മീര Like

ആദ്യമേ പറയട്ടെ…. ഇൻസ്റ്റന്റ് സെക്ഷൽ സീൻസ് നോക്കി ആരും ഈ കഥ വായിക്കേണ്ട…. സ്ലോ മൂവിങ് ആവും… കഥ ആവശ്യപ്പെടുന്ന രംഗങ്ങൾ മാത്രം ഉണ്ടാവും….

എന്റെ മുൻപത്തെ കഥകൾ വായിച്ചിട്ടുള്ളവർക്ക് അറിയാം…

അത്പോലെ കഥകളിൽ പബ്ലിഷ് ചെയ്തു റിമൂവ് ചെയ്ത ഒരു കഥ ഉണ്ട്…

“ക്ലാര”

വേണം എന്നുണ്ടെങ്കിൽ പറഞ്ഞാൽ എഡിറ്റ്‌ ചെയ്തു പോസ്റ്റാം…
“നിനക്കൊന്ന് പോയി കണ്ടൂടെ ചെക്കാ????”

“എന്നെകൊണ്ട് വയ്യേച്ചീ…”

“അപ്പൂ…. ദേ… അമ്മക്ക് വയ്യാണ്ടായിട്ടാ… നീയാ പെണ്ണിന്റെ പേരും പറഞ്ഞു ഇനീം എത്ര കാലാ????”

“എന്തെയേച്ചീ അവനിതും പറ്റില്ലെന്ന് പറഞ്ഞൊ??? ടാ ചെക്കാ….”

അനിലയേച്ചിക്ക് സപ്പോർട്ട് ആയി അഖില ചേച്ചി കൂടി വന്നു…. തൃപ്തിയായി…

പിന്നെ ഏറെ നേരത്തെ നിർബന്ധം കൊണ്ടു എനിക്ക് സമ്മതിക്കേണ്ടി വന്നു…

സംഭവം കേട്ടപ്പോൾ തന്നെ എനിക്ക് പിടിച്ചില്ല…. പക്ഷേ ചേച്ചിമാർക്ക് ഇതങ്ങു പിടിച്ച മട്ടാണ്…

ഈ പറഞ്ഞ പെൺകുട്ടി… ശ്രേയ അനില ചേച്ചിയുടെ ബെസ്റ്റ് ഫ്രണ്ട് ഇന്ദുവിന്റെ കല്യാണത്തിന് പോയപ്പോൾ എന്നെ കണ്ടിട്ടുണ്ട്… അങ്ങനെ ഇഷ്ടം തോന്നി ഇങ്ങോട്ട് വന്ന ആലോചന… അതും വീട്ടിൽ പോയി കാണാതെ വർക്ക് ചെയ്യുന്ന ഹോസ്പിറ്റലിൽ വച്ചു കാണാമെന്ന്….

എന്തായാലും അതങ്ങനെ തീരുമാനിക്കപ്പെട്ടു….

ഞാൻ അർജുൻ…. അനില അഖില അമല ചേച്ചിമാരുടെ കുഞ്ഞാവ അപ്പു…

എനിക്ക് രണ്ടു വയസുള്ളപ്പോൾ അച്ഛൻ മരിച്ചതാണ്… പിന്നെ അമ്മയുടെയും മൂന്ന് ചേച്ചിമാരുടെയും ലാളനയിൽ വളർന്നതിന്റെ അത്യാവശ്യം വളർത്തുദോഷം എനിക്കുണ്ട് കേട്ടോ…..

♥️♥️♥️♥️

അങ്ങനെ അടുത്ത ശനിയാഴ്ച….

പഴയ ഇഷ്ടം ഒന്നും പറയാൻ നിൽക്കേണ്ട എന്ന് ഒരു കുന്ന് ഉപദേശങ്ങൾ നൽകി എന്നെ അവർ.. എന്റെ ചേച്ചിമാർ യാത്രയാക്കി….

തൃശൂർ സ്വരാജ് റൗണ്ടിൽ നിന്ന് അല്പം മാറിയാണ് ആശ്വനി ഹോസ്പിറ്റൽ…. വൈകിട്ട് നാലു മണി കഴിഞ്ഞു കാണും ശ്രേയയുടെ കാൾ വരാൻ….

“ഹലോ…. അർജുൻ…”

“അതേ…. ശ്രേയ??? ഞാൻ മുന്പിലെ പാർക്കിങ്ങിൽ ഉണ്ട്ട്ടോ….”
“ഒറ്റ മിനുട്ടെ…”

ഏതാനും നിമിഷത്തെ നിശ്ശബ്ദതക്ക് ശേഷം വീണ്ടും അവളുടെ ശബ്ദം ഒഴുകിയെത്തി….

“ഞാൻ, ദേ പാർക്കിങ്ങിലേക്ക് ഇറങ്ങിയല്ലോ…”

“ഞാൻ കണ്ടു… റെഡ് ചുരിദാർ???”

