മുനി ടീച്ചർ – 2 1അടിപൊളി  

മുനി ടീച്ചർ 2

Muni Teacher Part 2 | Author : Decent


ഒരാഴ്‌ചത്തെ വക്കേഷൻ : ഭാഗം – 2 | Previous Part


`ഒരാഴ്ചത്തെ അവധിക്കായി നാട്ടിൽ വന്ന എന്റെ ഈ അവധിക്കാലം കഴിഞ്ഞരണ്ടുവര്ഷത്തെ അപേക്ഷിച്ചു തികച്ചും വ്യത്യസ്തമായാണ് മുന്നോട്ടു പോകുന്നത്. ടീച്ചറെ കണ്ടതും സംസാരിച്ചതും അടുത്തതുമെല്ലാം മനസ്സിൽ വല്ലാത്ത മാറ്റം കൊണ്ടുവന്നിരിക്കുന്നു. ഇനിയുള്ള രണ്ടുമൂന്നു ദിവസങ്ങൾ കഴിയുന്നത്ര ആസ്വദിക്കാൻ കഴിയേണമേ എന്ന പ്രാർത്ഥനയിലാണ് ഞാൻ.

ഒരു യാത്രയയപ്പ്

താലികെട്ട് നടക്കുകയാണ്. നാദസ്വരവും തവിലും അരങ്ങു തകർക്കുന്നു. എല്ലാവരും നല്ല സന്തോഷത്തിലാണ്. ശബ്ദം ക്രമേണ കൂടിക്കൂടി വരുന്നു. ആളുകളുടെ സംസാരവും ചിരിയും ശബ്ദം കുറഞ്ഞുകുറഞ്ഞും വരുന്നു. മേളത്തിന്റെ ശബ്ദം എനിക്ക് സഹിക്കാവുന്നതിലും അപ്പുറത്തായിരിക്കുന്നു. ആളുകളുടെ ഇടയിലൂടെ മെല്ലെ പുറത്തിറങ്ങാൻ ഞാൻ തീരുമാനിച്ചു.

ആർക്കും മാറിതാരാൻ സമ്മതമല്ല. മേളം ചെകിടിനെ പൊട്ടിക്കും എന്ന അവസ്ഥ ആയിരിക്കുന്നു. പുറത്തിറങ്ങാനായി എന്റെ പിന്നിലുള്ളവരെ ഞാൻ ശക്തിയായി തള്ളി. ആരും അനങ്ങുന്നില്ല. എല്ലാരും മേളത്തിൽ മുഴുകിയിരിക്കുകയാണ്. രണ്ടുകൈകളുമുപയോഗിച്ചു ഞാനെന്റെ ചെവികളെ ചേർത്തടച്ചു. മേളങ്ങളുടെ ശബ്ദം എന്നിട്ടും അടങ്ങുന്നില്ല. രണ്ടുകൈകളും ചെവികളിലമർത്തി ഞാൻ അലറി.

ഞാൻ ഉണർന്നു. മൊബൈൽ ഫോൺ റിങ് ചെയ്യുന്നു. താഴത്തു നിന്നാണ് വിളി. നേരം പതിനൊന്നു മണിയായിരിക്കുന്നു. ഇന്നലെ പകൽ കല്യാണവും രാത്രി കല്യാണവീട്ടിലെ മറ്റു ജോലികളും ഡ്രൈവിങ്ങും കഴിഞ്ഞു വന്നു കിടന്നതാണ്. ആകെ നൂറ്റിയിരുപതു കിലോമീറ്റർ കാറോടിച്ചിട്ടുണ്ട്. തളർന്ന കിടപ്പിൽ മണിക്കൂറുകളോളം സ്വപ്നം കണ്ടിട്ടുണ്ട്. എന്തൊക്കെയാണ് കണ്ടതെന്ന് ഓർത്തെടുക്കാൻ വയ്യ. മുക്കാലും കല്യാണ വീട്ടിലെ കാര്യങ്ങൾ തന്നെ. ആലോചിച്ചു കിടക്കുമ്പോൾ ഫോൺ വീണ്ടും റിങ് ചെയ്യാൻ തുടങ്ങി.

ഫോൺ കട്ട് ചെയ്തിട്ട് നേരെ എണീറ്റ് താഴത്തെ റൂമിലേക്ക് പോയി. കോണിപ്പടി ഇറങ്ങി നേരെ ഹാളിലെത്തി. ലിസിമ്മേയെന്ന് വിളിക്കാൻ തുനിഞ്ഞതും. അതാ ടീച്ചർ ഇരിക്കുന്നു ഡൈനിങ്ങ് ടേബിളിനടുത്തു… കടും നീല സാരിയുടുത്തു….

ടീച്ചറെ കണ്ട പാതി ഞാൻ നേരെ കോണി തിരിച്ചു കയറി റൂമിലെത്തി. ഷർട്ടിടാതെ ഇന്നറുമില്ലാതെ വെറും ബെർമുഡയുടുത്തു അങ്ങോട്ട് ഇറങ്ങി ചെന്നപ്പോൾ ഹാളിൽ ആരെങ്കിലും ഉണ്ടാകും എന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. പറ്റിയ അക്കിടിയോർത്തു ബെഡിൽ പോയി വീണ്ടും കമിഴ്ന്നു കിടന്നു. ഉറക്കച്ചുവടിൽ അതെന്റെ മനസ്സിലേക്ക് വന്നേയില്ല. പല്ലു തേക്കാതെ, മുടിയും ചീകാതെ, ബെർമുഡ മാത്രമിട്ട് ചെന്ന എന്നെ കണ്ടു ടീച്ചർ എന്ത് കരുതി ആവോ. എന്തായാലും ചമ്മിയത് ചമ്മി. ഇനി ഒന്ന് ഫ്രഷ് ആയിട്ട് താഴേക്ക് പോയാൽ മതി.

