ഇളം പച്ച ചുരിദാർ ആണ് വേഷം.. മുഖത്തു നല്ല തെളിച്ചം ഉണ്ട് വല്ല്യ ഒരുക്കം ഒന്നും ഇല്ല എങ്കിലും സുന്ദരി ആണ്. ആരും നോക്കി നിന്ന് പോകും അവളെ ഒരു കുഞ്ഞു മാലാഖയെ പോലെ സുന്ദരി…

തന്നെ തന്നെ നോക്കി നിക്കുന്ന കൃഷ്ണയെ കണ്ടു തുളസിക്കു നാണം വന്നു…

ടാ പോകണ്ടേ നീ എണിറ്റെ ചെക്കാ…

തുളസിയുടെ ശബ്ദം ആണ് കൃഷ്ണയെ ആ നോട്ടത്തിൽ നിന്ന് ശ്രെദ്ധതിരിപ്പിച്ചതു..

സുന്ദരി ആയിട്ടുണ്ടല്ലോ….

അവൾ ഒന്ന് ചിരിച്ചു…. ആ കവിളുകൾ തുടുത്തു.. കണ്ണുകൾ വിരിഞ്ഞു.. ചുണ്ട് കടിച്ചു അവൾ.. പെട്ടന്ന് അവൾ കൃഷ്ണയിൽ നിന്നുള്ള ശ്രദ്ധമാറ്റി

ഡാ എണിക്കു നീ ആദ്യം. ബാ സമയം പോകുന്നു.. നീ റെഡി ആയി വാ ഞാൻ കാപ്പി എടുത്തു വെക്കാം. കഴിച്ചിട്ടു പോകാം നമുക്ക്. ഇപ്പോൾ ഇറങ്ങിയാൽ നേരത്തെ തിരിച്ചു വരാം… നീ റെഡിയാകു കേട്ടോ..

അവൾ റൂമിൽ നിന്നും പോകുന്നതു നോക്കി നിന്ന് കൃഷ്ണ.. എന്നിട്ടു ഒരുങ്ങി ഹാളിൽ ചെന്നു.

ആ വാ മോനെ ആഹാരം കഴിക്കാം മോനെ നോക്കി നിക്കുക ആയിരുന്നു അവൾ..

മോളെ തുളസി ഇങ്ങുവാ കൃഷ്ണ മോൻ വന്നു കഴിച്ചിട്ട് ഇറങ്ങാൻ നോക്ക്.. തുളസിയുടെ അമ്മ പറഞ്ഞു

ദാ വന്നു അമ്മേ…

റൂമിൽ നിന്നും ഇറങ്ങിയ തുളസിയെ അമ്മ ഒന്ന് നോക്കി കൃഷ്ണയും.. അവളുടെ നെറ്റിയിൽ ചന്ദനകുറിയും അതിനു താഴെ പിരികങ്ങളുടെ നടുവിൽ ഒരു കറുത്ത കുഞ്ഞു പൊട്ടും…. അതും കൂടെ ആയപ്പോൾ ആരായാലും അവളെ ഒന്ന് നോക്കി നിന്ന് പോകും..

തന്നെ നോക്കി നിക്കുന്ന അമ്മയെയും, കൃഷ്ണ യും കണ്ടപ്പോൾ അവൾ ചിരിച്ചു..

കഴിക്കാം.. ടാ എന്തു നോക്കി നിക്കുവാ ബാ പോകണ്ടേ നമുക്ക്..

കൃഷ്ണ അവളിൽ നിന്ന് നോട്ടം മാറ്റി ഒന്ന് ചിരിച്ചു…
അവർ ഒന്നിച്ചു ഇരുന്ന് ഭക്ഷണം കഴിച്ചു അമ്മയോട് യാത്ര പറഞ്ഞു ഇറങ്ങി… സൂക്ഷിച്ചു പോണം, നേരത്ത ഇങ്ങു വരണം എന്നാ സ്നേഹം കൊണ്ടുള്ള സ്ഥിരം പല്ലവികൾ കേട്ടു..

