വളഞ്ഞ വഴികൾ – 9 Like

Related Posts


എടാ അജു….”

“നിങ്ങൾ എന്നാ ഇവിടെ…??”

“എടാ ഇത് നമ്മുടെ കൂടെ പഠിച്ച പഠിപ്പിയുടെ കല്യാണമാ.നിന്റെ ചങ്കത്തി യുടെ ”

“ആര് നമ്മുടെ ശരണ്യ ടെയോ…”

“പിന്നല്ലാതെ.

അല്ലാ നിന്നെ അവൾക് കൊണ്ടാക്ട് ചെയ്യാൻ പറ്റില്ല എന്നല്ലോ പറഞ്ഞേ.

ഞങ്ങൾക്കും.

ഇപ്പൊ എങ്ങനെ?”

“ഞാൻ ഓട്ടം വന്നതാ.

മുതലാളിയുടെ വൈഫ് ന്റെ കൂട്ടുകാരിയുടെ മകളുടെ ആണെന്ന് പറഞ്ഞെ.”

“എന്നാലും നീ എവിടെ പോയിടാ. ഞങ്ങളെ ഒന്നും ഓർക്കാർ പോലും ഇല്ലെടാ.”

“കാണണം എന്ന് ഉണ്ടടാ പക്ഷേ ജീവിത സാഹചര്യം.

ആ തിരക്കിൽ എല്ലാം ഞാൻ മറന്നു പോയിഡാ.

ഇല്ലേ പിടിച്ചു നിൽക്കാൻ കഴിയാതെ വന്നേനെ.”

“ഞങ്ങൾക് അറിയാടോ നിങ്ങളുടെ പ്രശ്നം ഒക്കെ.

എന്നാലും നീ ആ കോഴ്സ് കംപ്ലീറ്റ് ചെയ്തു തീർക്കടാ.”

“ഉം.
ബാക്കി ഉള്ളവർ ഒക്കെ എവിടെ?”

“ഓ അവർ ഒക്കെ ഇവിടെ തന്നെ ഉണ്ട്‌.

ഇത്രയും ദൂരം ആയത് കൊണ്ട് ഗേൾസ് അധികം ആരും വന്നിട്ട് ഇല്ലാ.

നീ അവളെ കണ്ടോ?”

“വിളിക്കാത്ത കല്യാണതിന് വന്നത് അല്ലേടാ.

എങ്ങനെ?

നിങ്ങൾ എന്നെ കണ്ടാ കാര്യം ഒന്നും പറയണ്ട.

അവളെ ഫേസ് ചെയ്യാൻ ഒന്നും എനിക്ക് താങ്ങില്ല.

ഞാൻ കാറിലേക്ക് പോകുവാ.”

“എന്താടാ നീ ഇങ്ങനെ .

കുറച്ച് നേരം കൂടെ നില്കുന്നെ.

നമുക്ക് ഒന്ന് കൂടിയാലോ?”

“ഇല്ലടാ എനിക്ക് കഴിയില്ല.

നിങ്ങളെ കണ്ടത് തന്നെ എനിക്ക് സന്തോഷം ആയി.

അതിൽ കൂടുതൽ എന്താടാ.

കാർ നോക്കണം. ആരേലും വന്നു പണിതൽ എനിക്ക് ചിത്ത കേൾക്കും. ഞാൻ പോകുവാ.”

അങ്ങനെ കള്ളം പറഞ്ഞു അവരുടെ അടുത്ത് നിന്ന് പോയി ഒപ്പം അവന്മാർ എന്റെ ഫോൺ നമ്പർ കൈയിൽ നിന്ന് വാങ്ങിച്ചു.
തന്റെ ഒപ്പം ഒറ്റ ചങ്ക് ആയി നടന്നവൾ ആണ് അവളുടെ കല്യാണം . പലപ്പോഴും ഞാൻ രേഖ യോട് ചോദിക്കാർ ഉണ്ടായിരുന്നു അവളെ കാണാറുണ്ടോ എന്ന് പക്ഷേ അവൾക് ഒറ്റ മറുപടി ഉണ്ടായിരുന്നു ഉള്ള് ക്ലാസ്സ്‌ കഴിഞ്ഞ പിന്നെ ഞാനും അനോഷിച്ചു പിന്നീട് കണ്ടിട്ട് ഇല്ലാ എന്നാ പറഞ്ഞേ. എനിക്ക് വല്ല ചുറ്റികളികൾ ഉണ്ടോ കോളേജിൽ എന്ന് അറിയുന്നത് രേഖ ശരണ്യ വഴി ആയിരുന്നു അങ്ങനെ ആണ് മറ്റവളെ എന്റെ ലവ് കേസ് വരെ പൊക്കിയത്.

വിളിക്കാത്ത കല്യാണതിന് ചെന്നത് തന്നെ കുറ്റം എന്ന് വെച്ച് ഞാൻ കാർ പാർക്ക്‌ ചെയ്തോടത് എത്തി കാറിൽ കയറി കിടന്നു.

