ലക്ഷ്മി – 7അടിപൊളി  

 

ബെല്ലടിച്ചു കുറച്ചു കഴിഞ്ഞപ്പോ വാതിൽ ഉള്ളിലേക്ക് തുറന്നു… കൂടെ ചിരിച്ചോണ്ട് റമീസീക്കയും

“വരി വരി…” ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു.

” എന്താണ് വരാത്തെന്ന് നോക്കിയിരിക്കായിരുന്നു ”

‘ഞങ്ങളിങ്ങനെ കറങ്ങി വരായിരുന്നു ‘

“ആ… ഇതാണല്ലേ ലക്ഷ്മി ”

പുറകിൽ പാൽപ്പല്ലുകൾ കാട്ടി ഇളിച്ചോണ്ട് നിൽക്കുന്ന ലക്ഷ്മിയെ നോക്കി റമീസിക്ക പറഞ്ഞു…

‘അതെ…. മൈ വൈഫ്‌ ‘ അവളെ തോളിലൂടെ കൈ ചേർത്ത് ശരീരത്തിലേക്ക് അടുപ്പിച്ചു കൊണ്ട് പറഞ്ഞു.

“ഞങ്ങളെയൊക്കെ ഇവൻ പറഞ്ഞു കാണുമായിരിക്കുമല്ലേ ”

‘ആ… റമീസീക്കയല്ലേ…. ‘ അവള് പറഞ്ഞു.

“അല്ല… വിരുന്നുവന്നവരെ വാതിൽക്കൽ നിർത്തിയാൽ മതിയോ ”

‘അയ്യോ…. ഞാനത് മറന്നു… ഇങ്ങള് കേറി..’ മുൻപിൽ നിന്ന് മാറി നിന്ന് റമീസീക്ക പറഞ്ഞു.

“റംസീനത്ത എവിടെ ” അവിടെ കാണാത്തത് കൊണ്ട് ചോദിച്ചു.

‘ഓള് അടുക്കളയിലാ ‘

ഞങ്ങളെങ്ങനെ അടുക്കളയിലേക്ക് നടന്നു… അവിടേക്ക് അടുക്കുന്തോറും ബിരിയാണിയുടെ സുഗന്ധലഞ്ചനകുസന്ത്രഗന്ധം ഞങ്ങളുടെ നാസികയിലൂടെ തുളച്ചു കയറി… ഉദ്ദീപനങ്ങളെ ഉത്തേപ്പിച്ചുകൊണ്ട് തലച്ചോറിലേക്ക് പോകുന്ന നാടികളിലൂടെ കടന്നു കളഞ്ഞു… നിമിഷങ്ങൾക്ക് കൊണ്ട് തന്നെ മട്ടൺ ബിരിയാണി അണിയറയിൽ ഒരുങ്ങുന്നുണ്ടെന്ന് തിരിച്ചറിഞ്ഞു…

“മട്ടൺ ബിരിയാണി ആണല്ലേ ” എന്റെ കണക്ക് കൂട്ടൽ ശെരിയാണോന്ന് അറിയാൻ റമീസീക്കയോട് ചോദിച്ചു…

 

‘ഹോ.. കണ്ടുപിടിച്ചല്ലോ ‘ തിരിച്ചു പുള്ളിയും പറഞ്ഞു…. അടുക്കള വാതിൽപടി കടന്നപ്പോൾ കണ്ടു.. കസേരയിൽ ഇരുന്നോണ്ട് ഉള്ളിയരിയുന്ന റംസീനത്തയെ… തൈരിനുള്ളതായിരിക്കും…. ഞങ്ങളെ കണ്ട് കുറച്ച് ഉന്തിയ വയറും താങ്ങി എണീറ്റു..നൈറ്റിയാണ് വേഷം.. തലയിൽ കൂടെ തട്ടമിട്ടിട്ടുണ്ട്.. ലക്ഷ്മി നേരെ റംസീനത്തയുടെ അടുക്കലേക്ക് പോയി..

“ലക്ഷ്മിയല്ലേ…. കിച്ചു പറഞ്ഞിരുന്നു ” അവര് പരസ്പരം കൈ കൊടുത്ത് കൊണ്ട് നിന്നപ്പോ റംസീനത്ത ലക്ഷ്മിയോടായി പറഞ്ഞു.

‘അതെ…. ഇത്ത പ്രെഗ്നന്റ് ആണോ..’ സ്വല്പം പുറത്തേക്ക് ഉന്തിയ വയറ് കണ്ട് ലക്ഷ്മി ചോദിച്ചു.

