മാസ്റ്റർ- 1

പ്രിയ വായനക്കാർക്ക്, കൂട്ടുകാർക്ക്…

മാസ്റ്റർ ആവശ്യപ്പെട്ടത് പോലെ ഒരു കമ്പൈൻഡ് റൈറ്റിങ് ഇവിടെ തുടങ്ങുന്നു. കഥ ഞാനും മാസ്റ്ററും ചർച്ച ചെയ്തിട്ടില്ല. ഇതിന്റെ അടുത്ത അദ്ധ്യായം മാസ്റ്റർ എഴുതുന്നതായിരിക്കും. ഈ കഥയുടെ തുടർച്ചയായി ആണ് മാസ്റ്റർ എഴുതുന്നതെങ്കിലും അത് എന്തായിരിക്കാം എന്നതിനെ കുറിച്ച് എനിക്ക് ഒരു ധാരണയുമില്ല. അതുപോലെ എന്റെ എഴുത്തിനെ പറ്റി മാസ്റ്റർക്കും.

മന്ദൻരാജയും ഞാനും പ്ലാൻ ചെയ്ത് ഡിസ്ക്കഷന് ശേഷമെഴുതുന്ന മറ്റൊരു കമ്പൈൻഡ് വർക്ക് കൂടിയുണ്ട്. അത് അടുത്ത ആഴ്ചയോടു കൂടിയുണ്ടാവും.അതിന്റെ എഴുത്തിനിടയിലാണ് സൈറ്റിലെ “മാസ്റ്റർ” ആയ മാസ്റ്ററുടെ ഒരു പ്രൊപ്പോസൽ. മാസ്റ്ററെപ്പോലെ ഒരു വലിയ എഴുത്തുകാരൻ എന്നെപ്പോലെ ഒരാളെ ഇതിലേക്ക് ക്ഷണിച്ചതിന് നന്ദി.

അത് കൊണ്ട് ഈ അദ്ധ്യായം സമർപ്പിക്കുന്നത് മാസ്റ്റർക്ക് തന്നെയാണ്.

പരമ ബോറ്…”

പിമ്പിലിരുന്ന അരുൺ കോട്ടുവായിട്ടുകൊണ്ട് പറഞ്ഞു.

മറ്റു കുട്ടികളും അങ്ങനെയായിരുന്നു. മിക്കവരുടെയും മുഖങ്ങളിൽ ഉത്സാഹമില്ല. ഉറക്കച്ചടവും ക്ഷീണവുമൊക്കെയാണ് മിക്ക മുഖങ്ങളിലും. ചിലർ ഡെസ്ക്കിൽ മുഖം പൂഴ്ത്തികിടക്കുന്നു. പെൺകുട്ടികൾ മാത്രം വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു.

“ബോറോ?”

ഡെന്നിസ് ചോദിച്ചു.

“മൾട്ടിനാഷണൽ കമ്പനിയിലെ സി ഇ ഓയുടെ കോർണർ ഓഫീസുപോലെയുള്ള എ സി ക്ലാസ്സ് റൂം. സ്റ്റേറ്റ് ഓഫ് ആർട്ട് ആയ ഫർണിച്ചർ…നോക്ക്… പായലും പൂപ്പലുമില്ലാത്ത, ഏ വൺ നെരോലാക് പെയിന്റ്റിൽ മിന്നുകയും മിന്നിത്തിളങ്ങുകയും ചെയ്യുന്ന ചുവരുകൾ…ഇത്രയൊക്കെ നിന്റെ അണ്ണാക്കിലേക്ക് തള്ളി തന്നിട്ട് മൈത്താണ്ടി നിനക്കിതൊക്കെ ബോറായി തോന്നുന്നെന്നോ?”

“മാത്രമോ?”

മുമ്പിൽ അവരുടെ സംസാരം ശ്രദ്ധിച്ചിരുന്ന അമീഷ തിരിഞ്ഞു നിന്നുകൊണ്ട് ചോദിച്ചു.

“മുമ്പിലെ വലിയ ജനലുകളിലൂടെ ….അല്ല ജനൽ അല്ല …ജാലകങ്ങളിലൂടെ നോക്കൂ…വെയിലിൽ പുതച്ച ഹരിതാഭയായ ഭൂമി…അതിനപ്പുറം നീലമലകൾ ..നീല മലകൾക്കപ്പുറം മേഘങ്ങൾ ഉത്സവനൃത്തം ചെയ്യുന്ന ചക്രവാളം….ഇതെല്ലാമുണ്ടായിട്ടും ബോറോ മിസ്റ്റർ അരുൺ പണിക്കർ?”

“ഞാൻ അരുൺ പണിക്കർ അല്ല..ഒന്നാന്തരം ചോകോനാ,”
അരുൺ ഇഷ്ടപ്പെടാത്തത് പോലെ പറഞ്ഞു.

“ആട്ടെ എന്താ ഇത്ര ബോറാവാൻ?”

