മുനി ടീച്ചർ 3
Muni Teacher Part 3 | Author : Decent
വീണ്ടും ബാംഗ്ലൂരിൽ : ഭാഗം – 2 | Previous Part
സാധാരണത്തെപോലെ ആയിരുന്നില്ല ഈ പ്രാവശ്യത്തെ അവധിക്കാലം. ടീച്ചറുമായി പരിചയപ്പെടാൻ സാധിച്ചതും ടീച്ചർക്ക് കൂട്ടുകൂടാൻ താല്പര്യമുണ്ടെന്ന സൂചനകൾ കിട്ടിയതുമെല്ലാം വലിയ പ്രതീക്ഷകളാണ് ജീവിതത്തിൽ കൊണ്ടുവന്നത്. എന്റെ ചെയ്തികളിലും ദിനചര്യകളിലുമെല്ലാം ഒരു പ്രത്യേക ഊർജം വന്നെത്തിയപോലെ.
ലിസിമ്മയുടെ സ്വഭാവത്തിലും മാറ്റം വന്നപോലെ ഒരു തോന്നൽ. സ്വഭാവത്തിലെ കടുംപിടുത്തങ്ങൾ പോയിട്ടില്ലെങ്കിലും മുമ്പത്തെപ്പോലെ അത്ര പരുപരുത്ത പെരുമാറാൻ ഉണ്ടായിട്ടില്ല. കൂടാതെ വഴക്കുപറയുകയോ നാണംകെടുത്തുന്ന രീതിയിൽ സംസാരിക്കുകയോ പെരുമാറുകയോ ഒന്നും ചെയ്തിട്ടുമില്ല.
ഒരുപക്ഷേ ടീച്ചറുടെ സാന്നിധ്യമാവാം കാരണം. വെക്കേഷൻ സമയത്തു സാധാരണയായി ലിസിമ്മയുമായുണ്ടാവാറുള്ള കശപിശകളും അവരുടെ പ്രത്യേക ഇടപെടലുകളും സ്നേഹം കാണിക്കലുമെല്ലാം സാധാരണ ഇവിടെ ആദ്യത്തെ വന്നാൽ ഒരാഴ്ച എന്നെ അലട്ടാറാണ് പതിവ്.
എന്തായാലും മുമ്പത്തേക്കാളുപരി കഴിഞ്ഞ ഒരാഴ്ചത്തെ അവധിക്കാലം നന്നായിരുന്നു. ജീവിതം മാറാൻ ഒരാളോടുള്ള അല്പനേരത്തെ ചങ്ങാത്തമോ സ്നേഹമോ ഒക്കെ തന്നെ ധാരാളമെന്നു പറയുന്നതിൽ ഒരുപാടു കഴമ്പുണ്ടെന്ന് എനിക്കുമനസ്സിലായി.
എന്നാലും ഇതിനിടയിൽ എന്നെ അലട്ടിയ ഒരു കാര്യമുണ്ട്. ടീച്ചറുമായുണ്ടായ കശപിശകൾ തന്നെ. ടീച്ചറോടു കമ്പനിയായി വന്നതെല്ലാം അവസാനം കൊണ്ടു തുലച്ചതിന്റെ വിഷമം മാറുന്നില്ല. ഇനി ആ ബന്ധം ശരിയാക്കിയെടുക്കാൻ എത്രനാൾ വേണ്ടിവരുമെന്നും അറിയില്ല. ഇനി പഠനകാലമാണ്.
പരീക്ഷകളും മറ്റുമെല്ലാം കഴിഞ്ഞു വീട്ടിലെത്തുമ്പോഴേക്കും എല്ലാം ശരിയാവുമെന്നു പ്രതീക്ഷിക്കാം. അവസാന ദിവസം ലിസിമ്മയുടെ സങ്കടവും അടുത്തിടപഴകളുമെല്ലാം മുമ്പത്തേക്കാളും ആർദ്രമായിരുന്നു. ഇതും മനസിനെ ഇടക്കിടക്ക് അലട്ടിക്കൊണ്ടിരുന്നു. എന്നാൽ ചിലസമയങ്ങളിൽ ഇത് നല്ലതിനായുള്ള തുടക്കമാവാമെന്നും മനസു പറയുന്നുണ്ടായിരുന്നു. എന്തായാലും കാത്തിരുന്നു കാണാം.
