ലെമനേഡ് Like

ലെമനേഡ് – A Love Story.

ലോല ഹൃദയന്മാർ,
Person with Hyper Empathy Syndrome.
പ്രേമനൈരാശ്യത്തിൽ ജീവിക്കുന്നവർ,
പെണ്ണിനാൽ ചതിക്കപെട്ടവർ – വായിക്കുമ്പോ ഒരല്പം ശ്രദ്ധിക്കുക.
For Others – This is Just Another Campus Love Story, But Definitely Not Cliche!!!

“ഹലോ….എന്താടി”

ഉച്ചയുറക്കം തടസ്സപ്പെടുത്തിയതില്‍ ഉണ്ടായ നീരസം മെര്‍ലിന്റെ ശബ്ദത്തിൽ നിന്നുതന്നെ ദിയക്ക് മനസ്സിലായിരുന്നു.

“ഡീ എനിക്ക് പറ്റുംന്ന് തോന്നുന്നില്ല…..” ദിയ തളര്‍ന്ന സ്വരത്തില്‍ ഇടംകാതിലവളുടെ ഫോൺ വെച്ചുകൊണ്ട് പറഞ്ഞു.

“Yes or No…..നീ എന്തെങ്കിലും ഒന്ന് തീര്‍ത്തു പറയ്” മെര്‍ലിന്‍ ദേഷ്യത്തോടെ അവളോട് ചോദിച്ചു.

“ഞാനിപ്പോ ലൈബ്രറിയിൽ ആണ്, ബാലുവും കൂടെയുണ്ട്, ഏതായാലും വൈകിട്ട് നീ റൂമിലേക്ക്‌ എത്തില്ലേ… അപ്പൊ ഞാന്‍ പറയാം” ദിയ പറഞ്ഞു

“വൈകുന്നേരമല്ലേ, ശെരി ഞാനെത്താം, ഇത്ര നേരം രാകേഷ് എന്നെ കടിച്ചു തിന്നുവാരുന്നു, നല്ല ക്ഷീണം ഇപ്പോ ഞാനൊന്നു ഉറങ്ങിക്കോട്ടെ….പ്ലീസ്!!”. ഇത്രയും പറഞ്ഞു മെര്‍ലിന്‍ കാൾ കട്ട്‌ ആക്കി.

ദിയക്ക് ആകെ ദേഷ്യം തോന്നി. നോ എന്ന് പറയാം, പക്ഷെ അവളോട് നോ പറഞ്ഞാല്‍ ഇപ്പൊ ബാലുവിനായിരിക്കും തന്നെക്കാള്‍ ബുധിമുട്ട്. പിന്നെ യെസ് എന്നും പറയുന്ന കാര്യത്തെപ്പറ്റി ആലോചിക്കാനേ വയ്യ!! കാര്യം തന്റെ നാവിൽ നിന്നും അത് വന്നാൽ ഇനിയുള്ള ഭാവിയാണ് അവതാളത്തിൽ ആവാൻ പോകുന്നതെന്ന് ദിയയ്ക്ക് നന്നായിട്ടറിയാം, പക്ഷെ തനിക്ക് ഈ കുരുക്കിൽ നിന്നും രക്ഷപെടുകയും വേണം ഒപ്പം തന്നെ ജീവനെപോലെ സ്നേഹിക്കുന്ന ബാലുവിനെയും രക്ഷപെടുത്തണം……

