വളഞ്ഞ വഴികൾ- 1 Like

നിങ്ങൾ എനിക്ക് മുന്നേ തന്നാ സപ്പോർട്ട് ഇവിടേയും പ്രതീക്ഷിക്കുന്നു .

—————————

കേരളത്തിലെ ഒരു ഉൾ നാടൻ ഗ്രാമത്തിൽ ഒരു സാധാ കുടുംബം ആയിരുന്നു ഞങ്ങളുടെ. അച്ഛനും അമ്മയും ചേട്ടനും പിന്നെ ഞാനും അടങ്ങുന്ന ഒരു കുടുംബം പിന്നീട് ചേട്ടന്റെ കല്യാണ ശേഷം എനിക്ക് ഒരു ഏട്ടത്തിയെ കൂടി കിട്ടി.

ശെരിക്കും പറഞ്ഞാൽ അടിച്ചു പൊളിച്ചു ആയിരുന്നു ഞങ്ങളുൾ കഴിഞ്ഞു പോകുന്നത്.

എന്നെക്കുറിച്ചു പറഞ്ഞില്ലല്ലോ. എന്റെ പേര് അർജുൻ. എല്ലാവരും എന്നേ അജു എന്ന് വിളിക്കും.
കോളേജ്ൽ രണ്ടാം വർഷം പഠിച്ചു കൊണ്ട് ഇരിക്കുന്നു.ചേട്ടൻ ശിവ എന്നെക്കാൾ 6വയസ്സ് മൂത്തത് ആണ് ഏട്ടത്തി ദീപ്തി. എന്റെ അതേ പറയാം ആണ് പക്ഷേ ഏട്ടന്റെ ഭാര്യ ആണെന്ന് ഉള്ള എല്ലാ ബഹുമതിയും കൊടുക്കുന്നുണ്ട്. എനിക്ക് എന്ത് കാര്യത്തിനും സപ്പോർട്ട് തരുന്നത് ഏട്ടത്തി ആയിരുന്നു. ചേട്ടന് ഒരു പ്രൈവറ്റ് ഫിനാൻഷ്യൽ കമ്പനിയിൽ ജോലി ഉള്ളത് കൊണ്ട് സാലറി ഒക്കെ കിട്ടും. പിന്നെ അമ്മയും അച്ഛനും ജോലി ഉള്ളത് കൊണ്ട് ഞാനും അടിച്ചു പൊളിച്ചു നടക്കുന്നു.

അങ്ങനെ രാവിലെ ഒരു ദിവസം

“എടാ അജു വേ…. അജു..”

ഏട്ടത്തിയുടെ വിളിയും ചേട്ടന്റെ ശല്യം കൊണ്ടും
ഞാൻ ഉറക്ക ചടവോടെ എഴുന്നേറ്റ്.

“എന്താ ഏട്ടത്തി.

ഇന്ന് ഞ്യാറാഴ്ച അല്ലെ.. സമയം 10:30അല്ലെ ആയുള്ളൂ. കുറച്ച് നേരം കൂടി ഉറങ്ങട്ടെ…”

“എടാ പൊട്ടാ.

എഴുന്നേക് അവൾ വന്നിട്ട് ഉണ്ട് രേഖ.
ഇപ്പൊ എഴുന്നേറ്റ് ഇല്ലേ കോളേജ് മൊത്തം അവൾ പട്ടാകും നിനക്ക് നേരം വെളുക്കുന്നത് ഉച്ചക്ക് ആണെന്ന് പറഞ്.”

ഞാൻ ചാടി എഴുന്നേറ്റു ടോയ്‌ലെറ്റിൽ ലേക്ക് പോകാൻ നേരം

“അവൾ എന്ത്യേ.?”

“അടുക്കളയിൽ അമ്മയോട് സംസാരിക്കുവാ.”

“താങ്ക്സ് ”

ഞാൻ ഫ്രഷ് അവൻ ടോയ്‌ലെറ്റിൽ കയറി. പിന്നെ ഒന്ന് കുളിച്ചാലോ എന്ന് ഓർത്ത് കുളി തുടങ്ങി.

