റിയൂണിയൻ – 3 1

Related Posts

“ടിങ്
ടോങ് “

രാവിലെ കോളിങ്ബെൽ കേട്ടാണ് ജെനി എഴുന്നേറ്റത്. അവൾ കണ്ണുതുറന്നു ചുറ്റും നോക്കി. ഹാളിലെ സോഫയിൽ ആണ്‌ അവൾ കിടന്നിരുന്നത്.അവൾ അതിൽ നിന്നും എഴുന്നേറ്റ് വാതിൽ തുറന്നു. രാജൻ ആയിരുന്നു അത്‌.

” മേഡം ഞാൻ കുളിച്ചുനേരം ആയി ഹോൺ അടിക്കുന്നു… കാണാത്തത് കൊണ്ട ഇങ്ങോട്ട് കയറിയത് . മേഡം ഇതുവരെ റെഡി ആയില്ലേ “

” ഇന്നലെ ലേറ്റ് ആയ കിടന്നത് ……… ഞാൻ ദ വരുന്നു “

” മേഡം ……. പിന്നെ ആ രവിയെ ആരോ കൊന്നു…… ക്രൈം സിനിൽ പോണം “

” ഹാ ഒരു പത്തു മിനിറ്റ് ദാ വരുന്നു “

വാതിൽ ചാരി ബാത്‌റൂമിൽ കയറുമ്പോയും ജെനിയുടെ മനസ്സിൽ ഇന്നലെ നടന്ന കാര്യങ്ങൾ ആയിരുന്നു. കുട്ടികാലം മുതൽ മനസിൽ കൊണ്ടുനടന്ന പ്രതികാരത്തിന് തുടക്കം കുറിച്ചു. പിന്നെ മരിച്ചു എന്ന് കരുതിയ തന്റെ അനിയനെ അവൾക്ക് തിരിച്ചു കിട്ടി. അത്‌ മാറ്റാരുമല്ല അവൾ ജീവിതപങ്കാളി ആയി തിരഞ്ഞെടുക്കാൻ ഇരുന്ന ആള് തന്നെ.

ബാത്‌റൂമിൽ നിന്നു ഇറങ്ങിയ അവൾ ഫോൺ എടുത്ത് ജോർജിനെ വിളിച്ചു.കുറച്ചു നേരം കഴിഞ്ഞാണ് ജോർജ് ഫോൺ എടുത്തത്

” ഹാലോ “

” ജോർജ് നീ എവിടെയാ…… ഇന്നലെ എപ്പോഴാ നീ പോയത് “

” ഞാൻ ഇന്ന് വെളുപ്പിനാണ് ഇറങ്ങിയത്…… രാവിലെ രവിയുടെ മരണവിവരം അറിയിക്കാൻ അവന്മാർ വിളിച്ചിരുന്നു……. “

” നിനക്ക് എന്നെ വിളിച്ചുകുടയിരുന്നോ “

” നീ നല്ല ഉറക്കം ആയിരുന്നു….. എന്തോ വിളിക്കാൻ തോന്നിയില്ല “

” എനിക്ക് നിന്നെ കൺനിറയെ ഒന്ന് കാണാൻ പോലും പറ്റിയില്ല നീ ഇപ്പോൾ ഇവിടെ ഉണ്ട് “
” ഞാൻ രവിയുടെ വീടിന്റെ പരിസരത്ത് തന്നെ ഉണ്ട്……… പിന്നെ നമ്മൾക്ക് തമ്മിൽ കാണാൻ ഈ ജന്മം മുഴുവൻ ഇല്ലേ “

” ഞാനും അങ്ങോട്ടേക്ക് വരുന്നുണ്ട് “

രാജനും ജെനിയും രവിയുടെ വീട്ടിൽ എത്തുമ്പോൾ അവിടെ നടേശാന്റെ ആളുകളും നാട്ടുകാരും പോലീസ്‌കാരും ഉണ്ടായിരുന്നു. പക്ഷെ അവർക്കിടയിൽ അവൾ തിരഞ്ഞത് ജോർജിനെ ആയിരുന്നു.
ആൾക്കൂട്ടത്തിൽ അൽപം മറി നിന്നിരുന്ന അവനെ കണ്ടപ്പോൾ അവളുടെ മുഖം വിടർന്നു. അതിന് ശേഷം അവൾ അടുത്തുനിന്ന പോലീസ് കരോടായി ചോദിച്ചു .

“ഫോറെൻസിക്ക്കാർ വന്നില്ലേ “

” അവർ അകത്തുണ്ട് മേഡം “

ജെനി അവിടമാകെ ഒന്ന് നോക്കിനടന്നു . പിന്നെ രവിയുടെ ബോഡി പോസ്റ്റ്മോർട്ടതിനയച്ചു.

