റിയൂണിയൻ – 2 Like

Related Posts


ഡ്യൂട്ടി കഴിഞ്ഞു സ്റ്റേഷനിൽ നിന്ന് ഇറങ്ങിയ ജെനിയെ കണ്ട രാജൻ ജീപ്പ് സ്റ്റാർട്ട്‌ ചെയ്തു. ജെനി വണ്ടിയിൽ കയറിയപ്പോൾ അയ്യാൾ വണ്ടി മുന്നോട്ട് എടുത്തു.

” മേഡം…… നടേശാനേ പോലെ ഒരാളെ നമ്മുക്കോ നമ്മുടെ സിസ്റ്റത്തിനോ ഒന്നും ചെയ്യാൻ കഴിയില്ല……. എന്നും പറഞ്ഞു അയാൾ ചെയ്യുന്ന തെറ്റുകൾക്ക് എല്ലാം അയാൾക്ക് ഒത്താശ ചെയ്യുന്നത് കഷ്ടം ആണ്‌…. ”

” എനിക്ക് എന്ത് ചയ്യാൻ പറ്റും മുകളിൽ ഉള്ളവർ പറയുന്നത് പോലെ അല്ലെ നമുക്ക് എന്തെങ്കിലും ചെയ്യാൻ പറ്റു ”

” അതല്ല മേഡം…… മേഡത്തിന്റ ഈ പോക്ക് ശെരി അല്ല……. നിങ്ങളും ഒരു സ്ത്രീ അല്ലെ……… മേഡം നടേശൻ ചെയ്യുന്ന കാര്യങ്ങളുടെ ഒരു വശം മാത്രമേ കണ്ടിട്ടുള്ളു”

” എനിക്ക് അറിയാം അയാൾ എന്തെക്കെ ചെയ്യുന്നുണ്ട് എന്ന്……… ഇപ്പോൾ അയാൾ ശ്രെദ്ധ കൊടുത്തിട്ടുള്ളത്….. ഇന്റർമെഡയറ്ററിയിലും വുമൺ ട്രാഫികിങ്ലും ആണ്…. പിന്നെ അയാളുടെ സൈഡ് ബിസിനസ് കൾക്ക് മറയായി…. അയാളുടെ അനിയൻ സതീശൻ നടത്തുന്ന കമ്പനികളും…… കയ്യൂക്കും പണവും പിന്നെ നമ്മുടെ സിസ്റ്റത്തിന്റെ അപ്രക്കാപിത സപ്പോർട്ടും ”

” എല്ലാം അറിയാമായിരുന്നിട്ടാണോ അയാൾക്ക് വേണ്ടി വിടുപണി ചെയ്യുന്നത്……. പ്രായപൂർത്തി ആകാത്ത പെൺകുട്ടികളെ പോലും അവൻ വെറുതെ വിടാറില്ല….. എനിക്കും ഉണ്ട് രണ്ട് പെണ്മക്കൾ ”

അയാൾ ജെനിയെ രുക്ഷമായി നോക്കി വണ്ടിയുടെ സ്റ്റിയറിങ്ങിൽ കൈഅമർത്തി പിടിച്ചു.

” മേഡത്തിനെ കുറിച്ച് ഞാൻ ഇങ്ങനെ ഒന്നും അല്ല വിചാരിച്ചിരുന്നത് ”

ജെനിയുടെ വീട് എത്തിയപ്പോൾ അയാൾ വണ്ടി സൈഡ് ആക്കി നിർത്തി.

” അപ്പോ…. ഞാൻ രാവിലെ വരാം ”

രാജൻ വണ്ടിയും ആയി പോകുമ്പോൾ ജെനി അയാൾ പറഞ്ഞ വാക്കുകൾ ഓർത്തുകൊണ്ട് വീട്ടിനുള്ളില്ലേക്ക് കയറി.
ഡോർ തുറക്കുമ്പോൾ പിന്നിൽ എന്തോ ശബ്ദം കെട്ട് അവൾ തിരിഞ്ഞു നോക്കി.

ചെടികൾക്ക് പിന്നിൽ മറഞ്ഞു നിന്ന അച്ചു അവളുടെ അടുത്തേക്ക് നടന്നു.

” പേടിപ്പിച്ചു കളഞ്ഞല്ലോ താൻ ഇവിടെ എന്ത് എടുക്കുവാ ”

” ധിര ആയ എസ്‌ ഐ ജെനിക്ക് പേടിയോ ”

” താൻ വന്ന കാര്യം പറ ”

” ദേഷ്യത്തിൽ ആണെന്ന് തോന്നുന്നു…… ഞാൻ ദേ ഇത് തരാൻ വേണ്ടി വന്നതാ ”

അച്ചു തന്റെ കൈയിൽ ഇരുന്ന ഒരു പൊതി ജെനിക്ക് നേരെ നീട്ടി.

