യക്ഷയാമം – 3

മലയാളം കമ്പികഥ – യക്ഷയാമം – 3

ഭയം ഉള്ളിൽ കിടന്ന് താണ്ഡവമാടുമ്പോഴും
മുത്തശ്ശൻ പറഞ്ഞ വാക്കുകളായിരുന്നു
അവളുടെ മനസ്സിൽ.

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കണ്ണുകളടച്ച് ഗൗരി മഹാമൃത്യുഞ്ജയ മന്ത്രം ജപിക്കാൻ തുടങ്ങി.

“ഓം ത്ര്യംബകം യജാമഹെ
സുഗന്ധിം പുഷ്ടി വര്‍ദ്ധനം
ഉര്‍വാരുകമിവ ബന്ധനാത്
മൃത്യോര്‍ മുക്ഷീയ മാമൃതാത്.”

“ഗൗരി, ഗൗരീ….”
അഞ്ജലി നീട്ടി വിളിക്കുന്നതുകേട്ട ഗൗരി അഞ്ജനം വാൽനീട്ടിയെഴുതിയ മിഴികൾ ഭയത്തോടെ പതിയെ തുറന്നു.

“താര… അവൾ… ഞാൻ… ”
ഭയം ഉടലെടുത്ത ഗൗരി വാക്കുകൾക്കുവേണ്ടി പരതി.

“ഗൗരി…ഇത് ഞാനാ…”
അഞ്ജലി അവളുടെ തോളിൽ കൈവച്ച് കുലുക്കി വിളിച്ചു.

ഒരു ഞെട്ടലിലെന്നപോലെ അവൾ ശരീരമൊന്ന് കുടഞ്ഞു.

“ദേ പെണ്ണേ, നീയൊരൊന്ന് പറഞ്ഞു മനുഷ്യനെ പേടിപ്പിക്കല്ലേ.?”

അഞ്ജലി ദേഷ്യത്തിലാണ്ടു.

“അപ്പൊ ഞാൻ കണ്ടത് സ്വപ്നമാണോ?, അതോ എന്റെ തോന്നാലോ…?”

അഞ്ജലിയുടെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കികൊണ്ട് അവൾ ഭയത്തോടെ ചോദിച്ചു.

“കുന്തം…. എണീറ്റ് വാടി, നിനക്ക് രാവിലെപോകാനുള്ള ടിക്കറ്റ് എടുക്കേണ്ടേ?
അതോ നീ പോകുന്നില്ലേ..”

അപ്പോഴും ഗൗരി താൻ കണ്ടകാഴ്ചയിൽനിന്നും
മുക്തിനേടിയിരുന്നില്ല. ഇടക്കിടക്ക് അവൾ അഞ്ജലിയെത്തന്നെ നോക്കിനിന്നു.

“കാവിലമ്മേ…. നിക്ക് ന്താ പറ്റിയെ.
അരുതാത്തതൊന്നും വരുത്തിവക്കല്ലേ ദേവീ…”

കുളികഴിഞ്ഞ് രണ്ടുപേരും അക്ബർ ട്രാവൽസിൽ ചെന്ന് ഗൗരിക്കുള്ള ട്രെയിൻ ടിക്കറ്റ് എടുത്തു.
രാവിലെ പോകാനുള്ള തീരുമാനം ടിക്കറ്റ് കിട്ടിയപ്പോൾ പിൻവലിച്ചു.

വൈകുന്നേരം 5.30 നുള്ള കൊച്ചുവേലി എക്സ്പ്രെസിന് സീറ്റ് റിസർവ് ചെയ്ത്
മടങ്ങിവരും വഴി രാത്രിക്കുള്ള ഭക്ഷണവും പൊതിഞ്ഞുവാങ്ങി ലൈബ്രറിയിൽ കയറി വായിക്കാനെടുത്ത പുസ്തകങ്ങൾ തിരികെ ഏൽപ്പിച്ചു.

ഒന്നുരണ്ട് കൂട്ടുകാരികളെയും കണ്ട് യാത്രപറഞ്ഞു ഫ്ലാറ്റിലേക്ക് തിരിക്കുമ്പോൾ സമയം രാത്രി 9.30 കഴിഞ്ഞിരുന്നു

പെട്രോൾ അടിക്കാൻവേണ്ടി ഭാരത് പെട്രോളിയത്തിലേക്ക് അഞ്ജലി തന്റെ കാർ ഓടിച്ചുകയറ്റി.

“രാവിലെ പപ്പയും സഞ്ജും വരുന്നുണ്ട്. ഞങ്ങൾ ഒരുമിച്ചാ പോകുന്നേ..
കാറിലിരുന്നുകൊണ്ട് അഞ്ജലി പറഞ്ഞു.

“ആഹ്‌ഹാ…അവൻ വന്നിട്ടുണ്ടോ.?

“ഉവ്വ്, ശരിക്കും പറഞ്ഞാൽ സഞ്ജുവിനെ കണ്ടിട്ട് 2 വർഷമായി.”

“അപ്പൊ കല്യാണം.”

“ആദ്യം കോഴ്സ് കംപ്ലീറ്റ് ചെയ്യട്ടെ…”
അതു പറഞ്ഞ് അഞ്ജലി ഫോണെടുത്ത് സമയം നോക്കി.

9.45 pm

വാൾപേപ്പറിൽ സഞ്ജുവിന്റെ മുഖം കണ്ട അഞ്ജലി അറിയതൊന്നു പുഞ്ചിരിച്ചു.

പെട്രോൾ അടിച്ച് അഞ്ജലി ഗ്ലാസ് കയറ്റി എസി ഓൺ ചെയ്തു.

പമ്പിൽ നിന്നും അവൾ കാർ ഹൈവേയിലേക്ക് ഇറക്കിയതും മഴ വലിയതുള്ളികളായി പെയ്യാൻ തുടങ്ങി.
വൈകാതെ മഴ അതിന്റെ പൂർണ്ണ രൂപത്തിലെത്തി.

ഘോരമായ ശബ്ദത്തോടുകൂടി ഇടിയും, മിന്നലും ഭൂമിയിലേക്ക് ഒരുമിച്ചിറങ്ങിവന്നത് കാറിലിരുന്നുകൊണ്ട് അവർ രണ്ടുപേരും നോക്കിനിന്നു.
അഞ്ജലി കാറിന്റെ വേഗതകുറച്ചു.

“ജൂണിലെ നിലാമഴയിൽ,
നാണമായി നനഞ്ഞവളെ…”
എന്താ വരികൾ അല്ലെ ഗൗരി”

“മ്…”

“നിനക്ക് ന്താ പറ്റിയെ,
നീയിപ്പഴും അതാലോചിച്ചിരിക്കുവാണോ..”

“ഏയ്‌ ഒന്നുല്ല്യാ…എത്രേം പെട്ടന്ന് നാട്ടിലേക്ക് പോണം. എന്തോ അനർത്ഥങ്ങൾ സംഭവിക്കാൻ പോകുന്നുന്നൊരു തോന്നൽ.”

ഗൗരി പറഞ്ഞവസാനിപ്പിച്ചതും കാറിന്റെ വൈപ്പർ നിശ്ചലമായതും ഒരുമിച്ചായിരുന്നു.

“ദേവീ…. ചതിക്കല്ലേ…. മഴയാണ്, പുറത്തേക്ക് ഒന്നും കാണില്ല്യ.”
ഇടത്തെ ഭാഗത്തേക്ക് ഇൻഡിക്കേറ്റർ ഇട്ടിട്ട് അഞ്ജലി കാർ റോഡ് സൈഡ്ലേക്ക് ഇറക്കി പാർക്ക് ചെയ്തു.

എന്നിട്ട് കാറിന്റെ പുറകിലുണ്ടായിരുന്ന കാലൻകുടയെടുത്ത് പുറത്തേക്ക് ഇറങ്ങി.

മഴത്തുള്ളികൾ അവളുടെ മൃദുലമായ കവിൾതടത്തിൽ ചുംബിക്കുന്നത് അഞ്ജലി അറിയുന്നുണ്ടായിരുന്നു.

ശരീരമാസകലം കുളിരുകോരിയ അഞ്ജലി വൈപ്പറിന്റെ അടുത്തേക്ക് ചെന്നിട്ട് ശക്തമായി ഇളക്കി നോക്കി.
ഒരു പ്രത്യേക ശബ്ദത്തോടെ അത് വീണ്ടും ചലിക്കാൻ തുടങ്ങി.

“ഹാവൂ രക്ഷപെട്ടു.”
കാലൻകുട ചുരുക്കി അവൾ കാറിലേക്ക് കയറി സീറ്റ് ബെൽറ്റിട്ടു.

“പോവാം..”
കാറിലിരുന്ന തുണിയെടുത്ത് അഞ്ജലി ഉൾഭാഗത്തെ ഗ്ലാസ് തുടച്ചു നീക്കികൊണ്ട് ചോദിച്ചു.

“മ്..”

പതിയെ കാർ മുന്നോട്ട് ചലിച്ചു.

കല്യാൺനഗർ കഴിഞ്ഞ് ഫ്ലാറ്റിലേക്കുള്ള വഴിയിലേക്ക് അഞ്ജലി കാർ തിരിച്ചു.

വിജനമായ റോഡിൽ ഹെഡ്‌ലൈറ്റിന്റെ വെളിച്ചം മാത്രമേ ഉണ്ടായിരുന്നൊള്ളു.

മഴയുടെ ശക്തി കുറഞ്ഞിരിക്കുന്നു.
ചുറ്റിലും കോടവന്നു നിറഞ്ഞിട്ടുണ്ട്.

ഗൗരി പതിയെ ഗ്ലാസ് താഴ്ത്തി കുളിരുകോരുന്ന തണുപ്പ് കാറിനുള്ളിലേക് അടിച്ചുകയറി.
അഴിഞ്ഞുവീണ മുടിയിഴകളിൽ ഈറൻ കാറ്റ് തഴുകിയപ്പോൾ അവളുടെ കണ്ണുകൾ താനെ അടഞ്ഞു.

പെട്ടന്ന് അഞ്ജലി ശക്തമായി ബ്രേക്ക് ചവിട്ടി.പാതി ഉറക്കത്തിലായിരുന്ന ഗൗരി മുന്നിലേക്കൊന്നു ആഞ്ഞു.

“ന്തടാ…”
കണ്ണുത്തിരുമ്പി കൊണ്ട് അവൾ ചോദിച്ചു.

“മുന്നിലൊരു ജീവി കുറുകെ ചാടി.”

“ഏത് ജീവി…”

“അറിയില്ല… പക്ഷെ അത് പെട്ടന്ന് മാഞ്ഞുപോയി..”

“നിനക്ക് തോന്നിതാകും”

ഗൗരി അവളെ സമാധാനിപ്പിക്കുമ്പോഴും ഉള്ളിൽ നേർത്തഭയം ഉടലെടുത്തിരുന്നു.

കാർ ഫ്ലാറ്റിലെ പാർക്കിങ് ഏരിയയിലേക്ക് കടന്നു.

ലൈറ്റെല്ലാം അണഞ്ഞിരിക്കുന്നു. ചുറ്റുഅന്ധകാരം വ്യാപിച്ചുനിന്നു.

എങ്ങുനിന്നോവന്ന തണുത്ത കാറ്റ് അവരെ വാരിപ്പുണർന്നു.

“കറന്റ് പോയതാ അല്ലേ..?”
“മ്… വേഗം വാ…”

ഗൗരി മൊബൈൽ ഫ്ലാഷ് ഓൺചെയ്ത് അതിന്റെ വെളിച്ചത്തിൽ അഞ്ജലിയുടെ കൈയും പിടിച്ചുകൊണ്ട് വേഗത്തിൽ നടന്നു.

കറന്റില്ലാത്ത കാരണം അവർ കോണിപ്പാടികൾ താണ്ടിയായിരുന്നു ഏഴാമത്തെ നിലയിലേക്ക് പോയത്‌.

ഓരോപടികൾ കയറുമ്പോൾ ഗൗരി തട്ടകത്തമ്മയെ മനസിൽ ധ്യാനിച്ചുകൊണ്ടേയിരുന്നു.

ഏഴാം നിലയിലെ തങ്ങളുടെ റൂമിലേക്ക് ചെന്നതും ഡോർ തുറന്നതായി കണ്ടു.