വീണ്ടും എഴുന്നേറ്റു ബ്രഷ് ചെയ്തു ഡ്രസ്സ് ചേഞ്ച് ചെയ്തു സുന്ദരനായി താഴെയെത്തി. ടീച്ചറും ലിസിമ്മയും ഇരുന്നു സംസാരിക്കുന്നു.
“ലിസിമ്മ എന്തിനാ വിളിച്ചത്?”
“നേരം ഉച്ചയായി. ഇന്നലത്തെ ക്ഷീണം മാറിയില്ലേ?”
“ടീച്ചർ എപ്പോ വന്നു?” ഞാൻ ചോദിച്ചു.
“ഇതാ എത്തിയെയുള്ളു.”
“കുട്ടന് ചായ കൊടുക്ക് അമ്മെ.”
“ഇനി എന്തിനാ ചായ? ഊണ് റെഡി ആയിട്ടുണ്ട്.”
ഉറക്കച്ചുവടുള്ളപോലെ ഞാൻ തീന്മേശയിൽ പോയിരുന്നു. ലിസിമ്മ ചായയെടുക്കാൻ അടുക്കളയിലേക്കു പോയി.
“പിന്നേ, ഇനിക്ക് കുട്ടൻ എന്നല്ലാതെ നല്ല ഒരു പേരുണ്ട്. അത് വിളിച്ചാൽ മതി. പ്ലീസ്.”
എന്റെ അപേക്ഷക്ക് ടീച്ചർ ഒരു മറുപടിയും തന്നില്ല.
“ചെല്ലൂ . വിശക്കുന്നില്ലേ?”
ഞാൻ എഴുന്നേറ്റു അടുക്കളയിലേക്കു പോയി. ടീച്ചറും പിന്നാലെ വന്നു. കഴിഞ്ഞ ദിവസത്തെ പോലെ ടീച്ചർ ടേബിളിന്റെ മറ്റേ അറ്റത്തെ കസേരയിൽ വന്നിരിക്കുമെന്നു കരുതി ഞാൻ കാത്തിരുന്നു. എന്നാൽ ടീച്ചറെ പുറം വാതിൽക്കൽ നിന്ന് ലിസിമ്മയോട് സംസാരിച്ചിരുന്നു.

എനിക്ക് നിരാശ ബാക്കി. ഞാൻ അങ്ങനെ കൂടുതൽ ആസ്വദിക്കണ്ട എന്ന് ടീച്ചർ വിചാരിച്ചു കാണും. എന്തായാലും അവർ വിവാഹം കഴിച്ച ഒരു സ്ത്രീ അല്ലെ. ഈ സ്ത്രീകളുടെ സ്വഭാവം ഇങ്ങനെയാ. ഒരിക്കലും പ്രവചിക്കാൻ സാധിക്കില്ല.
“നീ കഴിഞ്ഞ തവണ റിപ്പയറിങ് നു കൊടുത്ത ആ ഓവൻ ഒന്ന് വാങ്ങി കൊണ്ട് വാ. കാർ എടുത്തു പൊയ്ക്കോ. കൂടെ മുരളി ചേട്ടനെയും കൂട്ടിക്കോ.”
“അടുത്ത തവണ വരുമ്പോൾ വാങ്ങാമമ്മേ.”
“അത് പറ്റില്ല. ചേട്ടന് ഇന്ന് സിറ്റിയിൽ പോകുകയാ. വൈകുന്നേരം ആണ് ചെന്നൈക്കു ട്രെയിൻ. എന്തായാലും ആ ഓവൻ അവിടെ നിന്ന് വാങ്ങേണ്ടേ, നീ ചേട്ടനെ റെയിൽവേ സ്റ്റേഷനിലാക്കി ഓവനും വാങ്ങി വാ.”
“ഓക്കേ അമ്മേ. എപ്പോഴാ ട്രെയിൻ?”
“ട്രെയിൻ നാല് മണിക്കാണ്. ചേട്ടന് വേണ്ടി മാത്രം അത് വരെ കാറോടിക്കേണ്ട കാര്യം ഇല്ല. സാധാരണ ചേട്ടൻ ബസ്സിലാണു പോകാറ്” ടീച്ചറാണ് ഉത്തരം പറഞ്ഞത്.
“അതിനെന്താ പ്രശ്നം. ഇന്ന് കാറിൽ പോകാം.” ഞാൻ പറഞ്ഞു.
“ടീച്ചർ ചെന്നൈക്ക് പോകുന്നില്ലേ?” എന്റെ ചോദ്യം.
“എല്ലാ ഓഫീസിൽ കാര്യങ്ങൾക്കും ടീച്ചർ കൂടെ പോകാൻ പറ്റുവോ കുട്ടാ?”