“രാഗിണി ചോദിച്ചു.

“എന്റെ രാഗിണി നീ ചുമ്മാ എന്നെക്കൊണ്ട് തെറി പറയിക്കരുത്…”

അരുൺ ക്രുദ്ധനായി.

“എന്നതാ ബോറല്ലാത്തത്?”

പിന്നെ അവൻ അസ്വസ്ഥനായി വാതിൽക്കലേക്ക് നോക്കി.

“ബോറടിയുടെ അങ്ങേയറ്റമെത്തിക്കാൻ വേണ്ടി ഇപ്പം വരും പ്രൊഫസ്സർ മഹാലിംഗം….ഇവനൊക്കെ എന്നതാ ഈ പഠിപ്പിക്കുന്നെ? വാ തുറന്നാൽ അപ്പം ഗീർവാണം…സ്വന്തം പൊക്കൽ…മഹാലിംഗം…”

“മഹാലിംഗം എന്നൊക്കെ ചുമ്മാ പറയുന്നതാരിക്കും…”

ഡെന്നിസ് പറഞ്ഞു.

“വാസ്തവത്തിൽ വല്ല കുഞ്ഞിപ്പക്കി എന്നൊക്കെയായിരിക്കും പേര്!”

“ഓ!”

രാഗിണി ഡെന്നിസിന്റെ നേരെ അടിക്കാൻ കയ്യോങ്ങി.

“വാ തുറന്നാൽ അന്നേരം വരും ഊള വർത്താനം!”

“ഊള വർത്താനവോ?”

ഡെന്നിസ് രാഗിണിയെ നോക്കി.

“അയാള് മഹാലിംഗം ആണെന്ന് നിനക്ക് അത്രയ്ക്ക് ഉറപ്പുണ്ടോ?”

“അയ്യേ ഇവനെ ഞാൻ!”

രാഗിണി കയ്യുയർത്തി ഡെന്നീസിനെ അടിച്ചു.
മംഗലാപുരത്തിനടുത്ത് മേദിനിപുരിയിൽ, പഴയ മൈസൂർ രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള റോയൽ കോളേജ് ഓഫ് എൻജിനീയറിങ് എക്കാലത്തും വിദ്യാഭ്യാസചിന്തകരുടെ സജീവ ചർച്ചാവിഷയമാണ്. എല്ലാ സ്ട്രീമുകളിലും നല്ലൊരു ശതമാനം മലയാളി വിദ്യാർത്ഥികളുണ്ട്. കോളേജിന്റെ രാജ്യാന്തര പ്രശസ്തിയും നൂറു ശതമാനത്തിലെത്താറുള്ള പ്ലേസ്മെൻറ്റ് റെക്കോഡും വിട്ടുവീഴ്ച്ചയില്ലാത്ത അച്ചടക്ക നിഷ്ക്കർഷയും അതിന്റെ ഏറ്റവും പ്രധാന ആകർഷണങ്ങളായിരുന്നു. നഗരത്തിൽ നിന്ന് വിട്ട് പ്രശാന്തവും ഹരിതാഭവുമായ മേദിനിപ്പുരിയിലാണ് ഇരുനൂറ് ഹെക്റ്റർ ചതുരശ്ര വിസ്തൃതിയിലുള്ള കാമ്പസ്സിൽ കോളേജ് കെട്ടിട സമുച്ഛയങ്ങൾ സ്ഥിതി ചെയ്യുന്നത്.

നിരുന്മേഷരായ കുട്ടികളുടെ മുമ്പിലേക്ക് അപ്പോൾ കോളേജ് ഡീൻ രാം പ്രസാദ് ഹെഗ്‌ഡെ കടന്നു വന്നു.

കുട്ടികൾ എല്ലാവരും എഴുന്നേറ്റ് നിന്നു.

“ഗുഡ് മോണിങ് സാർ,”

അവർ അദ്ദേഹത്തെ അഭിവാദ്യം ചെയ്തു.

“ഗുഡ് മോണിങ് ഇരിക്കൂ,”

പോഡിയത്തിനു മുമ്പിൽ നിന്ന് കൊണ്ട് അദ്ദേഹം പറഞ്ഞു.

കുട്ടികൾ ഇരുന്നു. അദ്ദേഹം പറയാൻ പോകുന്നത് എന്തായിരിക്കാം എന്നോർത്ത് ആകാംക്ഷയോടെ അദ്ദേഹത്തെ നോക്കി.

“നിങ്ങളുടെ ഓപ്റ്റിക്കൽസ് അധ്യാപകൻ പ്രൊഫസ്സർ മഹാലിംഗം ഇന്ന് മുതൽ അവധിയിലാണ്…”

ആകാംക്ഷ നിറഞ്ഞ മുഖങ്ങളിലേക്ക് നോക്കി അദ്ദേഹം പറഞ്ഞു.