“നീയിത് പൂട്ടിയില്ലേ….”
സംശയത്തോടെ അഞ്ജലി ചോദിച്ചു.

“ഉവ്വ്… ഞാൻ പൂട്ടിയിട്ടല്ലേ ഇറങ്ങിയത്. നീയും കണ്ടതല്ലേ…”

“പിന്നെ എങ്ങനെ…? ആരാ തുറന്നെ.?”

അഞ്ജലി ഗൗരിയുടെ കൈയും പിടിച്ച് അകത്തേക്ക് നടന്നു.

നിശ്ശബ്ദ നിറഞ്ഞ മുറിയിൽ ഗൗരിയുടെ ഹൃദയമിടിപ്പുകൾ മുഴുങ്ങുന്നത് അഞ്ജലിക്ക് കേൾക്കാമായിരുന്നു.

പെട്ടന്ന് അഞ്ജലിയുടെ തോളിലേക്ക് ഒരു കൈ നീണ്ടുവന്നു.

പതിയെ അവളുടെ തോളിൽ സ്പർശിച്ചതും അഞ്ജലി തിരിഞ്ഞുനോക്കി.
ഇരുട്ടിന്റെ നേരിയ വെളിച്ചത്തിൽ ഒരു കറുത്തരൂപം.
ഒറ്റത്തവണയെ അഞ്ജലി നോക്കിയൊള്ളൂ.
കൈയിലുള്ള ഭക്ഷണത്തിന്റെ കവർ നിലത്തേക്കിട്ട് രണ്ടുകൈകളും ചെവിയോട് ചേർത്തുപിടിച്ച് അവൾ അലറിവിളിച്ചു.

“അഞ്ജലി… ഇതുഞാന സഞ്ജു…”
ഇരുട്ടിൽ നിന്നും പൗരുഷമാർന്ന ശബ്ദം കേട്ടപ്പോൾ ഗൗരിയും നിലവിളിച്ചു.

സഞ്ജു അവന്റെ കൈയിലുള്ള ഫ്ലാഷലൈറ്റ് സ്വയം മുഖത്തേക്ക് തെളിച്ചു.

ദീർഘശ്വാസമെടുത്ത അഞ്ജലി ഗൗരിയെ പറഞ്ഞു സമാധാനിപ്പിച്ചു.

രാവിലെ എത്തുമെന്ന് പറഞ്ഞ സഞ്ജുവും, അഞ്ജലിയുടെ അച്ഛനും രാത്രിതന്നെ ബാംഗ്ലൂരിൽ എത്തിയിരുന്നു.
അഞ്ജലിക്ക് ഒരു സർപ്രൈസ് കൊടുക്കാൻ വേണ്ടിയാണ് ഡോർ തുറന്ന് അകത്തേക്ക് കയറിയതെന്ന് സഞ്ജു വ്യതമാക്കിയതോടെയാണ് അവരുടെ ശ്വാസം ക്രമാതീതമായത്.

പുറത്തുനിന്ന് കൊണ്ടുവന്ന ഭക്ഷണം അവർ ഒരുമിച്ചിരുന്ന് കഴിച്ചു.

രാവിലെയെഴുന്നേറ്റ് നേരത്തെ പോകാണമെന്നായിരുന്നു വിചാരിച്ചതെങ്കിലും ഗൗരിയെ യാത്രയാക്കിയിട്ട് പോകാമെന്ന് അഞ്ജലിയുടെ അച്ഛൻ നിർബന്ധം പിടിച്ചപ്പോൾ.
സഞ്ജുവിന് അനുസരിക്കേണ്ടിവന്നു

വസ്ത്രങ്ങളും അനുബന്ധ സാധനങ്ങളും ഒതുക്കിവച്ച് ഫ്ലാറ്റ് പൂട്ടി അവർ പുറത്തേക്ക് ഇറങ്ങി. ഉച്ചഭക്ഷണം കഴിച്ച് സായാഹ്നം
അടുത്തുള്ള പാർക്കിൽ ചിലവഴിച്ചു.
ട്രെയിന് സമയമായപ്പോൾ അവർ ഒരുമിച്ച് റയിൽവേ സ്റ്റേഷനിലേക്ക് തിരിച്ചു.

