ലൂസിഫർ- 1

മലയാളം കമ്പികഥ – ലൂസിഫർ- 1

രാവിലെ 5. 30 ആയി റംല മകനെ വിളിച്ചു….: യാസീനെ ബാങ്ക് കൊടുത്തു എഴുന്നേറ്റു നിസ്കരിക്.
ഡാ എഴുന്നേൽക്കട ചെറുക്കാ സമയം ആയി.
ഇത്ര പെട്ടന്ന് നേരം വെളുത്തോ ഇതെന്തൊരു കഷ്ടം ആണ് മുഹ്-സിയോട് ചാറ്റ് ചെയ്തു ഉറങ്ങാൻ വൈകിയതിന്റെയാ ഉമ്മാടെ കളിയാക്കൽ കേട്ടു ചിരിച്ചുകൊണ്ട് അവൻ എഴുന്നേറ്റു.
മുഹ്സിന എന്ന മുഹ്സി അവന്റെ ജീവൻ അടുത്ത മാസം ആണ് കല്യാണം ദിവസങ്ങൾ പോകുന്നില്ല കാത്തിരിക്കാൻ വയ്യ.
അവളെയും ഓർത്തുകൊണ്ട് അവൻ കുളിക്കാൻ കയറി.
പത്തനംതിട്ട സ്റ്റേഷനിലെ ടക ആണ് യാസിൻ സർവീസിൽ കയറി 2 വർഷമായി പഠിച്ചുകൊണ്ടിരുന്നപ്പോൾ മുതൽ ഉള്ള പ്രണയം ആണ് മുഹ്-സിയുമായി.
അവളുടെ വീട്ടിൽ ചെറിയ എതിർപ്പു ഉണ്ടായിരുന്നെങ്കിലും ജോലി കിട്ടിയതോടെ അതെല്ലാം മാറി.
അവൾ ആണെങ്കിൽ പ്രൈവറ്റ് സ്കൂളിൽ ടീച്ചർ ആയി ജോലിക്കു കയറിയിട്ട് മൂന്ന് മാസം ആയിട്ടൊള്ളു ജോലി കിട്ടിയതിനു ശേഷം കല്യാണം മതി എന്ന
അവളുടെ വാശി അതാണ് ഇത്രയും വൈകിച്ചത്.
കുളി കഴിഞ്ഞു പുറത്തേക്കിറങ്ങിയ യാസിൻ തന്റെ ഫോൺ ബെൽ അടിക്കുന്ന
കേട്ടു എടുത്തു.
അപ്പുറത്ത് കോൺസ്ട്രബിള് ഭാസ്കരൻ ചേട്ടൻ ആയിരുന്നു.

സർ ഗവി റോഡിൽ ഒരു ആക്സിഡന്റ് നമ്മുടെ ചാത്തൻ മുക്കിലാ.
ഇതിപ്പോ ഈ മാസം തന്നെ നാലാമത്തെയാണ്.
ഇന്നലെ രാത്രിയാണ് സംഭവം എട്ടു വയസുള്ള ഒരു കുട്ടിയൊഴികെ ബാക്കി എല്ലാവരും മരണപ്പെട്ടു.
കുട്ടിക്ക് ബോധം വന്നിട്ടില്ല.
ആൾ താമസം ഇല്ലാത്ത ഏരിയ ആയതിനാൽ ആരും അറിഞ്ഞില്ല രാവിലെ ട്രിപ്പ് വന്ന കുറെ പിള്ളർ ആണ് സംഭവം കണ്ടത്.
ഓക്കേ ചേട്ടാ ഞാൻ ഇപ്പോൾ വരാം എന്നു പറഞ്ഞു യാസിൻ ഫോൺ കട്ട്
ചെയ്തു.
ഉടനെ തന്നെ അവൻ തന്റെ പ്രിയതമയെ വിളിച്ചു.
ഹായ്… മുഹ്സി …
ഹായ്… എന്താണ് മാഷേ രാവിലെ തന്നെ… ?
ഇന്ന് ഞാൻ വരില്ലട്ടോ അത് പറയാൻ വിളിച്ചതാ.
എന്ത് പറ്റി..?
എവിടെ പോകുന്നു..?
ഒരു കേസ് ഉണ്ട്.
ഗവി റോഡിൽ ഒരു ആക്സിഡന്റ്.
ഒന്ന് പോയി നോക്കണം.
വന്നിട്ടു വിളികാം ഞാൻ.
മം…. ശരി…
എന്നാൽ ഞാൻ ഒറ്റയ്ക്ക് പോയ്ക്കോളാം…
ഓക്കേ… ഡിയർ…
ബൈ….

