മൃഗം – 11

തുണ്ട് കഥകള്‍  – മൃഗം – 11

“യ്യോ എന്ത് പറ്റി ഈ കുട്ടിക്ക്..വാസൂ..ഇവളെ നമുക്ക് വേഗം ആശുപത്രിയില്‍ എത്തിക്കണം”

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ബോധരഹിതയായി കിടന്ന ദിവ്യയുടെ അരികിലെത്തി അവളുടെ കണ്ണുകള്‍ തുറക്കാന്‍ ശ്രമിച്ചുകൊണ്ട് ഡോണ പറഞ്ഞു. എന്താണ് ദിവ്യയ്ക്ക് സംഭവിച്ചത് എന്ന ചിന്തയോടെ നിന്നിരുന്ന വാസു രുക്മിണിയെ നോക്കി.

“വേണ്ട മോളെ..ഇന്നലെ രാത്രി അവള്‍ കുറെ മഴ നനഞ്ഞതല്ലേ..ചെറിയ പനിയുണ്ട്..ജീവനും മാനവും രക്ഷിക്കാന്‍ വേണ്ടി എന്റെ കുഞ്ഞ് ഓടിയ ഓട്ടം എനിക്ക് ഓര്‍ക്കാന്‍ കൂടി വയ്യ….ആ ക്ഷീണം ഇപ്പോഴും അവളെ മാറിയിട്ടില്ല.. എന്റെ മാനം കാക്കാന്‍ വേണ്ടിയാണ് എന്റെ മോള്‍ സ്വന്തം ജീവന്‍ പണയപ്പെടുത്തിയത്..” വിങ്ങലോടെ രുക്മിണി പറഞ്ഞു.

“എന്നാലും അമ്മെ..നമുക്ക് ഏതെങ്കിലും ഹോസ്പിറ്റലില്‍ പോകാം..അതുകൊണ്ട് കുഴപ്പമൊന്നും ഇല്ലല്ലോ..” ഡോണ ദിവ്യയുടെ കവിളില്‍ തഴുകിക്കൊണ്ട് ചോദിച്ചു.

“ഇപ്പം വേണ്ട..നോക്കട്ടെ..പനി കുറഞ്ഞില്ലെങ്കില്‍ പിന്നീട് കൊണ്ട് പൊക്കോളാം…”

രുക്മിണി ശങ്കരന്റെ സഹായത്തോടെ ദിവ്യയെ ഉള്ളിലേക്ക് കൊണ്ടുപോയി. ഡോണ ചോദ്യഭാവത്തില്‍ വാസുവിനെ നോക്കി. അവന്‍ ഒന്നും മിണ്ടിയില്ല. രുക്മിണി എന്ന അമ്മ എന്തുകൊണ്ടാണ് മകള്‍ക്ക് ബോധക്ഷയം ഉണ്ടായത് എന്നറിഞ്ഞിട്ടു തന്നെയാണ് അവളെ ആശുപത്രിയില്‍ കൊണ്ടുപോകേണ്ട എന്ന് പറഞ്ഞത്. വാസു ഡോണയുടെ ഒപ്പം ബൈക്കില്‍ എത്തുന്ന സമയം വരെ അമിതമായ ഉത്സാഹത്തോടെ അവനെത്തന്നെ കാത്തിരിക്കുകയായിരുന്നു ദിവ്യ. അപ്പോള്‍ അവള്‍ക്ക് യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ല. പക്ഷെ വാസുവിന്റെ ബൈക്ക് പടികടന്നു വരുകയും അവന്റെ പിന്നില്‍ ഇരുന്ന സുന്ദരിയായ പെണ്‍കുട്ടിയെ കാണുകയും കൂടി ചെയ്തതോടെ അവളുടെ മുഖത്ത് മിന്നിമറഞ്ഞ ഭാവങ്ങള്‍ താന്‍ കണ്ടതാണ്. ഒരു ദുരന്തത്തിന്റെ വാതില്‍ക്കല്‍ എത്തിയത് കൊണ്ട് അവളോടുള്ള വെറുപ്പും പകയും മറന്ന് ശങ്കരന്‍ അവളെ സ്നേഹിച്ചു തുടങ്ങിയ അന്നുതന്നെയാണ് വാസു അറിയാതെ ആണെങ്കിലും അവളുടെ മനസിനെ പാടെ തകര്‍ത്തുകൊണ്ട് കയറി വന്നത്. ഒരിക്കലും മനസുഖം വിധിച്ചിട്ടില്ല തന്റെ ഈ പാവം മകള്‍ക്ക്.