ഗൗരി മുത്തശ്ശന് താനെത്തുന്ന സമയം ഫോണിലൂടെ വിളിച്ചുപറഞ്ഞു.

അന്തിച്ചോപ്പ് ബാംഗ്ളൂർ നഗരത്തെ കൂടുതൽ വർണ്ണാലങ്കാരമാക്കിയിരുന്നു
തീറ്റതേടി വന്നപറവകൾ നഗരത്തിന്റെ പലഭാഗങ്ങളിലും കൂട്ടം കൂട്ടമായി പറന്നുയർന്നു.

ചുറ്റിലും തെരുവ്‌ വിളക്കുകൾ തെളിയാൻ തുടങ്ങി.

ട്രെയിൻ വന്നുനിൽക്കുന്ന ഫ്ലാറ്റ് ഫോം മൈക്കയിലൂടെ വിളിച്ചു പറയുന്നത് കേട്ട് സഞ്ജു ഗൗരിയുടെ ബാഗെടുത്ത് ഫ്ലാറ്റ് ഫോമിലേക്ക് നടന്നു.

ചൂളം വിളിച്ചുകൊണ്ട് ഗൗരിക്ക് പോകാനുള്ള കൊച്ചുവേലി എക്സ്പ്രെസിന് ഫ്ലാറ്റ് ഫോമിലേക്ക് വന്നുനിന്നു.

ഗൗരിയുടെ ബാഗെടുത്ത് സഞ്ജു
ജാലകത്തിനരികിലെ സീറ്റ് നമ്പർ പതിനാലിൽ കൊണ്ടുവച്ചു.

“അഞ്ജലീ… ഞാൻ പോയിട്ടുവരാം…”
ഗൗരി അവളെ ചേർത്തുപിടിച്ചു.

അജ്ഞാനമെഴുതിയ കണ്ണുകൾ ഈറനണിഞ്ഞതുകണ്ട അഞ്ജലി അവളെ സമാധാനിപ്പിച്ചു.

” കുറച്ചൂസ്സല്ലേ ഗൗരി…. അതുകഴിഞ്ഞാൽ നമ്മൾ വീണ്ടും ബാംഗ്ളൂർ…”

“മ്..”
ഗദ്ഗദം അലയടിച്ചുയരുന്ന അവളുടെ മനസിനെ സ്വയം നിയന്ത്രിച്ചുകൊണ്ട് ഗൗരി ട്രെയിനിലേക്ക് കയറി.

ഉടനെ പച്ചലൈറ്റ് കത്തി.

ചൂളം വിളിച്ചുകൊണ്ട് ട്രെയിൻ പോകാൻ തയ്യാറായി നിന്നു.

ഗൗരി കണ്മറയുന്നത് വരെ അഞ്ജലി ആ ഫ്ലാറ്റ് ഫോമിൽതന്നെ നിന്നു.

ദീർഘശ്വാസമെടുത്ത്‌ അവൾ പതിനാലാം നമ്പർ സീറ്റിൽ ഇരുന്നു

“മുത്തശ്ശനോട് ചോദിക്കണം ഞാൻ കണ്ട കറുത്തരൂപം എന്തായിരുന്നു ന്ന്, “

സന്ധ്യ മാഞ്ഞുതുടങ്ങിയിരുന്നു, ആകാശചുംബികളായ കെട്ടിടങ്ങൾ താണ്ടി പാടങ്ങളിലൂടെയും, തൊടുകളിലൂടെയും കൂകിപാഞ്ഞുകൊണ്ട് ട്രെയിൻ സഞ്ചരിച്ചുകൊണ്ടേയിരുന്നു.

വൈകാതെതന്നെ ടി ടി ആർ വന്ന് ടിക്കറ്റ് പരിശോധിച്ച് തിരിച്ചുപോയി.

കറുത്തവാവ് അയതുകൊണ്ടാകാം പുറത്ത് കൂരിരുട്ട് വ്യാപിച്ചു നിൽക്കുന്നത്.
കൂറ്റൻ മലകളുടെയും, മരങ്ങളുടെയും കറുത്തനിഴലുകൾ മാറിമറിഞ്ഞു പോകുന്നത് ഗൗരിയെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ടായിരുന്നു.

“ബ്രഹ്മപുരം. നിരവധി സവിശേഷതകൾ നിറഞ്ഞ തനി നാടാൻപ്രദേശം, മാന്ത്രിക വിദ്യകളും, അഭിചാരകർമ്മങ്ങളും, നിറഞ്ഞുനിൽക്കുന്ന മുത്തശ്ശന്റെ നാട്.”

ബാഗിൽനിന്നും തന്റെ ഐ പാഡ് എടുത്ത് കഴിഞ്ഞതവണ അച്ഛനും അമ്മയും മൂത്തശ്ശനെ കാണാൻചെന്നപ്പോൾ എടുത്ത ഫോട്ടോകൾ ഓരോന്നായി എടുത്തുനോക്കുന്നതിനിടയിൽ ഗൗരി സ്വയം പറഞ്ഞു.

“ഞാൻ കണ്ട കറുത്തരൂപവും, മുത്തശ്ശന്റെ നാടും തമ്മിൽ എന്തേലും ബന്ധമുണ്ടോ.?
ഉണ്ടായിരിക്കണം ഇല്ലങ്കിൽ കണ്ണടക്കുമ്പോൾ എന്തിന്നെന്നെ പിൻതുടരുന്നു
അറിയില്ല്യാ..”

ഉത്തരമില്ലാത്ത ചോദ്യങ്ങൾ
ഓരോന്നായി അവൾ സ്വയം ചോദിച്ചു.

ഗൗരി വാച്ചിലേക്ക് നോക്കി സമയം
12.40 am

ട്രെയിന്റെ വേഗതകുറഞ്ഞു. പേരറിയാത്ത ഏതോ സ്റ്റേഷനിൽ ട്രെയിൻ പതിയെ ചെന്നുനിന്നു. ജാലകത്തിലൂടെ ഇളം കാറ്റ് ഒഴുകിയെത്തി.
ചുരിദാറിന്റെ ഷാൾ ഗൗരി തലവഴി മൂടി.

പെട്ടന്ന് ഇരുട്ടിന്റെ മറവിൽനിന്ന് ഒരാൾ കമ്പിളിപുതച്ച് ഗൗരിയിരിക്കുന്ന കംപാർട്ട്‌മെന്റിലേക്ക് കയറി
അവളുടെ നേരെ മുൻപിലുള്ള സീറ്റിൽ ഇരിപ്പുറപ്പിച്ചു.

അരണ്ടവെളിച്ചത്തിൽ അയാളുടെ മുഖം വ്യക്തമല്ലായിരുന്നു.
കഴുത്തിൽ കുറെയേറെ രക്ഷകളും, ചാരടുകളുമുണ്ട്.
അടിമുടിനോക്കിയ ഗൗരി അയാളുടെ വലതു കാലിൽ വളയിട്ടിരിക്കുന്നത് കണ്ട് അത്ഭുതപ്പെട്ടു.

അയാൾ പുറത്തുവിടുന്ന ഓരോ ശ്വാസത്തിനും രക്തത്തിന്റെ ഗന്ധമുണ്ടായിരുന്നു.

ട്രെയിൻ പതിയെ ചലിച്ചു.
ഗൗരിയുടെ ഹൃദയസ്പന്ദനം പതിവിലും വേഗത്തിൽമിടിക്കാൻ തുടങ്ങി.

“എവിടന്നാ കുട്ടി..”
അപ്രതീക്ഷിതമായ ആ ചോദ്യം അവളിൽ ഭീതിയുളവാക്കി.

“ങേ….”

“ചോദിച്ചത് കേട്ടില്ലേ എവിടന്നാ ന്ന്..”
രൗദ്രഭാവത്തിൽ അയാൾ വീണ്ടും ചോദിച്ചു.

“ഞാൻ…ഞാൻ.. ബാംഗ്ളൂർ ന്നാ”
സീറ്റിലിരുന്ന ബാഗെടുത്ത് മടിയിൽ വച്ച് ഒരുധൈര്യത്തിനെന്നപോലെ അവൾ ബാഗിനെ മാറോട് ചേർത്തുപിടിച്ചു.