ആരെകാണാൻ ആണ് പോകുന്നത് എന്ന് ടീച്ചർ പറഞ്ഞില്ലല്ലോ..

കാറിൽ പോകവെ കൃഷ്ണ തുളസിയോട് ചോദിച്ചു…

അതു അവിടെ ചെല്ലുമ്പോൾ കാണാല്ലോ.. നീ ഒന്ന് അടങ്ങു ചെക്കാ.. അവൾ ചിരിച്ചു..

O ആയികോട്ടെ.. അവൻ അതും പറഞ്ഞു വെളിയിലേക്ക് ശ്രെദ്ധ തിരിച്ചു

അതു കണ്ടു തുളസി ഒന്ന് ചിരിച്ചു..

കൃഷ്ണ… കൃഷ്ണ.. ടാ പെണങ്ങിയോ നീ…

ഓ ഇല്ലേ.. നമ്മൾ ആർക്കും സ്പെഷ്യൽ ഒന്നും അല്ലല്ലോ….

അതു കേട്ടു തുളസിയുടെ കണ്ണു വിരിഞ്ഞു… ചിരിച്ചു.. അവനെ തന്നെ നോക്കി ഇരുന്നു…

അതൊക്കെ പോട്ടെ.. ഞാൻ ഒരു കാര്യം പറഞ്ഞാൽ കേക്കുമൊ കൃഷ്ണ..

അവൻ അവളെ ഒന്ന് നോക്കി….

എന്തു കാര്യം ആണ്..

അതൊക്ക ഉണ്ട്.. കേക്കുമൊ നീ

ആ നോക്കാം. കാര്യം പറ…
ഈ പ്രാവിശ്യം എന്തായാലും നമുക്ക് +2 എഴുതണം…. അതൊക്കെ കല്യാണി ടീച്ചർ പ്രിൻസിയോട് പറഞ്ഞു ok ആക്കിട്ടുണ്ട്… നീ സ്കൂളിന്റെ റാങ്ക് സ്വപനം ആയിരുന്നല്ലോ അതു കൊണ്ട് പേപ്പർസു എല്ലാം ശെരിയാക്കി +1 നല്ല മാർക്ക് അല്ലായിരുന്നു അതുകൊണ്ട് എല്ലാം ok ആണ്.. അപ്പോൾ എന്തു പറയുന്നു…

അവൻ ഒന്ന് കൃഷ്ണയെ നോക്കി ഒരു അദിശയത്തോടെ…

കല്യാണി അമ്മ ഒന്നും പറഞ്ഞില്ലല്ലോ എന്നിട്ട്..

അതൊക്കെ സാവധാനം പറയും നിന്നോട്… ഞാൻ ഒന്ന് സുചിപ്പിച്ചു എന്നേ ഉള്ളു…. അച്ഛനും, അമ്മയും എല്ലാരും അതു ആഗ്രഹിക്കുന്നുണ്ട് നീ സമ്മദിക്കണം കൃഷ്ണ. നീ നല്ല പോലെ പഠിക്കും ടോപ്പിക്ക് ഒക്കെ ഒന്ന് നോക്കിയാൽ മതി. ബാക്കി ഞാനും, കല്യാണി ടീച്ചറും, ആതിരയും ഒക്കെ ഉണ്ടല്ലോ…..

ശെരി ആകുമോ… എല്ലാരും ok ആണ് എങ്കിൽ ഞാനും ശ്രെമിക്കാം…

അതു കേട്ടു തുളസി ചിരിച്ചു

അതു മതി ബാക്കി ഞങ്ങൾ ഏറ്റു…

പൊട്ടു ഒക്കെ തൊട്ടപ്പോൾ കാണാൻ ഒന്നുടെ സുന്ദരി ആയിട്ടോ….

Leave a Reply

Your email address will not be published. Required fields are marked *