പരീക്ഷക്കാലം
നാട്ടിൽ നിന്നെത്തിയിട്ട് ഒരാഴ്‌ചയായി. അക്കൗണ്ടിംഗ് പരീക്ഷകൾ കഴിഞ്ഞു. ഇനി രണ്ടു നാൾ കഴിഞ്ഞാണ് അടുത്ത പരീക്ഷ. പിന്നെ വൈവ മാത്രമാണ് ബാക്കിയുള്ളത്. അതിനു ഒരാഴ്ച്ച സമയമുണ്ട്. റൂമിൽ തന്നെ ഇരുന്നു പഠിത്തമാണ്. പുറത്തൊന്നും ഇറങ്ങുന്നില്ല. അൽപ നേരം ഒന്ന് വിശ്രമിക്കാം എന്ന് കരുതി ഒന്ന് തലചായ്ച്ചു. പരീക്ഷയുടെ സമയത്താണല്ലോ ഉറക്കം ഏറ്റവും ആസ്വദിക്കാനാവുക. അതിന്റെ മൂല്യമറിയുകയും അന്നേരം തന്നെ. അതികം വൈകാതെ ഉറക്കത്തിലേക്ക് വഴുതിവീണു.
ഉറക്കം മത്തുപിടിച്ചു വരുമ്പോഴതാ മൊബൈൽ റിങ് ചെയ്യുന്നു… ലിസിമ്മയുടെ കാൾ ആണ്. പരീക്ഷയെ കുറിച്ച് ചോദിക്കാനാകും. ഫോൺ എടുത്തു.
“ഹലോ”
“കുട്ടാ… എക്സാമെല്ലാം എങ്ങനെ ഉണ്ടായിരുന്നു?
“തരക്കേടില്ലാ!!”
“അത്രയേ ഉള്ളൂ ?? നന്നായി എഴുതിയില്ലേ ??”
“നന്നായി എഴുതിയിട്ടുണ്ട്.”
“പരീക്ഷയെല്ലാം തീർന്നോ?”
“ഇല്ല… ഞാൻ പറഞ്ഞതല്ലേ… ഒന്നു കൂടി ബാക്കിയുണ്ട്. പിന്നെ അടുത്തയാഴ്ച വൈവയുണ്ട്.”
“എന്തൊക്കെ അവിടത്തെ വിശേഷങ്ങൾ? ഇന്ന് ലിസിമ്മ തനിച്ചാണോ?”
“അല്ല കുട്ടാ… കഴിഞ്ഞ നാലുനാളായി ടീച്ചറുണ്ട് ഇവിടെ.” ഓഹ്, ചോദിക്കാതെ തന്നെ ഇങ്ങോട്ടു പറഞ്ഞല്ലോ. വലിയൊരാശ്വാസം.
“അത് നന്നായി. ഒരു കൂട്ടായല്ലോ.”
“ഇന്ന് കൂടിയേ ടീച്ചർ ഉണ്ടാകൂ കുട്ടാ. നാളെ എറണാകുളത്തേക്കു പോകുകയാ.”
“ചേട്ടൻ എന്നെത്തി?”
“നീ പോകുന്നതിനു മുമ്പുതന്നെ വന്നതല്ലേ. നീയറിഞ്ഞില്ലായിരുന്നോ?”
“ഇല്ല ലിസിമ്മേ, ചേട്ടൻ മദ്രാസിലേക്കു പോയതായിരുന്നല്ലോ.”
“മദ്രാസിലെ എന്തോ പ്രശ്നം കാരണം മുരളീടെ മീറ്റിംഗ് നടന്നില്ല. അന്നുതന്നെ തിരിച്ചുപോന്നല്ലോ. ”
“ഓഹ്, അതുഞാനറിഞ്ഞില്ലായിരുന്നു.”
ഈ വാർത്ത വലിയ ഒരാശ്വാസമായിരുന്നു. ആവശ്യമില്ലാതെ ഞാൻ എന്തൊക്കെയോ ആലോചിച്ചുകൂട്ടി. എന്തായാലും ടീച്ചർ അന്നു വീട്ടിൽനിന്ന് തിരിച്ചു പോയത് ഞാൻ കാരണമല്ലെന്ന് മനസ്സിലായി. വലിയൊരു മഴ പെയ്തു തോർന്നപോലെയായി മനസ്. മറ്റുള്ളതെല്ലാം ഞാൻ മറന്നു. സന്തോഷിക്കാൻ ഈ പരീക്ഷാകാലത്തു ഇനിയെന്തുവേണം?
അൽപനേരംകൂടി സംസാരിച്ചു ലിസിമ്മ ഫോൺ വച്ചു. എന്റെ ഉറക്കെല്ലാം പോയി. പരീക്ഷാ ക്ഷീണം കാരണം ഉറക്കിലേക്കു വഴുതിവീണിരുന്ന എനിക്കിപ്പോൾ ഉറങ്ങാൻ പറ്റുന്നില്ല. കുറെ കഴിഞ്ഞിട്ടും ഉരക്കുവരാതിരുന്ന ഞാൻ റൂമിലൂടെയും ഹാളിലും എഴുന്നേറ്റുനടന്നു. എന്തിനാ ടീച്ചർ വീട്ടിലേക്കു പോകുന്നത്? ഇനി എന്നാ തിരിച്ചു വരിക? ഈ ചോദ്യങ്ങൾ എന്നെ അലട്ടാൻ തുടങ്ങി. സിനിമയിലായിരുന്നെങ്കിൽ നായകൻ ഒരു സിഗരറ്റ് കത്തിച്ചു വലിക്കുന്ന സമയം. എന്തായാലും എപ്പോഴോ സോഫയിൽ കിടന്നു ഞാനുറങ്ങിപ്പോയി.