അപ്പോഴാണ് എന്റെ മൊബൈൽ അടിക്കാൻ തുടങ്ങിയത്.

ഇതാരാ ഇപ്പൊ എന്ന് വെച്ച് ഞാൻ ഫോൺ എടുത്തു വേറെ ഒന്നും അല്ലാ രേഖയും ദീപ്തി യും വിളിക്കുക ആണെങ്കിൽ തന്നെ 8:30ക് മുൻപ് വിളിക്കും ഇപ്പൊ സമയം 10മണി ആയി.

ഫോൺ ഡിസ്പ്ലേ നോക്കിയപ്പോൾ മനസിലായി.
മുതലാളി യുടെ മകൾ ജൂലി.

ഓ അവളോട്‌ വിളിക്കാൻ പറഞ്ഞിട്ട് ഉണ്ടായിരുന്നല്ലോ.

ഞാൻ കാൾ അറ്റാൻഡ് ചെയ്തു.

“ആ എന്താണ്.

വീണ്ടും വല്ല വീഡിയോ യും ആർക് എങ്കിലും കിട്ടിയാ?”

“ച്ചി പോ…”

“ഞാൻ ചുമ്മാ പറഞ്ഞതാ.”

“ഫുഡ്‌ ഒക്കെ കഴിച്ചോ.

ബിസി ആണോ.”

“എന്ത് ബിസി.

നിന്റെ വെയിലി ചാടിയ അമ്മയെ കൊണ്ട് കല്യാണതിന് വന്നേക്കുവാ
ഹൈറേഞ്ചിൽ ”

“നീ കളി ആകുവാനോ?”

“അല്ലാ ഉള്ള കാര്യം അല്ലെ പറഞ്ഞേ.”

ഞാൻ ചിരിച്ചു ഒപ്പം അവിടെയും ചിരിക്കുന്നത് എനിക്ക് ഫോണിൽ കൂടെ അറിയാം ആയിരുന്നു.

“എന്നിട്ട് കല്യാണതിന് നീ കയറി പോയില്ലേ.

ഫുഡ്‌ കഴിക്.”

“അതൊക്കെ എപ്പോഴേ കഴിച്ചു.

ഇപ്പൊ വന്നു കാറിൽ ഇരിക്കുന്നു.”

“ആഹാ..”

“ഇയാൾ കഴിച്ചോ?”

“ഉം കഴിച്ചു.”

“പിന്നെ എന്താ.”

“അതേ ഞാൻ ഇന്ന് അവനെ കുറച്ചു അനോഷിച്ചു.”

“ഹാ എന്നിട്ട്?”

“ഓവർഡോസ് അടിച്ചത് കാരണം മൊത്തം മെമ്മറീ ലോസ്റ്റ്‌ ആയി എന്നാ കെട്ടേ.

ജീവൻ ഉണ്ട് ബട്ട്‌ നോ യൂസ്.

അല്ലാ ഇതൊക്കെ നിനക്ക് എങ്ങനെ അറിയാം കൂടുതൽ അയൽ ഇങ്ങനെ ഒക്കെ ഉണ്ട് എന്ന്?”

” ഓവർ അയൽ അമൃദ്ധവും വിഷം ആകും എന്ന് കേട്ടിട്ട് ഇല്ലേ.

പിന്നെ ഇനി അവന് ബോധം വന്നാലും ജയിലിൽ കിടക്കേണ്ടി വന്നോളും.

നീ എന്നാലും ഇങ്ങനെ വിചാരിച്ചു നടന്നോ അവന്റെ കൈയിൽ വീഡിയോ ഉണ്ട് എന്ന് മട്ടിൽ. “
“ഇനി ഉണ്ടാകുമോ.”

“ഇല്ലെങ്കിലും അങ്ങനെ നടന്നോ.

ഞാൻ വെറുതെ പറഞ്ഞതാ.

നിങ്ങൾ ആണ് നിങ്ങളെ നോക്കേണ്ടത്.

ഒരു പൊതു ടോയ്‌ലെറ്റിൽ ഒക്കെ കയറുമ്പോൾ ആ തല അങ്ങ് ഷാൾ വെച്ചോ ഒക്കെ മറച്ചിട്ട് കയറിയൽ വീഡിയോ ലിക് ആയാലും മുഖം വരില്ലല്ലോ.”
എന്ന് പറഞ്ഞു ഞാൻ ചിരിച്ചു.

“ഞാൻ നോക്കിക്കോളാവേ.”

“ഉം ഉം.”

“രേഖ യും ദീപ്തി യും ഒക്കെ സുഖം ആണോ?”

“അവർക്ക് എന്ത് സുഖം.

അവർ ഇപ്പൊ ഹാപ്പി ആണ്.”

“ഇയാൾക്ക് ഉറക്കം ഒന്നും ഇല്ലേ?”

“ഇത് തന്നെ എനിക്കും ചോദിക്കാൻ ഉള്ളത് ഉറക്കം ഒന്നും ഇല്ലേ രാത്രി.”

“ഇല്ലേ ഇല്ലാ.

എന്നാ ശെരി പിന്നെ കാണാം ഞാൻ ഒന്നു ഉറങ്ങട്ടെ നിന്റെ അമ്മ വന്നാൽ ചിലപ്പോ രാത്രി തന്നെ തിരിച്ചു പോകേണ്ടി വരും.”

“ശെരി.

ഞാൻ പിന്നെ വിളിക്കട്ടോ.”

“ശെരി.”
ഞാൻ ഫോൺ കട്ട് ചെയ്തു.

ദൈവമേ ദീപ്തി പറഞ്ഞപോലെ ഇവൾ എന്റെ തലയിൽ ആക്കുമോ.

അങ്ങനെ എങ്ങാനും അയൽ എന്റെ മരണം ആരുടെ കൈയിൽ നിന്ന് ആകും. മുതലാളി യുടെ കൈയിൽ നിന്നോ അതൊ രേഖ യുടെ കൈയിൽ നിന്നോ എന്ന് അറിഞ്ഞാൽ മതി.

എന്ന് മനസിൽ പറഞ്ഞു ഒന്ന് കണ്ണടച്ച് കിടന്നു.

ഡോറിലെ വിന്ഡോ ഗ്ലാസ്സിൽ ആരോ കൊട്ടുന്ന ശബ്ദം കേട്ട് ആണ് ഞാൻ എഴുന്നേറ്റെ.

ആരാണ് എന്ന് നോക്കിയ ഞാൻ ഒന്ന് ഞെട്ടി

“ശരണ്യ.”

ഞാൻ ഡോർ തുറന്നു പുറത്തേക് ഇറങ്ങിയതും കാരണം പൊതി ഒരു അടി ആയിരുന്നു.

“നിനക്ക് എന്റെ കല്യാണതിന് വന്നെങ്കിൽ ഞാൻ നിന്റെ അടുത്ത് വന്ന് തലപൊലി ഇട്ട് കൊണ്ട് വരണോ??”

ഞാൻ കവിളിൽ തൂത്തു കൊണ്ട്.

“അത് പിന്നെ ”

“ഒരു പിന്നെ ഇല്ലാ. വാ.

ഞാൻ അവിടെ നിന്ന് ഇറങ്ങി വന്നതാ നിന്നെ വിളിക്കാൻ.”

എന്ന് പറഞ്ഞു അവൾ എന്റെ കൈയിൽ പിടിച്ചു കൊണ്ട് തന്നെ വിളിച്ചു കൊണ്ട് പോയി.

“ഞാൻ വരാം.

കൈ വിട്.”

അവൾ കൈ വീട്ടു.

“നീ എന്താടാ.

ഇവിടെ വരെ വന്നിട്ട് എന്നെ കാണാതെ പോകാൻ നോക്കിയത്.

അത്രേ ഉള്ളോ നമ്മൾ തമ്മിലുള്ള ബന്ധം.

നീ വന്നേക്കുന്നുണ്ട് എന്ന് അറിഞ്ഞത് എനിക്ക് മറ്റുള്ളവർ പറയുന്നത് കേട്ട്
ആണോ അറിയേണ്ടത്?”

പിന്നെ അവിടെ ചെന്ന്.

“എടി നിന്റെ ചെറുക്കാൻ എന്ത്യേ?”

“നാളെ ആടാ കല്യാണം ഗുരുവായൂർ വെച്ച്.

അത്‌ കഴിഞ്ഞു ചെറുക്കന്റെ വീട്ടിൽ ആണ് ഫങ്ക്ഷൻ.

അപ്പൊ എന്റെ ഒരു ആഗ്രഹം ആയിരുന്നു വീട്ടിൽ വെച്ച് എല്ലാവരെയും ഇവിടെ ഉള്ളവരെ പങ്ക് എടുത്ത് ഒരു ഫങ്ക്ഷൻ.”

“ഉം ”

അവൾ മൊബൈൽ ഫോട്ടോ ഒക്കെ എടുത്തു കാണിച്ചു തന്നു.

“അച്ഛൻ 101പവനും ഒരു ബെൻസ് കാറും ആണ് സ്ത്രീ ധനം കൊടുക്കുന്നെ.

ഞാൻ വേണ്ടാ എന്ന് പറഞ്ഞതാ

പക്ഷേ നല്ല ബന്ധം ആണ് എന്ന് പറഞ്ഞു അച്ഛന്റെ ഇഷ്ടം.”

“അപ്പൊ ഇയാൾക്ക് അയാളെ ഇഷ്ടല്ലേ.”

“ഇഷ്ടം ആയത് കൊണ്ടല്ലേ.

കൈ വിട്ട് കളയണ്ടല്ലോ എന്ന് വെച്ച് ഞാനും ഒക്കെ പറഞ്ഞു.”

Leave a Reply

Your email address will not be published. Required fields are marked *