” ഇതെന്താ ഗിഫ്റ്റോ ”

” എന്റെ ലൈഫിൽ ഞാൻ ആദ്യമായിട്ട ഒരാൾക്ക് ഗിഫ്റ്റ് കൊടുക്കുന്നത്….. തുറന്ന് നോക്ക് ”

ജെനി അത്‌ വാങ്ങി തുറന്നു നോക്കി.

“ഇതെന്താ മേക്കപ്പ് സെറ്റോ…… ഞാൻ വിചാരിച്ചു റൊമാന്റിക് ആയ എന്തോ ആണെന്ന് ”

” തന്നെ ആദ്യം കണ്ടപ്പോൾ തൊട്ട് തരണം എന്ന് വിചാരിക്കുന്നതാ…….. സാധാരണ സ്ത്രീകളെ പോലെ പോലിസ്കാർ മേക്കപ്പ് ചെയ്യാറില്ല….. എങ്കിലും കണ്ണെഴുതി പൊട്ടുതൊട്ട് ചിലപ്പോ ലിപ്സ്റ്റിക്കും ഇടാറുണ്ട്….. തന്റെ മുഖത്തു ഇതൊന്നും ഇട്ടതിന്റെ പാട് പോലും ഇല്ല അതുകൊണ്ട് തന്നതാ ”

” എന്നെ ഇങ്ങനെ കാണുന്നത് തനിക്ക് ഇഷ്ട്ടമല്ലേ……… ഇപ്പോയേ ഒരു കാര്യം ഞാൻ പറഞ്ഞേക്കാം…… എന്റെ ലക്ഷ്യങ്ങൾ എല്ലാം കഴിഞ്ഞാലും തന്റെ താല്പര്യങ്ങൾക്ക് വഴങ്ങുന്ന ഒരു പെണ്ണായിരിക്കില്ല ഞാൻ………. എന്റെ ഇതുവരെ ഉള്ള ജീവിതത്തിൽ പലതരത്തിൽ ഉള്ള പുരുഷന്മാരെ കണ്ടിട്ടുണ്ട് അവരുടെ എല്ലാം ലക്ഷ്യം എന്റെ ശരീരം മാത്രമാണെന്ന് അവരുടെ നോട്ടം കണ്ടാൽ തന്നെ മനസിലാകുമായിരുന്നു…… പക്ഷെ നീ എന്റെ കണ്ണിലൂടെ ഹൃദയത്തിലേക്ക് ആണ്‌ നോക്കുന്നത് എന്ന് തോന്നിയത് കൊണ്ട നീ ഇപ്പോൾ ഇവിടെ നിന്ന് സംസാരിക്കുന്നത്……… ഇതും കൊണ്ട് ഇപ്പോൾ ഇറങ്ങികൊണം ”

ജെനി അച്ചുവിന്റെ കൈയിൽ ബലമായി ആ പൊതി പിടിപ്പിച്ചു.

അച്ചു അത് പിടിച്ചുകൊണ്ടു മുറ്റത്തേക്കിറങ്ങി പുറത്തേക്ക് നടന്നു. പെട്ടെന്ന് എന്തോ ഓർത്തപോലെ അവൻ ഒന്ന് നിന്നു എന്നിട്ട് ജെനിയുടെ അടുത്തേക്ക് തിരിഞ്ഞു നടന്നു.

” അതെ തന്നോട് ഒരു കാര്യം പറയാൻ മറന്നു….. തന്നെ കണ്ട അന്നേ പറയണം എന്ന് ഉണ്ടായിരുന്നു….. പക്ഷെ അപ്പോഴത്തെ സാഹചര്യം ശെരി ആണെന്ന് തോന്നിയില്ല ”

അച്ചു പടിയിൽ നിന്ന് തുണിൽ പിടിച്ചുകൊണ്ടു തുടർന്നു.

” ഐ ലവ് യു ”

ജെനി അച്ചുവിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു എന്നിട്ട് ഒന്നും മിണ്ടാതെ അകത്തുകയറി കഥകടച്ചു.
എന്തെങ്കിലും ഒരു മറുപടി പ്രേതീക്ഷിച്ച അച്ചുവിന് നിരാശ ആയിരുന്നു ഭലം. അവൻ അവിടെ നിന്നും ഇറങ്ങി നടന്നു.
ആരും ശ്രെദ്ധിക്കാതിരിക്കാൻ ബൈക്ക് കുറച്ചു മുന്നിലോട്ട് മാറ്റി വെച്ചിട്ടായിരുന്നു അച്ചു ജെനിയുടെ വീട്ടിലേക്ക് വന്നത്.

അവൻ വണ്ടി വെച്ച സ്ഥാലം ലക്ഷ്യമാക്കി നടന്നു. പിറകിൽ ഒരു കാർ വരുന്നത് മനസിലാക്കിയ അച്ചു റോഡിൽ നിന്നും ഒതുങ്ങി നടന്നു പക്ഷെ അവനെ കണ്ട് ആ കാർ നിർത്തി.
” അച്ചു ഡാ….. കയറു ”

” അഹ് രാവിയച്ഛ ഇതെവിടെ ആയിരുന്നു. ഇവിടെ ഒന്നും ഇല്ലായിരുന്നല്ലോ ”

” നീ വണ്ടിൽ കേറൂ ”

അച്ചു രവിയുടെ കാറിൽ കയറി. രവി കാർ മുന്നോട്ട് എടുത്തു.

” നീ എന്താ ഈ ഭാഗത്ത്…… നിന്നെ അടിച്ച എസ്‌ ഐ സ്ക്കച്ച് ചെയ്യാൻ വന്നതാണോ ”

” അത്‌ അറിഞ്ഞായിരുന്നോ ”

” എന്ത് പറ്റിയട നിനക്ക്…. ഒരു പീറ പെണ്ണിന്റന്ന് ആടി വാങ്ങാൻ ”

” അത്‌ പിന്നെ ഒട്ടും പ്രേതീക്ഷിക്കാതെ നടന്നതാ ”

” നമ്മളെ പോലുള്ളുവർ ഇപ്പോഴും എന്തും പ്രേതീഷിക്കണം….. ”

രവി കാർ നിർത്തിയത് അയാളുടെ വിട്ടുമുറ്റത്ത് ആയിരുന്നു. കാറിൽ ഉണ്ടായിരുന്ന ഒരു കിറ്റും ആയി അയാൾ വീട് തുറന്ന് അകത്തേക്ക് കയറി. അച്ചു ഒന്നും മനസിലാകാതെ അയാൾക്ക് പിറകെ ആ വീട്ടിനുള്ളിലേക്ക് കയറി. രവിക്ക് താൻ ഈ വീട്ടിൽ വരുന്നത് ഇഷ്ട്ടം ആയിരുന്നില്ല ഇപ്പോൾ അയാൾ തന്നെ അവനെ അങ്ങോട്ട് ക്ഷണിച്ചിരിക്കുന്നു.

” ഇവിടെ ആരും ഇല്ലേ ”

അച്ചുവിന്റെ ചോദ്യം കേൾക്കാത്ത പോലെ രവി കയ്യിൽ ഉണ്ടായിരുന്ന കിറ്റിൽ നിന്നും ഒരു പൊതിയും ഒരു കുപ്പിയും എടുത്തു ടേബിളിൽ വെച്ചു. പൊതി പിരുത്ത് കൊണ്ട് അയാൾ അച്ചുവിനോട് പറഞ്ഞു .

” ഡാ നീ ഇവിടെ വന്നിരുന്നു കഴിക്ക്……… നിനക്കൊന്ന് ഒഴിക്കട്ടെ? ”

” രാവിയച്ഛന്റെ മക്കളും…… ”

അച്ചു പറഞ്ഞു മുഴുവിപ്പിക്കുന്നതിനുമുന്നേ രവി മറുപടി പറഞ്ഞു.

” അവരെ ഞാൻ ഇവിടെന്ന് മാറ്റി….. ഒരു വലിയ കോള് വന്നിട്ടുണ്ട് അതിന് എനിക്ക് നിന്റെ സഹായം വേണം……. ഇത്തിരി റിസ്ക് ഉള്ള പണിയാണ്….. എന്നാലും നിന്നെ കൊണ്ട് പറ്റും ”

” എന്ത് റിസ്ക്കുള്ള പണി…… നടേശൻ ആശാനോട് പറഞ്ഞാൽ പോരേ ”

” നടേശാനേ കൊല്ലാൻ നടേശാനോട് തന്നെ സഹായം ചോദിക്കാൻ എനിക്ക് തലക്ക് ഓളം ഒന്നും ഇല്ല ”

” എന്ത് ആശാനേ കൊല്ലണം എന്നോ ”

” നീ ഇങ്ങനെ പേടിക്കാതെ….. പ്ലാൻ എല്ലാം റെഡി ആണ്……. എനിക്ക് ഒറ്റക്ക് ചെയ്യാൻ ഉള്ളതെ ഉള്ളു….. പക്ഷെ എന്റെ കുടെ നിൽക്കാൻ ഒരാൾ വേണം അതിനാ നീ…… നീ ഒരു ചെറിയ സഹായം ചെയ്താൽ മതി ”

Leave a Reply

Your email address will not be published. Required fields are marked *