“പകരം ഞാൻ പുതിയ ഒരു അധ്യാപികയെ പരിചയപ്പെടുത്തുകയാണ്…”

അത് പറഞ്ഞ് അദ്ദേഹം വാതിൽക്കലേക്ക് നോക്കി.

കുട്ടികളും.

അപ്പോൾ കുട്ടികൾ ആ വിസ്മയം കണ്ടു.

വാതിൽക്കൽ നിന്ന് പുൾപ്പിറ്റിന് നേരെ നടന്നടുക്കുന്ന ഒരു സൗന്ദര്യധാമം.

കുട്ടികൾ, പ്രത്യേകിച്ചും ആൺകുട്ടികൾ, അവരെക്കണ്ട് വിസ്മിതഭാവത്തോടെ കണ്ണുകൾ അടയ്ക്കുകയും തുറക്കുകയും ചെയ്തു.

അവർ ഇരിപ്പിടങ്ങളിൽ നിവർന്നിരുന്നു.

“ഈശ്വരാ…!”
കൂട്ടുകാർ കേൾക്കെ അരുൺ മന്ത്രിച്ചു.

“ഇതെന്താ സ്വർണ്ണ വിഗ്രഹമോ?”

“എടാ ഇത് മനുഷ്യസ്ത്രീ തന്നെയാണോടാ?”

ഡെന്നിസ് തുറന്ന വായോടെ ചോദിച്ചു.

“എന്റെയമ്മേ!”

അരുൺ മറ്റാരും കേൾക്കാതെ കൂട്ടുകാരായ ഡെന്നിസും രാഗിണിയും മെഹ്റുന്നിസയും അമീഷയും മാത്രം കേൾക്കാൻ പാകത്തിൽ അവൻ മന്ത്രിച്ചു.

“എന്തൊരു സ്ട്രക്ച്ചറാടീ…കണ്ടുപഠിക്ക്!”

“എനിക്ക് ഉള്ള സ്ട്രക്ച്ചർ ഒക്കെ മതി..”

അസുഖകരമായ സ്വരത്തിൽ രാഗിണി പറഞ്ഞു.

“ഈ സ്ട്രക്ച്ചറിന് പറ്റുന്നോമ്മാര് മതി എനിക്ക്…”

“മിണ്ടാതിരി,”

മെഹ്റുന്നിസ പറഞ്ഞു.

“നിങ്ങക്ക് എന്തിന്റെ കേടാ? ഡീൻ സാർ എന്താ പറയുന്നേന്ന് കേക്കട്ടെ,”

“ഇത് സോഫിയ മാഡം,”

കുട്ടികളുടെ നേരെ പുഞ്ചിരിയോടെ നോക്കുന്ന യുവസുന്ദരിയെ ചൂണ്ടി ഡോക്റ്റർ രാം പ്രസാദ് ഹെഗ്‌ഡെ പറഞ്ഞു.

“മഹാലിംഗം സാറിന് പകരമായി ഇന്ന് ചേർന്നതാണ്. മാഡം കേരളത്തിൽ, കണ്ണൂർ ജില്ലയിൽ നിന്നാണ്,”

“പടച്ചോനെ!”

മെഹ്റുന്നിസ അദ്‌ഭുതത്തോടെ കൂട്ടുകാരെ നോക്കി. അവരും അദ്‌ഭുതത്തോടെ പരസ്പ്പരം നോക്കുകയായിരുന്നു.

“നമ്മടെ നാട്ടുകാരിയാണോ? അത് പൊളിച്ചു!”

എല്ലാകുട്ടികളും അവരെ അദ്‌ഭുതത്തോടെയാണ് നോക്കുന്നത്.

“എടാ ഇങ്ങനെ വാ പൊളിച്ച് നോക്കല്ലേ!”

അരുണിനോട് മെഹ്റുന്നിസ പറഞ്ഞു.

“എങ്ങനെ നോക്കാതിരിക്കും എന്റെ മെഹ്‌റൂ?”

അവൻ അവളുടെ കാതിനോട് ചുണ്ടുകൾ അടുപ്പിച്ച് പറഞ്ഞു.

“മാഡത്തിന്റെ കണ്ണിലേക്കൊന്ന് നോക്കിക്കേ…എന്ത് വിടർന്ന കണ്ണുകളാടീ! കൊത്തിവലിക്കുന്ന പോലത്തെ നോട്ടം! എന്താ അഴകുള്ള മൂക്ക്!..വൗ !! നോക്കിക്കേ പഴുത്ത ഓമയ്ക്കാ മുറിച്ച് നോക്കുമ്പം കാണുന്ന കളറാ ലിപ്പ്സിന്…നീയാ ലോവർ ലിപ്പൊന്ന് നോക്കെടീ മൈര് മെഹ്‌റൂ…ഓ..എന്റെ ഈശ്വരാ…”
“എന്നാടാ കൊഴപ്പമായോ?”

Leave a Reply

Your email address will not be published. Required fields are marked *