ഫോർമാലിറ്റി ഒക്കെ കഴിഞ്ഞു ബോഡി ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമ്പോൾ വൈകുന്നേരം ആയിരുന്നു.

ഇലക്ട്രിക് സ്മശനത്തിൽ രവിയുടെ ബോഡി എരിയുമ്പോൾ . നടേശാനും സതിഷനും അവരുടെ ആളുകളും അവിടെ ഉണ്ടായിരുന്നു. ചടങ്ങുകൾ കയിഞ്ഞു ജോർജ് ബൈക്ക്ന്റെ അടുത്തേക്ക് നടക്കുമ്പോൾ സതിഷൻ അവന്റെ അടുത്തേക്ക് വന്നു.

” അച്ചു വാടാ എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട് “

അതും പറഞ്ഞ് സതിഷൻ അവന്റെ കാറിൽ കയറി. ജോർജ് ഒരു നിമിഷം എന്തോ ആലോചിച്ചു നിന്നു അപ്പോയെക്കും സതിഷൻ കാർ ഡോർ തുറന്നു അവനെ വീണ്ടും ക്ഷണിച്ചു. ജോർജ് കാറിൽ കയറി ഡോർ അടച്ചപ്പോൾ സതിഷൻ സംസാരിച്ചു തുടങ്ങി.

” നീ ഇന്നലെ രവിയെ കാണാൻ പോയില്ലേ “

” ഇല്ല”

” അതെന്താ പോകാതിരുന്നത് “

” രവിയച്ഛൻ പറഞ്ഞ കാര്യം എനിക്ക് ചെയ്യാൻ പറ്റുമോ എന്ന് അറിയില്ല…… എനിക്ക് ഒരു തീരുമാനം എടുക്കാൻ പറ്റിയില്ല “

” രവി മരിച്ചു……. ഇനി എനിക്ക് നിന്റെ സഹായം കുടിയേതിരു………. ആദ്യം ഞാൻ വിചാരിച്ചത് നീ രവിയെ ചേട്ടന് ഒറ്റികൊടുത്തു എന്ന…….. പക്ഷെ ചേട്ടൻ ആണ്‌ രവിയെ കൊന്നത് എങ്കിൽ എന്നോട് ഇങ്ങനെ ആയിരിക്കില്ല ചേട്ടന്റ പെരുമാറ്റം…………. നിനക്ക് ഇനി എന്റെ കുടെ നിൽക്കാൻ പറ്റുമോ…….. ഇല്ല പറ്റണം……. കാരണം ഇനി നാളെ ഞാൻ നടത്തുന്ന അറ്റെമ്റ്റ് പാളിയാൽ അതിന്റെ വേരുപിടിച്ചു ചേട്ടൻ നിന്റെ നേരെ വരും…….. പിന്നെ രവിയെ വകവരുത്തിയവർ വേറെ എന്തെങ്കിലും ചെയ്തു ചേട്ടന്റ ശ്രെദ്ധ തിരിച്ചാൽ ഇങ്ങനെ ഒരവസരം കിട്ടും എന്നു തോന്നിന്നില്ല “
” ഞാൻ കുടെ നിൽക്കാം…….. എന്ത് ചെയ്യണം എന്നെ പറഞ്ഞാൽ മതി “

” രവി പറഞ്ഞു കാണുമല്ലോ….. നാളെ ആണ്‌ മീറ്റിങ് നടത്താൻ ഇരുന്നത് പഴയ പ്ലാൻ തന്നെ ആണ്‌ എന്തെങ്കിലും മാറ്റം ഉണ്ടെങ്കിൽ ഞാൻ വിളിക്കാം “

പെട്ടെന്ന് സതിഷൻ ഒന്ന് നിർത്തി മുന്നിലേക്ക് തുറിച്ചു നോക്കി. ജോർജ് നോക്കുമ്പോൾ രവിയുടെ ചടങ്ങുകൾ കയിഞ്ഞ് നടേശൻ കാറിൽ കയറുകയാണ്….. ജോർജിന്റ കണ്ണിലും കനൽ എരിയുന്നുണ്ടായിരുന്നു……. അവൻ സതീഷനിൽ നിന്നും അത്‌ മറച്ചു പിടിച്ചു.

നടേശൻ പോയിക്കഴിഞ്ഞു കുറച്ചു സമയം അവർ കാറിൽ തന്നെ ഇരുന്നു സംസാരിച്ചു.

ജെനി രവിയുടെ കൊലപാതകത്തിൽ അവർക്ക് നേരെയുള്ള തെളിവുകൾ നശിപ്പിക്കുന്ന ശ്രമത്തിൽ ആയിരുന്നു. ഫോറെൻസികിൽ ഉള്ള അവളുടെ സുഹൃത്തുക്കൾ വഴി രവിയുടെ വീട്ടിൽ നിന്നും കിട്ടിയ തെളിവുകൾ അവൾ മനസിലാക്കിയിരുന്നു.
പോക്കറ്റിൽ ഫോൺ വൈബ്രേറ്റ് ചെയ്യുന്നത് മനസിലാക്കി ജെനി ഫോൺ എടുത്തു. ജോർജ് ആണ്‌ വിളിക്കുന്നത് എന്ന് മനസിലാക്കി അവൾ അവിടെ നിന്നും മറി നിന്ന് ഫോൺ അറ്റന്റ് ചെയ്തു.

” എന്താ വളർത്തച്ഛന്റെ കർമങ്ങൾ ഒക്കെ കഴിഞ്ഞോ “

” കഴിഞ്ഞു……… സതിഷൻ ഉണ്ടായിരുന്നു അവിടെ “

” എന്നിട്ട് അയാൾ നിന്നോട് എന്തെങ്കിലും ചോദിച്ചോ “

” അയാൾ പറയുന്നത് അയാളുടെ കുടെ നിൽക്കണം എന്ന “

” എന്നിട്ട് നീ എന്ത് പറഞ്ഞു “

” കുടെ നിൽക്കാം എന്ന് പറഞ്ഞു “

” ഗുഡ്……. എല്ലാം നമ്മുക്ക് അനുകൂലം ആയി വരുന്നുണ്ട്…… എന്താ പ്ലാൻ “

” നാളെ തന്നെ വേണം എന്ന പറയുന്നത്…… മറ്റ് കാര്യങ്ങൾ പിന്നീട് വിളിച്ചു പറയും എന്ന് പറഞ്ഞു “

” ഒക്കെ ……. ഇനി അയാൾ വിളിക്കുക ആണെങ്കിൽ കാൾ റെക്കോർഡ് ചെയ്തേക്കു……. ടെലിഫോൺ റെക്കോർഡ്സ് ഒരു തെളിവ് ആയത് കൊണ്ട് ചിലപ്പോൾ അയാൾ നേരിട്ട് വരാൻ ചാൻസ് ഉണ്ട്…..എന്തായാലും നിങ്ങൾ സംസാരിക്കുന്നത് റെക്കോർഡ് ചെയ്യണം…….. നമുക്കും ഇനി ഫോണിൽ സംസാരിക്കുന്നത് സേഫ് അല്ല …… നീ രാത്രി വീട്ടിലേക്ക് വരൂ “

ഫോൺ കട്ട്‌ ചെയ്ത ജോർജ് രവിയുടെ വീട്ടിലേക്ക് ആണ്‌ പോയത്. അവൻ
അവിടെ നിന്ന് അവിടെത്തെ കാര്യങ്ങൾ എല്ലാം നോക്കി നടത്തി.
മരണവീട്ടിൽ ആളുകൾ വന്നും പോയും നിന്നു. ജോർജ് ഇടക്ക് അവിടെ ഇരുന്ന ഒരു കസേരയിൽ ഇരുന്നു അവനു നല്ല ക്ഷീണം ഉണ്ടായിരുന്നു പെട്ടെന്ന് ആരോ തന്റെ അടുത്തുള്ള കസേരയിൽ ഇരുന്നതായി അവനു തോന്നി തിരിഞ്ഞു നോക്കിയ അവൻ കാണുന്നത് നടേശാനേ ആണ്‌.
ജോർജ് നടേശാനേ കണ്ട് എഴുന്നേൽക്കാൻ ഒരുങ്ങി.

” വേണ്ട…. നീ…. ഇരിക്ക് “

ജോർജ് നടേശാന്റ കുടെ അവിടെ ഇരുന്നു.

” അച്ചു നിനക്ക് അറിയാമോ എന്റെ ഒരു വശം തളർന്നത് പോലെയാ എനിക്ക് തോന്നുന്നത്…… ഞാനും രവിയും കുടെ നിന്ന ഇതെല്ലാം കെട്ടി പൊക്കിയത്……. ഞാൻ പെട്ടെന്ന് ഒറ്റക്ക് ആയത് പോലെ തോന്നുന്നു…… രവിയുടെ മരണത്തിൽ നിനക്കും നല്ല വിഷമം ഉണ്ടല്ലോ “

Leave a Reply

Your email address will not be published. Required fields are marked *