“ഈ അസമയത്ത് എങ്ങോട്ടാ…”
അയാൾ വീണ്ടും ചോദിച്ചു.

കമ്പളി പുതച്ച മുഖത്തിനുള്ളിൽ രണ്ട് കണ്ണുകൾ മാത്രമേ ഗൗരി കണ്ടിരുന്നൊള്ളു
അതും അഗ്നിപോലെ ജ്വലിക്കുണ്ടായിരുന്നു.

“ബ്രഹ്മപുരം.”
ഇടറിയ ശബ്ദത്തിൽ അവൾ പറഞ്ഞു.

“ഹഹഹ…..ഹഹഹ…. ”
അയാൾ ആർത്തട്ടഹസിച്ചു.
“ജീവിച്ചു കൊതിതീർന്നോ നിനക്ക്..”
കൈയിലുള്ള ദണ്ഡ് സീറ്റിലേക്ക് വച്ചുകൊണ്ട് അയാൾ ചോദിച്ചു.

പെട്ടന്നാണ് ഗൗരി അത് ശ്രദ്ധിച്ചത്.
രക്ഷകൾക്കിടയിൽ ചരടിൽ കോർത്ത മറ്റൊരു രക്ഷ. അതിന്റെ ലോക്കറ്റ് ഒരു തലയോട്ടി മാത്രം.
കൂടെ ചുടുരക്തവും പറ്റിപ്പിടിച്ചിരിക്കുന്നു.

ഭയം ഉടലെടുത്ത ഗൗരി പിന്നെ അങ്ങോട്ട് നോക്കിയതെയില്ല.

“അവിടെ എങ്ങോട്ടാ…?”
അയാൾ വീണ്ടും ചോദിച്ചു.

“കീ…കീഴ്ശ്ശേരി…”
ഭയത്തോടെ അവൾ പറഞ്ഞു.

“കീഴ്ശ്ശേരിയിലെ…”
സീറ്റിൽ കയറ്റിവച്ച ദണ്ഡിൽ അയാൾ പിടിയുറപ്പിച്ചു.

“ശങ്കരൻ തിരുമേനി എന്റെ… എന്റെ മുത്തശ്ശനാ..”

ഗൗരി പറഞ്ഞതും അയാൾ തന്റെ ദണ്ഡ് എടുത്ത് സീറ്റിൽ നിന്നും പിടഞ്ഞെഴുന്നേറ്റ്
നാലുഭാഗത്തേക്കും നോക്കിക്കൊണ്ട് കംപാർട്ട്‌മെന്റിൽ അങ്ങോട്ടുമിങ്ങോട്ടും ഓടിനടന്നു.
മറ്റുള്ള യാത്രക്കാർ അയാളെത്തന്നെ ഉറ്റിനോക്കുന്നുണ്ടായിരുന്നു.

പെട്ടന്ന് അയാൾ ഓടുന്ന ട്രെയിനിൽ നിന്ന് പുറത്തെ ഇരുട്ടിന്റെ മറവിലേക്ക് എടുത്തുചാടി.

ആ കാഴ്ചകണ്ട മറ്റുയാത്രക്കാരെല്ലാവരും ഒന്നു നെടുങ്ങി.
ഗൗരി എഴുന്നേറ്റ് വേഗം വാതിലിനടുത്തേക്ക് ചെന്നുനോക്കി.
അന്ധകാരം മാത്രം.
അയാളുടെ നിഴൽ പോലും കാണാൻ കഴിഞ്ഞില്ല.

“ദേവീ…അയാളാരാ…? മുത്തശ്ശന്റെ പേരുപറഞ്ഞപ്പോൾ എന്തിനാ പുറത്തേക്ക് ചാടിയത്..?

ഗൗരിയുടെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളുമായി ബ്രഹ്മപുരത്ത് കീഴ്ശ്ശേരി മനക്കലെ ശങ്കരൻതിരുമേനി തയ്യാറായി നിൽക്കുന്നുണ്ടായിരുന്നു.

തുടരും…

1 Comment

Add a Comment
  1. Pls continue the story. Realy nice one

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.