മിഴിരണ്ടിലും Like

ഹായ് ചങ്ങായിമാരെ, ഒരു പരീക്ഷണം എന്നോണം മനസ്സിൽ തോന്നിയ ചില തോന്നലുകൾ ഇവിടെ പങ്കുവയ്ക്കുകയാണ്…
തുടക്കക്കാരൻ ആയതുകൊണ്ട് തെറ്റുകുറ്റങ്ങൾ ഉണ്ടാവാം…എല്ലാം സദയം ക്ഷമിച്ചുകൊണ്ട് നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അത് എന്ത് തന്നെ ആയാലും കമൻ്റിലൂടെ അറിയിച്ചുകൊള്ളും എന്ന വിശ്വാസത്തോടെ….

Jack Sparrow

“എടാ ഒന്ന് വേഗം നടക്ക്,ഇനി ഇന്നുംകൂടി വൈകി ചെന്നാൽ ബിജി ടീച്ചറുടെ വായിലിരിക്കുന്നത് കൂടികേൾക്കേണ്ടിവരും…!”

ബസിൽ നിന്നിറങ്ങി സ്കൂളിലേക്ക് ധൃതിയിൽ നടക്കുന്നതിനിടയിൽ ഞാൻ കട്ട ചങ്കും സർവ്വോപരി എല്ലാ ഉടായിപ്പുകൾക്കും മുന്നിൽ നിൽക്കുന്ന നികേഷിനോട് പറഞ്ഞു ഒന്നുകൂടി വേഗത്തിൽ നടക്കാൻ തുടങ്ങി…

മറുപടി ഒന്നും കേൾക്കാതെ തിരിഞ്ഞവനെ നോക്കുമ്പോൾ ആശാൻ ഇവിടെയെങ്ങും അല്ല,റോഡിൻ്റെ അപ്പുറം വശത്തുകൂടി നടന്നുപോകുന്ന ഞങ്ങളുടെ തന്നെ സ്കൂളിലെ പെൺകുട്ട്യോളുടെ വായിൽനോക്കി നടക്കുവാണ് തെണ്ടി..!

“എടാ കോപ്പെ ഞാൻ പറയുന്നത് വല്ലതും നീ കേൾക്കുന്നുണ്ടോ?”
പിന്നിലേക്ക് നോക്കി ഞാൻ പറഞ്ഞതും അവൻ എന്നെ നോക്കി എന്താടാ എന്ന ഭാവത്തിൽ നിൽക്കുന്നു…!

“എടാ നീ വല്ലോടത്തും നോക്കി നടക്കാതെ ഒന്ന് വേഗം നടക്ക്”

“നീ എന്തിനാട ഇത്ര ധൃതി പിടിക്കുന്നേ,അവിടെ ഏതേലും കിളി വെയിറ്റ് ചെയ്യാന്നു പറഞ്ഞിട്ടുണ്ടോ?”
അവൻ ആ പെൺപിള്ളേരേം എന്നേം മാറി മാറി നോക്കി കൊണ്ട് പറഞ്ഞു…

“എടാ ഇന്നലെ ഇതുപോലെ വൈകി ചെന്നിട്ട് പുറത്ത് നിന്നത് നീ ഇത്രപെട്ടന്ന് മറന്നോ?”

“അത് ഇന്നലേയല്ലെ…!”
ഒട്ടും കൂസലില്ലാതെയുള്ള അവൻ്റെയാ മറുപടി എന്നെ ചെറുതായൊന്നു ദേഷ്യംപിടിപ്പിച്ചു..

“നീ വരുന്നുണ്ടെൽ വാ മൈരെ ഞാൻ പോണു…”
ഞാൻ ഒന്നുകൂടെ വേഗത്തിൽ നടന്നു..

“ഡാ നിക്ക് ഞാനും വരുന്നു”
അവൻ എൻ്റെയോപ്പം ഓടിയെത്തി എന്നിട്ട് പറഞ്ഞു…

“നീ എന്തിനാടാ ഇത്ര ധൃതി പിടിക്കുന്നേ? സാധാരണ ഇതിലും കുറച്ചുകൂടി വൈകിയല്ലേ നമ്മൾ അവിടെ എത്താറുള്ളത്? ഇനി ഇന്നലെ വൈകി

ചെന്നതാണേൽ അത് ഇന്നലെ സ്‌പെഷ്യൽ ക്ലാസ്സ് അല്ലേ? ഇന്ന് ഇത്ര ധ്യതി പിടിക്കാൻ മാത്രം സ്പെഷ്യൽ ക്ലാസ്സ് ഒന്നും ഇല്ലല്ലോ?”