—-
സംഭവം നടന്ന സ്ഥലം…
ഗുഡ്

മോണിംഗ് സാർ…
ഗുഡ് മോണിംഗ് ചേട്ടാ…
എന്താണ് നടന്നത്…?
എങ്ങനെ ആണ് നടന്നത്…?
വല്ല ഊഹവും ഉണ്ടോ ചേട്ടന്..?
അച്ഛനും അമ്മയും രണ്ടു കുട്ടികളും ആണ് വണ്ടിയിൽ ഉണ്ടായിരുന്നത്. അതിൽ എട്ടു വയസുള്ള കുട്ടി ഒഴികെ ബാക്കി മൂന്നു പേരും മരണപ്പെട്ടു. മരണപ്പെട്ടവരുടെ കഴുത്തിൽ പല്ല് ആഴ്ന്നിറങ്ങിയ രണ്ടു പാടും.
കൂടാതെ കഴുത്തിലെ ഇറച്ചി കടിച്ചു പറിച്ചും എടുത്തിരിക്കുന്നു.
ഇതിനു മുൻപ് നടന്ന അപകടത്തിൽ ഒന്നും ഇതുപോലെ ഉണ്ടായിട്ടില്ല. എ ന്താണ് സംഭവിച്ചത് എന്നറിയണമെങ്കിൽ ആ കുട്ടിക്ക് ബോധം വരണം.
മം… ഓക്കേ…
ഭാസ്കരൻ ചേട്ടനോട് ഹോസ്പിറ്റലിൽ വിളിച്ചു അന്നുവേശിക്കാനും.
വണ്ടിയിലെ അഡ്രസ്സ് നോക്കി ബന്ധുക്കളെ വിവരം അറിയിക്കാനും പറഞ്ഞു യാസിൻ ചുറ്റുപാടെല്ലാം ഒന്നു നടന്നു
എന്തോ ഒരു നെഗറ്റിവ് ഫീൽ… എന്തായിരിക്കും സംഭവിച്ചത് വളരെ
വിജനമായ പ്രദേശം ആരെങ്കിലും മനഃപൂർവം ചെയ്തതാകുമോ അതോ ഇനി വല്ല പതമോ മറ്റോ…
ഹേയ് അങ്ങനെ വരാൻ വഴിയില്ല. അതൊക്കെ ചുമ്മാ പറയുന്നതല്ലേ പ്രേതാനുഭവങ്ങൾ എന്ന ഫേസ്ബുക് പേജിൽ കുറെ അനുഭവങ്ങൾ വായിച്ചിട്ടുണ്ട് അന്ന് അതൊന്നും വിശ്വസിച്ചില്ല എല്ലാരേം പോലെ ഞാനും

തള്ളാനെന്നു പറഞ്ഞു കളിയാക്കൽ ആയിരുന്നു ഇനീപ്പോ അതൊക്കെ
സത്യമാണോ ഒരുപാടു ചിന്തകൾ മനസിലൂടെ കടന്നു
പോയി………..
അപ്പോഴാണ് പുറകിൽ നിന്നും ഭാസ്കരൻ ചേട്ടൻ വിളിക്കുന്നത്…
സർ ആ കുട്ടിക്ക് ബോധം വന്നിട്ടുണ്ടെന്ന് ആശുപത്രിയിൽ നിന്നും
വിളിച്ചിരുന്നു.
താങ്ക് ഗോഡ്…
എത്രയും പെട്ടന്ന് നമുക്കു ആശുപത്രിയിൽ എത്തണം.
ചേട്ടൻ വണ്ടി എടുക്………..
ആ കുട്ടീടെ കഴുത്തിലും മരണപ്പെട്ടവരുടെ കഴുത്തിലുള്ള അതെ പാടുകൾ ഉണ്ട്.
ആയുസുള്ളതുകൊണ്ടു മാത്രം ജീവൻ തിരിച്ചു കിട്ടിയതാണ്.
വിരലടയാളങ്ങൾ എന്തെങ്കിലും ഉണ്ടോ ഡോക്ടർ…?
വിരലടയാളങ്ങൾ ഒന്നും തന്നെ ദേഹത്തില്ല.
കുട്ടിയോട് എന്തെങ്കിലും ചോദിക്കാൻ ഉണ്ടെങ്കിൽ പെട്ടന്ന്
വേണം.
കൂടുതൽ സ്-ട്രെയിൻ കൊടുക്കരുത് കുട്ടിക്ക്.
കണ്ടിഷൻ കുറച്ചു മോശമാണ്.
ബ്ലഡ് കുറെ പോയതുകൊണ്ട്
രണ്ടു ദിവസം എടുക്കും ആളൊന്നു നോർമൽ ആകാൻ.
മാത്രമല്ല വല്ലാതെ പേടിച്ചിട്ടുണ്ട് പാവം.
ഡോക്ടർ പറഞ്ഞത് മൊത്തം കേട്ടു യാസിൻ ആ കുട്ടീടെ അരികിൽ ഇരുന്നു.
നെറ്റിയിൽ

നിന്നും മുടികളിലൂടെ കൈ ഓടിച്ചുകൊണ്ടു യാസിൻ
ചോദിച്ചു.
എന്താ മോളുന്റെ പേര്…?
അശ്വതി….
വയ്യാതെയാണലും അവൾ പറഞ്ഞൊപ്പിച്ചു…
ഇന്നലെ രാത്രിയിൽ എന്താ നടന്നതെന്ന് മോളൂന് ഓർത്തെടുക്കാൻ പറ്റുന്നുണ്ടോ … ?
ചോദ്യം കേട്ടതും അവളുടെ കണ്ണിൽ നിന്നും കണ്ണീരൊഴുകി ഒപ്പം വല്ലാത്ത ഭയപ്പാടും.
കരഞ്ഞു കൊണ്ട് അവൾ പറഞ്ഞു തുടങ്ങി. വ ളരെ സന്തോഷത്തോടെയാ ഞങ്ങൾ ഗവിയിൽ പോയത്.
തിരിച്ചു വരുന്ന വഴിയിൽ റോഡ് ഒന്നും കാണാൻ പാടില്ലാത്ത രീതിയിൽ മഞ്ഞു ഇറങ്ങി.
മഞ്ഞു കൂടി കൂടി ഒന്നും കാണാൻ പറ്റാത്ത അവസ്ഥ അച്ഛൻ വണ്ടി ഒന്നു
നിർത്തി.
പെട്ടന്നായിരുന്നു വണ്ടിയുടെ ലൈറ്റ് രണ്ടും അണഞ്ഞത് ഞങ്ങൾക്കെല്ലാവര്കും പേടിയായി എന്ത് ചെയ്യണം എന്നറിയാതെ ഇരുന്നപ്പോൾ ലൈറ്റ് കത്തി വീണ്ടും കെട്ടു.
അതെ സമയം തന്നെ വണ്ടിയുടെ അകത്തേക്കു വല്ലാത്തൊരു ദുർഗന്ധം അടിച്ചു കയറി.

പെട്ടന് ലൈറ്റ് ഓൺ ആയപ്പോൾ വണ്ടിയുടെ മുന്നിൽ ഒരു കറുത്ത രൂപം നിൽക്കുന്ന കണ്ടു.
ഞങ്ങളെല്ലാവരും പേടിച്ചു വിറച്ചു. ഭയത്താൽ അച്ഛൻ വണ്ടി മുന്നോട്ടു എടുത്തു.
പെട്ടന്ന് ലൈറ്റ് കെട്ടു.
അച്ഛൻ വണ്ടി നിർത്താതെ മുന്നോട്ടു ഓടിച്ചു.
ആ രൂപത്തെ ഇടിച്ചു തെറിപ്പിച്ചു.
കുറച്ചുകൂടി മുന്നോട്ടു പോയപോഴെകും ലൈറ്റ് ഇല്ലാത്തതിനാൽ ഒരു മരത്തിൽ ഇടിച്ചു വണ്ടി നിന്നു.
ഞാനും ചേട്ടായിയും പേടിച്ചു കരഞ്ഞു അപ്പോൾ ആദ്യം കണ്ടതുപോലെ നാലു രൂപങ്ങൾ വണ്ടിയുടെ ഗ്ലാസ്- പൊട്ടിച്ചു ഞങ്ങളുടെയെല്ലാം കഴുത്തിൽ പിടിച്ചു മുഖം ഒന്നും കാണാൻ പാടില്ലായിരുന്നു വണ്ടിയിൽ വന്ന അതെ ദുർഗന്ധം തന്നെ ആയിരുന്നു ആ കറുത്ത രൂപങ്ങൾക്കും അപ്പോഴേക്കും.
പിന്നെ എന്താ സംഭവിച്ചതെന്ന് എനിക്ക് ഓർമ ഇല്ലാ ഉണ്ട് അങ്കിൾ…
മോള് പറഞ്ഞ കാര്യം മനസ്സിൽ ചിന്തിച്ചുകൊണ്ട് കുറച്ചു മിണ്ടാതെ ഇരുന്നു.
എന്റെ അച്ഛനും അമ്മയും ചേട്ടായിയും എവിടെ അങ്കിളേ… ?
അപ്പുറത്ത് ഉണ്ട് മോളു…
മോളു പഴയപോലെ മിടുക്കി ആകുമ്പോഴേക്കും അങ്കിൾ അവരെയും കൂടി വരാട്ടോ. ആ കുട്ടിയുടെ നെറ്റിയിൽ സ്നേഹചുംബനം നൽകിക്കൊണ്ട്.
നിറ കണ്ണുകൾ അവൾ കാണാതിരിക്കാനായി യാസിൻ പെട്ടന്ന് തിരിഞ്ഞു നടന്നു…….
ഭാസ്കരൻ ചേട്ടാ…
എന്താ സാർ..?

Leave a Reply

Your email address will not be published. Required fields are marked *