മധുര പ്രതികാരം
Madhura Prathikaram | Author : Nakulan
പ്രിയ സുഹൃത്തുക്കളേ വീണ്ടും ഒരു കഥയുമായി വരികയാണ് ..മുൻകഥകളിൽ നിങ്ങൾ തന്ന സ്നേഹത്തിനു നന്ദി ..ഇതും നിങ്ങൾക്കു നല്ല ഒരു വ്യത്യസ്ത അനുഭവം നൽകട്ടെ എന്ന് ആശംസിക്കുന്നു.. ഇഷ്ടപ്പെട്ടാലും ഇല്ലങ്കിലും കമന്റ് ചെയ്യുക കഴിയുന്നതിനെല്ലാം മറുപടി നൽകുന്നതാണ്
അവൻ ഇങ്ങനെ എത്ര നാള് സിനിമ എന്ന് പറഞ്ഞു നടക്കും അമ്മേ, നല്ല വേഷങ്ങൾ കിട്ടും എന്ന് പറഞ്ഞു കൊച്ചിയിൽ തെണ്ടി നടക്കുന്നത് അല്ലാതെ ഗുണം ഒന്നും കാണുന്നില്ലല്ലോ ..ഏതോ ഒന്നോ രണ്ടോ സിനിമയിൽ ഗുണ്ടയായി തല്ലു കൊള്ളാൻ നിൽക്കുന്നത് മാത്രം കണ്ടു, നായകൻ ആകാൻ പോകുവാ എന്ന് പറഞ്ഞു പോയവൻ ഇപ്പൊ ഗുണ്ട റോൾ എങ്കിലും കിട്ടിയാൽ മതി എന്ന് പറഞ്ഞു നടക്കുന്നത് കാണുന്നില്ലേ
അതുപിന്നെ മോളേ, എല്ലാ ആളുകളും ഇങ്ങനെയാ കയറി വരുന്നത് എന്നാണ് അവൻ പറയുന്നത്, ആദ്യം ഗുണ്ടയും സഹനടനും ഒക്കെ ആയി മുഖം കാണിച്ചു പതിയെ നല്ല നല്ല റോളുകൾ കിട്ടും എന്നാണു അവൻ പറയുന്നത്
അതൊക്കെ ശരിയാണ് അമ്മേ, പക്ഷേ ആയിരങ്ങൾ അങ്ങനെ നടക്കുമ്പോ രക്ഷപെട്ടു പോകുന്നത് ഒന്നോ രണ്ടോ പേരല്ലേ, അതൊക്കെ നല്ല സാമ്പത്തികം ഉള്ള വീട്ടിലെ പിള്ളേരാകും അല്ലങ്കിൽ ഉയർത്തിക്കൊണ്ടു വരാൻ ഏതേലും നടൻ കാണും
എന്റെ മോളെ ഇതൊക്കെ അവനോട് പറഞ്ഞാൽ മനസിലാവണ്ടേ ,ഞങ്ങൾ പറഞ്ഞു മടുത്തു പപ്പക്ക് ആണെകിൽ പഴയ പോലെ ആരോഗ്യം ഒന്നും ഇല്ല പറമ്പിൽ പണിയൊന്നും പറ്റുന്നില്ല, ഇവൻ ആണെങ്കിൽ കൃഷിപ്പണി എന്ന് പറഞ്ഞു തൂമ്പ കൈകൊണ്ട് തൊടില്ല, എല്ലാ പണിയും ബംഗാളികളെ വച്ച് ചെയ്യിച്ചാൽ പറമ്പിൽ നിന്ന് കിട്ടുന്നതിൽ ഭൂരിഭാഗവും അവർക്ക് കൊടുക്കാനേ തികയൂ
അതൊക്കെ എനിക്കറിയാവുന്ന കാര്യം അല്ലേ അമ്മേ അവനിപ്പോ 25 വയസ്സായില്ലേ ഇനി എങ്കിലും ഒരിടത്തു സ്ഥിര ജോലി ആയില്ലെങ്കിൽ അവന്റെ ഭാവി എങ്ങനെയാ അതോര്ത്താ എനിക്ക് ടെൻഷൻ
ഞങ്ങൾക്കും അതാണ് മോളെ ടെൻഷൻ, മക്കൾ വളർന്നാൽ ഞങ്ങൾക്ക് അല്പം മനസമാധാനം കിട്ടും എന്ന് പ്രതീക്ഷിച്ചിരുന്നതാ , നിങ്ങൾ മുതിർന്നു കഴിഞ്ഞപ്പോഴാ ഞങ്ങൾക്ക് ഉറക്കം ഇല്ലാത്ത ടെൻഷൻ ആയത് (‘അമ്മ പറഞ്ഞതിൽ തനിക്കിട്ടു കൂടി ഒരു കുത്ത് ഉള്ളതിനാൽ അവൾ മിണ്ടിയില്ല)
നീ സമയം ഉള്ളപ്പോ അവനെ ഒന്ന് വിളിക്കാമോ
ഞാൻ വിളിച്ചാൽ അവൻ ഫോൺ എടുക്കില്ല അമ്മേ , അമ്മക്കറിയാമല്ലോ അവനു ദേഷ്യം ഇതുവരെ മാറിയിട്ടില്ല
അതൊക്കെ മാറിക്കോളും, അപ്പനും അമ്മയും വരെ ക്ഷമിച്ചില്ലേ പിന്നെ അവനെന്താ, അല്ലേലും അവനു നിന്നോട് പഴയ ദേഷ്യം ഒന്നും ഇല്ല
അവനെന്റെ അനിയൻ അല്ലെ ഞാൻ വിളിച്ചോളാം ശരി എന്നാൽ അമ്മെ ഞാൻ ജോലിക്കു പോകാൻ ഇറങ്ങുവാ വൈകിട്ട് അവനെ വിളിച്ചോളാം ..