===================
പരീക്ഷ തുടരുന്നു. ഇന്നും ഞാൻ എന്നത്തെയുംപോലെ പഠിക്കാനിരുന്നു. പഠനം ഒരു ഫ്ലോയിലായി വരുമ്പോൾ അതാ കേൾക്കുന്നു, ഫോണിന്റെ റിങ്. ലിസിമ്മയാണ്.
“ഹലോ… ഹലോ…. ലിസിമ്മേ… കേൾക്കുന്നില്ലല്ലോ… ഹലോ…”
ഒന്നും കേൾക്കുന്നില്ല… നെറ്റ്‌വർക്ക് പ്രോബ്ലം ആണ്.
വീണ്ടും റിങ് ചെയ്യുന്നു… “ഹലോ… ഹലോ….”
ഇത്തവണയും ഒന്നും കേൾക്കുന്നില്ല….
“ഹലോ… അങ്ങോട്ട് വിളിക്കാം ലിസിമ്മെ…. നിങ്ങൾ പറയുന്നത് കേൾക്കുന്നില്ല…”
അപ്പോൾ മറുപടി വന്നു…
“അമ്മയല്ല… ഞാനാ… ടീച്ചർ… ഇങ്ങോട്ട് വിളിക്കണ്ട…”
“ടീച്ചറോ?”
“അതെ… മുനി ടീച്ചർ…”
“കുട്ടന്റെ നമ്പർ കണ്ടപ്പോൾ വിളിച്ചു നോക്കിയതാ… അമ്മ പുറത്താ…”
“എന്താ കാര്യം?”
“ചുമ്മാ വിളിച്ചതാ… എന്നാ ശെരി…” ഫോൺ കട്ട് ആയി.
എന്തിനായിരിക്കും ടീച്ചർ വിളിച്ചത്? എന്തായാലും .ആശ്വാസമായി ടീച്ചർക്ക് എന്നോട് പരിഭവമൊന്നുമില്ല… അതോ ഇനി ലിസിമ്മ വിളിക്കാൻ പറഞ്ഞതാണോ? ആവാൻ വഴിയില്ല. ടീച്ചർക്ക് എന്തെങ്കിലും കാര്യമുണ്ടോ? അങ്ങിനെയെങ്കിൽ സ്വന്തം നമ്പറിൽ നിന്നു വിളിച്ചാൽ പോരെ… ഓഹോ… ഇപ്പൊ പിടികിട്ടി… ടീച്ചറുടെ കയ്യിൽ എന്റെ നമ്പറില്ല… ലിസിമ്മയുടെ ഫോണിൽ നിന്ന് നമ്പർ തപ്പിയെടുത്തു വിളിച്ചതാണ്. എന്റെ നമ്പർ തന്നെ ആണോ എന്ന് പരിശോധിച്ചതാവും.
അപ്പോൾ എന്റെ കണക്കു കൂട്ടൽ ശരിയാണെങ്കിൽ ടീച്ചർ എന്നെ വീണ്ടും വിളിക്കും. സ്വന്തം നമ്പറിൽ നിന്ന്. കണക്കു കൂട്ടി ഞാൻ കാത്തിരുന്നു…
ഫോൺ അടുത്ത് വച്ച് ഞാൻ പഠിക്കാൻ ഇരുന്നു. പുസ്തകത്തിൽ മനസ്സുറക്കുന്നില്ല. ഏകാഗ്രത കിട്ടുന്നില്ല. ചിന്ത വീണ്ടും വീണ്ടും ടീച്ചറിലേക്കും വീട്ടിലേക്കും പായുന്നു. വീട്ടിൽ നിന്ന് വന്നു അവിടെ സംഭവിച്ചതെല്ലാം മറന്നു മുഴുവൻ ശ്രദ്ധയും പഠനത്തിൽ ആയിരുന്നു ഇത് വരെ. അതുകൊണ്ടു തന്നെ ഇതുവരെ എല്ലാ പരീക്ഷകളും ഏറെക്കുറെ നന്നായി തന്നെ എഴുതാൻ പറ്റി. നാളത്തെ പരീക്ഷ കൂടി കഴിഞ്ഞിട്ട് വിളിച്ചാൽ പോരായിരുന്നോ ടീച്ചർക്ക്.