ടീച്ചർക്ക് പോകാൻ പറ്റാത്തതിലോ അതോ ചേട്ടൻ പോകുന്നതിലോ അവർക്ക് നിരാശയുണ്ടെന്നു അമ്മയുടെ മറുപടിയിൽ നിന്നും വ്യക്തമായിരുന്നു. അത് ചോദിച്ചത് നന്നായില്ല എന്നും അമ്മയുടെ മറുപടിയിൽ വ്യക്തമായിരുന്നു. വേണ്ടിയിരുന്നില്ല എന്ന് തോന്നി.
ടീച്ചറുമായി ഇടപെടുന്നതിലെല്ലാം തെറ്റുകളുടെ ഘോഷയാത്രയാണല്ലോ എന്ന് ഞാൻ ഉള്ളെ കരുതി. ആലോചിക്കാതെ എടുത്തു ചാടി ഓരോന്ന് ചോദിക്കുകയും പറയുകയും ചെയ്യുകയും ചെയ്യും. ഇത് എന്നെ വല്ല അപകടത്തിലും കൊണ്ട് ചാടിക്കാഞ്ഞാൽ മതിയായിരുന്നു.
എന്റെ മനസിലൂടെ ഒരുപാട് ചിന്തകൾ ഓടിക്കളിക്കാൻ തുടങ്ങി. ചേട്ടൻ ഇന്ന് ചെന്നൈയിൽ പോയാൽ ടീച്ചർ വീട്ടിൽ തനിച്ചിരിക്കുമോ? അതോ ടീച്ചർ അവരുടെ വീട്ടിലേക്കു പോകുമോ? ഇവിടന്നു ചെന്നൈ പോകുന്ന റൂട്ടിൽ അവർക്കു വേണമെങ്കിൽ അവരുടെ വീട്ടിൽ ഇറങ്ങാമല്ലോ. ഇനിയും ചോദിച്ചു പണി വാങ്ങണ്ട എന്ന് വിചാരിച്ചു ഞാൻ പിന്നെ അതിനെ കുറിച്ച് ഒന്നും മിണ്ടിയില്ല. ടീച്ചർ ഇന്ന് നമ്മുടെ വീട്ടിലാണ് താമസം എന്ന് അമ്മ മുമ്പ് പല തവണ ഫോണിൽ പറഞ്ഞത് ഓർമയുണ്ട്. ഇനി അങ്ങനെ ആയിരിക്കുമോ? ഒരായിരം ചോദ്യങ്ങളും അവക്കുള്ള സാധ്യതാ ഉത്തരങ്ങളും എന്റെ മനസിലൂടെ പാഞ്ഞുകൊണ്ടേയിരുന്നു. ഞാൻ കാറുമായി ചെമ്പകത്തിലെത്തി.

“ഈ പെട്ടിയും കൊണ്ടാണോ ബസിൽ പോകാൻ പ്ലാൻ ചെയ്തിരുന്നത്?” മുരളിച്ചേട്ടന്റെ പെട്ടിയെ നോക്കി ഞാൻ ചോദിച്ചു. എന്നാൽ ടീച്ചറാണ് ഉത്തരം പറഞ്ഞത്.
“കാറുള്ളത് കൊണ്ട് വലിയ പെട്ടിയെടുത്തു.”
“അത് നന്നായി” ഞാൻ പറഞ്ഞു.
പെട്ടി എടുത്തു ഞാൻ കാറിന്റെ ഡിക്കിയിൽ വച്ചു. നേരം മൂന്ന് മണി ആയിട്ടുണ്ട്. ഞാൻ കാറിൽ കയറി കാർ തിരിച്ചിട്ടു. ഡ്രൈവർ സീറ്റിലിരുന്നു മുരളിച്ചേട്ടൻ വരുന്നതും കാത്തു പിന്നിലേക്കുള്ള കണ്ണാടിയിൽ നോക്കിക്കൊണ്ടേയിരുന്നു. എന്റെ കണക്കുകൂട്ടലുകളിൽ ആദ്യത്തേത് തന്നെ ശെരി. വാതിൽ പൂട്ടി, ടീച്ചറും അതാ ചേട്ടന്റെ കൂടെ പുറത്തിറങ്ങുന്നു. രണ്ടുപേരും നന്നായി അണിഞ്ഞൊരുങ്ങിയിട്ടുണ്ട്.. ആരും കണ്ടാൽ കൊതിക്കുന്നൊരു ജോഡി. അപ്പൊ ടീച്ചർ അവരുടെ വീട്ടിലേക്കു പോകുകയാണ്. പെട്ടിയുടെ വലിപ്പം വലുതായതിന്റെ കാര്യം എനിക്ക് ഇപ്പോഴാണ് പിടി കിട്ടിയത്. ചേട്ടന്റെ കയ്യിൽ ഒരു ചെറിയ സ്യുട്കേസ് ഉണ്ട്. വലിയ പെട്ടി ടീച്ചറുടേതും. എല്ലാം ക്ലിയർ. രണ്ടു പേരും വന്നു കാറിൽ കയറി. പ്രതീക്ഷിച്ച പോലെ ചേട്ടൻ മുന്നിലും ടീച്ചർ പിൻസീറ്റിലും. ടീച്ചർ ലിപ്സ്റ്റിക്ക് ഇട്ടിട്ടുണ്ടോ കണ്ണെഴുതിയിട്ടുണ്ടോ എന്നെല്ലാം കാണാൻ എനിക്ക് തിടുക്കമായി. തിരിഞ്ഞു നോക്കാൻ പറ്റില്ല. കാർ തിരിച്ചിടേണ്ടിയിരുന്നില്ല എന്നെനിക്കു തോന്നി. എന്നാൽ കാർ തിരിക്കുമ്പോൾ പിന്നിലേക്ക് നോക്കാമായിരുന്നു. ഞങ്ങൾ മെല്ലെ യാത്ര തുടങ്ങി.