“ആ….അത് തന്നെ…”

അപ്പോളേക്കും ഞാൻ നടന്ന് അടുത്തെത്തി അവളെ വിളിച്ചു…

“ശ്രേയാ….”

“അർജുൻ….”

മനോഹരമായി പുഞ്ചിരിച്ചുകൊണ്ട് അവൾ കൈ നീട്ടി…. അതിൽ മൃദുവായി ഹസ്തദാനം നൽകിയ ശേഷം ഞങ്ങൾ പതിയെ ചേർന്നു നടന്നു…. അടുത്തുള്ള ബെക്കേഴ്സിൽ കയറി രണ്ടു ഫ്രഷ് ജ്യൂസ് ഓർഡർ ചെയ്തു അവളോട്‌ സംസാരിച്ചു തുടങ്ങി….

“എന്തോ പറ്റി ശ്രേയ….വീട്ടിൽ വന്നുള്ള പെണ്ണുകാണൽ ഒഴിവാക്കി???”

“പ്രത്യേകിച്ച് കാരണം ഒന്നും ഇല്ലാട്ടോ… ജോലി കഴിഞ്ഞു ആകെ കിട്ടുന്ന ഒരു അവധി ദിവസം കൂടി ഒരുങ്ങി കെട്ടി നിക്കാൻ വയ്യ മാഷേ… അത്യാവശ്യം നല്ല മടിയത്തി ആണ് കേട്ടോ….”

അപ്പോളേക്കും ജ്യൂസ് വന്നത് കൊണ്ടു ഞങ്ങളുടെ സംസാരം മുടങ്ങി….

അത് നൽകി സപ്ളയർ പോയി കഴിഞ്ഞു ഞാൻ അവളോട് ചോദിച്ചു..

“ശ്രേയ,,, കൂടുതൽ എന്തേലും എന്നോട് പറയാനോ ചോദിക്കാനോ ഉണ്ടൊ??”

“ങ്ങൂഹൂ… എനിക്ക് എല്ലാം അറിയാലോ ഇങ്ങളെ പറ്റി….”

“പക്ഷേ എനിക്ക് പറയാനുണ്ട് കേട്ടോ…”

“പറഞ്ഞോളൂ ഞാൻ കേൾക്കാം…”

“അത്… കുറെയുണ്ട് പറയാൻ….”

“അയ്യോ ഇന്ന് ശനിയാഴ്ച അല്ലേ വീട്ടീ പോവേണ്ടതാണ് ട്ടോ….”

“എന്നാൽ ഞാൻ കൊണ്ടു വിട്ടാലോ???”

“പത്ത് മുപ്പതു കിലോമീറ്റർ ഉണ്ട് മാഷേ….”

“നോ പ്രോബ്ലം ശ്രേയ….”

പിന്നെ അധികസമയം കളഞ്ഞില്ല… വേഗം ഞങ്ങൾ ഇറങ്ങി…. തൃശൂർ ടൗണിന്റെ തിരക്ക് കഴിഞ്ഞു ശാന്തമായ റോഡിലേക്ക് കടന്നപ്പോൾ ഞാൻ അവളോട് പറഞ്ഞു തുടങ്ങി….

എന്റെ കഥ മീരയുടെയും….
പറയുകയായിരുന്നില്ല…. ഞാൻ ഓർമിക്കുകയായിരുന്നു…

♥️♥️♥️♥️♥️

“ടാ… ചാന്തൂ…”

കോളേജിലേക്ക് കയറുമ്പോൾ തന്നെ ഉയരുന്ന വിളികൾ അവഗണിച്ചു കൊണ്ടു ഞാൻ ഉള്ളിലേക്ക് കയറി….

പക്ഷേ എന്നെ കാത്ത് അവരുണ്ടായിരുന്നു…. അവർ… അമർ, വിനയ്, ദർശൻ….

ക്ലാസ്സ് തുടങ്ങേണ്ട സമയത്തിലും ഏറെ നേരത്തെ ആയത് കൊണ്ടാവും ഒറ്റയായും ഒന്നോ രണ്ടോ പേരുടെ കൂട്ടമായും നടക്കുന്നവർ മാത്രം ഉണ്ട്….

ചുറ്റിലും ഒരാശ്രയത്തിനായ് എന്റെ കണ്ണ് നീണ്ടു…. പക്ഷേ… എന്നെ രക്ഷിക്കാൻ മാത്രം കഴിവുള്ള ഒരാള് പോലും അടുത്തെങ്ങുമില്ല….

രണ്ടും കല്പിച്ചു ഞാൻ മുന്നോട്ട് തന്നെ നീങ്ങി….

“തെയ്യാരോ… തക ധിമി തെയ്യാരോ…

തെയ്യാരോ… തക ധിമി തെയ്യാരോ…”

വിനയ് എന്നെ കണ്ടതും കളിയാക്കാൻ തുടങ്ങി…. അവനെ മൈൻഡ് ചെയ്യാതെ പോവാൻ ശ്രമിച്ചു.. പക്ഷേ അപ്പോളേക്കും വിനയ്നെ തടഞ്ഞുകൊണ്ട് അമറിന്റെ വിളി വന്നു…..

“ടാ…. അപ്പൂ….”

സത്യത്തിൽ ഒരു നിമിഷത്തേക്ക് അമീറിനോട് ഉള്ളിൽ ഇഷ്ടം തോന്നിപോയി… തല്ലാനായിട്ട് ആണെങ്കിലും ആദ്യമായിട്ടാവും എന്നെ പേര് വിളിക്കുന്നത് കേൾക്കുന്നെ…

പക്ഷേ അടുത്ത നിമിഷം എന്റെ ഉള്ളിൽ പഴയ നിമിഷങ്ങൾ ഓടിയെത്തി….

അന്ന്…. രണ്ടാഴ്ച മുന്പ്…. ക്ലാസ്സിലെ കീരു…. സോറി… കീർത്തന കരഞ്ഞു കൊണ്ടോടി പോവുന്നതും പിന്നാലെ ഓടി വരുന്ന അമറും….

കൂടുതൽ ആലോചിച്ചില്ല…. ആന്റി റാഗിംഗ് സെല്ലിൽ ഇൻഫർമേഷൻ കൊടുത്തു…. രണ്ടാഴ്ച സസ്പെൻഷൻ അമറിന്…. ബാക്കി രണ്ടു പേർക്കും ഒരാഴ്ച വീതവും…. ശേഷം ഇന്നാണവരെ കോളേജിലേക്ക് കാണുന്നത് തന്നെ….

“എന്താലോചിച്ചാ പൊന്നു മോൻ നിക്കണെ ന്ന്…. നീയിങ്ങ്ട് വരുന്നോ അതോ…”

അപ്പോളേക്കും ദർശന്റെ വിളി വന്നു…. രക്ഷ ഇല്ലെന്ന് മനസിലായി…. ആ പരാതി കൊടുക്കാൻ തോന്നിയ നിമിഷത്തെ പഴിച്ചു കൊണ്ടു ഞാൻ അവർക്ക് നേരെ നടന്നു…

“രണ്ടാഴ്ച… എന്റെ രണ്ടാഴ്ച ആണ് കളഞ്ഞേ…. ദേ.. ഇവിടെ എഴുതി വച്ചിട്ടുണ്ട്ട്ടാ…”

അമീർ തന്റെ നെഞ്ചിൽ കൈ ചേർത്ത് കൊണ്ടു എന്റെ നേരെ നോക്കി പറഞ്ഞു…
ആ ചുവന്ന കണ്ണുകളും ഒപ്പം എന്തിനും റെഡിയെന്ന മട്ടിൽ നിൽക്കുന്ന വിനയ് ദർശൻ ടീംസും മതിയായിരുന്നു എന്റെ ഹൃദയമിടിപ്പ് കൂട്ടാൻ…..

“സോറി… ഇനി ഇണ്ടാവില്ല…. ചേട്ടാ ഞാൻ പോട്ടേ??”

അതിനു മറുപടിയായി അയാൾ തന്റെ ഇടതു കൈ ജീൻസിന്റെ പോക്കറ്റിൽ നിന്ന് പുറത്തെടുത്തു എന്റെ മുൻപിലേക്ക് നീട്ടി… അതിൽ അണിഞ്ഞിരിക്കുന്ന ഇടിക്കട്ട എന്റെ ഹൃദയമിടിപ്പ് തെറ്റിക്കാൻ പോന്നതായിരുന്നു…..

അപ്പോളാണ് എനിക്കുള്ള പണി ഒരു കൂട്ടമായി തന്നെ കോളജിലേക്ക് കയറി വരുന്നത്….

ഹോസ്റ്റൽ ടീംസ് ഓഫ് ഫസ്റ്റ് B sc ഫിസിക്സ് ഗേൾസ്…. അവരെ കണ്ടതും അമീറിന്റെ മുഖത്ത് ഒരു ചിരി തെളിഞ്ഞു…

“റാഗ് ചെയ്തൂന്നല്ലേ പരാതി പറഞ്ഞെ… എന്നാ റാഗിംഗ് എന്താണെന്ന് മോനെ മനസിലാക്കിപിച്ച് തരാം…..തത്കാലം നീ ചെന്നവളോട് ഇഷ്ടമാന്ന് പറഞ്ഞേച്ചും വന്നേ….”

ഇനി രക്ഷയില്ല എന്ന് മനസിലായി….

Leave a Reply

Your email address will not be published. Required fields are marked *