രേഖ അവൾ എന്റെ അച്ഛന്റെ പെങ്ങളുടെ മകൾ ആണ് . എന്റെ മുറപ്പെണ്ണ് ആണ്. ഞങ്ങളുടെ വീട്ടിൽ നിന്ന് രണ്ട് വീട് അപ്പുറത് ആണ് അവളുടെ വീട്. അവൾക് മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന ഒരു അനിയനും ഉണ്ട്. ഇപ്പൊ കോളേജിൽ ഫസ്റ്റ് ഇയർ ആയി കയറിയേക്കുവാ. അതോടെ എന്റെ ഫ്രീഡം ഒക്കെ പോയി എന്ന് വേണേൽ പറയാം. ഏതെങ്കിലും ഒരു പെണ്ണിനോട് കോളേജ് വിടുമ്പോൾ ഞാൻ സംസാരിച്ചു ഇരിക്കുന്നത് കണ്ടാൽ അപ്പാ തന്നെ ഇടക്ക് കയറി കോളം ആകുകയും വീട്ടിൽ കൊണ്ട് വിടണം എന്ന് വാശി പിടിക്കുകയും ചെയ്യും. കൊണ്ട് വീട്ടിലേക് അവൾ അമ്മയോട് പറയുന്നെ. പിന്നെ എനിക്ക് വണ്ടി വാങ്ങി തന്നേക്കുന്നത് രണ്ടാൾക്കും കോളേജിൽ പോയി വരാൻ ആണെന്ന് ഉള്ള ഡയലോഗും. ചെറുപ്പത്തിലേ അച്ഛനും അമ്മയും പറഞ്ഞു വെച്ചേക്കുന്നതാ ഇവളെ ഞങ്ങളുടെ മോളായി കൊണ്ട് വരും എന്ന് അതായത് എന്റെ ഭാര്യ ആകും എന്ന്.പക്ഷേ എനിക്ക് ഒന്നും ഇഷ്ടം അല്ലാ. കാണാൻ നല്ല ഭംഗി ഉള്ള പെണ്ണ് ആണേലും അനുജത്തി എന്ന് ഉള്ള ഇത്‌ കൊണ്ട് എനിക്ക് ഇഷ്ടം അല്ലായിരുന്നു മുറപ്പെണ്ണ് എന്നുള്ള കോൺസ്പ്റ്റ്. പക്ഷേ അവളുടെ അച്ഛന് എന്റെ അച്ഛൻ വാക് വരെ കൊടുത്തു. പക്ഷേ എന്റെ കോൺസ്പ്പറ്റി ൽ നിന്നും തികച്ചും വിത്യാസം ആയിരുന്നു അവൾ.എന്നേ മതി അവൾക്. വയസ്സ് അറിയിച്ച കാലം മുതലേ മുറ ചെറുക്കാൻ ആണെന്നും എന്നേ കെട്ടാൻ പോകുന്ന ആൾ ആണെന്നും പറഞ്ഞു നടപ്പ് ആണ്. ഞാൻ വാണിങ് കൊടുത്താലും അതൊക്കെ വെള്ളത്തിൽ വരക്കുന്ന വരാ പോലെ ആണ്. അവൾ പറഞ്ഞു കൊണ്ട് നടക്കും.

ഞാൻ എന്ത് പറഞ്ഞാലും അതൊക്കെ കേട്ട് ഇരിക്കും എന്നിട്ട് വീണ്ടും വരും എന്റെ ശല്യം ചെയ്യാൻ.

“ഏട്ടാ…..
ഏട്ടൻ കുളിക്കുവാനോ…”

” ആരോട് ചോദിച്ചിട്ട് അടി എന്റെ മുറിയിൽ കയറിയെ. ”

ഞാൻ കുളിച്ചു മേത്ത് സോപ്പ് ഇട്ട് കൊണ്ട് തന്നെ ചോദിച്ചു.

“ആരോടും ചോദിച്ചു ഒന്നും ഇല്ലാ അങ്ങ് കയറി. വേണേൽ വന്നു ഇറക്കി വിട്ടോ.”

ഈ ബാധ എന്നെ കൊണ്ടേ പോകുള്ളൂ എന്ന് പറഞ്ഞിട്ട് കുളി ആയി. അവൾ പോയി കഴിഞ്ഞിട്ടേ ഇറങ്ങുന്നുള്ളു എന്ന് വെച്ച് സോപ്പ് ഇട്ട് തേച്ചു കുളിച്ചു.

“ഏട്ടാ ഇത്‌ എന്ത് കുളിയാ.

ഇറങ്ങുന്നില്ലേ???

വേണേൽ ഞാൻ കുളിപ്പിച് തരാം ”

“ഇല്ലാ. നീ പോയി കഴിഞ്ഞേ ഇറങ്ങുന്നുള്ളു. ഇന്ന് ഞാൻ നന്നായി തേച്ചു ഉരുമി കുളിക്കുവാ.നീ എന്നേ അങ്ങനെ കുളിപ്പിച്ച് കിടത്തണ്ട.

അതേ നിന്റെ ഏട്ടൻ എന്നുള്ള വിളി ഒന്നും എനിക്ക് ഇഷ്ടം ആകുന്നില്ലാട്ടോ ചേട്ടൻ അത്‌ മതി.

നിന്നെ എന്റെ പട്ടി കേട്ടും.”