🌼🌸🌷 🌼🌸🌷 🌼🌸🌷 🌼🌸🌷 🌼🌸🌷 🌼🌸🌷🌼🌸🌷 🌼🌸🌷 🌼🌸🌷

മുംബൈ A.M.B മെഡിക്കല്‍ കോളജ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ് ദിയ. ദിയയോട് മെറിന്‍ ചോദിച്ച ചോദ്യം അത് നിങ്ങൾ അറിയണമെങ്കില്‍ ദിയയുടെ മുഴുവൻ കഥയും അറിയണം. കേരളത്തിലെ ഒരു സാധാരണ കുടുംബത്തില്‍ ജനനം. ഒരു ചെറിയ സൂപ്പർ മാർക്കറ്റ് ഉടമയായിരുന്ന ദിവാകരന്റെ ഒറ്റ മകൾ, ദിയയെ ഒരു ഡോക്ടര്‍ ആക്കണം എന്നത് ആയിരുന്നു അവളുടെ അച്ഛന്റെയും, രണ്ടു വർഷം മുൻപ് വിടപറഞ്ഞ അമ്മയുടെയും മോഹം. പ്ലസ്‌ടു വരെ പഠിക്കാന്‍ മിടുക്കി ആയിരുന്ന ദിയക്ക് പക്ഷെ എന്ട്രന്‍സ് അത്ര എളുപ്പമായിരുന്നില്ല. ആദ്യത്തെ തവണ എഴുതിയപ്പോൾ അവൾക്ക് പ്രതീക്ഷിച്ച റിസൾട്ട് കിട്ടിയില്ല.
അതിനിടയില്‍ അച്ഛന്റെ ബിസിനസ്‌ പരാജയപെട്ടു. എങ്കിലും അയാള്‍ അവളെ തൃശൂര്‍ ഉള്ള ഒരു പ്രമുഖ എൻട്രൻസ് സ്ഥാപത്തില്‍ റിപ്പീറ്റ് ചെയ്യാൻ ചേർത്തു. ഒറ്റ നോട്ടത്തില്‍ ആരെയും ആകര്‍ഷിക്കുന്ന അതി സുന്ദരിയായ ദിയയുടെ പുറകെ പല ആണുങ്ങള്‍ തേനീച്ച പോലെ അവിടെയുമുണ്ടായിരുന്നു. പഠനത്തില്‍ മാത്രം ശ്രദ്ധിച്ചു പോയിരുന്ന ദിയയുടെ മനസ്സ് ഇളക്കാന്‍ അവർക്കാർക്കും കഴിഞ്ഞിരുന്നില്ല, പക്ഷെ ബാലുവിന്റെ നിഷ്കളങ്കമായ സ്നേഹത്തിനു മുന്നിലവൾ വീണുപോകുകയായിരുന്നു. വളരെ സാധാരണമായ സുഹൃത്ബന്ധം ആയിരുന്നു ആദ്യമവർ തമ്മിൽ. എങ്കിലും കൂടുതൽ സമയം ഒന്നിച്ചു ചിലവഴിക്കുമ്പോ ഇരുവരുടെയും ഇഷ്ട്ടങ്ങൾ പരസ്പരം അറിഞ്ഞു. അവന്റെ കളങ്കമില്ലാത്ത മനസ് ദിയ തിരിച്ചറിഞ്ഞപ്പോൾ അവരുടെ ബന്ധമൊരു പ്രണയത്തിലേക്ക് വഴിമാറി. ഒരു പഠിപ്പിസ്റ്റ് ആയിരുന്ന ബാലു ദിയക്ക് ബുദ്ധിമുട്ട് തോന്നിയ വിഷയങ്ങള്‍ എല്ലാം പഠിപ്പിച്ചു കൊടുത്തു. എൻട്രൻസ് നു ശേഷം രണ്ടാള്‍ക്കും ഒരു കോളജില്‍ അഡ്മിഷന്‍! അതായിരുന്നു ബാലുവിന്റെ സ്വപ്നം. പക്ഷെ പ്രതീക്ഷയ്ക്ക് വിരുദ്ധമായി ബാലുവിന് റാങ്ക് കുറഞ്ഞു. ദിയക്ക് അവള്‍ പ്രതീക്ഷിച്ചതിലും റാങ്ക് ഉണ്ടെങ്കിലും Govt കോളേജിൽ അഡ്മിഷന്‍ കിട്ടാനും മാത്രമുള്ള റാങ്ക് ഒന്നുമില്ല…താനും.

വീട്ടില്‍ പണം ഉള്ളത് കൊണ്ട് ബാലുവിന്റെ അച്ഛൻ മുംബൈയില്‍ ഉള്ള A.M.B കോളേജില്‍ അവനു അഡ്മിഷന്‍ തരപെടുത്തി. 15 ലക്ഷം രൂപ donation ദിയക്ക് അത് ചിന്തിക്കാന്‍ പറ്റില്ലല്ലോ. ഇനിയും കോച്ചിംഗ് ചെയ്യാന്‍ ആണെങ്കില്‍ പണവും ഇല്ല. അങ്ങനെ നിരാശയില്‍ ഇരിക്കുമ്പോഴാണ് ഒരു ദിവസം ബാലു അവളെ വിളിക്കുന്നത്‌. A.M.B കോളേജില്‍ തന്നെ ദിയയ്ക്കും ബാലു Admission ശരി ആക്കിയ വിവരം പറഞ്ഞു. ബാലു വീട്ടില്‍ നിന്ന് എന്തോ കള്ളം പറഞ്ഞു പണം കൊടുത്തു എന്നറിഞ്ഞപ്പോൾ ദിയയ്ക്ക് സന്തോഷം കൊണ്ട് കരച്ചില്‍ വന്നു, അവനോടെങ്ങനെ നന്ദി പറയണമെന്ന് അറിയാതെ പകരമായി ആഴത്തിൽ ബാലുവിനെ സ്നേഹിക്കുക മാത്രം ചെയ്തു….