“ആ… അവൻ പറഞ്ഞില്ലേ ”

‘ഇല്ലാ….. എത്രയായി ‘

“മൂന്നു മാസം… മോള് ഇരിക്ക് ” അടുത്തു തന്നെയുള്ള ചെയറിൽ അവളോട് ഇരിക്കാനായി പറഞ്ഞു. ശേഷം കുറച്ചു നേരം സംസാരിച്ചിരുന്നു.. കൂടുതലും ലക്ഷ്മിയെ അടുത്തറിയുകയായിരുന്നു അവര്.. ഇടക്ക് ഞാനും എന്തേലുമൊക്കെ പറയും. ഒടുക്കം റമീസീക്ക എണീറ്റ് സ്റ്റവ്വ് നേരെ നടന്നു. കൂടെ ഞാനും…

അടുത്ത പരിപാടി ദമ്മ് പൊട്ടികലായിരുന്നു…. കല്ലിയാണങ്ങൾക്ക് ഉള്ള പോലെയല്ല… മൂടി ഉയർത്തി മാറ്റി വക്കാ… ശേഷം ചോറ് മറ്റൊരു പത്രത്തിലേക്ക് മാറ്റുക…

ഒരു പ്ലേറ്റ് എടുത്തു അതീന്നു വെള്ള കളറിലുള്ള ചോറെടുത്ത് മറ്റൊരു പത്രത്തിലേക്ക് തട്ടി കൊണ്ടിരുന്നു…. അടിയിലേക്ക് പോകുന്തോറും… നെയ് കൊണ്ട് ബിരിയാണിയുടെ കളർ മാറി തുടങ്ങി…. ഈ പരിപാടി ചെയ്യുന്നത് റമീസിക്കയാണ്….നമ്മള് പിന്നെ ഇതൊക്കെ നിരീക്ഷിച്ചു കൊണ്ട് അടുത്ത് തന്നെ നിന്നു..

കുറച്ച് അപ്പുറത് റംസീനത്ത കഴുകി വച പാത്രങ്ങൾ ലക്ഷ്മിയെടുത്ത് ഡെയിനിങ് ഹാളിലെ ടേബിളിൽ നിരത്തി വച്ചു. കൂടെ കട്ട തൈരും…. അതിനോട് കിടപിടിക്കാനെന്നവണ്ണം നല്ല തേങ്ങ ചമ്മന്തിയും… നാരങ്ങ അച്ചാറും….

ചോറ് മാറ്റിയിട്ട് അവസാനം മസാലയിൽ കുളിച്ചു കിടക്കുന്ന മട്ടനിൽ എത്തി നിന്നു…. ആ നേരം അതില് നിന്നൊരു ഗന്ധം പുറത്തേക്ക് വന്നു… നല്ല വെന്ത മട്ടൻ മസാലയുമായി ചേർന്ന് പുറത്ത് വന്ന ഗന്ധം…

അതറിഞ്ഞിട്ടെന്നോണം വയറിനകത്തു നിന്ന് ഒരു ശബ്ദം… വിശപ്പിന്റെ വിളിയായിരിക്കും…. ആവോ എന്തോ…

കുറച്ചു മസാല അതില് നിന്നെടുത്ത് ചോറിനൊപ്പം ഇട്ടു മിക്സ് ചെയ്തപ്പോ… ചോറ് മഞ്ഞ മയത്തിൽ മുങ്ങി കുളിച്ചു … ആ ചോറിന് മുകളിലേക്ക് മുന്തിരിയും അണ്ടി പരിപ്പും മല്ലിയിലയും കൂടെ വിതറി.. കൂട്ടിനായിട്ട് സവാള വയറ്റിയതോ പൊരിച്ചതോ ആയിട്ടുള്ളവയും ഇട്ടു. പിന്നെ അത്‌ ടേബിളിൽ എത്തിക്കാനുള്ള ധൃതിയായി..

ഞാൻ മട്ടനിരിക്കുന്ന പത്രവും എടുത്ത് ടേബിളിന് നേരെ നടന്നു.. പിറകിലായിട് ചോറുമായി റമീസീക്കയും…

“കിച്ചു…. നീ ഇരിക്ക് ” ടേബിളിൽ പത്രം കൊണ്ട് വച്ചു നിവർന്നു നിന്ന എന്നെ നോക്കി റമീസീക്ക പറഞ്ഞു.. അത്‌ കേൾക്കാൻ നിന്ന പോലെ ഞാനും ഇരുന്നു… റംസീനത്തയും ലക്ഷ്മിയും ആൾറെഡി ടേബിളിന് മുന്നിൽ സന്നിഹിതരായിട്ടുണ്ടായിരുന്നു.

ആദിത്യ മര്യാദയെന്നോണം ഞങ്ങൾക്ക് എല്ലാവർക്കും റമീസീക്ക വിളമ്പി തന്നു.. ശേഷം പുള്ളിയും ഇരുന്നു..ഞാൻ അപ്പോൾ തന്നെ കുറച്ചു സെൽഫിയെടുത്തു… വെറുതെ…. മാമിക്ക് അയച്ചു കൊടുക്കാലോ…

അപ്പൊ ഇനി ഫുഡ്‌ അടി തുടങ്ങാണ്… ആദ്യം തന്നെ തൈര് അതിലുള്ള സവാളയും കൂട്ടി പിടിച് ചോറിന് മീതെക്ക് വച്ചു.. കൂടെ അരികത്തായി ഇരിക്കുന്ന നാരങ്ങയെ എടുത്ത് ചോറിന് മീതെക്ക് ഞെക്കി… ശേഷമത് മാറ്റി വച്ചു… ചമ്മന്തിയിൽ നിന്ന് ഒരു നുള്ളെടുത്ത് അതും കൂടെ വച്ചു… ഇനിയാണ് രാജാവിന്റെ വരവ്…മസാലയിൽ കുളിച്ചു നിൽക്കുന്ന മട്ടനെ അതുപോലെ തന്നെയെടുത്ത് ചോറിന്റെ അരികത്തു വച്ചു…. എന്നിട്ട് എല്ലാമോന്ന് കൂട്ടി പിടിച്ച് വായിലേക്ക് വച്ചു…. ശേഷം……..ഞ്ഞം…..ഞ്ഞം…… ഞ്ഞം എന്നപോലെ സാവധാനം ചവച്ചിറക്കി…. പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭൂതി എന്നോ… അല്ലെങ്കിൽ അസാധ്യ ഫീൽ എന്നൊക്കെ ആ നേരത്തെ കഴിപ്പിനെ വിശേഷിപ്പിക്കാം…… കണ്ണു തുറന്നു ലക്ഷ്മിയെ നോക്കിയപ്പോ അവളും ഞ്ഞം ഞ്ഞം ഞ്ഞം കഴിക്കിണ്ട്….

“നല്ല ടേസ്റ്റ് ഉണ്ടുട്ടോ ” ലക്ഷ്മി റംസീനത്തയോടായി പറഞ്ഞു..

‘ഹിഹി… ഞാനല്ല അതിന് ഉണ്ടാക്കിയത്…. ഇക്കയാണ് ‘ റംസീനത്ത ചിരിച്ചോണ്ട് ആ പ്രശംസ തള്ളി കളഞ്ഞു.

“ഹേ… ചേട്ടനാണോ ഇത്‌ ഉണ്ടാക്കിയത് ” ലക്ഷ്മി വിശ്വാസം വരാതെ നോക്കി

‘അതെ ‘ അതിന് ചിരിച്ചോണ്ട് റമീസീക്ക മറുപടിയും കൊടുത്തു…

“നല്ല ടേസ്റ്റ് ഉണ്ടുട്ടോ ”

“ആയിക്കോട്ടെ…. ഇങ്ങള് രണ്ടാളും വർത്താനം പറിയാതെ കായിച്ചാൻ നോക്കി ”

പിന്നെയെല്ലാവരും ഭക്ഷണത്തിലേക് തന്നെ ശ്രേദ്ധ കൊടുത്തു…. അത്‌ കഴിച്ചു കഴിഞ്ഞു വിരല് നക്കിയും പ്ലേറ്റ് വടിച്ചുകൊണ്ടും ഞങ്ങള് സംസാരം പുനര്ഭിച്ചു…..

ഒടുക്കം അവിടെന്ന് പത്തു മണിയായപ്പോഴാണ് ഇറങ്ങിയത്…. ക്ലീൻ ചെയ്യാൻ അവരെ സഹായിച്ചു കഴിഞ്ഞതിനു ശേഷമാണ് ഞങ്ങൾ ഇറങ്ങിയത്….. മര്യാദയെന്നോണം അവര് വേണ്ടാ എന്നൊക്കെ പറയുന്നുണ്ടേലും ഞങ്ങള് എല്ലാം ഒതുക്കി വച്ചു കൊടുത്തു…

“ലക്ഷ്മി…. അവിടെ ബോറടിക്കുന്നുണ്ടേൽ ഇങ്ങോട്ട് പോരിട്ടോ…. ഞമ്മക് ഇവിടെ ഇങ്ങനെ എന്തേലും പറഞ്ഞിരിക്കാ..” ഇറങ്ങാൻ നേരത്ത് റംസീനത്ത ലക്ഷ്മിയോടായി പറഞ്ഞു

‘അതിനെന്താ വരാലോ..…’ അവള് തിരിച്ചു പറഞ്ഞു.. ഒന്ന് കൈ കൊടുത്തു..

Leave a Reply

Your email address will not be published. Required fields are marked *