ഭഗവതിയുടെ മുഹബ്ബത്ത് – 4 Like

Related Posts


കഥയുടെ പെരുമാറ്റാൻ എന്തോ പറ്റുന്നില്ല …ആ പേരിനൊത്ത ഒരു കഥ …പ്രണയകഥ ഉടൻ വരുന്നതായിരിക്കും….ഉറപ്പ് …കഴിയുന്നതും പെട്ടെന്ന് തന്നെ ….നെപ്പോളിയൻ

എന്നാൽ ഓക്കെ പിന്നെ കാണാം..ആദി അവൾക്ക് നേരെ കൈ നീട്ടി..അവളുടെ കൈകൾ അവന്റെ കൈകളിൽഅമർന്നു…ആരതി തിരിഞ്ഞു നടന്നു..അവൾ കണ്ണിൽ നിന്ന് മറയുന്നത് വരെ അവൻ നോക്കി നിന്നു..

ചേച്ചി ഇത്ര നേരം എവിടെയായിരുന്നു കാറിൽ ഇരിക്കുമ്പോഴാണ് അച്ചുവത് ചോദിച്ചത്…

നിങ്ങളല്ലേ എന്നെ ഇട്ടിട്ട് രണ്ട് വഴിയേ പോയത്.. അപ്പോൾ ഒരു ഫ്രണ്ടിനെ കണ്ടു.. അവളോട് സംസാരിച്ച്നിന്നു..

എടീ മഹാപാപി..നീയല്ലേ എന്നെ ഉന്തി തള്ളി വിട്ടത് ഞാൻ പോകുന്നില്ലെന്ന് പറഞ്ഞതല്ലേ.. എന്നിട്ടിപ്പോഎനിക്കായോ കുറ്റം.. പിന്നെ ആരായിരുന്നു നിന്റെ ഫ്രണ്ട്..

അത് എന്റെ എല്ലാ ഫ്രണ്ടിനെയും അനൂപേട്ടനറിയോ..ഞാൻ കൊച്ചുകുട്ടിയൊന്നുമല്ല ഇങ്ങനെ ചോദ്യം ചെയ്യാൻ.. താൻ പിടിക്കപ്പെടുമോ എന്ന ഭയത്തോടെ കൃത്രിമദേഷ്യം മുഖത്ത് വരുത്തിക്കൊണ്ട് ആരതി പറഞ്ഞു…

അതിനെന്തിനാ ചേച്ചി ദേഷ്യപ്പെടുന്നെ.. ഏട്ടൻ ചോദിച്ചല്ലേയുള്ളൂ..ആവശ്യമില്ലാതെ ചിരിക്കുന്നതുംദേഷ്യപ്പെടുന്നതുമെല്ലാം എന്തെങ്കിലും മറച്ചുവെക്കാനുള്ള കള്ളത്തരമാ..അച്ചുവിന് അവളെ വെറുതെ വിടാൻഉദ്ദേശമില്ലായിരുന്നു…

ഓ നിങ്ങളുടെ അത്രേം കള്ളത്തരമൊന്നും നമ്മൾക്കില്ലേ.. ആരതി അച്ചുവിന് നേരെ കൈ കൂപ്പിക്കൊണ്ട്പറഞ്ഞു…

ഫ്രണ്ട് സീറ്റിൽ ഇരിക്കുന്ന അനൂപ് താൻ ഒരു ചോദ്യം ചോദിച്ചതിന് എന്തൊക്കെയാ ഇവിടെനടക്കുന്നതെന്നറിയാതെ ബാക്കിലേക്ക് വായും തുറന്ന് അവരെ നോക്കി..

ഒന്ന് നിർത്തുമോ രണ്ടും.. പോത്തുപോലെ വളർന്നിട്ടും ഏതുനേരോം ബുദ്ധി വക്കാത്ത പിള്ളേരെ പോലെ കലപിലകലപില…എന്നാണാവോ ഇതിനൊക്കെ വിവരം വക്കുന്നേ ഡ്രൈവ് ചെയ്യുന്ന അരുണിന്റെ ഗൗരവമാർന്നശബ്ദത്തിൽ അന്തരീക്ഷം വീണ്ടും ശാന്തമായി..

വീട്ടിൽ കാർ ചെന്ന് നിന്നു.. എല്ലാവരും ഇറങ്ങി..ഭാനു അവരെയും കാത്ത് ഉമ്മറത്ത് ഇരിക്കുന്നുണ്ടായിരുന്നു..

അമ്മക്ക് കിടക്കമായിരുന്നില്ലേ കുറച്ചു വൈകി..അരുൺ പറഞ്ഞു..

നിങ്ങൾ വരാതെ കിടന്നാലും ഉറക്കം വരില്ല കണ്ണിൽ തെളിഞ്ഞ് വരുന്ന ഉറക്കക്ഷീണത്തിലും ഭാനു പുഞ്ചിരിച്ചു..