ശങ്കരന്‍ അവളെ കട്ടിലില്‍ കിടത്തിയിട്ട് പുറത്തേക്ക് പോയപ്പോള്‍ രുക്മിണി തളര്‍ന്നു കിടക്കുന്ന ദിവ്യയുടെ അരികില്‍ വ്യഥയോടെ ഇരുന്നു. വാസുവിന്റെയൊപ്പം ആ പെണ്‍കുട്ടിയെ കണ്ടത് അവളിലുണ്ടാക്കിയിരിക്കുന്ന ആഘാതം എത്ര വലുതാണ് എന്ന് അവള്‍ക്ക് അറിയാമായിരുന്നു. വളരെ മൃദുവായ മനസാണ് തന്റെ പൊന്നോമന മകള്‍ക്ക്. സ്നേഹിക്കാന്‍ തുടങ്ങിയാല്‍ പിന്നെ അന്ധമായി സ്നേഹിച്ചുകളയും. വാസുവിനെ അവള്‍ സ്വജീവനേക്കാള്‍ ഉപരിയായി സ്നേഹിക്കുന്നുണ്ട്. അവനാണ് ഇന്ന് അവളുടെ ജീവിതത്തിന്റെ കേന്ദ്രബിന്ദു. അവനുവേണ്ടിയും അവന്‍ മുഖാന്തിരവുമാണ് അവള്‍ മോശപ്പെട്ട ജീവിത രീതിയില്‍ നിന്നും നന്മയിലേക്ക് പരിവര്‍ത്തിതയായത്. ശരീരവും മനസും വാസുവിന് വേണ്ടി സ്വയം അര്‍പ്പിച്ചു ജീവിക്കുന്ന ഈ പാവം ഇപ്പോള്‍ എല്ലാം നഷ്ടപ്പെട്ടവളെപ്പോലെ മനസ്സില്‍ ഇരുള്‍ കയറി വീണു പോയതാണ്. രുക്മിണിയുടെ കണ്ണുകളില്‍ നിന്നും രണ്ടു തുള്ളി കണ്ണീര്‍ ഉതിര്‍ന്നു വീണു.

“മോളെ..എന്റെ മോളെ..കണ്ണ് തുറക്ക്..”

അവള്‍ ദിവ്യയെ തലോടിക്കൊണ്ട് വിളിച്ചു. ദിവ്യ മെല്ലെ ബോധത്തിലേക്ക്‌ തിരികെയെത്തി. പൊട്ടിക്കരയാന്‍ ആഞ്ഞ അവള്‍ പക്ഷെ വേഗം അത് നിയന്ത്രിച്ചു.

“അമ്മെ…ഞാനിവിടെ കിടന്നോട്ടെ..എന്നെ വിളിക്കല്ലേ..ഞാന്‍ ഉറങ്ങി എന്ന് അവരോട് പറഞ്ഞാല്‍ മതി..അവര്‍ പോയ ശേഷം ഞാന്‍ എഴുന്നേറ്റോളാം..” ദിവ്യ പതിഞ്ഞ, എന്നാല്‍ തകര്‍ന്ന സ്വരത്തില്‍ രുക്മിണിയോട് പറഞ്ഞു.

“എന്ത് പറ്റി മോളെ നിനക്ക്..നീ കരുതുന്നത് പോലെ ഒന്നും കാണില്ല..വാസുവിനെ നിനക്ക് അറിയില്ലേ..” രുക്മിണി അവളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.

“അമ്മെ..അമ്മ പോ..ഞാന്‍..ഞാനിവിടെ കിടന്നോട്ടെ…ഞാന്‍…”

അവസാനം കരഞ്ഞുപോയ ദിവ്യ വേഗം തിരിഞ്ഞു കിടന്നു. രുക്മിണി കണ്ണുകള്‍ ഒപ്പിയിട്ട് എഴുന്നേറ്റ് പുറത്തേക്ക് ചെന്നു. വാസുവും ഡോണയും ഒന്നും മിണ്ടാതെ അവളെ കാത്ത് പുറത്തിരിക്കുകയായിരുന്നു.

“എങ്ങനെയുണ്ട് അമ്മെ ദിവ്യയ്ക്ക്?” വാസു ചോദിച്ചു.

“അവള്‍ ഉറങ്ങി മോനെ..ഉറങ്ങിക്കോട്ടെ..നല്ല ക്ഷീണമുണ്ട് പാവത്തിന്…”

രുക്മിണി തന്റെ മനോവേദന മറച്ച് പുഞ്ചിരി വരുത്തിക്കൊണ്ട് പറഞ്ഞു. ശങ്കരനും അവിടെ സോഫയില്‍ വിഷണ്ണനായി ഇരിപ്പുണ്ടായിരുന്നു. തങ്ങള്‍ കയറി വന്നപ്പോള്‍ ദിവ്യയ്ക്കുണ്ടായ ബോധക്ഷയം വാസുവിനെയും ഡോണയെയും വിഷമിപ്പിച്ചിരുന്നു. അല്‍പനേരം അവരാരും തന്നെ സംസാരിച്ചില്ല.

“മോനെ കുടിക്കാന്‍ ചായ എടുക്കട്ടെ” രുക്മിണി നിശബ്ദതയ്ക്ക് വിരാമമിട്ട്‌ ചോദിച്ചു.