മുരളി ചേട്ടൻ സംസാരിച്ചു കൊണ്ടേയിരുന്നു. ടീച്ചർ ഒന്നും മിണ്ടുന്നില്ല. പുറത്തേക്കു നോക്കി നാടും കണ്ടിരിക്കുന്നു. അതെനിക്ക് കണ്ണാടിയിൽകൂടി കാണാം. സാധിക്കുമ്പോഴൊക്കെ ഞാൻ കണ്ണാടിയിൽ നോക്കാൻ ശ്രമിച്ചു. ടീച്ചറുടെ യാത്രയെ കുറിച്ച് എന്തെങ്കിലും ചോദിച്ചു ഇനിയും പറ്റുപറ്റണ്ട എന്ന് കരുതി ഞാൻ മിണ്ടാതിരുന്നു.
“മുനിക്ക് ആ സ്വര്ണക്കടയിൽ നിന്ന് എന്തോ ഒരു ഐറ്റം വാങ്ങാനുണ്ട്. നിങ്ങൾ തിരിച്ചു പോകുമ്പോൾ അവിടെ ഒന്ന് നിർത്തി അതൊന്നു വാങ്ങിക്കണം. ബുദ്ധിമുട്ടാകുമോ കുട്ടാ?”
“നിർത്താലോ, അതിനെന്താ. ഏതു ജുവല്ലറി?”
ഏതോ ഒരു കടയുടെ പേര് ചേട്ടൻ പറഞ്ഞു. പക്ഷെ അതൊന്നും എന്റെ മനസിലേക്ക് പോയില്ല. ഞാൻ ചിന്തിക്കുകയായിരുന്നു. അപ്പൊ ടീച്ചർ ചേട്ടന്റെ കൂടെ പോകുന്നില്ലേ? അവർ വീട്ടിലേക്കു തന്നെ എന്റെ കൂടെ തിരിച്ചു വരുമോ?
“ലിസിമ്മപറഞ്ഞില്ലായിരുന്നോ?” ടീച്ചർ മൗനം ഭഞ്ജിച്ചു.
“ഇല്ലല്ലോ. ഓ, മറന്നു കാണും.”
ഞാൻ പറഞ്ഞു. അപ്പോൾ ടീച്ചർ എന്റെ കൂടെ വീട്ടിലേക്കു തിരിച്ചു പോരും എന്ന് മനസ്സിലായി. അതുകൊണ്ടല്ലേ ചേട്ടൻ “നിങ്ങൾ” എന്ന് പറഞ്ഞത്. എന്തൊക്കെയായാലും അതിനെ കുറിച്ച് കൂടുതൽ ചോദിച്ചു വഷളാക്കണ്ട എന്ന് ഞാൻ ഉറച്ചു. തിരിച്ചു പോകുമ്പോൾ ടീച്ചറെയും കൂട്ടി ഡ്രൈവ് ചെയ്യുന്നതോർത്തപ്പോൾ മേലാകെ ഒരു കുളിരു കോരിയിട്ട അനുഭവം. ടീച്ചർ തിരിച്ചു എന്റെ കൂടെ ഉണ്ടാകും എന്ന് ഏതാണ്ട് ഉറപ്പു തന്നെ. എന്നാലും ഒരു മുഴുവൻ ഉറപ്പു എങ്ങിനെയാ കിട്ടുക? എന്തായാലും സ്റ്റേഷൻ ഏതാണ് പത്തു മിനിട്ടു കൂടി. ഇതെല്ലാം ആലോചിച്ചു ഡ്രൈവ് ചെയ്യുന്നതിനിടെ കാര് ഒരു ജംഗ്ഷനിൽ എത്തി.
സിഗ്നൽ കാത്തു കിടക്കുമ്പോൾ വലത്തോട്ട് ചൂണ്ടി ടീച്ചർ പറഞ്ഞു. “ഈ റോഡിലൂടെ ഒരു കിലോ മീറ്റർ പോയാൽ മതി ആരോൺ ജ്വല്ലറിയിലേക്കു.”
“ഇപ്പൊ നീ അറിയാം എന്ന് പറയും. ഇനി തിരിച്ചു വരുമ്പോൾ വഴി മാറേണ്ട.” ചേട്ടനാണ് മറുപടി പറഞ്ഞത്. എന്റെ മനസ്സിൽ ആനന്ദത്തിന്റെ തിരയിളക്കം. എന്തിനാണെന്ന് അറിയില്ല. ടീച്ചറെ ഒരു നാല്പത്തഞ്ചു മിനുട്ടെങ്കിലും എന്റെ കാറിൽ ഒറ്റയ്ക്ക് സംസാരിക്കാൻ കിട്ടുമല്ലോ എന്നോർത്തപ്പോൾ സന്തോഷം തോന്നി. പോരാത്തതിന് കടയിൽ അല്പനേരവും. ഇനി ചേട്ടൻ പോയ നിരാശയിൽ ടീച്ചർ സംസാരിക്കാൻ താല്പര്യം കാണിച്ചില്ലെങ്കിലോ.? ഓരോ ചിന്തകൾ വീണ്ടും മനസിലൂടെ പായുന്നു.