ആരതി അതൊന്നും ശ്രദ്ധിക്കാതെ തന്റെ കൈകളിലെ കുപ്പിവളകളിൽ നോക്കി വളകൾ തമ്മിൽ പതുക്കെകൂട്ടിമുട്ടിച്ചു..”കാണേണ്ടെന്നാദ്യം നിനച്ചാലും ഓരോ മാത്രയിലും മോഹം ചാഞ്ചാടുന്നു നിന്നെ ഓർക്കുംനേരം”അവൾ ഭംഗിയിൽ പാടിക്കൊണ്ട് അകത്തേക്ക് പോയി..അവൾക്ക് പിന്നാലെ ഭാനുവും..ചെറിയ സ്റ്റെപ്പുകളൊക്കെഇട്ടു കൊണ്ടുള്ള അവളുടെ പോക്ക് കണ്ട് എല്ലാവരും നോക്കി നിന്നു..

ഇത് കണ്ടോ ഇന്നാരെയാണോ എന്തോ അമ്പലത്തിൽ കണ്ടത്..ഇത്രയധികം കുപ്പിവളകളൊന്നും ചേച്ചിഇടാറേയില്ല..ഞാനപ്പോഴേ ശ്രദ്ധിച്ചാതാ ഈ മാറ്റം..ഈ അരുണേട്ടനാ ചോദിച്ചു വന്നപ്പോഴേക്കും എല്ലാംനശിപ്പിച്ചത്..

എന്തേലുമാവട്ടെ..അവൾ പറഞ്ഞ പോലെ കൊച്ചുകുട്ടിയൊന്നുമല്ലല്ലോ..ഉറക്കം വന്നിട്ട് വയ്യ.. അതും പറഞ്ഞ്അരുൺ അകത്തേക്ക് പോയി…

അച്ചുവിന്റെ നോട്ടം അനൂപിലേക്കെത്തിയതും അവൻ വേഗത്തിൽ കാറിലേക്ക് കയറി…ഒപ്പം അച്ചുവും…

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

റൂമിലെത്തിയതും ആ കുപ്പിവകളിലേക്ക് വീണ്ടും അവളുടെ കണ്ണുകൾ എത്തി..കുപ്പിവളകൾ താൻ മുൻപ്കണ്ടിട്ടുണ്ടെങ്കിലും ഇട്ടിട്ടുണ്ടെങ്കിലും അവയ്ക്കൊന്നും ഇത്രയേറെ ഭംഗി ഉണ്ടായിട്ടില്ല…അവൾക്ക് തോന്നി…അത്ചിലപ്പോൾ ഇത് ആദിയേട്ടൻ തനിക്ക് സമ്മാനിച്ചതുകൊണ്ട് ആയിരിക്കുമോ ചിലപ്പോൾ അത് തന്നെയാവുംഅവൾ ചിന്തിച്ചു…ആദിയേട്ടനെ ഇത്രയുമധികം അടുത്ത് കിട്ടിയിട്ടില്ല ഇതുവരെ…ആദിയേട്ടൻ തനിക്ക് ആദ്യമായിസമ്മാനിക്കുന്നതും ഈ കുപ്പിവളകൾ ആണ്..അവൾ ആ വളകളിൽ ഒരു മുത്തമിട്ടു…എന്നിട്ട് ഉറക്കെചിരിച്ചു…അവൾ ബെഡിലേക്ക് വീണു..പിന്നെയും അമ്പലത്തിൽ വച്ച് നടന്നത് ഒന്നൂടെ ആലോചിച്ചു..ആ നോട്ടംഒരു ചെറുപുഞ്ചിരി എപ്പോഴും ആ സാമീപ്യം അത് മാത്രം മതിയായിരുന്നു അവൾക്ക് മതി മറന്ന്സന്തോഷിക്കാൻ..കാരണം അവളുടെ പ്രണയം അത്രമേൽ പരിശുദ്ധമായിരുന്നു..അങ്ങനെ ആദിയെ മാത്രംസ്വപ്നം കണ്ട് അവൾ എപ്പോഴോ ഉറങ്ങി…

രാവിലെ ആയതും തലേ ദിവസത്തെ അനുഭവത്തിൽ നിന്ന് അവൾ തിരിച്ചുവന്നിട്ടുണ്ടായില്ല..ആരോടെങ്കിലുംതനിക്കിത് പറയണമെന്ന് ആരതിക്ക് തോന്നി..ഫോണെടുത്ത് ശ്യാമയെ വിളിച്ചു..മുഴുവനും പറഞ്ഞില്ലെങ്കിലുംഅമ്പലത്തിൽ വച്ച് ഉണ്ടായതൊക്കെ അവൾ ശ്യാമയോട് പറഞ്ഞു…

ഡീ നമ്മുടെ പുസ്തകപ്പുഴു ആദിയേട്ടനെ കുറിച്ച് തന്നെയാണോ നീയീ പറയുന്നത്..ശ്യാമ വിശ്വാസംവരാത്തതുപോലെ ചോദിച്ചു..

അതേടി..സത്യായിട്ടും..