പിന്നെ അവിടെ അവളുടെ സൗണ്ട് ഒന്നും കേട്ടില്ല. ഞാൻ പതുക്കെ കതക് തുറന്നു നോക്കിയപ്പോൾ അവിടെ ആരും ഇല്ലാ. അവൾ പോയി എന്ന് തോന്നുന്നു. ഞാൻ ഡ്രസ്സ്‌ ഒക്കെ ഇട്ട് തലമുടി ഒക്കെ സെറ്റ് ആക്കി.

ഇന്നെന്നാ ആക്കുമോ whatsapp ഒരുപാട് മെസ്സേജ് ഒക്കെ വരുന്നുണ്ടല്ലോ. എടുത്തു നോക്കിയപ്പോൾ ആണ് പിടീ കിട്ടിയത് സ്റ്റാറ്റസ് മൊത്തം എന്റെ റൂമിൽ കയറി എടുത്ത അവളുടെ ഫോട്ടോസ് ആണ് എന്റെ സ്റ്റാറ്റസ് മൊത്തം അതിനുള്ള കമന്റ്‌കൾ ആണ് മൊത്തം വരുന്നേ.

പെണ്ണ് പണിതിട്ട് ആണ് പോയെ എന്ന് മനസിലായി എനിക്ക്.

അവൾ പോയോ എന്ന് നോക്കാൻ ദേഷ്യത്തോടെ ഹാളിലേക്കു ചെന്നപ്പോൾ.

അമ്മയുടെ വായിൽ നിന്ന് കേട്ട്
രേഖ കണ്ണീർ ചാടിച്ചു കൊണ്ടാണ് പോയെ എന്ന് ചേടത്തി പറഞ്ഞപ്പോൾ ആണ് മനസിലായെ.

“അതിന് ഞാൻ ഒന്നും പറഞ്ഞില്ലല്ലോ.”
“പറഞ്ഞില്ലേലും അമ്മയുടെ വായിൽ നിന്ന് കേട്ടല്ലോ.”

എന്ന് പറഞ്ഞു ചേടത്തി ചിരിച്ചു കൊണ്ട് അടുക്കളയിലേക് പോയി.

ഇനി ഇപ്പൊ ഇത് അവളുടെ വീട്ടിൽ ചെന്ന് പറഞ്ഞാൽ അപ്പന്റെ കൈയിൽ നിന്നും കേൾക്കേണ്ടി വരൂല്ലോ എന്ന് ഓർത്ത് വേഗം അവളുടെ വീട്ടിലേക് പോയപ്പോൾ

അയൽവാക്കത്തെ കുട്ടികളുടെ കൂടെ കൂടി ചാമ്പകാ പറക്കുവാ അവളുടെ വീടോട് ചേർന്ന് ഉള്ള വീട്ടിൽ നിന്ന്. എന്നേ കണ്ടോതോടെ ചാമ്പക്ക ആയി എന്റെ അടുത്തേക് വന്നു. എന്റെ മുഖത്തെ ദേഷ്യം കണ്ടപ്പോൾ.

“സോറി.. ചേട്ടാ….”

അവൾ ആക്കിയത് ആണെന്ന് മനസിലായി

“വാ വീട്ടിലേക് വാ…

ഇന്നാ ചാമ്പക്ക കഴിച്ചോ..”

അവളുടെ കൈയിൽ നിന്ന് ചാമ്പക്ക എടുത്തു കൊണ്ട് അവളുടെ വീട്ടിലേക് നടന്നു. ഇവൾക്ക് ആണേൽ എന്റെ ഒപ്പം നടക്കുന്നത് ഇഷ്ടം ആണ് തനും. ഞാൻ എന്ത് പറഞ്ഞാലും അവളെ വേദനിപ്പിച്ചാലും അവൾ ശിവന് പാർവതി എന്നപോലെ ഒപ്പം കാണുA അത് ചില സമയങ്ങളിൽ എനിക്ക് അനുഗ്രഹം ആണ് വേറെ എവിടെ അല്ലാ സ്വന്തകർ എന്ന് പറയുന്ന കുറച്ച് അലവലാതി കളുടെ ഫങ്ക്ഷന് ഒക്കെ പോകുമ്പോൾ ഞാൻ ഒറ്റക്ക് ആയി പോകാറുണ്ട് അപ്പൊ ഇവൾ എന്റെ കൂടെ ഉള്ളത് ഒരു അനുഗ്രഹം തന്നെയാ.

പിന്നെ അവളുടെ വീട്ടിൽ ചെന്നു ശെരിക്കും പറഞ്ഞാൽ എനിക്ക് എന്റെ വീട്ടിൽ കിട്ടുന്നത്തേക്കാൾ ഫ്രീഡം എനിക്ക് അവിടെ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *