രതി ജാലകം – 1 Like

രതി ജാലകം – 1

Rathijalakam | Author : Kalikkaran


ഞാൻ ആദ്യമായാണ് കഥ എഴുതാൻ ശ്രമിക്കുന്നത് എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ കമന്റിൽ രേഖപ്പെടുത്തു

എന്തോ ശബ്ദം കേട്ട് ആണ് ഞാൻ എഴുന്നേറ്റത്…ചുറ്റും നോക്കിയപ്പോൾ ഒന്നും കാണുന്നില്ല. പെട്ടെന്ന് കാലെടുത്ത് തറയിലേക്ക് വെക്കാൻ നോക്കിയപ്പോൾ കാല് തറയിലേക്ക് എത്തുന്നില്ല..

പെട്ടെന്നാണ് ഓർമ്മ വന്നത് ഞാൻ ദുബായിൽ എത്തിയിട്ട് രണ്ടുദിവസമായി ഒരു ബംഗർ ബെഡിലാണ് ഇപ്പോൾ കിടപ്പ്.

കൊണ്ടുവന്ന ഏജന്റിനെ വിളിച്ചിട്ട് ഒരു അറിവുമില്ല. കൂട്ടുകാരി റിജിനയുടെ കൂടെയാണ് ഇപ്പോൾ. അവൾ ഏതോ 5 സ്റ്റാർ ഹോട്ടലിൽ ആണ് ജോലി ചെയ്യുന്നത്. അവളുടെ കൂടെ ജോലിചെയ്യുന്ന രണ്ട് മൂന്നു പേരും കൂടി ഉണ്ട് റൂമിൽ. വന്നിട്ട് ഇതുവരെ എല്ലാവരെയും നേരിൽ കാണാൻ സാധിച്ചിട്ടില്ല. അവരൊക്കെ ജോലി കഴിഞ്ഞു വരുമ്പോഴേക്കും ഞാൻ ഉറങ്ങിയിട്ടുണ്ടാവും. ഞാൻ എഴുന്നേൽക്കുന്നതിന് മുമ്പ് അവർ പോയിട്ടും ഉണ്ടാകും. താഴേക്ക് ഇറങ്ങി നിന്ന് അവളുടെ ബെഡിലേക്ക് നോക്കിയപ്പോൾ അവളെ അവിടെ കാണുന്നില്ല.

അപ്പോഴാണ് ഓർമ്മ വന്നത് അവൾ ഇന്ന് രാവിലെ തന്നെ ജോലിക്ക് പോകുമെന്ന് പറഞ്ഞിരുന്നു. അവൾ പോയപ്പോൾ ഡോർ അടച്ച സൗണ്ട് ആയിരിയ്ക്കും കേട്ടത്.

 

ഇനി എന്നെ കുറിച്ച് പറയാം..

എന്റെ പേര് ആതിര 22 വയസ്സായി. വീട്ടിലെ ബുദ്ധിമുട്ട് കാരണമാണ് ദുബായിലേക്ക് വരേണ്ടി വന്നത്. വീട്ടിൽ മറ്റാരുമില്ല അമ്മയും അച്ഛനും മാത്രമേ ഉള്ളൂ അവർക്ക് നല്ല വയസ്സായി അച്ഛൻ 40 വയസ്സിലാണ് അമ്മയെ കല്യാണം കഴിക്കുന്നത് അമ്മയ്ക്കും 35 വയസ്സോളം ഉണ്ടായിരുന്നു അവർക്ക് രണ്ടുപേർക്കും വയസ്സായത് കാരണം കുടുംബത്തിന്റെ ചുമതല ഞാൻ ഏറ്റെടുത്തു കുറച്ചുനാൾ വരെ ചേട്ടൻ ഉണ്ടായിരുന്നു അവന്റെ കല്യാണം കഴിഞ്ഞതോടെ അവൻ പിന്നെ വീട്ടിലേക്ക് വരാതെയായി അച്ഛനെയും അമ്മയെയും നോക്കാതെ ആയി.. അങ്ങനെയാണ് വീടിന്റെ ചുമതല മുഴുവൻ എന്നിലേക്ക് വന്നുചേർന്നത്.

 

 

 

അച്ഛൻ സൗദിയിൽ ഡ്രൈവർ ആയിരുന്നു. ചേട്ടന്റെ കല്യാണത്തിന് ആണ് അച്ഛൻ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് വന്നത്.കല്യാണത്തിന് മുമ്പ് ചേട്ടൻ പറഞ്ഞിരുന്നു അച്ഛൻ ഇത്രയും വയസ്സ് ആയില്ലേ ഇനി അച്ഛൻ നാട്ടിൽ നിന്നാ മതിയെന്ന് അതുകാരണം അച്ഛൻ ഉണ്ടായിരുന്നു ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് വന്നു. ആദ്യമൊക്കെ ചേട്ടൻ വീട്ടിലെ കാര്യങ്ങൾ എല്ലാം നോക്കുമായിരുന്നു പിന്നെ പിന്നെ ചേച്ചി പറയുന്നത് പോലെ ആയി കാര്യങ്ങൾ ഒക്കെ. അമ്മയുടെ കയ്യിലും ഉണ്ട് തെറ്റ്.. അമ്മ വെറുതെ ഒരു കാര്യവുമില്ലാതെ ചേച്ചിയെ വഴക്കു പറയുമായിരുന്നു.

 

നാലുവർഷത്തോളം അവർ വീട്ടിലുണ്ടായിരുന്നു അതുകഴിഞ്ഞപ്പോൾ ചേച്ചി ചേച്ചിയുടെ വീട്ടിലേക്ക് പോയി കഴിഞ്ഞുകൂടാൻ പറ്റാത്ത സാഹചര്യമാണെന്ന് പറഞ്ഞു കൊണ്ടാണ് പോയത്. അപ്പോൾ ചേട്ടനും കൂടെ പോയി. പിന്നെ ഇടയ്ക്കിടയ്ക്ക് വരുമായിരുന്നു വീട്ടിലെ ചിലവിനു എന്തെങ്കിലും കൊടുക്കുമായിരുന്നു കുറച്ചുനാൾ കഴിഞ്ഞപ്പോൾ അതും ഇല്ലാതെയായി പിന്നെ ആകെ ഞാനായിരുന്നു പ്രതീക്ഷ ഞാനാണെങ്കിൽ പഠിക്കാൻ വളരെ പിന്നോക്കത്തിലായിരുന്നു… പിന്നെ എല്ലാം കൂടെ എന്റെ തലയിലായി.. അച്ഛന് കുറച്ച് കടമൊക്കെ ഉണ്ടായിരുന്നു.. കടക്കാരും കൂടി കയറി വന്നപ്പോൾ എല്ലാം പൂർണമായി…

 

നാട്ടിൽ ഒരു ജോലി കിട്ടുവാൻ ട്രൈ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു അതിന്റ ഇടയിലാണ് അച്ഛന്റെ കൂട്ടുകാരൻ ഒരു വിസ കാര്യം പറയുന്നത്.. ഒരേ ഏജന്റിനെയും പരിചയപ്പെടുത്തി തന്നു.

അയാൾ അച്ഛന്റെ കയ്യിൽ നിന്ന് ഒരുലക്ഷം രൂപ വാങ്ങി.

ഏതോ സൂപ്പർ മാർക്കറ്റിൽ കാഷ്യർ ആയാണ് ജോലി പറഞ്ഞത്.. ബി കോം പടിച്ചത് ഇതുവരെ കമ്പ്ലീറ്റ് ആയിട്ടില്ല ഇനിയുമുണ്ട് രണ്ടു വിഷയം സപ്ലി.

ദുബായിൽ എത്തിയപ്പോഴാണ് മനസ്സിലായത് ഏജന്റ് പറ്റിക്കുകയായിരുന്നു എന്ന് ..

 

എയർപോർട്ടിൽ വന്നിറങ്ങിയപ്പോൾ തന്നെ നല്ല പേടിയുണ്ടായിരുന്നു. ഒരു മണിക്കൂർ കഴിഞ്ഞിട്ട് ആളെ കാണാതായപ്പോൾ ഞാൻ പെട്ടു എന്ന് എനിക്ക് മനസ്സിലായി. വീണ്ടും ഒരു മണിക്കൂർ കൂടി കടന്നു പോയി അപ്പോഴേക്കും ഞാൻ പേടിച്ച് കരച്ചിലിന്‍റെ വക്കിലെത്തി. കണ്ണ് തുടയ്ക്കുന്നത് കണ്ടിട്ട് ആവണം ഒരു ചേട്ടൻ വന്നു എന്തു പറ്റി എന്ന് ചോദിച്ചു.