നേരെ ചൊവ്വേ പെൺപിള്ളേരുടെ മുഖത്ത് തന്നെ നോക്കാത്ത മനുഷ്യൻ അമ്പലപറമ്പീന്ന് കുപ്പിവളകൾ വാങ്ങിതന്നു അത്രേ..മോളെ നീ കരുതിയിരുന്നോ ഇതിൽ എന്തോ ഉണ്ട്.. ശ്യാമ കളിയാക്കി ചിരിച്ചു…അവളുടെ ആവാക്കുകളും ആരതിയിൽ പ്രതീക്ഷകൾ ഉണ്ടാക്കി..താൻ ഒരു മായാലോകത്ത് അകപ്പെട്ട പോലെ അവൾക്ക്തോന്നി…

ആരതി കുളി കഴിഞ്ഞ് തല തുവർത്തികൊണ്ട് ബാത്ത്റൂമിൽ നിന്ന് ഇറങ്ങുമ്പോഴാണ് ഭാനു അലമാരയിൽനിന്ന് എന്തോ തപ്പുന്നത് കണ്ടത്..എന്താണെന്ന് ആരതി ചോദിക്കാൻ തുടങ്ങുമ്പോഴേക്കും ഭാനു ഒരു പഴയആൽബം കയ്യിൽ എടുത്തിരുന്നു..അഭിയുടെയും ആരതിയുടെയും കല്ല്യാണ ആൽബം..

ഇതിനി ഇവിടെ വേണ്ട മോളെ..വേദനകൾ മാത്രം സമ്മാനിച്ച കഴിഞ്ഞ അദ്ധ്യായങ്ങളൊന്നും ഓർമ്മകളിൽപോലും ഇനി വേണ്ട..ഭാനു ആൽബവുമായി താഴേക്ക് പോയി…ആരതി ഒന്നും മിണ്ടിയില്ല

അവളിലെ നല്ല മാറ്റം കണ്ടിട്ടാവണം ഇനിയും പഴയ ഓർമ്മകൾ കടന്നുവരാതിരിക്കാൻ ഭാനുവത് ചെയ്തത്…

കുറേ നാളുകൾക്ക് മുൻപ് ആരതി തന്റെ ജീവിതത്തിൽ നടന്ന സുന്ദരമായ മുഹൂർത്തങ്ങൾനോക്കികാണുകയായിരുന്നു…താലിചരട് കഴുത്തിൽ കെട്ടുന്നതും നെറ്റിയിൽ സിന്ദൂരം ചാർത്തുന്നതുമായമനോഹര നിമിഷങ്ങൾ..പക്ഷേ ഓരോ പേജുകൾ മറക്കുമ്പോഴും അവളുടെ കണ്ണുകൾനിറഞ്ഞൊഴുകി..അതുകണ്ടുകൊണ്ടാണ് ഭാനു വന്നത്..അന്നത് ഭാനു ആരതിയിൽ നിന്ന് ബലമായിപിടിച്ചുവാങ്ങി നശിപ്പിക്കാൻ കൊണ്ടുപോയി..അവൾ ഭാനുവിന്റെ പിറകെ ഓടി ആൽബം പിടിച്ചുവാങ്ങി നെഞ്ചോട്ചേർത്ത് ഒരു ഭ്രാന്തിയെ പോലെ അലറി കരഞ്ഞു…

അത്രമേൽ പ്രിയപ്പെട്ടതായിരുന്നു തനിക്ക് കുറച്ചുനാൾ മുൻപ് വരെ അഭിയേട്ടൻ..അഭിയേട്ടന്റെ താലികഴുത്തിൽ വീണത് മുതൽ ശരീരം പോലെ തന്നെ മനസ്സും പവിത്രമായിരുന്നു… കുറേ കാലം തിരിച്ച് വരുമെന്ന്കരുതി ഒരു മണ്ടിയെ പോലെ കാത്തിരുന്നു..മറ്റൊരു പെണ്ണുമായി ഇഷ്ടത്തിലാണെന്ന് അറിയുന്നതുവരെ ആകാത്തിരിപ്പ് തുടർന്നു..പിന്നെ ഇങ്ങോട്ട് കണ്ണുനീർ മാത്രമായിരുന്നു ജീവിതം…പക്ഷേ ഇപ്പോൾ തന്നെവേണ്ടാത്തവരെ തനിക്കും വേണ്ട എന്നുള്ള ഒരു വലിയ പാഠം ജീവിതത്തിൽ നിന്നും പഠിച്ചിരിക്കുന്നു..ആ ആൽബംഅലമാരയിലെവിടെയോ ഉണ്ടെന്നുള്ള കാര്യം തന്നെ മറന്നുപോയതായിരുന്നു അവളോർത്തു…ഇതൊരുപുനർജന്മമാണെന്ന് അവൾക്ക് തോന്നി..ജീവിതം അങ്ങനെയാണ് ചിലതിനെയൊക്കെ ഒരുപാട് ചേർത്ത്പിടിക്കാൻ തോന്നും..എന്നിട്ടും അവ നമ്മളെ വിട്ട് പോയാൽ എത്ര പ്രിയപ്പെട്ടതാണെങ്കിലും ചിലപ്പോൾ കാലംഅതൊക്കെ മായ്ച്ചുകളയും എന്നെന്നേക്കുമായി…

Leave a Reply

Your email address will not be published. Required fields are marked *