മരുപ്പച്ച – 1
Marupacha | Author : Prasad
എല്ലാ കമ്പി വായനക്കാര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ നവവത്സരാശംസകള്‍! ഇത് ഒരു പുതുവത്സര സമ്മാനം…. നിങ്ങള്‍ ആഗ്രഹിച്ചപോലെ നന്നായോ എന്ന് അറിയില്ല…. ഇരുപതോ മുപ്പതോ പേജുകളില്‍ അവസാനിപ്പിക്കാമെന്ന് കരുതിയ ഒരു ചെറിയ കഥ… എഴുതി വന്നപ്പോള്‍, കുറെ നീണ്ടുപോയി. നിങ്ങള്‍ ആഗ്രഹിക്കുന്നപോലെ അധികം സെക്സ് ഒന്നും ഇവിടെ ഉണ്ടാകില്ല….
പ്രസാദ്
ഇത് ബാലചന്ദ്രന്‍റെ സംഭവ ബഹുലമായ ജീവിതത്തിലെ ഒരേട്….
ബാലചന്ദ്രന്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍…. അതായത്, താലൂക്ക് ആഫീസിലെ ഒരു ഉപരിമണ്ഡല ഗുമസ്തന്‍… സുഹൃത്തുക്കള്‍, ബാലു എന്ന് വിളിക്കും…. പ്രായം കുറഞ്ഞവര്‍, ബാലേട്ടാ എന്നും വിളിക്കും…. ഭാര്യ… അദ്ധ്യാപിക ആയ രാധാമണി…. അടുപ്പക്കാര്‍, മണി എന്ന് വിളിക്കും…. ആ സന്തുഷ്ട കുടുംബത്തില്‍, രണ്ട് പിന്‍ഗാമികള്‍…… ഒന്നാമന്‍….. ആദി എന്ന ആദര്‍ശ്…… രണ്ടാം സന്തതി, ആമി എന്ന് വിളിക്കുന്ന അഭിരാമി…
രാധാമണി, വീട്ടിനടുത്ത് തന്നെയുള്ള ഒരു സ്കൂളിലാണ് പഠിപ്പിക്കുന്നത്…. വീട്ടില്‍ നിന്നും ഏതാണ്ട് ഒരു കിലോമീറ്ററില്‍ താഴെ മാത്രമേ ദൂരം ഉള്ളൂ…. പത്ത് മിനിറ്റ് കൊണ്ട് നടന്നെത്താവുന്ന ദൂരം…… മക്കള്‍ രണ്ടും പഠിക്കാന്‍ മിടുക്കര്‍….. അങ്ങനെ സന്തോഷകരമായ ജീവിതം നയിക്കുന്ന ഒരു കുടുംബം….
മകന്‍ എഞ്ചിനീയറിംഗ് കോളേജില്‍ അവസാന വര്‍ഷം ആയപ്പോള്‍, മകള്‍ക്കും അവിടെ തന്നെ അഡ്മിഷന്‍ കിട്ടി. മകന്‍ നേരത്തേ തന്നെ ഒരു സ്കൂട്ടറില്‍ ആണ് കോളേജില്‍ പൊയ്ക്കൊണ്ടിരുന്നത്….. ഇപ്പോള്‍, രണ്ടു പേരും കൂടി ഒരുമിച്ചാണ് അതില്‍ യാത്ര….. ആ വര്‍ഷം, മകന് ക്യാമ്പസ്സ് സെലക്ഷനില്‍ ഒരു പ്രശസ്തമായ ഐ. ടി. കമ്പനിയില്‍ ജോലി കിട്ടി. ഇതിനിടെ, മകളും സ്കൂട്ടര്‍ ഓടിക്കാന്‍ പഠിക്കുകയും, ലൈസ്സന്‍സ് എടുക്കുകയും ചെയ്തിരുന്നു……
അടുത്ത വര്‍ഷം ആയപ്പോഴേക്കും, മകന്‍ ജോലിക്ക് ജോയിന്‍ ചെയ്യാനായി ബാംഗ്ലൂരിലേക്ക് പോയി. പിന്നെ മകള്‍ ഒറ്റയ്ക്കായി യാത്ര…. അങ്ങനെയിരിക്കെ, ഒരു ദിവസം അവള്‍ കോളേജിലേക്ക് പോകുന്ന വഴി, നിയന്ത്രണം വിട്ട ഒരു ടിപ്പര്‍ ലോറി അവളെ ഇടിച്ചു തെറിപ്പിച്ചു. ആ വീഴ്ചയുടെ ആഘാതത്തില്‍ അവളുടെ തല റോഡില്‍ ഇടിച്ചു. ഓടിക്കൂടിയ ആളുകള്‍, അവളെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും, ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അതായിരുന്നു ബാലചന്ദ്രന്‍റെ ആദ്യത്തെ ദുരന്തം……