മകളുടെ ഫോൺ വച്ച ശേഷം ലീലാമ്മ നെടുവീർപ് ഇട്ടു കഴിഞ്ഞു പോയ സംഭവങ്ങൾ അവരുടെ ഓർമയിൽ വന്നു… ഇടുക്കി ജില്ലയിലെ ഒരു ശരാശരി കർഷക കുടുംബം ആയിരുന്നു ജോണപ്പന്റെയും ലീലാമ്മയുടെയും.. മണ്ണിനോട് പടവെട്ടി ജീവിച്ചു പോന്ന ക്രിസ്ത്യൻ കുടുംബം.. രണ്ടു മക്കൾ മൂത്തത് മായ ഇളയവൻ മനീഷ്.. രണ്ടു പേരും സൗന്ദര്യത്തിന്റെ കാര്യത്തിൽ അനുഗ്രഹിക്കപ്പെട്ടവർ ആയിരുന്നു.. മൂത്തവൾ ആയ മായക്കു 3 വയസ്സുള്ളപ്പോഴാണ് മനീഷ് ജനിച്ചത്.. 3 വയസ്സ് പ്രായവ്യത്യാസം എന്നുള്ളതുകൊണ്ട് തന്നെ മനീഷിനെ പൊന്നുപോലെയാണ് മായ നോക്കിയിരുന്നത്.. അവനും ചേച്ചി എന്ന് വച്ചാൽ ജീവൻ ആയിരുന്നു..
ഡിഗ്രി കഴിഞ്ഞു മായ അവളുടെ ഇഷ്ടപ്രകാരം എറണാകുളത്തു ഫാഷൻ ഡിസൈനിങ് പിജി ചെയ്യാൻ പോയ സമയത്താണ് ആ സംഭവം നടന്നത്.. സ്കൂളിലും കോളേജിലും സൗന്ദര്യ റാണി ആയി വിലസിയിരുന്ന മായക്കു ഇഷ്ടം പോലെ പ്രൊപോസൽസ് വന്നിരുന്നു എങ്കിലും അവൾ ആരിലും ആകൃഷ്ട ആയിരുന്നില്ല..പക്ഷേ എറണാകുളത്തു പഠിക്കാൻ പോയ അവൾ നൗഷാദ് എന്ന പയ്യനുമായി അവൾ സ്നേഹത്തിലായി..
ഉത്തരേന്ത്യയിൽ ജനിച്ചു വളർന്ന നൗഷാദ് മായയെപോലെ തന്നെ ഫാഷൻ ഡിസൈനിങ് കോഴ്സ് ചെയ്യാൻ വേണ്ടി മാത്രം എറണാകുളത്ത് വന്നതായിരുന്നു.. പൂച്ചകണ്ണുള്ള ആ സുന്ദരന്റെ മാന്യമായ പെരുമാറ്റത്തിലും സൗന്ദര്യത്തിലും മായ വീണുപോകുകയും അവന്റെ പ്രണയാഭ്യർത്ഥന സ്വീകരിക്കുകയും ആയിരുന്നു..
ലവ് ജിഹാദ് എന്ന വിഷയം കത്തി നിന്നിരുന്ന അക്കാലത്തു യാഥാസ്ഥിതിക ക്രിസ്ത്യൻ കുടുംബത്തിൽ പിറന്ന മായ ഒരു മുസ്ലിം ചെക്കനെ സ്നേഹിക്കുന്നു എന്ന വിവരം അവരുടെ ഗ്രാമത്തെ മുഴുവൻ ഞെട്ടലിൽ ആക്കി.. കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും സ്വീകാര്യത ലഭിക്കില്ല എന്ന് ഉറപ്പിച്ച മായ തന്റെ പ്രണയത്തിനു മുൻതൂക്കം കൊടുത്തു സ്നേഹിച്ച മാതാപിതാക്കളെയും അനിയനെയും ഉപേക്ഷിച്ചു നൗഷാദിന്റെ കൂടെ ഇറങ്ങിപ്പോയി .. ആ കുടുംബത്തിന് ഒരിക്കലും താങ്ങാൻ പറ്റാത്ത ഒരു പ്രഹരം ആയിരുന്നു അത്..