അങ്ങനെ മുംബൈ ഫോർട്ടിൽ നിന്നും നിന്ന് അധികദൂരമില്ലാത്ത AMB കോളജിലേക്ക് ചേക്കേറുമ്പോ ബാലുവിനും ദിയക്കും കേരളത്തിൽ നിന്നും സ്വതന്ത്രമായതിന്റെ സന്തോഷമായിരുന്നു. കഷ്ടപ്പെട്ട് പഠിച്ചു ജയിച്ചു ഡോക്ടറാവാൻ വേണ്ടി രണ്ടാളും ഒരുപോലെയാഗ്രഹിച്ചു.

ഇരുവരുടെയും കോളേജില്‍ ആദ്യ ദിവസം….

AMB കോളേജ് ദിയക്ക് സത്യത്തിൽ ഒരത്ഭുതം ആയിരുന്നു. ഒരു മലയാളിയുടെ ആണത്രെ ഈ കോളേജ് അതുകൊണ്ട് അവിടെ കൂടുതൽ വിദ്യാര്‍ത്ഥികളും മലയാളികള്‍ തന്നെ ആയിരുന്നു. ഓറഞ്ച് നിറമുള്ള 6 നില കെട്ടിടം, അത് പോലെ മൂന്നു ബ്ലോക്കുണ്ട് ആ വലിയ കോമ്പോണ്ടിൽ തന്ന, എഞ്ചിനീയറിംഗ് ഡിവിഷനും മറ്റേത് MBBS ഉം ആണ്, പിന്നെയുളളത് അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്മെന്റ് ആണ്. ധാരാളം മരങ്ങളും പുല്ലും നട്ടുപിടിപ്പിച്ചിട്ടുണ്ട്, നീണ്ട കോറിഡോറും വരാന്തയും എല്ലാം ശാന്തമാണ്. പഠിക്കാൻ നല്ല അന്തരീക്ഷമാണെന്നു ഇരുവർക്കും തോന്നി.

പല സ്ഥലത്ത് നിന്നുള്ള പണക്കാരായ കുട്ടികള്‍. പല ഫാഷന്‍ വേഷം ധരിച്ച കുട്ടികൾ.ഏതാണ്ട് 2000 വിദ്യാർഥികൾ പഠിക്കുന്നുണ്ടിവിടെയെന്നു ബാലു പറഞ്ഞോതോർത്തപ്പോൾ ദിയ അമ്പരന്നു. ദിയയും ബാലുവും ഒരു ദിവസം ലേറ്റ് ആയി ആണ് ജോയിന്‍ ചെയ്തതത്. അഡ്മിഷൻ പൂർത്തിയായപ്പോൾ തന്നെ ഉച്ചകഴിഞ്ഞു. ആദ്യദിവസത്തെ ക്ലാസ്സിൽ കയറാതെ ഇരുവരും ലൈബ്രറിയിൽ ചെന്നിരുന്നു. നാളെ മുതൽ ചെല്ലാമെന്നു ഇരുവരും തീരുമാനിച്ചു. തത്കാലം
സിലബസിലെ ബുക്ക്സ് എല്ലാം കളക്ട് ചെയ്യാനവർ ശ്രമിച്ചു. അഡ്മിഷന്റെ ഭാഗമായാണ് ഹോസ്റ്റൽ പ്രവേശനവും. മെൻസ് ഹോസ്റ്റൽ കോളേജിന്റെ തൊട്ടടുത്താണെങ്കിലും ലേഡീസ് ഹോസ്റ്റൽ ഒരല്പം ദൂരെയാണ്.

ഇരുവരും കോളേജിന്റെ പുറത്തു നിന്നുള്ള കഫെയിൽ നിന്നും നല്ലൊരു കോഫീ കുടിച്ചതിനു ശേഷം ബാലു നാട്ടിലെ ഒരു സുഹൃത്തിന്റെ മുറിയിൽ ഒഴിവുണ്ടെന്നു പറഞ്ഞതിന് പ്രകാരം അവന്റെയൊപ്പം ഹോസ്റ്റലിൽ കയറിയപ്പോൾ ദിയ കോളേജിൽ നിന്നും അല്പം നടക്കാവുന്ന ദൂരത്തിലുള്ള ലേഡീസ് ഹോസ്റ്റലിലേക്ക് ഒരു ഓട്ടോ എടുത്തു പോകാനിറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *