രാവ് 2
Raavu Part 2 | Author : Achillies
[ Previous Part ] [ www.kambi.pw ]
കാത്തിരുന്ന എല്ലാവർക്കും ഒത്തിരി നന്ദി…
ഈ പാർട്ടിൽ കമ്പി ഒന്നും ഇല്ല എന്നറിയിക്കുന്നു…
കോളേജ് ലൗ സ്റ്റോറി ആയതുകൊണ്ട് തന്നെ അവസരം സാഹചര്യം കഥയുടെ ആവശ്യകത ഇവയൊക്കെ അനുസരിച്ചു മാത്രമേ ഇറോടിക് സീനുകൾ ചേർക്കാൻ കഴിയൂ എന്നറിയാമല്ലോ. അതുകൊണ്ടു സാദരം ക്ഷമിക്കുക.
പ്ലോട്ട് ബിൾഡ് ചെയ്യുന്നത് കൊണ്ടു മടുപ്പ് തോന്നുന്നുണ്ടെങ്കിൽ തുറന്നു പറയാം…
കാര്യ കാരണങ്ങൾ വെച്ചു വിമർശിക്കാം എല്ലാം ഞാൻ സ്വീകരിക്കുന്നതാണ്.
ഒന്ന്, അല്ലെങ്കിൽ രണ്ടാഴ്ച്ച ഗ്യാപ്പിൽ ഇതുപോലെ പാർട്ടുകൾ ഇടാനാണ് പ്ലാൻ, അത്ര ഇന്ട്രെസ്റ്റിംഗ് ആയി എഴുതാൻ എനിക്ക് അറിയാത്ത പ്ലോട്ട് ആയതുകൊണ്ട് ഇഷ്ടപ്പെട്ടില്ലെങ്കിൽ എന്നോടുള്ള ഇഷ്ടം കൊണ്ടു മാത്രം വായിക്കരുത്.
സ്നേഹപൂർവ്വം…❤️❤️❤️
“ഗ്രൗണ്ടിൽ ഉള്ള വിദ്യാർഥികൾ ഉടനെ കോളേജിനകത്തേക്ക് പ്രവേശിക്കേണ്ടതാണ്….ടീച്ചേഴ്സ് എല്ലാവരും വിദ്യാർഥികൾ കോളേജിൽ ആണെന്ന് ഉറപ്പു വരുത്തേണ്ടതാണ്….”
തല്ലിന് റെഡി ആയി നിൽക്കുമ്പോൾ അന്നൗൻസമെന്റ് കേട്ടു, പിറകെ ഫിസിക്സിലെ ദേവൻ സാറും മാത്‌സിലെ ജിജോ സാറും ബി കോമിലെ കാർത്തിക്ക് സാറിനും ഒപ്പം അനുരാധ മിസ്സും ലക്ഷ്മി മിസ്സും പ്യൂൺ ആന്റപ്പൻ ചേട്ടനും ഇറങ്ങി ഞങ്ങളുടെ അടുത്തേക്ക് വരുന്നത് കണ്ടു.
“ജോയലെ ചുമ്മ പ്രശ്നമുണ്ടാക്കല്ലേ, നിങ്ങൾ കോളേജിലേക്ക് കേറ്…”
കാർത്തിക്ക് സാർ ജോയലിനെ നിർത്തി പറഞ്ഞു.
“സാറേ, ഞങ്ങൾ ഇവിടെ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയോ, റിസൾട്ട് വന്നു അതൊന്നു സെലിബ്രേറ്റ് ചെയ്യുന്നു, പ്രശ്നം ഉണ്ടാക്കണം എന്നു ഉദ്ദേശിച്ചു വരുന്നത് ദേ അവന്മാരാ, അവന്മാര് വന്നു ഞങ്ങളെ എന്തെങ്കിലും ചെയ്താൽ കയ്യും കെട്ടി നിന്നു കൊള്ളുവോന്നും ഇല്ല അത്രേ ഉള്ളൂ…”
ജോയൽ കാര്യമായും കുറച്ചു ചിരിയോടെയും വലിയ നിഷേധി ആവാതെ പറഞ്ഞതും
“ഡാ ജോയലെ ചുമ്മ ഷോ ഓഫ് കാണിക്കല്ലേ…ഇവിടെ നിന്ന് അവരുടെ കയ്യീന്ന് വാങ്ങാൻ നിക്കാതെ കോളേജിൽ കേറി പോടാ…”
ജിജോ സാറ് വന്നു പുച്ഛിച്ചു ഓളിയിട്ടു.
“സാറേ….വെറുതെ നെഞ്ചത് കേറാൻ വരല്ലേ, ചൊര്ക്ക് എന്തേലും ബാക്കി കിടപ്പുണ്ടേൽ വർഷം ബാക്കി കിടക്കുവല്ലേ വൃത്തി ആയിട്ട് തീർക്കാൻ സമയമുണ്ട്, ഇതിനിടയിൽ വന്നു തീർക്കാൻ ആണേൽ കുളിച്ചാൽ പോലും നാറ്റം മാറാത്ത രീതിയിൽ നാറ്റിക്കാൻ എനിക്കറിയാം ഒന്നും മറന്നിട്ടില്ലല്ലോ… ”
ജോയൽ കുറച്ചു മൂപ്പിച്ചു പറഞ്ഞതും ആ നാറി സൈഡ് ആയി.
“ജോയലെ, പ്ലീസ് ഇപ്പോൾ ഇവിടുത്തെ പ്രശ്നം അതൊന്നും അല്ലല്ലോ… അച്ഛൻ പോലീസിനെ വിളിച്ചിട്ടുണ്ട്,. അവരുടെ കൂട്ടത്തിൽ കാമ്പസിന് പുറത്തുള്ള ആരൊക്കെയോ ഉണ്ടെന്നു പറയുന്നു, നിങ്ങളുടെ സേഫ്റ്റി നോക്കേണ്ടത് ഇപ്പോൾ ഞങ്ങളുടെ ഉത്തരവാദിത്വം അല്ലെ…തുടക്കത്തിലേ തന്നെ ഒരു പ്രശ്നം വേണ്ട…”
ദേവൻ സാർ ഒന്നു മയപ്പെടുത്തി മുന്നോട്ടു കയറി സംസാരിച്ചതും കിട്ടിയ ഗ്യാപ്പിൽ ആളാവൻ വന്ന ജിജോ ഊരിയിട്ടു മുങ്ങി.
ഋതിനും ബാക്കി ഉള്ളവരും അങ്ങേരുടെ പോക്ക് കണ്ടു കടിച്ചു പിടിച്ചു ചിരിച്ചപ്പോൾ കാർത്തിക്ക് സാറും വശത്തൂടെ പോയ ചിരി കഷ്ടപ്പെട്ടു അടക്കി.
“ഞങ്ങൾ കാരണം ഇവിടെ ഒരു പ്രശ്നോം ഉണ്ടാവില്ല…പക്ഷെ ഇപ്പൊ ഈ ഒഴിവായ പ്രശ്നം അവന്മാരിനിയും പൊക്കിക്കൊണ്ടു വന്നാൽ ഞങ്ങളായിട്ടൊന്നും തുടങ്ങിയില്ലെങ്കിലും തീർക്കുന്നത് ഞങ്ങളായിരിക്കും…”
അത്രയും പറഞ്ഞു ജോയൽ കോളേജിലേക്ക് നടന്നതും പിറകെ ബാക്കി ഉള്ളവരും പോയി.
“ഡാ കാൽവി….”
ഒരു തല്ലു ഒഴിവായതിന്റെ ആശ്വാസത്തിൽ ഞാൻ തിരികെ നടക്കുമ്പോൾ ദേവൻ സാർ എന്നെ വിളിച്ചു.
എന്റെ ഡിപാർട്മെന്റ് ന്റെ എച് ഒ ഡി യാണ്.
കൂടെ കാർത്തിക്ക് സാറും നടന്നു വരുന്നത് കണ്ടപ്പോഴേ ഊഹിച്ചു, ഉപദേശിക്കാനുള്ള വരവാണെന്നു.
“ഡാ…ജോയലിനോട് ഒന്നു അടങ്ങാൻ പറയണം…എപ്പോഴാ എന്താ പറയുന്നേ എന്നു പോലും അവനറിയില്ല…”
ദേവൻ സാർ സ്വരം പതുക്കെ ആക്കി എന്നോട് സംസാരിച്ചു.
“സർ ജിജോ സർ ചുമ്മ വന്നു അവനെ പറഞ്ഞത് സാറും കേട്ടതല്ലേ…”
“എടാ ഞാൻ അങ്ങേരെ സപ്പോർട് ചെയ്തു പറഞ്ഞതല്ല, അയാൾ ചെയ്തതെന്താണെന്നും അതിലെ തെറ്റും ഒന്നും ഞങ്ങളാരും മറന്നിട്ടുമില്ല ന്യായീകരിക്കുകയുമില്ല, പക്ഷെ ജോയലിന്റെ പോക്ക്, അവന്റെ എടുത്തുചാട്ടം, നിനക്കറിയാലോ അന്നത്തെ ആ പ്രശ്നം എങ്ങനെയാ തീർന്നതെന്നു,…കൂടുതൽ പേർക്കും അറിയില്ല,
പെട്ടെന്ന് അവനിങ്ങനെ ഒരൊന്നൊക്കെ വിളിച്ചു പറഞ്ഞാൽ അയാളേക്കാളും വിഷമം ഉണ്ടാവുക ആ കുട്ടിക്കായിരിക്കും, അതുകൂടി റിക്വസ്റ്റ് ചെയ്തിട്ടാണ് അന്ന് എല്ലാം അവസാനിപ്പിച്ചത്,…”
കാർത്തിക്ക് സാർ എന്റെ തോളിൽ കയ്യിട്ടു പറഞ്ഞു.
“നീ ഈ കാര്യം ഒന്നവനോട് പറയണം, ആ കുട്ടിക്ക് വേണ്ടിയെങ്കിലും ഈ കാര്യം ഇനി ഇതുപോലെ വിളിച്ചു പറയരുതെന്ന്….നിനക്കും ന്യായമാണെന്ന് തോന്നുകയാണെങ്കിൽ മതി…”
കാർത്തിക്ക് സാർ കാര്യമായിട്ട് എന്നോട് പറഞ്ഞു.
“നീ കോളേജിലേക്ക് ചെല്ലു ഞങ്ങൾ അവന്മാരോടൊന്നു സംസാരിക്കട്ടെ പോലീസ് വരും മുന്നേ ഒന്നു പറഞ്ഞുനോക്കട്ടെ…വെറുതെ തല്ലു കൊള്ളിക്കണ്ടല്ലോ…”
ദേവൻ സർ അത്രയും പറഞ്ഞു കാർത്തിക്ക് സാറിനെയും കൂട്ടി ഗ്രൗണ്ടിന്റെ സൈഡിൽ കൂടി നിന്ന അവന്മാരുടെ അടുത്തേക്ക് നടന്നു.
ഞാൻ തിരികെ കോളേജിലേക്കും.
നടക്കുന്ന വഴി ഞാൻ ആലോചിച്ചത് അവർ പറഞ്ഞ കാര്യം തന്നെ ആയിരുന്നു.
കഴിഞ്ഞ വർഷമാണ്, അന്ന് കോളേജിൽ 3ർഡ് ഇയേഴ്സിന് എക്സാം നടക്കുന്നതുകൊണ്ടു എക്സാം ഡ്യൂട്ടി ഒക്കെയായി മിക്ക ടീച്ചേഴ്സും ബിസി ആയിരുന്നു.
ജോയൽ മൂന്നാം നിലയിലെ ഒഴിഞ്ഞ വരാന്ത ഫോണിൽ വീഡിയോ എടുത്തു നടന്നു വരുമ്പോളാണ് 3ർഡ് ഇയർ മാത്‌സ് ക്ലാസ്സിൽ നിന്നും ചെറിയ കരച്ചിലും അനക്കവും വലിയും പിടിയും ഒക്കെ കേൾക്കുന്നത്.
എന്താണെന്ന് നോക്കാൻ തിരിയും മുന്നേ ഡോർ തുറന്ന് 2ന്റ് ഇയർ പി ജി മാത്‌സിലെ രാധിക ചേച്ചി കരഞ്ഞുകൊണ്ട് പുറത്തേക്ക് ഓടി വന്നു, പാവാടയും ബ്ലൗസും ഇട്ടിരുന്ന ചേച്ചിയുടെ ബ്ലൗസിന്റെ മുകളിലെ കൊളുത്തൊക്കെ പൊട്ടി മുടിയെല്ലാം വലിഞ്ഞു, ചുണ്ട് പൊട്ടി ബ്ലൗസ് ഉരിഞ്ഞു തുടങ്ങിയ അവസ്ഥയിൽ ആയിരുന്നു എന്ന അവൻ പറഞ്ഞത്.
പിറകെ ജിജോ സാറും ഓടി വന്നു പിടിച്ചു ഉള്ളിലേക്ക് കയറ്റാൻ നോക്കുമ്പോളാണ് ജോയലിന് ബോധം വന്നത്, രാധിക ചേച്ചി അപ്പോഴേക്കും ജോയലിനെ രക്ഷയ്ക്കെന്നോണം ചുറ്റി പിടിച്ചു കരച്ചിലായിരുന്നു. അതോടെ ബോധം വന്ന ജോയൽ ചേച്ചിയുടെ കയ്യിൽ വലിച്ചു പിടിച്ചു അയാളുടെ നെഞ്ചത്തിട്ടു ചവിട്ടി ക്ലാസ്സിലേക്ക് തന്നെ തള്ളിയിട്ട ജോയലിന്റെ ഫോൺ ഇതെല്ലാം റെക്കോർഡ് ചെയ്യുന്നുണ്ടായിരുന്നു.