നാലഞ്ചു വർഷത്തോളം വീടുമായി യാതൊരു കോണ്ടാക്റ്റും മായക്കു ഉണ്ടായിരുന്നില്ല .. വിവാഹശേഷം ഡൽഹിക്കു പോയ മായ ഫോൺ വിളിച്ചാൽ പോലും വീട്ടിൽ ഉള്ളവർ ഫോൺ എടുത്തിരുന്നില്ല.. ഒരു വര്ഷം മുൻപ് ജോണപ്പന്റെ ‘അമ്മ മരണക്കിടക്കയിൽ വച്ച് അവസാന ആഗ്രഹം പറഞ്ഞപ്പോഴാണ് മായക്കു ഒന്ന് ഫോണിൽ സംസാരിക്കാൻ എങ്കിലും അവസരം ലഭിച്ചത്..
ഏക മകളുടെ സ്വരം കേട്ട് തുടങ്ങിയപ്പോ മാതാപിതാക്കളുടെ മനസ്സ് പതിയെ അലിഞ്ഞു വന്നു.. പിന്നീട് ഒരു വർഷത്തോളം മായ മിക്കവാറും വീട്ടിൽ ഫോണിൽ വിളിക്കുകയും ഇടയ്ക്കിടെ വീട്ടു ചിലവിനു പൈസ അയച്ചു കൊടുക്കുകയും ചെയ്തിരുന്നു.. എങ്കിലും നാട്ടിൽ വരുന്നതിനു അവൾക് പേടി ഉണ്ടായിരുന്നു..
മനീഷിന്റെ കാര്യം പറഞ്ഞാൽ ചെറുപ്പം മുതൽ സിനിമ പ്രേമം ആയി നടന്ന അവനു പഠനത്തിൽ വലിയ താല്പര്യം ഉണ്ടായിരുന്നില്ല..ജിമ്മും കരാട്ടെ പരിശീലനവും ആയി നടന്ന അവൻ പ്ലസ് ടു കഴിഞ്ഞപ്പോഴേക്കും കരാട്ടെ ബ്ലാക്ക് ബെൽറ്റ് എടുത്തിരുന്നു.. പഠന ശേഷം അവൻ ഇടുക്കിയിൽ തന്നെ ഒരു കരാട്ടെ സ്കൂൾ നടത്തി അത്യാവശ്യം ചിലവിനുള്ള പൈസ സമ്പാദിച്ചിരുന്നു.. ചേച്ചി ഒളിച്ചോടിപ്പോയ നാണക്കേട് അവനെ വല്ലാതെ ഉലച്ചിരുന്നു ..
നാട്ടുകാരുടെയും കൂട്ടുകാരുടെയും മുന്നിൽ പരിഹാസ്യൻ ആയി തീരുന്നു എന്ന തോന്നൽ ഉണ്ടായപ്പോൾ അവൻ അഭിനയ മോഹവുമായി കൊച്ചിക്കു വണ്ടി കയറി.. സിനിമ എന്ന ഫീൽഡിൽ വരാൻ സൗന്ദര്യം മാത്രം പോരാ എന്ന തിരിച്ചറിവ് നൽകുന്നത് ആയിരുന്നു അവന്റെ പിന്നീടുള്ള വർഷങ്ങൾ.. ഒരു ചാൻസ് ചോദിച്ചു അവൻ കയറി ഇറങ്ങാത്ത സംവിധായകർ ഇല്ല,
പലരും നായകൻ ആക്കാം പക്ഷേ സിനിമക്ക് വേണ്ടി പണം മുടക്കണം എന്ന് പറഞ്ഞപ്പോ അവൻ ഉള്ളിൽ കരഞ്ഞുകൊണ്ട് ഇറങ്ങി പോന്നു.. ജീവിത ചിലവിനു വേണ്ടി കരാട്ടെ ക്ലാസ് ഇടം എന്ന് വെച്ചപ്പോൾ മുട്ടിനു മുട്ടിനു കരാട്ടെ ക്ലാസുകൾ ഉള്ള കൊച്ചിയിൽ അതിനും വലിയ സ്കോപ് ഇല്ലെന്നു അവനു മനസ്സിലായി.. പിന്നീട് ഒന്ന് രണ്ടു ഏജന്റ് മുഖേന സിനിമയിൽ ഡ്യൂപ്പ് ആയും സ്റ്റണ്ട് ആർട്ടിസ്റ്റ് ആയും ഒരു വിധം കഴിഞ്ഞു കൂടുകയായിരുന്നു..