ഒറ്റ ശ്വാസത്തിൽ അവൻ ഇത്രയും ചോദിച്ചതും എന്തുപറയണമെന്നറിയത്തെ ഒരു നിമിഷം ഞാൻ ഒന്ന് കുഴങ്ങിപോയി..കാരണം നമ്മുടെ മനസ്സിലെ ഉദ്ദേശം എന്താണെന്നവനറിയില്ലല്ലോ…!

“അത്…അത് പിന്നെ ഇനി ടീച്ചർ എങ്ങനും നേരെത്തെ വന്ന് ക്ലാസ്സ് എടുക്കുന്നുണ്ടെങ്കിലോ?വൈകി ചെന്നാൽ നിനക്ക് ഒരു പ്രശ്നോമില്ല… നീ ടീച്ചർടെ പ്രിയ ശിഷ്യനും പ്രധാന പഠിപ്പികളിലൊരാളുമാണല്ലോ…!”

അത് എൻ്റെയൊരു സ്ഥിരം പ്രയോഗമാണ്…ഇതുപോലെ എന്തെങ്കിലും പറഞ്ഞ് അവൻ എന്നെ കുഴപ്പിക്കുമ്പോൾ അവന്റെ വായടപ്പിക്കാൻ ഞാൻ ഉപയോഗിക്കുന്ന ഒരു ലേബൽ ആണ് “പഠിപ്പി”. അത് എന്താണെന്നല്ലേ ? ഇഷ്ടന് പഠിപ്പി എന്ന് ആരെങ്കിലും വിളിച്ച് കേട്ടാൽ പിന്നെ അത് മതി അവന് തല്ലുണ്ടാക്കാൻ… പക്ഷേങ്കി ആൾ നല്ല ഒന്നാന്തരം പഠിപ്പി തന്നെയാണ്, വ്യത്യാസം എന്തെന്നാൽ ക്ലാസ്സിലെ മറ്റു പഠിപ്പികളുടെ പോലെ എതുനേരവും പുസ്തകപുഴുവായി നടക്കുന്ന പതിവ് ഇല്ലവന് പകരം നേരെ ഒപ്പോസിറ്റ് ആണ്,ക്ലാസിൽ വൈകി വരിക,സ്പെഷൽ ക്ലാസിൽ കേറാതിരിക്കുക,സ്കൂളിലേക്ക് ആണെന്നുംപറഞ്ഞ് ആ വഴി സിനിമയ്ക്ക് പോവുക ഇതൊക്കെയാണ് ഇവൻ്റെ മെയിൻ..!എന്നാലും സകല ഉടായിപ്പുകളിലും മുൻപിൽ തന്നെ ഉണ്ടാവും,
ഇതൊക്കെയാണെങ്കിലും ക്ലാസ്സിലെ സകല പരീക്ഷകൾക്കും അതായത് ചെറിയ ക്ലാസ്സ് ടെസ്റ്റ് മുതൽ വാർഷിക പരീക്ഷ വരെ എല്ലാത്തിനും 95% ന് മുകളിൽ മാർക്ക് ഉണ്ടാവും…!

“ദേ നിന്നോട് ഞാൻ പലയാവർത്തി പറഞ്ഞിട്ടുണ്ട് എന്നെ ആ ബുജികളുടെ പേര് വിളിക്കരുതെന്ന്..! പിന്നെ ഇതാരാ ഈ പറയുന്നെ..,അവൻ്റെ വർത്താനം കേട്ടാൽ തോന്നും ഞാൻ വല്ല്യ പഠിപ്പിയും ഇവൻ വല്ല്യ ഉഴപ്പനുമാണെന്ന്… നിനക്ക് കഴിഞ്ഞ ആഴ്ച എടുത്ത ഫിസിക്സ് പരീക്ഷയ്ക്ക് എത്രേയാടാ മാർക്ക്?”

അവൻ എൻ്റെ നേരെ വട്ടം കേറി നിന്നുകൊണ്ട് ചോദിച്ചു…

“അത് പിന്നെ എനിക്ക് ഫിസിക്സ് ഒത്തിരി ഇഷ്ടായത് കൊണ്ടാണ് അതിന് ഫുൾ മാർക്ക് , എന്നാലും നിന്റത്രം വരുവോട മുത്തേ..”
ഞാൻ അവനെ ഒന്നാക്കി കൊണ്ട് പറഞ്ഞു…

“ഓ ഉവ്വ ഉവ്വ”

അവൻ എന്നെ ഒന്ന് നോക്കി ചിരിച്ചുകൊണ്ട് മുന്നിൽ നിന്ന് മാറിക്കൊണ്ട് പറഞ്ഞു…

അങ്ങനെ ഓരോന്ന് പറഞ്ഞുകൊണ്ട് ഞങ്ങൾ സ്കൂളിലേക്ക് നടന്നു…

സോറി ഞാൻ എന്നെ പരിചയപ്പെടുത്തിയില്ലല്ലോ…!

എൻ്റെ പേര് സിദ്ധാർത്ഥ്,അടുത്തറിയാവുന്നവർ എല്ലാം സിദ്ധു എന്ന് വിളിക്കും ഇപ്പൊൾ പത്താം ക്ലാസ്സിൽ പഠിക്കുന്നു. വീട്ടിൽ അച്ഛൻ രവിശങ്കർ,അമ്മ ശ്രീദേവി,ചേച്ചി മാളു എന്ന മാളവിക.. അച്ഛൻ ടൗണിൽ ഒരു ടെക്സ്റ്റെയിൽ ഷോപ്പ് നടത്തുന്നു കൂടാതെ അല്ലറ ചില്ലറ റിയൽ എസ്റ്റേറ്റ് ഇടപാടുകളും ഉണ്ട്,അമ്മ ഹൗസ് വൈഫ്,ചേച്ചി Bsc കമ്പ്യൂട്ടർ സയൻസ് ഒന്നാം വർഷ വിദ്യാർഥിനി.അത്യാവശ്യം സാമ്പത്തികം ഉള്ള വീട്ടിൽ ആണ് ഞാൻ ജനിച്ചത്,അത്കൊണ്ട് ഇന്നേവരെ ഒന്നിനും ഒരു ബുദ്ധിമുട്ടും അറിയേണ്ടേ വന്നിട്ടില്ല. അതിൻ്റെയൊക്കെയാണോ എന്നറിയില്ല ആ പ്രായത്തിലുള്ള കുരുത്തകേടുകൾ എല്ലാം എനിക്കുണ്ട്… ഏത്..! അതിന് പറ്റിയ കൂട്ടുകാരെയും ദൈവം സഹായിച്ച് എനിക്ക് കിട്ടിയിട്ടുണ്ട്…!

സ്കൂളിലെത്തിയത്തും,
“ഇന്നെന്താട മക്കളെ രണ്ടും നേരെത്തെയാണല്ലോ” എന്ന അരുണിന്റെ കമെൻ്റും കേട്ടുകൊണ്ടാണ് ഞങ്ങൾ ക്ലാസ്സിലേക്ക് കയറിയത്…
എന്നാല് എൻ്റെ ശ്രദ്ധ ഞങ്ങളുടെ ക്ലാസിൻ്റെ തന്നെ വരാന്തയിലുള്ള നാലാമത്തെ ക്ലാസ്സിലേക്ക് ആയിരുന്നു…അത് ശ്രദ്ധിച്ചുകൊണ്ടെന്നോണം നികേഷ് പറഞ്ഞു,

“ഓ ഇന്നൊരാൾക്ക് ഇവിടേക്ക് വരാൻ ഇന്നലെ വരെയില്ലാത്ത ധൃതി ആയിരിരുന്നു”

“ആർക്ക് ഇവനോ?”
എന്നെ ചൂണ്ടിക്കൊണ്ട് അരുൺ ചോദിച്ചു..

“ആ പിന്നല്ലാതെനിക്കോ?”

“അതെന്തടാ നിനക്ക് ഇന്നലെവരെയില്ലാത്ത ഒരു ധൃതി?”
അരുൺ എനിക്ക് എതിർ ഭാഗത്തേയ്ക്ക് വന്നിരുന്നുകൊണ്ട് ചോദിച്ചു..

“അതൊന്നുവില്ലട,ഇന്നലെ ലെയിറ്റ് ആയിട്ട് വന്നിട്ട് ആ ടീച്ചർടെ വായിലിരിക്കുന്നത് മുഴുവൻ കേട്ടതാ,ഇനി ഇന്നതിന് തരം ഉണ്ടാക്കണ്ടല്ലോ എന്ന് വച്ചാ ഇത്തിരി നേരെത്തെ വന്നേ”

ഞാൻ ഒട്ടും ഭാവ വ്യത്യാസമില്ലാതെ അവനെ നോക്കി പറഞ്ഞു…പക്ഷെ അതിൻ്റെയിടയിലും ഒളികണ്ണിട്ടു ഞാനാ നാലാമത്തെ ക്ലാസ്സ്റൂമിലേക്ക് നോക്കാൻ മറന്നില്ല…കുറച്ച് സമയത്തെ നോട്ടത്തിനു ശേഷം ഞാൻ വലത്തോട്ട് തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് എന്നെ തന്നെ നോക്കിയിരിക്കുന്ന നികേഷിനെയാണ്…!

“എന്താടാ ഇങ്ങനെ നോക്കുന്നെ?”

ഞാൻ അവനോട് ചോദിച്ചു.

“എന്താടാ മോനുസെ 9 C യിലേക്ക് ഒരു ആകർഷണം?

Leave a Reply

Your email address will not be published. Required fields are marked *