“നിങ്ങൾ പറഞ്ഞ കട ഇപ്പോൾ എനിക്ക് മനസിലായി. സ്കൂളിന്റെ അടുത്തുള്ള പഴയ ഷോപ്പല്ലേ?” “അതെ, അത് തന്നെ.” മുരളിച്ചേട്ടൻ മറുപടി പറഞ്ഞു.
സംസാരിച്ചിരുന്നു സ്റ്റേഷൻ എത്തി. പ്രതീക്ഷിച്ച പോലെ ട്രെയിൻ ലേറ്റ് ആണ്. ഇന്ത്യൻ റെയിൽവേ അല്ലെ. 30 മിനിറ്റ് ലേറ്റ് ആണ്.
“മുപ്പതു മിനിട്ടില്ലെ. ഏതായാലും ടൗൺ വരെ വന്നതല്ലേ. ഞാൻ പോയിട്ട് കുറച്ചു പച്ചക്കറി വാങ്ങിയിട്ട് വരാം. വണ്ടി എത്താറാകുമ്പോഴേക്കും ഞാൻ ഇങ്ങെത്തും.”
അവരെ സ്റ്റേഷനിൽ ആക്കി ഞാൻ സാനങ്ങൾ വാങ്ങാൻ പോയി. കടയിൽ നിന്ന് ഇറങ്ങുമ്പോൾ മൊബൈൽ റിങ് ചെയ്യുന്നു. ഒരു അപരിചിത നമ്പർ ആണ്.
“സതീഷ് എത്താറായോ?”
“ഇതാരാ?”
“ഞാൻ മുരളി.”
“ഇപ്പൊ എത്തും. ഞാൻ ഇറങ്ങി. ഒരഞ്ചു മിനിറ്റ്.”
“ട്രെയിൻ എത്തി. രണ്ടു മിനുട്ടു കൊണ്ട് പുറപ്പെടും.”
“മുനി എൻട്രൻസിൽ കാത്തു നിൽപ്പുണ്ടാകും.”
“വണ്ടി നേരത്തെ എത്തിയോ?”
“നമ്മുടെ റെയിൽവേ അല്ലെ. എന്ത് പറയാൻ!!”
ഇന്ത്യൻ റയിൽവെയുടെ ഒരോ തമാശകൾ. ഒരിക്കലും വിശ്വസിക്കാൻ പറ്റില്ല. സ്റ്റേഷനിൽ എത്തിയപ്പോൾ അതാ കാത്തു നിൽക്കുന്നു സൂര്യ തേജസ്സോടെ ടീച്ചർ!! ചുരിദാർ ധരിച്ച ടീച്ചർക്ക് ഒരിരുപത്തിനാലു വയസ്സേ ഇപ്പോൾ തോന്നൂ. ഞാൻ കാർ നിർത്തി. പിന്നിലെ ഡോർ തുറന്നു ടീച്ചർ കയറി.
“ചേട്ടൻ പോയല്ലേ. ഒരു ബൈ പറയാൻ പറ്റിയില്ല. ഈ റയിൽവെയുടെ ഓരോ കളികൾ.”
ടീച്ചർ ഒന്നും മിണ്ടിയില്ല. ചേട്ടൻ പോയ മൂഡ് ഓഫ് ആയിരിക്കും. ഒരു മിനിട്ടിനു ശേഷം ഞാൻ വീണ്ടും ചോദിച്ചു. “ജ്വല്ലറിയിലേക്കല്ലേ?”
“അതെ. കുട്ടന് പ്രയാസമാകുമോ?”
“അതെ, ആകും. ആയാൽ?”
“ബുദ്ദിമുട്ടാകുമെങ്കിൽ പിന്നെ വാങ്ങാം.”
“ഒന്ന് പോ ടീച്ചറെ. അയല്പക്കക്കാർക്കു ഒരു സഹായം ചെയ്യുന്നതിൽ എന്ത് ബുദ്ദിമുട്ട്. ഇന്നലെ രാത്രിയും പകലും മൊത്തം രഘുവേട്ടന്റെ വീട്ടിൽ കിടന്നു ഓടിയത് ടീച്ചർ കണ്ടില്ലേ. ഇതൊക്കെയല്ലേ ജീവിതം?”
ടീച്ചർ മറുപടി ഒന്നും പറഞ്ഞില്ല. രണ്ടും കൽപ്പിച്ചു ഞാൻ ചോദിച്ചു: ചേട്ടൻ പോയ മൂഡ് ഓഫിൽ ആണല്ലേ?
“ഹേയ്. ചേട്ടൻ നാലുനാൾ കൊണ്ട് ഇങ്ങെത്തും.”
അൽപ നേരത്തെ മൗനത്തിനു ശേഷം ഞാൻ വീണ്ടും ചോദിച്ചു.
“സ്വർണ്ണം ധരിക്കാറുണ്ടോ ടീച്ചർ?”
“സ്വർണ ആഭരങ്ങൾ അല്ല, സ്വർണം പൂശിയവയാ. നമ്മൾ അത്ര സമ്പത്തുള്ളവരൊന്നുമല്ലേയ്.”
“എന്നാലും എന്തൊക്കെ ആഭരണങ്ങൾ ഉണ്ട്?”
“സാദാരണ ധരിക്കുന്നവയെല്ലാം ഉണ്ട്. വള, മാല, പാദസരം, റിങ്‌സ്.”
