വളഞ്ഞ വഴികൾ- 7 Like

Related Posts


ചോദ്യം എന്റെ മനസിൽ സംശയങ്ങൾ ഉണ്ടാക്കി.

“അതേ എന്തെങ്കിലും നമുക്ക് മിണ്ടീ പറഞ്ഞു ഇരികം ന്നെ

ഇല്ലേ ബോർ ആകും.”

“ഉം.”

“ഇയാൾ അവിടെ നേഴ്സിംഗ് അല്ലെ പഠിക്കുന്നെ.

എങ്ങനെ ഉണ്ട്‌ പഠിക്കാൻ?”

അവൾ ഒന്നും കേൾക്കാതെ വിന്ഡോ യിലൂടെ നോക്കി കൊണ്ട് ഇരിക്കുവാ.

“ഹലോ….

ഞാൻ ചോദിച്ചത് വല്ലതും കേട്ടോ??”

“എ….”

“മാങ്ങാത്തൊലി.”

ഞാൻ വണ്ടി സൈഡ് ചേർത്ത് നിർത്തി.

“നിനക്ക് എന്തടി പറ്റിയെ…

ഞാൻ രണ്ട് മൂന്നു ദിവസം ആയി ചോദിക്കണം എന്ന് കരുതിയതാ.

എന്തെങ്കിലും പ്രശ്നം ഉണ്ടോ??”

അവൾ ഞെട്ടി എന്റെ നേരെ നോക്കി. ഞാൻ ഇങ്ങനെ പ്രതികരികും എന്ന് അവൾ കരുതി ഇല്ലാ.കുറച്ച് ദേഷ്യത്തിൽ തന്നെ ആണ് ചോദിച്ചതും.
“എടൊ ഞാൻ പറയുന്നത് കേൾക്.

എന്തെങ്കിലും പ്രശ്നം ഉണ്ടേൽ തുറന്ന് പറ എനിക്ക് കഴിയുന്നത് ആണേൽ ഞാനും നിന്നെ സഹായിക്കം. അല്ലാതെ ഇങ്ങനെ മനസിൽ കൊണ്ട് നടന്നാൽ അത് ചിലപ്പോ…”

ഞാൻ പറഞ്ഞു നിർത്തി.

കുറച്ചു നേരം കഴിഞ്ഞു അവൾ എന്റെ നേരെ നോക്കി ചോദിച്ചു.സാധ രീതിയിൽ.

“എനിക്ക് എന്തെങ്കിലും പ്രശ്നം ഉണ്ട്‌ എന്ന് തനിക് എങ്ങനെ അറിയാം.”

ഞാൻ ഒന്ന് ചിരിച്ചിട്ട്.

“ഇതേ അവസ്ഥ കളിൽ കൂടെ ഞാനും കടന്നു പോയതാ ഒരു കൊല്ലം.

അതാ.

നിന്റെ പണ്ടത്തെ എനെർജറ്റിക് ആറ്റിട്യൂട് എവിടെ പോയി എന്ന് എനിക്ക് അറിയണം.

നിന്റെ തന്തയുടെ കൂടെ കൂടിയപ്പോ മുതൽ എന്നെ ഉപദേശിക്കുന്ന നീ ഇപ്പൊ ഇങ്ങനെ.”

പറഞ്ഞു നിർത്തി.

“എനിക്ക് അറിയില്ല. എന്ത് ചെയ്യണം എന്ന് അറിയില്ല.

ആരോട് എന്റെ പ്രശ്നങ്ങൾ പറയണം എന്ന്.

പറഞ്ഞാലും കുറ്റം എനിക്ക് തന്നെ വരും.
………….

എല്ലാവരെയും പോലെ ബാംഗ്ലൂർ നേഴ്സിംഗ് പഠിക്കാൻ തന്നെ പോയത് അടിച്ചു പൊളിക്കാൻ ആയിരുന്നു.

പക്ഷേ എന്ത് ചെയ്യാൻ ഒരുത്തവന്റെ പ്രണയത്തിൽ ഞാൻ വീണു പോയി. ആദ്യ വർഷം കുഴപ്പമില്ല ആയിരുന്നു പക്ഷേ ഈ ലാസ്റ്റ് വർഷത്തിൽ എത്തിയപോ അവന്റെ പ്രണയം വെറും എന്റെ കൈയിലെ കാശിനോട് ആയിരുന്നു.

അവസാനം ആ ബന്ധം വേണ്ടാ എന്ന് വെച്ച് പിരിഞ്ഞെങ്കിലും.

അവന്റെ കൈയിൽ എന്റെ എന്റെ.”

“എന്റെ?”

“കുളിക്കുന്ന വീഡിയോ ഒളിക്യാമറ വെച്ച് അവൻ റെക്കോർഡ് ചെയ്തു.

അത്‌ കാണിച്ചു എന്നെ ഭീക്ഷണി പെടുത്തി പൈസ വാങ്ങുവാ.

ഓരോ തവണ കൊടുത്തു ഡിലീറ്റ് ചെയ്യാൻ പറഞ്ഞിട്ടും.
ഇത് ലിക് ആകും എന്ന് പറഞ്ഞു പൈസ വാങ്ങുവാ.”

“തനിക് അച്ഛനോടും അമ്മയോടും പറഞ്ഞുടെ.”

“എന്തിനാ.

അച്ഛന് ഞങ്ങളെകൾ പൈസ യോട് ആണ് ഇഷ്ടം.”

“അമ്മയോ.”

“അത്‌ അറിഞ്ഞാൽ എന്നെക്കാൾ വലിയ ടെൻഷൻ ആകും.”

“ഉം.

അതാണോ ഇപ്പൊ കാശ് ഒക്കെ ആയി പോകുന്നത് അവന് കൊടുക്കാൻ?”

“അല്ലാതെ എന്ത് ചെയ്യാൻ.

എന്റെ ഗതികേട്. ഞാൻ ആ നാറിയെ വിശോസിച്ചു പോയി.”

ഞാൻ ചിരിച്ചിട്ട് അവളോട് പറഞ്ഞു.

“നിന്നെപോലുള്ള പെണ്ണുങ്ങൾ ഇച്ചിരി ലൂക് ഉള്ളവൻ വന്നു പ്രൊപ്പോസ് ചെയുമ്പോ അപ്പൊ അങ്ങ് പുറകിൽ പോക്കോളും.

സ്വന്തം ശരീരം സൂക്ഷിക്കേണ്ട കടമ നിങ്ങളുടെ തന്നെയാ.

അല്ലാണ്ട് ഇതേപോലുള്ള കെണിയിൽ ചാടിയാൽ ദേ ഇങ്ങനെ ഇരുന്നു ടെൻഷൻ കയറി മൊത്തം അങ്ങ് പോകും. പൈസ ആൺപിള്ളേർ കൊണ്ട് പോയി തിന്നും.”

ഞാൻ വണ്ടി സ്റ്റാർട്ട്‌ ചെയ്തു വീണ്ടും ഹൈവേ കയറി ബാംഗ്ലൂർ ലക്ഷ്യം വെച്ച് വീട്ടു.

പാവം വണ്ടിയിൽ ഇരുന്നു പുറത്തേക് നോക്കി കൊണ്ട് ഇരിക്കുന്നു.

ഇപ്പൊ മനസിന് ഒരു റിലസേഷൻ കിട്ടി കാണും എന്ന് എനിക്ക് മനസിലായി. വേറെ ഒന്നും അല്ലാ മുഖത്ത് കുറച്ചു സന്തോഷം ഉണ്ട്. തന്റെ പ്രശ്നം വേറെ ഒരാളോട് ഷെയർ ചെയ്തതിന്റെ ആകും പക്ഷേ അതിന് അധികം നേരം ഇത് ഉണ്ടാവില്ല എന്ന് എനിക്ക് അറിയാം.

സമയം ഉച്ച ആയി.

“വല്ലതും കഴിച്ചല്ലോ.

എന്തെങ്കിലും ഹോട്ടൽ കാണുവാണേൽ ഞാൻ നിർത്തം.

തനിക് എന്താ വേണ്ടേ.”
“എന്തെങ്കിലും മതി.

പിന്നെ ഹോട്ടൽ ഇരുന്നു കഴിക്കാൻ ഉള്ള മൂഡിൽ അല്ലാ ഞാൻ.”

“ശെരി എന്നാ ഞാൻ പാട്സൽ വാങ്ങാം. എന്നിട്ട് എവിടെ എങ്കിലും വണ്ടി നിർത്തി നമുക്ക് കഴികാം.

ഡോ..

ഇയാൾ ഇങ്ങനെ പേടിച്ചു ഇരിക്കലെ.

നമുക്ക് എല്ലാം ശെരി ആകാം ന്നെ.”

അവൾ ഒന്ന് ഉം എന്ന് പറഞ്ഞതെ ഉള്ള്.

ഞാൻ ഒരു ഹോട്ടലിൽ കയറി എന്തായാലും ഇവൾ എനിക്ക് പച്ചവെള്ളം പോലും വാങ്ങി തരില്ല തന്താ മാപ്പിള യിടെ മോൾ തന്നെ അല്ലെ.

ഞാൻ രണ്ട് ബിരിയാണി തന്നെ പാട്സ്ൽ വാങ്ങി. പിന്നെ വണ്ടിയിൽ കയറി അവൾക് കൊടുത്തു പിടിക്കാൻ.

“ദേ നല്ല കോഴിക്കോട് ബിരിയാണി യാ

ഒറ്റക്ക് ഇരുന്നു കഴിക്കരുത്.

നമുക്ക് ഇവിടെ ഏതെങ്കിലും ബീചിന്റെ സൈഡിൽ ഇരുന്നു കഴികാം.”

“തനിക് ഒക്കെ എങ്ങനെ സാധിക്കുന്നടാ.

ഞാൻ ഇവിടെ..”

“ഇവിടെ ഒരു മൈരു ഇല്ലാ.

ഞാൻ പറഞ്ഞല്ലോ നമുക്ക് സോൾവ്‌ ചെയാം എല്ലാം.”

അതും പറഞ്ഞു കാർ ഒരു മരത്തിന്റെ തണലിൽ നിർത്തി. പുറത്ത് ഇറങ്ങി ഒരു കല്ലിൽ ഇരുന്നു ഞാൻ ഫുഡ്‌ കഴിച്ചപ്പോൾ അവൾ ആണേൽ കാറിൽ ഇരുന്നു കഴിക്കുക ആണ്.

അവൾ തീറ്റ നിർത്തുവാണോ എന്ന് മനസിലായ ഞാൻ.

“എടി കോപ്പേ.

അത് നിന്റെ തന്താ ടെ പൈസ അല്ലാ ട്ടോ കളയാൻ.

എന്റെ യാ മരിയത്തേക് മുഴുവൻ തിന്നോളണം.”
അവൾ എന്റെ നേരെ നോക്കി.

“നോക്കണ്ട.

തിന്നടി.”

ഞാൻ ദേഷ്യത്തിൽ പറഞ്ഞു.

അവൾ പതുക്കെ ചിക്കനും എല്ലാം നുളി പറച്ചു തിന്നുന്നത് കണ്ടു എനിക്ക് കോമഡി ആണ് വന്നേ.

“ഡി ഡി…

അത് ജീവനുള്ള കോഴി അല്ലാ.

എടുത്തു ദേ ഇങ്ങനെ കടിച്ചു വലി.”

ഞാൻ എങ്ങനെ ലെഗ് പിസ് കടിക്കുന്നെ കാണിച്ചു കൊടുത്തു.

അവൾക് ഒരു ചിരി വന്നു.

അവൾക് മുഴുവനും കഴിക്കാൻ പറ്റില്ല.

എന്നാലും പറ്റുന്നത് അവൾ കഴിച്ചു.

ഞങ്ങൾ വാ ഒക്കെ കഴുകി വീണ്ടും യാത്ര ആയി.

ഇപ്പൊ അവൾ കുറച്ചൂടെ റിലിസ് ആയി എന്ന് തോന്നുന്നു ടെൻഷനിന്ന്.

അപ്പോഴാണ് അവളുടെ ഫോൺ അടിക്കാൻ തുടങ്ങിയെ.

അവളുടെ മുഖത്ത് ഭയം വന്നു.

“Unknown നമ്പർ അല്ലോ.”

“നീ എന്തിനാ പേടിക്കുന്നെ ഇടുക്ക്.”

അവൾ ഫോൺ ഓൺ ആക്കി.

“ഹലോ..

ഇത് ആരാ.”

“ജൂലി അല്ലെ ഞാൻ അജു ന്റെ പെണ്ണാ.”
“ഏത് അജു.”

അപ്പൊ തന്നെ എനിക്ക് മനസിലായി ദീപ്തി ആണ് വിളിക്കുന്നെ.

ഞാൻ ഇടക്ക് കയറി പറഞ്ഞു.

“അയ്യോ അത് എനിക്ക് ഉള്ള കാൾ ആണ്.”

ഞാൻ വണ്ടി സൈഡിൽ ഒതുക്കി.

അവൾ എന്റെ കൈയിലേക് തന്നു.

“ആ

പറ ഞങ്ങൾ കണ്ണൂർ എത്തീട്ടെ ഉള്ള്.

എന്തെങ്കിലും വിശേഷം ഉണ്ടോ.”

“ഇല്ലടാ.

ഞാൻ വെറുതെ വിളിച്ചതാ.”

“അതേ ദീപു.”

“എന്താടാ?”

“ജൂലിക് ഇവിടെ കുറച്ച് പ്രശ്നം ഒക്കെ ഉണ്ട്‌ ഞാൻ അത്‌ ഒതുക്കി കൈയിൽ കൊടുത്തിട്ട് അങ്ങ് വരാം. ഏറിയാൽ ഒരു ദിവസം ഇവിടെ തങ്ങേണ്ടി വരും.

നിനക്ക് പേടി ആണേൽ ആ ജയേച്ചിയെ വിളിച്ചോ.”

“എന്തിനാടാ ജയേച്ചിയെ വിളിക്കുന്നെ ഞാൻ ഇവിടെ ഇരുന്നോളാം.

നീ എന്താ യാലും നിനക്ക് സോൾവ്‌ ചെയ്യാവുന്ന പ്രശ്നം ആണേൽ തീർത്ത് കൊടുക്.”

Leave a Reply

Your email address will not be published. Required fields are marked *