ഞാൻ ചേട്ടന്റെ മുഖത്ത് പോലും നോക്കാതെ എല്ലാ കാര്യങ്ങളും പറഞ്ഞു. ചേട്ടൻ ഫോൺ എടുത്തു തന്നിട്ട് അയാളെ വിളിക്കാൻ പറഞ്ഞു. ഞാൻ ഫോണിൽ അയാളുടെ നമ്പർ ഡയൽ ചെയ്തു ഫോൺ ചേട്ടൻ വാങ്ങിച്ച് ചെവിയിൽ വെച്ചു. എന്നിട്ട് എന്നെ നോക്കി പറഞ്ഞു കരയണ്ട നമുക്ക് ശരിയാക്കാം എന്ന്. അയാൾ രണ്ടുമൂന്നുവട്ടം വിളിച്ചിട്ടും ഫോൺ എടുക്കാതെ ആയപ്പോൾ ആ ചേട്ടൻ തന്നെ പറഞ്ഞു അയാൾ പറ്റിച്ചതാകുമെന്ന്.പിന്നെ എന്നോട് ചോദിച്ചു പരിചയമുള്ള ആരെങ്കിലുമുണ്ടോ വിളിക്കാൻ എന്ന്.

 

 

 

അമ്മയുടെ അനിയത്തിയും ഫാമിലിയും ഇവിടെ ഉണ്ടായിരുന്നെങ്കിലും എനിക്ക് കൂട്ടുകാരിയെ വിളിക്കാൻ ആണ് തോന്നിയത്. അങ്ങനെയാണ് ഞാൻ അവളെ വിളിച്ചത്. അവൾ അരമണിക്കൂറിനുള്ളിൽ എത്താമെന്ന് പറഞ്ഞു.

അപ്പോഴാണ് ശ്വാസം നേരെ വീണത്.അത് കഴിഞ്ഞാണ് ഞാൻ ആ ചേട്ടനെ ശ്രദ്ധിക്കുന്നത്.പുള്ളി നല്ല സുന്ദരനാണു.മാനിറം ആണെങ്കിലും നല്ല ഐശ്വര്യമുള്ള മുഖം. നല്ല പുഞ്ചിരി അടിപൊളി ഫിസിക്.

 

പിന്നെ പുള്ളിയുടെ കാര്യങ്ങളൊക്കെ പറയാൻ തുടങ്ങി. ആളുടെ പേര് മുകേഷ് . 31 വയസ്സായി വിവാഹം കഴിച്ചിട്ടില്ല. അങ്ങനെ അങ്ങനെ… സംസാരിക്കുമെന്ന് ഒരു മണിക്കൂർ കഴിഞ്ഞു അപ്പോഴേക്കും അവൾ എത്തി. അവളെ കണ്ടതും ചേട്ടൻ ഫോൺ നമ്പർ തന്നു എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കണം എന്നും പറഞ്ഞു പോയി. അങ്ങനെ ഞാൻ ഇവിടെ എത്തി.

 

 

 

ഇനി എന്താണ് ചെയ്യേണ്ടത് എന്ന് ഒരു പിടിയും ഇല്ല. നാളെ റിജിനക്ക് ഓഫ്‌ ആണ് എന്ന് പറഞ്ഞിരുന്നു. നാളെ മുതൽ ജോലി അന്വേഷിച് ഇറങ്ങണം.

 

ഞാൻ അപ്പോൾ തന്നെ പോയി ഫ്രഷ് ആയി വന്നു വീട്ടിലേക് ഒക്കെ വിളിച്ചു. കാര്യങ്ങൾ ഒക്കെ പറഞ്ഞപ്പോൾ അമ്മ പറഞ്ഞു കുഞ്ഞമ്മയെ വിളിച്ചിട്ട് അങ്ങോട്ട് ചെല്ലാൻ. എനിക്ക് ഒട്ടും താല്പര്യം ഉണ്ടായില്ല അങ്ങോട്ട്‌ പോകാൻ അത് കൊണ്ട് ഞാൻ പറഞ്ഞു ജോലി ഒക്കെ ആയിട്ട് പോകാമെന്നു. പിന്നെ ഫോൺ ഒക്കെ വെച്ച് ഞാൻ വീണ്ടും കിടന്നു അപ്പോൾ നൈറ് ഡ്യൂട്ടിക്ക് പോയ രണ്ടു പേര് വന്നു.. പരിചയപ്പെട്ടു എന്നിട്ട് അവർ കുളിചിട്ട് വന്നു കിടന്നു.

 

അവർ കിടന്നപ്പോൾ ലൈറ്റ് ഓഫ്‌ ചെയ്തു പിന്നെ ഞാനും കയറി കിടന്നു. വാട്സാപ്പിൽ നോക്കി ഇരുന്നപ്പോൾ മുകേഷ് ചേട്ടൻ എന്ന നമ്പർ… ഒരു താങ്ക്സ് പറഞ്ഞു. ഒരു ടിക് വീണു നെറ്റ് ഓഫ്‌ ആണെന്ന് തോന്നുന്നു.