“അരഞ്ഞാണമില്ലേ?” രണ്ടും കൽപ്പിച്ചു തന്നെ ഞാൻ ചോദ്യം എറിഞ്ഞു. എന്തോ ഒന്നില്ലാത്ത ഒരു ധൈര്യം.
“ഇല്ല. ഒന്ന് വാങ്ങിത്തരാൻ ആഗ്രഹം ഉണ്ടോ?” ടീച്ചർ ചോദിച്ചു.
“അടുത്ത മാസത്തെ സാലറി കിട്ടട്ടെ.”
“സാലറിയോ? ജോലിക്കു പോകുന്നുണ്ടോ?”
“അതെ, ചെറിയ പാർട്ടൈം ഏർപ്പാടൊക്കെയുണ്ട്. പിന്നെ, ലിസിമ്മയോടു പറയരുത് കേട്ടോ. പോക്കറ്റ് മണി വേണ്ടേ? ചോദിച്ചതിന് ഉത്തരം പറഞ്ഞില്ല.”
“ഓ, തീർച്ചയായും.”
എന്റെ ധൈര്യം കൂടി. “ചേട്ടൻ ചോദിക്കില്ലേ ആരാ വാങ്ങിച്ചു തന്നത് എന്ന്?”
“അതൊക്കെ ഞാൻ ഡീൽ ചെയ്തോളാം.”
“ഇപ്പോൾ എന്ത് വാങ്ങാനാ പോകുന്നത്?”
“ഒരു വള അവിടെ കൊടുത്തിരുന്നു. അത് തിരികെ വാങ്ങാൻ ആണ്.”
“ഓക്കേ. ഞാൻ വെയിറ്റ് ചെയ്യാം.”
ജ്വല്ലറിക്ക് മുമ്പിലെത്തി. അവിടെ കാർ പാർക്ക് ചെയ്തു ഞാൻ ടീച്ചറെയും കാർത്തിരുന്നു.”
മുരളി ചേട്ടന്റെ കാൾ വന്നു.
“സതീഷ് എത്തിയില്ലേ?”
“ഞാൻ അപ്പോൾ തന്നെ എത്തി ചേട്ടാ. ടീച്ചർ ജ്വല്ലറിയിലാ. ഞാൻ പുറത്തു വെയിറ്റ് ചെയ്യുവാ.”
“ഓക്കേ കുട്ടൻ, താങ്ക്യൂ വെരിമച്. ബുദ്ധിമുട്ടിച്ചതിന് സോറി. പെട്ടെന്നാണ് ഈ യാത്ര വേണ്ടിവന്നത്.”
“അതിന്റെയൊന്നും ആവശ്യമില്ല ചേട്ടാ. പിന്നീട്‌ വിളിക്കാം. ഹാവ് എ സേഫ് ജേണി”
താങ്ക്സ് ഞാനല്ലേ പറയേണ്ടത്. ടീച്ചറെ ഒറ്റയ്ക്ക് കാറിൽ കൊണ്ട് കുറച്ചു നേരമെങ്കിലും കറങ്ങാൻ സമ്മതം തന്ന ചേട്ടനോട്. ഞാൻ മനസ്സിൽ പറഞ്ഞു. അൽപ നേരത്തെ കുശലാന്വേഷണങ്ങൾക്കു ശേഷം ഫോൺ വച്ചപ്പോഴേക്കും ടീച്ചറിതാ വരുന്നു.
“സാധനം കിട്ടിയോ?”
“ഓഹ്, കിട്ടി.”
“എന്നാൽ വിട്ടാലോ?”
“പോകാം.”
“മുൻ സീറ്റിലിരിക്കുന്നോ?”
“വേണ്ട കുട്ടാ. ഇത് നിന്റെ ബാംഗ്ലൂർ അല്ല. കേരളമാ കേരളം.”
“ബാംഗ്ലൂർ ആണെങ്കിൽ ഇരിക്കാമായിരുന്നു അല്ലെ? ടീച്ചർ ഒരുനാൾ വാ. ഞാൻ സിറ്റി മുഴുവൻ കാണിക്കാം.” അതിനു ടീച്ചർ ഉത്തരം ഒന്നും പറഞ്ഞില്ല. ഒരു ചിരി മാത്രം മിച്ചം.
“പിന്നേ, ഒരു കാര്യം പറയാനുണ്ട്. മുമ്പ് ഒരിക്കൽ പറഞ്ഞതാ.”
“എന്താ??”
“ഈ കുട്ടാ കുട്ടാ എന്ന വിളി ഒന്ന് നിർത്തണം. എനിക്ക് നല്ല ഒരു ഉഗ്രൻ പേരുണ്ടല്ലോ. അത് വിളിച്ചാൽ പോരെ?”
“എന്തിനാ ഇത്ര ഫോര്മാലിറ്റി? അതൊക്കെ ഫോർമൽ ആകുമ്പോൾ വിളിച്ചാൽ പോരെ? നമ്മൾ രണ്ടു പേരും മാത്രമുള്ളപ്പോൾ എന്തിനാ ഈ ഫോര്മാലിറ്റി? ഞാൻ കുട്ടാന്ന് തന്നെ വിളിക്കും.”
“ടീച്ചറോട് തർക്കിക്കാൻ ഞാനില്ല.”