നിയമപരമായ എല്ലാ നടപടികള്‍ക്കും ശേഷം, അവളുടെ ചേതനയറ്റ് കീറിമുറിച്ച ശരീരം വീട്ടില്‍ കൊണ്ടുവന്നു. അവളുടെ അമ്മ കുറേ നേരം കരഞ്ഞുകൊണ്ട് അതില്‍ കെട്ടിപ്പിടിച്ചു കിടന്നു…. ഒടുവില്‍, ആ ശരീരം ചിതയിലേക്ക് എടുത്തപ്പോള്‍, അവളുടെ അമ്മ ബോധംകെട്ടു വീണു…… അവിടെ ഉണ്ടായിരുന്ന സ്ത്രീകള്‍ എല്ലാം കൂടി അവരെ എടുത്തു അകത്ത് കൊണ്ടുപോയി കിടത്തി……
പിന്നെ ചടങ്ങുകള്‍ എല്ലാം കഴിഞ്ഞു ബാലചന്ദ്രന്‍ ചെന്ന് അവളെ വിളിച്ചിട്ട് അവള്‍ പ്രതികരിക്കുന്നില്ലായിരുന്നു. ശരിക്കും അവര്‍ക്ക് എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാക്കി വന്നപ്പോഴേക്കും സമയം ഏറെ കഴിഞ്ഞിരുന്നു….. സത്യത്തില്‍, അവര്‍ക്ക് പ്രഷര്‍ കൂടിയിട്ട് സ്ട്രോക്ക് വന്നത് ആയിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും, സമയം ഏറെ വൈകിപ്പോയതിനാല്‍, പിന്നെ ഒന്നും ചെയ്തിട്ട് കാര്യവുമില്ലായിരുന്നു. അവരുടെ ശരീരം മുഴുവന്‍ തളര്‍ന്നു പോയിരുന്നു.
അങ്ങനെ കുറേ ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം അവരെ വീട്ടില്‍ കൊണ്ടുവന്നു….. ഇതായിരുന്നു ബാലചന്ദ്രന്‍റെ രണ്ടാമത്തെ ദുരന്തം……. തുടര്‍ ചികിത്സകളും, ഫിസിയോ തെറാപ്പിയും എല്ലാം നടത്തി നോക്കിയിട്ടും ഒരു മാറ്റവും കണ്ടില്ല…. കണ്ണ് തുറന്നിരിക്കും….. എല്ലാ കാര്യങ്ങളും കാണുന്നുണ്ട്…. പക്ഷേ, പ്രതികരണം ഒന്നും ഇല്ല…. എപ്പോഴും കണ്ണിലൂടെ കണ്ണുനീര്‍ ഒഴുകിക്കൊണ്ടിരിക്കും… അതായിരുന്നു അവസ്ഥ. അവരെ വീട്ടില്‍ കൊണ്ടുവന്നു രണ്ടു ദിവസം കഴിഞ്ഞു അയാളുടെ മകന്‍ ബാംഗ്ളൂരിലേയ്ക്ക് പോയി… പിന്നെ എല്ലാ മാസവും അവരെ കാണാനായി വരുമായിരുന്നു…
ബാലചന്ദ്രനും ഏറെ നാളുകള്‍ ലീവില്‍ ആയിരുന്നു….. പിന്നെയും ലീവ് നീട്ടി എടുക്കാന്‍ പറ്റാത്തതിനാല്‍, അയാള്‍ ഒരു ഹോം നേഴ്സിനെ ഏര്‍പ്പാടാക്കി.
വീട്ടു ജോലിക്ക്, മുന്‍പ് മുതല്‍ അവിടെ വന്നുകൊണ്ടിരിക്കുന്ന ഒരു സ്ത്രീ ഉണ്ടായിരുന്നു…. ശാരദ. അവര്‍, രാവിലെ വന്നു ജോലികളെല്ലാം തീര്‍ത്ത് വൈകുന്നേരം പോകും. അതായിരുന്നു പതിവ്…. അങ്ങനെ ഹോം നേഴ്സ് വന്നതിനു ശേഷം, ബാലചന്ദ്രന്‍ വീണ്ടും ജോലിക്ക് പോയി തുടങ്ങി…. രണ്ടു മൂന്നു മാസം പ്രശ്നമില്ലാതെ പോയി. മൂന്നു മാസം കഴിഞ്ഞപ്പോള്‍, അവരെ ആ എജന്‍സിക്കാര്‍ തിരികെ വിളിച്ചിട്ട്, പകരം മറ്റൊരു സ്ത്രീയെ വിട്ടുകൊടുത്തു.
അവര്‍, അങ്ങനെ മൂന്നു മാസം കൂടുമ്പോള്‍, ആളെ മാറ്റിക്കൊണ്ടിരുന്നു. ഒരാളെ തന്നെ അവര്‍ സ്ഥിരമായി കൊടുക്കാറില്ല. അത് പോലെ തന്നെ, അവരുടെ വ്യവസ്ഥ പ്രകാരം, എല്ലാ മാസവും അവര്‍ക്ക് രണ്ടു ദിവസം അവധി നല്കണമായിരുന്നു. അതും അയാള്‍ക്ക് പ്രശ്നമായിരുന്നു. കാരണം, ആ ദിവസങ്ങളില്‍, അയാള്‍ക്ക് ഓഫിസില്‍ പോകാന്‍ പറ്റില്ലായിരുന്നു..
അങ്ങനെയിരിക്കെ, ബാലചന്ദ്രന് വില്ലേജ് ഓഫീസറായി കുറച്ചു ദൂരെ ഒരു ഓഫീസിലേക്ക് നിയമനം കിട്ടി. അയാള്‍, തഹസീല്‍ദാരെയും, കലക്ടറെയുമൊക്കെ കണ്ടു അയാളുടെ വീട്ടിലെ സാഹചര്യം പറഞ്ഞ് അടുത്തേക്ക് ഒരു മാറ്റത്തിന് അപേക്ഷിച്ചു. ഒടുവില്‍, വീട്ടില്‍നിന്നും ദിവസവും പോയി വരത്തക്കവിധം കുറച്ചു ദൂരെയുള്ള ഒരു ഓഫീസിലേക്ക് മാറ്റി കിട്ടി. എങ്കിലും, അയാള്‍ക്ക് ആ ഓഫീസില്‍ എത്താന്‍ ഏതാണ്ട് മുപ്പതു കിലോമീറ്ററിലധികം യാത്ര ചെയ്യണമായിരുന്നു. എങ്കിലും പോയിവരുന്നതിനു ബസ്സ് സൗകര്യം ഉള്ളതുകൊണ്ട് അയാള്‍ ആ ഓഫീസില്‍ ജോലിക്ക് ജോയിന്‍ ചെയ്തു.
മകളുടെ മരണത്തിനു ശേഷം, ആ സ്കൂട്ടര്‍ പിന്നെ അയാള്‍ എടുത്തില്ല. അത് ഇപ്പോഴും പോലീസ് സ്റ്റേഷനില്‍ കിടപ്പുണ്ട്….. അയാള്‍ക്ക്, ആ സ്കൂട്ടര്‍ കൂടാതെ ഒരു കാറും ഉണ്ട് പക്ഷേ, അത് അയാള്‍ സാധാരണയായി ഉപയോഗിക്കാറില്ല. അവധി ദിവസങ്ങളില്‍ എന്തെങ്കിലും സാധനങ്ങളൊക്കെ വാങ്ങാന്‍ പോകുമ്പോള്‍ മാത്രമേ അത് എടുത്തിരുന്നുള്ളൂ…
അങ്ങനെ, അയാള്‍ ദിവസവും ജോലിക്ക് പോയി വന്നു. പക്ഷേ, ഹോം നെഴ്സുമാരെ കൊടുക്കുന്ന ഏജന്‍സി മൂന്നു മാസം കൂടുമ്പോള്‍ ആളെ മാറ്റുന്നത് ഒരു ബുദ്ധിമുട്ട് ആയി. കാരണം, പുതിയ ഒരാള്‍ വന്നു കാര്യങ്ങള്‍ മനസ്സിലാക്കുന്നത് വരെ അയാളുടെ സാന്നിദ്ധ്യം ആവശ്യമായി വരുന്നു. അത് മൂലം, ആ ദിവസങ്ങളില്‍ അയാള്‍ക്ക് ഓഫീസില്‍ പോകാന്‍ പറ്റുന്നില്ല. ആ ഒരു ബുദ്ധിമുട്ട് ഏജന്‍സിയില്‍ പറഞ്ഞെങ്കിലും അവര്‍ സ്ഥിരമായി ആളെ തരില്ല എന്ന് പറഞ്ഞു.