“വേണ്ടമ്മേ..ഇപ്പോള്‍ ചായ വേണ്ട..ങാ പിന്നെ അച്ഛാ അമ്മെ ഇത് ഡോണ..ഒരു ടിവി ചാനലിലാണ് ജോലി ചെയ്യുന്നത്.. നിങ്ങള്‍ കണ്ടു കാണാന്‍ ഇടയുണ്ട്” വാസു ഡോണയെ ശങ്കരനും രുക്മിണിക്കും പരിചയപ്പെടുത്തി.

“ഉവ്വ്..നിന്റെ ഒരു ഇന്റര്‍വ്യൂ ഈ അടുത്തിടെ ഈ കുട്ടിയല്ലേ അവതരിപ്പിച്ചത്..” രുക്മിണി അവളുടെ മുഖം ഓര്‍ത്തെടുത്തുകൊണ്ട് ചോദിച്ചു. ഡോണ തലയാട്ടിക്കൊണ്ട് പുഞ്ചിരിച്ചു. ശങ്കരനും അത്ഭുതത്തോടെ അവളെ നോക്കി.

“മോള് ടിവി ചാനലില്‍ ആണോ ജോലി ചെയ്യുന്നത്? ഞാന്‍ ആദ്യമായാണ് ഒരു മാധ്യമ പ്രവര്‍ത്തകയെ നേരില്‍ കാണുന്നത്”

ശങ്കരന്‍ തന്റെ അത്ഭുതം മറച്ചു വയ്ക്കാതെ പറഞ്ഞു.

“അതെ അങ്കിള്‍..എവര്‍ഗ്രീന്‍ ചാനലില്‍ ആണ് ഞാന്‍ ജോലി ചെയ്യുന്നത്” ഡോണ പറഞ്ഞു.

“നിങ്ങള്‍ എങ്ങനെയാണ് പരിചയപ്പെട്ടത്?” അറിയാനുള്ള ആകാംക്ഷ മറച്ചു വയ്ക്കാതെ രുക്മിണി ചോദിച്ചു.

“അമ്മെ ഇവിടെ വന്ന ഗീവര്‍ഗീസ് അച്ചന്‍ മുഖേനയാണ് ഇവളെയും കുടുംബത്തെയും ഞാന്‍ പരിചയപ്പെട്ടത്..അതൊക്കെ പിന്നീട് വിശദമായി പറയാം..ആദ്യം ഇന്നലെ നടന്ന സംഭവങ്ങള്‍ ഇവളോട്‌ പറഞ്ഞു കൊടുക്ക്..കൊച്ചിയിലുള്ള ഒരു ടീമിനെ ഇക്കാര്യത്തില്‍ ഞങ്ങള്‍ക്ക് സംശയമുണ്ട്..അവര്‍ക്കെതിരെ തെളിവുകള്‍ ശേഖരിക്കുന്ന ജോലിയിലാണ് ഇവളിപ്പോള്‍..ഇവളുടെ ഒരു കൂട്ടുകാരിയെ പീഡിപ്പിച്ചു കൊന്ന അവര്‍ക്കെതിരെ പോലീസിന്റെ പക്കല്‍ യാതൊരു തെളിവും ഇല്ല. കൊച്ചി അധോലോകം ഭരിക്കുന്ന അവരെ യാതൊരു പഴുതുമില്ലാതെ നിയമത്തിന്റെ കൈകളില്‍ എത്തിക്കാന്‍ പ്രതിജ്ഞ എടുത്തിരിക്കുകയാണ് ഇവള്‍..ഇവളുടെ ജീവനും ഭീഷണിയുള്ളത് കൊണ്ട് എന്നെ ഇവളുടെ ബോഡി ഗാര്‍ഡ് ആയി ജോലിക്ക് വച്ചിരിക്കുകയാണ്….ഈ അടുത്തിടെ അവിടെ ചില പ്രശ്നങ്ങള്‍ ഞാനുമായി ഉണ്ടായത് ടിവിയില്‍ കണ്ടതല്ലേ? ആ പെണ്ണ് ഈ പറയുന്ന മൂവരില്‍ ഒരുത്തന്റെ സഹോദരിയാണ്..ഞാന്‍ അവളെ ആക്രമിച്ചതിന്റെ പ്രതികാരമായാണ് അവന്മാര്‍ ഇവിടെയെത്തി നിങ്ങളെ ഉപദ്രവിക്കാന്‍ ശ്രമിച്ചത് എന്ന് ഞങ്ങള്‍ക്ക് സംശയമുണ്ട്..അവര്‍ തന്നെയാണോ ഇതിന്റെ പിന്നില്‍ എന്നറിയാനാണ് ഇവള്‍ എന്റെ ഒപ്പം വന്നത്…”

Leave a Reply

Your email address will not be published. Required fields are marked *