“എന്നാലും ആളുകള്ക്ക് ഇടയിൽ നിന്ന് കുട്ടാ എന്ന് വിളിക്കരുത്. പ്ളീസ്”
“സമ്മതിച്ചു.”
“അമ്മയുടെ മുന്നിൽ കുട്ടാ എന്ന് വിളിക്കാവോ?”
“അത് ടീച്ചറുടെ ഇഷ്ടം.”
നേരം ഇതാ പെട്ടെന്ന് പോകുന്നു. ഞാൻ കാർ വേഗത കുറച്ചാണ് ഓടിച്ചിരുന്നത്. വേഗത വളരെ കുറഞ്ഞപ്പോൾ ടീച്ചർ ചോദിച്ചു:
“എന്താ ഇത്ര മെല്ലെ ഓടിക്കുന്നത് കുട്ടാ?”
“എന്താ നമുക്കിത്ര തിരക്ക്?”
“തിരക്കുണ്ടായിട്ടല്ല. ചേട്ടൻ ഇപ്പോൾ വിളിക്കും.”
“ചേട്ടൻ വിളിക്കില്ല.”
“അത് കുട്ടനെങ്ങിനെ പറയാൻ പറ്റും?”
“നോക്കിക്കോളൂ. നാം വീട്ടിൽ എത്തുന്ന വരെ ചേട്ടൻ വിളിക്കില്ല.”
ചേട്ടൻ വിളിച്ച കാര്യം ഞാൻ ടീച്ചറോട് പറഞ്ഞില്ല. ഓരോ കൊച്ചു തമാശകൾ. ഞാൻ കാറിന്റെ AC കുറച്ചു മിനിമത്തിൽ വച്ചു. ടീച്ചറുടെ ഗന്ധം കാറിൽ നിറയുന്നു.
“എന്താ കുട്ടാ AC കുറച്ചത്? ചൂടാണല്ലോ”
“കുറച്ചു വിയർക്കട്ടെ.” ഞാൻ പറഞ്ഞു. “എനിക്ക് എസി യുടെ സ്മെൽ ഇഷ്ടമല്ല.”
ഞാൻ പറഞ്ഞതിന്റെ അർഥം ടീച്ചർക്ക് മനസിലായോ ഇല്ലയോ എന്ന് എനിക്കറിയില്ല. എന്തായാലും ടീച്ചർ അതിനു മറുപടിയൊന്നും പറഞ്ഞില്ല.
“കുട്ടനെന്നാ തിരിച്ചു പോകുന്നത്? സൺ‌ഡേ അല്ലെ?”
“അതേ.”
“എന്താ ചോദിച്ചേ?”
“ചുമ്മാ.” അൽപ നേരത്തെ മൗനം.
“ചൂട് കൂടുന്നുണ്ടോ?” ഞാൻ വീണ്ടും മൗനം ഭേദിച്ച്.
“ഇല്ല, ഇപ്പൊ ഓക്കേ ആയി.”
“വിയർക്കുന്നുണ്ടോ ടീച്ചർക്ക്?” എത്രത്തോളം ടീച്ചറുമായി എടുക്കാം എന്ന് ഞാൻ വീണ്ടും വീണ്ടും പരീക്ഷിച്ചുകൊണ്ടേയിരുന്നു.
“ഉണ്ടെങ്കിലോ?”
ഏകദേശം ഞാൻ വിചാരിച്ച ലൈൻ തന്നെ. ചേട്ടൻ ഉള്ളപ്പോൾ ടീച്ചർ ഒന്നും മിണ്ടില്ലെങ്കിലും. ചങ്ങാത്തം കൂടാൻ താല്പര്യമുള്ള കൂട്ടത്തിൽ തന്നെയാണ് ടീച്ചർ. കുറച്ചു കൂടി അടുത്താൽ നല്ല ഒരു ചങ്ങാത്തതിനുള്ള സ്കോപ്പ് കാണുന്നുണ്ട്. ടീച്ചർക്ക് എവിടെയൊക്കെയാ വിയർക്കുന്നത് എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു എനിക്ക്. പതിവ്രതയായ അവരെ കുറിച്ച് എന്റെ മനസ്സിൽ ആവശ്യമില്ലാത്ത ചിന്തകൾ ഒരുപാട് നുരഞ്ഞു പൊങ്ങി. തല്ക്കാലം ഇങ്ങനെ പറയാൻ ഞാൻ തീരുമാനിച്ചു.
“ഒരു കുളിയോടെ ഈ വിയർപ്പെല്ലാം പോയിക്കിട്ടും.”
എന്റെ ഡബിൾ മീനിങ് ടീച്ചർക്ക് മനസ്സിലായോ എന്നറിയില്ല. “ഉം” എന്ന ഒരു മൂളൽ മാത്രമായിരുന്നു ടീച്ചറുടെ മറുപടി.
“ഇനിയെന്നാ നാട്ടിൽ വരിക?”
“ഇനി ചെന്നാൽ ഒരു മാസം. പിന്നെ എക്സാം ആണ്. ഒരു മാസത്തോളം. അത് കഴിഞ്ഞാൽ അവധിയാണ്.”
“എത്ര നാളുണ്ടാകും അവധി?”
“ഒരു വൺമന്ത്”
“അപ്പൊ നാട്ടിൽ ഉണ്ടാകുമോ? ഒരു മാസം?”
“തീരുമാനിച്ചിട്ടില്ല”
“അതെന്താ?”
“ഒരു നോർത്ത് ഇന്ത്യൻ ട്രിപ്പ് അടിച്ചാലോ എന്നൊരു ആലോചനയുണ്ട്. കുറച്ചു ഫ്രണ്ട്സന്റെ കൂടെ. പ്ലാൻ ഒന്നും ആയിട്ടില്ല.”
“ഇത്തവണ നാട്ടിൽ വന്നു ഇവിടെ കൂടെ നിന്നുകൂടെ? അമ്മ ഒറ്റക്കല്ലേ?”
അതിനു ഞാൻ മറുപടി ഒന്നും പറഞ്ഞില്ല. ലിസിമ്മയുടെ കൂടെ വന്നു നിൽക്കാത്തതിന് എനിക്ക് എന്റേതായ കാരണങ്ങൾ ഉണ്ട്. അതൊന്നും ഇപ്പോൾ ടീച്ചറോട് പറയണ്ട. അതൊന്നും പറയാൻ പറ്റിയ സമയമല്ലിപ്പോൾ. ഈ നേരത്തിന്റെ മൂഡിലേക്ക് പറ്റിയ വിഷയമല്ല അതെന്നു എനിക്കറിയാം.
“ഈ കുഗ്രാമത്തിൽ ഇങ്ങനെ ജീവിച്ചു പോകുന്ന കുറേ പാവങ്ങൾ ഉണ്ടേ. ഞങ്ങൾക്കും വേണ്ടേ മിണ്ടിയും പറഞ്ഞും ഒക്കെ ഇരിക്കാൻ ആരെങ്കിലും.”
“ലിസിമ്മക്ക് തല്ക്കാലം ടീച്ചർ ഉണ്ടല്ലോ.’
“അപ്പൊ ടീച്ചർക്കൊ?”
“ടീച്ചർക്ക് അമ്മയില്ലേ. പിന്നെ ചേട്ടനും.”
ഞാനും വിട്ടു കൊടുത്തില്ല. ടീച്ചർ ഏതു വരെ പോകും എന്ന് നോക്കാൻ എന്ന് തീരുമാനിച്ചു.
“എന്ന് കരുതി കുട്ടനും കൂടി വന്നാൽ അധികമാകുമോ? എല്ലാര്ക്കും സന്തോഷമായിരിക്കും.”
“വരാൻ ശ്രമിക്കാം.”
തീർച്ചയായും വരണം എന്ന് തന്നെയായിരുന്നു മനസ്സിൽ. വെക്കേഷനിൽ ടീച്ചർ ഇവിടെ ഉണ്ടാകണേയെന്നാണു ഇന്നെന്റെ പ്രാർത്ഥന. പക്ഷെ അതങ്ങു പെട്ടെന്ന് പുറത്തു കാണിക്കാൻ പറ്റില്ലല്ലോ. ശരിക്കും പറഞ്ഞാൽ വെക്കേഷനാകാൻ മനസ്സ് ഇപ്പോൾ തന്നെ കൊതിച്ചു തുടങ്ങി.
“വീടെത്തിയല്ലോ. സംസാരിച്ചിരുന്നു നേരം പോയതറിഞ്ഞില്ല .” ടീച്ചർ പറഞ്ഞു.
“ടീച്ചർ വരുന്നില്ലേ? . ഒരു ചായ കുടിച്ചിട്ട് പോകാം.” ഞാൻ ഒരു ഫോര്മാലിറ്റി ക്കു വേണ്ടി പറഞ്ഞു. ടീച്ചർ ഇന്നിവിടെ ഉണ്ടാകുമോ എന്നറിയാലായിരുന്നു എന്റെ ചോദ്യത്തിന്റെ ഉദ്ദേശം. ഇതു ടീച്ചർക്കും അറിയാമായിരിക്കും.
“എങ്ങോട്ടു പോകാൻ? ഞാൻ ഇന്ന് അവിടെ തന്നെ. എനിക്ക് പേടിയാ ഒറ്റയ്ക്ക് വീട്ടിൽ നിൽക്കാൻ.”
“ആൽവേസ് വെൽക്കം”. നൂറു നൂറു സന്തോഷത്തോടെ ഞാൻ പറഞ്ഞു.
കാർ നിർത്തി. ടീച്ചർ ഞങ്ങളുടെ വീടിനകത്തേക്ക് കയറിപ്പോയി. ലിസിമ്മ അവിടെയുണ്ടെന്നു തോന്നുന്നു. ഞാൻ കാറിനു പുറത്തിറങ്ങി. കവറുകളെടുത്തു സിറ്റ്ഔട്ടിൽ വച്ചു.
വിരുന്നുകാരിയെ സ്വീകരിക്കാനും അവരോടു സംസാരിക്കാനായി എന്റെ മനസു വെമ്പി. ടീച്ചറോട് എന്തുസംസാരിക്കും, ടീച്ചർ എവിടെയായിരിക്കും കിടക്കുക, ഒരുമിച്ചാക്കില്ലേ ഭക്ഷണം കഴിക്കുക, ലിസിമ്മയ്ക്കും ടീച്ചർക്കും കൂടെ വർത്തമാനം പറഞ്ഞിരിക്കാൻ പറ്റുമല്ലോ, ടീച്ചറെ കുറച്ചുനേരം ഒറ്റയ്ക്ക് സംസാരിച്ചിരിക്കാൻ കിട്ടുമോ, എന്തെല്ലാം ആശകളാണ് മനസിലൂടെ കടന്നുപോകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *